/indian-express-malayalam/media/media_files/I3ZEYEVEjbf2ZdpR8mZC.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 2,606 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 2,606 ആണ് ആക്ടീവ് കേസുകൾ.
അതേസമയം, രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2,997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2,341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
കൂടുതൽ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്തമാക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോ​ഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടർനടപടികൾ ഉണ്ടാവുക. രാജ്യത്ത് ഇതുവരെ 21 പേർക്ക് ജെഎൻ.1 കൊവിഡ് ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.