തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ജോലിസ്ഥലങ്ങള്‍, ആളുകള്‍ കൂട്ടംകൂടാനിടയുള്ള സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എല്ലാ സ്ഥാപനങ്ങളിലും തിയേറ്ററുകളിലും പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും സാനിറ്റൈസറിന്റെ ഉപയോഗം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകള്‍ സാമൂഹിക അകലം കൃത്യമായും പാലിക്കണം.