Latest News

ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി; നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടതില്ലെന്ന് തീരുമാനം

ടിപിആർ അടിസ്ഥാനമാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതിൽ മാറ്റം

lockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനെതിരേ നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടതില്ല എന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ വരുത്തുന്നത്. ഈ തരം തിരിവിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതിൽ വരുത്തിയ മാറ്റം അനുസരിച്ചാവും വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി അനുസരിച്ച് ടിപിഐർ ആറിൽ താഴെയുള്ള പ്രദേശങ്ങളെയാണ് എ വിഭാഗത്തിൽ ഉൾപ്പെടുത്തുക. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 165 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുണ്ട്,

ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്,.

12നും 18നും ഇടയിൽ ടിപിആർ ഉള്ള 316 തദ്ദേശ സ്ഥാപന പ്രദേശങ്ങളാണുള്ളത്. അവ സി വിഭാഗത്തിലാണ്. 80 ഇടത്ത് ടിപിആർ 18 ശതമാനത്തിന് മുകളിലാണ്. അവയാണ് ഡി വിഭാഗം. ഈ വർഗീകരണം അനുസരിച്ചാവും നാളെ മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുകയെന്ന് മുഖ്യമന്ത്രി പറഞ്ഞ.

“നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടതില്ല എന്നാണ് കണക്കാക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ശരാശരി ടിപിആർ 10ന് മുകളിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ടിപിആർ ശരാശരി 10 ശതമാനത്തിൽ കുറയാത്തത് ആശങ്കാകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown new restrictions cm pinarayi vijayan press meet

Next Story
13,550 പേർക്ക് സ്ഥിരീകരിച്ചു; 104 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com