Latest News

ക്വാറന്റൈന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് നിര്‍ദേശം; നിയന്ത്രണങ്ങള്‍ തുടരും

ഞായാറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും

ernakulam, ernakulam district, kochi news, ernakulam news, ernakulam covid restrictions, ernakulam covid, kochi covid restrictions, എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ക്വാറന്റൈന്‍ ലംഘിക്കുന്നവരില്‍ നിന്ന് ഇന്ന് മുതല്‍ പിഴയീടാക്കും. സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ വിടാനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഞായാറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. രോഗവ്യാപനം നിയന്ത്രണവിധേയമായതിന് ശേഷം സ്കൂളുകള്‍ തുറന്നാല്‍ മതിയെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. കോവിഡ് രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഉചിതമായ നടപടിയല്ലെന്നാണ് സര്‍ക്കാരിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും വിലയിരുത്തല്‍.

ഒരാഴ്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇന്നലെ സംസ്ഥാനത്ത് 29,322 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് അടുത്താണ്. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലാണ്. 2.46 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

Also Read: സംസ്ഥാന വ്യാപക ലോക്ക്ഡൗൺ ആരും അനുകൂലിക്കുന്നില്ല; ക്വാറന്റൈൻ ലംഘനത്തിന് പിഴ ഈടാക്കും: മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid fine for those who breaks quarantine rules

Next Story
സംസ്ഥാന വ്യാപക ലോക്ക്ഡൗൺ ആരും അനുകൂലിക്കുന്നില്ല; ക്വാറന്റൈൻ ലംഘനത്തിന് പിഴ ഈടാക്കും: മുഖ്യമന്ത്രിpinarayi vijayan, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com