ടിപിആർ കുറയാത്തത് ആശങ്ക; ഇന്ന് മുതൽ ഇളവുകൾ തുടരും

സംസ്ഥാനത്ത് ഇന്ന് സർവകലാശാല പരീക്ഷകൾക്ക് തുടക്കമാകും

Lockdown, Kerala

തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അടിസ്ഥാനാത്തിലുള്ള ഇളവുകളായിരിക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഇത് കുറയാത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളുവകള്‍ നല്‍കണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ടിപിആര്‍ എട്ടിന് താഴെയുള്ള 313 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ ടിപിആര്‍ എട്ടിനും 16നും ഇടയ്ക്കുള്ള 545 മേഖലകലുണ്ട്. ആശങ്കയായി നിലനില്‍ക്കുന്നത് ടിപിആര്‍ 16നും 24നും ഇടയ്ക്കുള്ള 152 ഇടങ്ങളും, 24 ശതമാനത്തിന് മുകളിലുള്ള 24 പ്രദേശങ്ങളുമാണ്. ഇതില്‍ കാര്യമായ വ്യത്യാസം ഉണ്ടാകുന്നില്ല.

അതേസമയം, സംസ്ഥാനത്ത് ഇന്ന് സര്‍വകലാശാല പരീക്ഷകള്‍ക്ക് തുടക്കമാകും. പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ തടസം ഉണ്ടാകില്ല. ഹാള്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും. കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികൾക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്.

ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം തൊഴിലാളികളുമായി തുറക്കാവുന്നതാണ്.

ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് സമയം.

Also Read: പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown relaxations from today

Next Story
ആനിയുടെ ആഗ്രഹം പിന്തുണച്ച് സർക്കാർ; വർക്കലയിൽ നിന്ന് എറണാകുളത്തേക്ക് സ്ഥലംമാറ്റംAnie, ആനി Annie, Annie PS, Varkala SI, വര്‍ക്കല എസ്‌ഐ, Varkkala Sub Inspector, ആനി ശിവ, വനിതാ എസ്‌ഐ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com