രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ ക്ലസ്റ്ററുകളാക്കും; എ,ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ

ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഇവിടെയുള്ള ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമാക്കും

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, community spread, kochi broadway, കൊച്ചി ബ്രോഡ് വേ, ernakulam market shutdown, ernakulam market lockdown, എറണാകുളം മാര്‍ക്കറ്റ്, containment zone, കണ്ടൈന്‍മെന്റ് സോണ്‍, impact on economy, സാമ്പത്തികാഘാതം, iemalayalam, ഐ ഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഹാജർ നിലയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ടിപിആർ 13ന് മുകളിൽ; 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

“കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ ഓഫീസുകളിൽ 50 ശതമാനംവ രെ മാത്രമാണ് ഹാജർ അനുവദിക്കുക. കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനം വരെ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനം. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വിസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ,” മുഖ്യമന്ത്രി പറഞ്ഞു.

എ, ബി, പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50 ശതമാനം പേരും സി യില്‍ ബാക്കിവരുന്ന 75 ശതമാനം പേരും, എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടാവണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More: മൂന്നുനില, മിനി ഓപ്പറേഷന്‍ തിയറ്റര്‍, ലാബ്; പ്രളയത്തിൽനിന്ന് ഹൈടെക്കായി ഉയിർത്തെഴുന്നേറ്റ് ഈ സർക്കാർ ആശുപത്രി

ഡി വിഭാഗത്തില്‍ അവശ്യ സര്‍വിസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. എന്നതിനാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകളായി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടെയിൻമെന്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown new restrictions cm pinarayi vijayan press meet

Next Story
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍Ananya Kumari Alex, അനന്യ കുമാരി അലക്സ്, Ananya Kumari Alex Death, Ananya Kumari Alexs friend Jiju found dead, Ananya Kumari Alex Suicide, Ananya Kumari Alex Photo, Ananya Kumari Alex News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com