രോഗവ്യാപന നിരക്ക് വര്‍ധിക്കുന്നു; ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല

രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണവും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്

Thrissur Lockdown, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: മൂന്നാം ഓണം ആയതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) വര്‍ധിക്കുന്നതും ആശങ്കയാണ്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

സംസ്ഥാനത്ത് ഇന്നലെ പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് താഴെയായിരുന്നു. എന്നാല്‍ 87 ദിവസത്തിന് ശേഷം ടിപിആര്‍ 17 ശതമാനത്തിന് മുകളിലെത്തി. രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണവും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്.

രോഗവ്യാപനം രൂക്ഷമായി തുടരുന്നത് മലപ്പുറം ജില്ലയിലാണ്. മുപ്പതിനായിരത്തില്‍ അധികം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. എറണാകുളവും, കോഴിക്കോടുമാണ് സജീവ കേസുകള്‍ കൂടുതലുള്ള മറ്റ് ജില്ലകള്‍. വാക്സിനേഷന്‍ വേഗത്തിലാക്കി മഹാമാരിയെ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

Also Read: ‘സൈകോവ്-ഡി’ വാക്സിൻ അടുത്ത മാസം അവസാനത്തോടെ നൽകാനാകുമെന്ന് നിർമാതാക്കൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid no weekend lockdown today

Next Story
കുതിച്ചുയർന്ന് ടിപിആർ; പുതിയ രോഗികൾ 17,106; 83 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com