scorecardresearch

ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; കടകള്‍ എട്ട് മണി വരെ തുറക്കാം

ഇന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന പ്രദേശങ്ങളില്‍ നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

Kerala Lockdown, ലോക്ക്ഡൗണ്‍, Police travel pass, പൊലിസ് യാത്ര പാസ്, self declaration format, സത്യവാങ്മൂലം, how to apply for police travel pass, ട്രാവല്‍ പാസിന് എങ്ങനെ അപേക്ഷിക്കാം, കേരള പൊലിസ്,covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ്. ഞായര്‍, തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 15 ശതമാനത്തില്‍ കുറവുള്ള എ, ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും അടുത്ത മൂന്ന് ദിവസം തുറക്കാം.

ഇന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന പ്രദേശങ്ങളില്‍ നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി എട്ട് മണി വരെയാണ് പ്രവര്‍ത്തന സമയം. ബക്രീദ് പ്രമാണിച്ചുള്ള ഇളവുകള്‍ക്ക് പുറമെ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ടിപിആർ 10 ശതമാനത്തിൽ കുറവുള്ള എ, ബി വിഭാാഗങ്ങളിൽ പെടുന്ന പ്രദേശങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങള്‍ തിങ്കൾ മുതൽ വെള്ളി വരെ തുറക്കാൻ അനുവദിക്കും.

വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. അത്തരത്തിൽ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കായിരിക്കും. എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളില്‍ സിനിമ ഷൂട്ടിങ്ങിനും അനുമതി നല്‍കും.

Also Read: വാക്സിന്‍‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ കൂടുതലും ഡെല്‍റ്റ വകഭേദം; ഐ.സി.എം.ആര്‍. പഠനം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid lockdown more relaxations from today july 18