തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച് എ,ബി,സി,ഡി എന്നീ നാലു വിഭാഗങ്ങളായി പ്രദേശങ്ങളെ തരംതിരിച്ചാണ് നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചിരിക്കുന്നത്.
- എ വിഭാഗം – ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെ
- ബി വിഭാഗം – ടിപിആര്‍ അഞ്ച്-പത്ത് ശതമാനം
- സി വിഭാഗം – ടിപിആര്‍ 10-15 ശതമാനം
- ഡി വിഭാഗം – ടിപിആര്‍ 15 ശതമാനത്തിന് മുകളില്‍
ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള, എ വിഭാഗത്തിലുള്ള ഇടങ്ങളില്‍ മാത്രമായിരിക്കും ഇളവുകള്‍ അനുവദിക്കുക. ബി വിഭാഗത്തിലെ 415 പ്രദേശങ്ങളില്‍ സെമി ലോക്ക്ഡൗണായിരിക്കും. എന്നാൽ ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടുന്ന മേഖലകളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ 362 ഇടങ്ങളില്‍ ഇന്നു മുതല്‍ ലോക്ക്ഡൗൺ നിലവില്‍ വരും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം 50 ശതമാനം ജീവനക്കാരുമായി മാത്രം.
ഡി വിഭാഗത്തിലുള്ള മേഖലകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണായിരിക്കും. സംസ്ഥാനത്ത് 175 പ്രദേശങ്ങളിലാണ് രോഗവ്യാപന നിരക്ക് 15 ശതമാനത്തിനു മുകളിലുള്ളത്.
Also Read: വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ കൂടുതലും ഡെൽറ്റ വകഭേദം: പഠനം