ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം ഇന്ന്; ടിപിആർ ആശങ്ക

കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘം മുന്നാം തരംഗത്തിനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്ന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി

Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയാണ്.

ടിപിആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് നിലവില്‍ സജീവ കേസുകള്‍ കൂടുതല്‍. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ജില്ലാ കലക്ടര്‍മാരുമായുള്ള യോഗത്തിലായിരിക്കും ഇളവുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുക.

ഈ മാസം അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും ആവശ്യം. കൃത്യമായ ടെസ്റ്റുകള്‍ നടക്കുന്നതുകൊണ്ടും എണ്ണം വര്‍ധിപ്പിച്ചതിനാലുമാണ് ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്നതെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്തെ സാഹചര്യം ആശങ്കാ ജനകമല്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘം മൂന്നാം തരംഗത്തിനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്ന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ ചികിത്സ സൗകര്യങ്ങളില്‍ സംഘം തൃപ്തിയറിയിച്ചു.

അതേസമയം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഇന്ന് കടയടച്ച് സമരം ചെയ്യും. സര്‍ക്കാര്‍ വ്യാപാരികളോട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Also Read: വാക്സിനേഷനിൽ കുതിപ്പ്; 13 ദിവസത്തിനിടെ 6.77 കോടി ഡോസ് വിതരണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown decision today

Next Story
കേരളം കൈകോർത്തു; കുഞ്ഞു മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടി അക്കൗണ്ടിലെത്തിMuhammed, Afra, Muhammed and Afra, Rare Diseease, Spinal Mascular Atrophy, Crowd Funding 18 Crore raised for Treatment of One year old Muhammed, SMA Victim, 18 crore, മുഹമ്മദ്, അഫ്ര, അപൂർവ രോഗം, 18 കോടി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com