Latest News

19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 132 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74

18,436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള 353 വാര്‍ഡുകൾ

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആർ – WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

18,436 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More: കോവിഡ്: സംസ്ഥാനത്ത് സിറോ പ്രിവലന്‍സ് പഠനം നടത്താൻ അനുമതി

തൃശൂര്‍ 3164, എറണാകുളം 2268, കോഴിക്കോട് 1869, പാലക്കാട് 1082, തിരുവനന്തപുരം 1596, കൊല്ലം 1610, മലപ്പുറം 1458, ആലപ്പുഴ 1445, കണ്ണൂര്‍ 1111, കോട്ടയം 950, പത്തനംതിട്ട 624, ഇടുക്കി 497, വയനാട് 414, കാസര്‍ഗോഡ് 348 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കൊല്ലം 9, തൃശൂര്‍, പാലക്കാട് 7 വീതം, വയനാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, ആലപ്പുഴ 4 വീതം, എറണാകുളം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

22,563 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1409, കൊല്ലം 2595, പത്തനംതിട്ട 775, ആലപ്പുഴ 1246, കോട്ടയം 1601, ഇടുക്കി 559, എറണാകുളം 2477, തൃശൂര്‍ 2662, പാലക്കാട് 2392, മലപ്പുറം 2757, കോഴിക്കോട് 2404, വയനാട് 680, കണ്ണൂര്‍ 615, കാസര്‍ഗോഡ് 391 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

Read More: ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിൻ; പുഷ്പം പോലെ വാക്‌സിന്‍ നല്‍കിയ പുഷ്പലതയെ തേടി മന്ത്രിയെത്തി

ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

5,39,097 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,39,097 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,271 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,826 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2641 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid latest update on cases and death toll

Next Story
ക്ഷേത്രങ്ങളിലെ ജാതീയത ഇല്ലാതാക്കണം: മന്ത്രി കെ രാധാകൃഷ്ണൻK Radhakrishnan, Kerala Devaswom Minister, Devaswom Minister, Devaswom, Minister, Casteism in Temples, Casteism, Temples, Guruvayur, കെ രാധാകൃഷ്ണൻ, മന്ത്രി, ദേവസ്വം മന്ത്രി, ജാതി, ക്ഷേത്രം, ഗുരുവായൂർ, ജാതീയത, malayalam news, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com