scorecardresearch
Latest News

ഓണക്കാലം: സമ്പൂര്‍ണ നിയന്ത്രണമില്ല, ബീച്ചുകളും മാളുകളും തുറക്കും

കോവിഡ് മൂലം തകര്‍ച്ച നേരിട്ട ടൂറിസം മേഖലയും തിരിച്ചു വരവിനൊരുങ്ങുകയാണ്

ഓണക്കാലം: സമ്പൂര്‍ണ നിയന്ത്രണമില്ല, ബീച്ചുകളും മാളുകളും തുറക്കും

തിരുവനന്തപുരം: ഓണക്കാലത്തിനു മുന്നോടിയായി സംസ്ഥാനം ഇന്നു മുതല്‍ പൂര്‍ണമായും തുറക്കുന്നു. സ്വാതന്ത്ര്യ ദിനത്തിലും ഓണത്തിനും വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. മാളുകള്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനമുണ്ടാകും.

കടകള്‍ക്കു ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ബുധനാഴ്ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് മൂലം തകര്‍ച്ച നേരിട്ട ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുകയാണ്. ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്തവരെ വാക്‌സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ അനുവദിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളിൽ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

അതേസമയം, ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന വാക്സിനേഷന്‍ യജ്ഞം മുടങ്ങിയേക്കും. സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി തിരിച്ചടി നേരിടുന്നത്. യജ്ഞത്തിന്റെ ഭാഗമായി പൊതുവില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി.

അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളിലും എല്‍പി, യുപി സ്‌കൂള്‍ അധ്യാപകരിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കൽ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Also Read: ഡെൽറ്റയും അതിന് അപ്പുറവും; കോവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പറയുന്നത്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid lockdown relaxations from today as onam nears

Best of Express