ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ്; കടകള്‍ എട്ടു മണി വരെ തുറക്കാം

ജൂലൈ 18,19,20 തിയതികളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്

kerala inter district travel pass, kerala inter district travel pass, kerala travel pass, kerala travel pass apply online, kerala travel e pass, kerala travel pass police, kerala travel guidelines, kerala travel pass online, kerala travel police pass, Kerala Lockdown, Police travel pass, പോലീസ് യാത്ര പാസ്, self declaration format, സത്യവാങ്മൂലം, how to apply for police travel pass, ട്രാവല്‍ പാസിന് എങ്ങനെ അപേക്ഷിക്കാം, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം, epass kerala, epass kerala police, epass status check, e pass apply online, e pass apply, e pass apply online kerala, e pass kerala police, e pass kerala, kerala e pass online, e-Curfew Pass, e pass, kerala e pass, kerala police pass, travel pass, covid, covid lockdown, lockdown travel pass, pass bsafe kerala gov in, online pass, online pass kerala, ഇ പാസ്, യാത്രാ പാസ്, പാസ്, പോലീസ് പാസ്, ട്രാവൽ പാസ്, ഇ പാസ് കേരള, ie malayalam
kerala inter district travel pass

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 18,19,20 തിയതികളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) 15 ശതമാനത്തില്‍ കുറവുള്ള എ, ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും.

രാത്രി എട്ട് വരെയായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ബക്രീദ് പ്രമാണിച്ച് ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ഉന്നയിച്ചിരുന്നു. അതേസമയം, 15 ശതമാനത്തിന് മുകളില്‍ രോഗവ്യാപന നിരക്കുള്ള ഡി വിഭാഗത്തിലെ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇത്തരം പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരമാവധി പിടിച്ച് നിര്‍ത്താനായെന്ന് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 30 ശതമാനത്തിന് മുകളിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇത് സംസ്ഥാനത്തെ കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താനായതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: വാക്സിന്‍‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ കൂടുതലും ഡെല്‍റ്റ വകഭേദം; ഐ.സി.എം.ആര്‍ പഠനം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown more relaxation on bakri eid

Next Story
ഡ്രൈവിങ് പരിശീലനവും ടെസ്റ്റുകളും ഇന്ന് മുതല്‍ പുനരാരംഭിക്കുംDriving Test , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com