scorecardresearch
Latest News

ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; രോഗവ്യാപനം കുറയുന്നു; ആശങ്കയായി മരണ സംഖ്യ

നിരത്തുകളില്‍ കൂട്ടം കൂടരുതെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്

ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; രോഗവ്യാപനം കുറയുന്നു; ആശങ്കയായി മരണ സംഖ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച ലോക്ക്ഡൗണ്‍ ഇല്ല. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണിത്. നിരത്തുകളില്‍ കൂട്ടം കൂടരുതെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്ന നിലയിലേക്ക് എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ 20,487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനത്തിലേക്കെത്തിയത് ആശ്വാസമാണ്. നിലവില്‍ 2.31 ലക്ഷം പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

എന്നാല്‍ മരണ സംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയായി തുടരുകയാണ്. ഇന്നലെയും കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണം നൂറിന് മുകളിലായിരുന്നു. രാജ്യത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സംസ്ഥാനത്താണ്. ഇതുവരെ 22,484 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം കൂടുതല്‍ ഗ്രാമ പ്രദേശങ്ങളിലാണെന്നാണ് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) നിരക്കുകള്‍ വ്യക്തമാക്കുന്നത്. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളാണുള്ളത്. ഇതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

Also Read: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid no lockdown today

Best of Express