Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല; ഇന്നും കര്‍ശന നിയന്ത്രണം

കെ.എസ്.ആര്‍.ടി.സി അവശ്യ സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല

Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഇന്നും തുടരും. ആവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ടി.പി.ആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നാളെ മുതല്‍ തുടരും.

കെ.എസ്.ആര്‍.ടി.സി അവശ്യ സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കും. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.

ശനി, ഞായർ ദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുണ്ട്. എന്നാൽ ഇത് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.

സംസ്ഥാനത്ത് ഇന്നലെ പ്രതിദിന കേസുകള്‍ 14,000 കടന്നു. ടി.പി.ആര്‍ 10.7 ശതമാനമാണ്. നാല് ജില്ലകളിലായി പതിനായിരത്തില്‍ അധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോടാണ് രോഗവ്യാപനം കൂടുതല്‍. 17,625 സജീവ കേസുകളാണ് ജില്ലയില്‍ നിലവിലുള്ളത്.

Also Read: സിക്ക വൈറസ്: അതിര്‍ത്തിയില്‍ നിയന്ത്രണവുമായി തമിഴ്നാട്; ഇ പാസ് ഇല്ലാത്തവരെ കടത്തി വിടില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid latest update lockdown today

Next Story
Kerala Weather: വ്യാഴാഴ്ച വരെ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ അലർട്ട്rain, kerala rain, cyclone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com