scorecardresearch

22,056 പേര്‍ക്ക് കോവിഡ്; മലപ്പുറത്തും തൃശൂരും 3000 കടന്നു; കോഴിക്കോട്ടും എറണാകുളത്തും 2000 കടന്നു

24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2

22,056 പേര്‍ക്ക് കോവിഡ്; മലപ്പുറത്തും തൃശൂരും 3000 കടന്നു; കോഴിക്കോട്ടും എറണാകുളത്തും 2000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്.

20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More: കോവിഡ് വാക്സിൻ ‘ബ്രേക്ക് ത്രൂ’ കേസുകൾ: അറിയേണ്ടതെല്ലാം

മലപ്പുറം 3679, തൃശൂര്‍ 2989, കോഴിക്കോട് 2367, എറണാകുളം 2296, പാലക്കാട് 1196, കൊല്ലം 1451, ആലപ്പുഴ 1446, കണ്ണൂര്‍ 1086, തിരുവനന്തപുരം 991, കോട്ടയം 1017, കാസര്‍ഗോഡ് 875, വയനാട് 676, പത്തനംതിട്ട 527, ഇടുക്കി 364 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, പത്തനംതിട്ട 10, കോട്ടയം 8, കൊല്ലം, തൃശൂര്‍ 7 വീതം, തിരുവനന്തപുരം, എറണാകുളം 5 വീതം, ആലപ്പുഴ, വയനാട് 4 വീതം, കോഴിക്കോട് 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

17,761 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂര്‍ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂര്‍ 1025, കാസര്‍ഗോഡ് 542 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

Read More: നിയന്ത്രണങ്ങള്‍ തുടരും; ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും: മുഖ്യമന്ത്രി

ഇതോടെ 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,60,804 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

4,46,211 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,19,098 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid lockdown latest updates july 28