രോഗവ്യാപനം കുറയുന്നില്ല; നിയന്ത്രണം കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്

നിലവില്‍ രാജ്യത്ത് തന്നെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണ്

Kerala, Lockdown, Kochi

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 15 ശതമാനത്തിന് മുകളിലുളള മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

സംസ്ഥാനത്ത് നിലവില്‍ ടിപിആര്‍ പത്ത് ശതമാനത്തിന് താഴെ രേഖപ്പെടുത്തുന്നത് തിങ്കളാഴ്ചകളില്‍ മാത്രമാണ്. ടെസ്റ്റുകളുടെ എണ്ണം തിങ്കളാഴ്ചത്തെ കണക്കുകളില്‍ താരതമ്യേന കുറവുമാണ്. നിലവില്‍ ടിപിആര്‍ 24 ന് മുകളിലുള്ള 24 പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മേഖലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം നിലനില്‍ക്കുന്നത്.

ടിപിആര്‍ 16-24 ശതമാനത്തിനിടയിലുള്ള 152 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. 8-16 ടിപിആര്‍ രേഖപ്പെടുത്തുന്ന 545 മേഖലകളുമുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി രോഗ സ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്തുന്നില്ല. ഇത് അഞ്ചില്‍ താഴെ എത്തിയാല്‍ മാത്രമേ കോവിഡ് നിയന്ത്രണവിധേയമാകൂവെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

നിലവില്‍ രാജ്യത്ത് തന്നെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണ്. 96,012 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. നാല് ജില്ലകളില്‍ സജീവ കേസുകള്‍ പതിനായിരത്തിന് മുകളിലാണ്. എറണാകുളത്താണ് രോഗവ്യാപനം കൂടുതല്‍.

Also Read: How to boost immunity for growing kid: കുട്ടികളിൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ എന്തു ചെയ്യണം? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid government to tighten local restrictions

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com