ആശങ്കയായി രോഗവ്യാപനം; ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്

ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനാണ് കേന്ദ്ര നിര്‍ദേശം

Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളുടെ ബദല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും.

രോഗവ്യാപനം കൂടുതല്‍ ഉള്ള വാര്‍ഡുകള്‍ അടച്ചിടാനും കുറവുള്ള പ്രദേശങ്ങളിലെ കടകള്‍ തുറക്കാനും വിദഗ്ധസമിതിയുടെ നിര്‍ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനാണ് കേന്ദ്ര നിര്‍ദേശം. അതിനാല്‍ എല്ലാ വശങ്ങളും പരിഗണിച്ചുള്ള തീരുമാനമായിരിക്കും അവലോകന യോഗത്തില്‍ സ്വീകരിക്കുക.

അടച്ചിടല്‍ തുടരുന്നത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. മറുവശത്ത് പ്രതിദിന കേസുകള്‍ കുറയാതെ തുടരുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയമാണെന്ന ആരോപണവുമായി പ്രതിപക്ഷവും എത്തിയിരുന്നു.

അതേസമയം, ലോക്ക്ഡൗണ്‍ അശാസ്ത്രീയമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി സര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം പരിഗണിക്കാനിരിക്കുകയാണ് ഹൈക്കോടതി. ഒന്‍പതാം തിയതി മുതല്‍ കട തുറക്കുമെന്ന നിലപാടിലാണ് വ്യാപാരികള്‍.

Also Read: കോവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളും ഐസിയുവും പരമാവധി വര്‍ധിപ്പിക്കാൻ നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid lockdown decision meeting today

Next Story
കോവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളും ഐസിയുവും പരമാവധി വര്‍ധിപ്പിക്കാൻ നിർദേശംDelhi Nurse, GIPMER, Kerala Nurse
The moderation of comments is automated and not cleared manually by malayalam.indianexpress.com