രോഗവ്യാപനം അതിരൂക്ഷം; കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ മാറ്റം

പിസിആർ ടെസ്റ്റ് നടത്തണമെന്ന മുൻ ഉത്തരവ് തിരുത്തി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഡിസ്‌ചാർജ് പ്രോട്ടോകോളിൽ മാറ്റംവരുത്തിയിരിക്കുന്നത്

corona virus, covid, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ചികിത്സാ പ്രോട്ടോകോളിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യവകുപ്പ്. ഇനിമുതൽ രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനു മുൻപ് ആന്റിജൻ പരിശോധന നടത്തും.

പിസിആർ ടെസ്റ്റ് നടത്തണമെന്ന മുൻ ഉത്തരവ് തിരുത്തി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഡിസ്‌ചാർജ് പ്രോട്ടോകോളിൽ മാറ്റംവരുത്തിയിരിക്കുന്നത്.

ഡിസ്‌ചാർജ് ചെയ്യുന്നതിനു മുൻപ് രണ്ട് തവണ പിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആയെന്ന് ഉറപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള ഡിസ്‌ചാർജ് പ്രോട്ടോകോൾ. പിന്നീട് ഇത് ഒരു തവണ ടെസ്റ്റ് ചെയ്‌താൽ മതി എന്നാക്കി. വീണ്ടും രോഗികളുടെ എണ്ണം വർധിച്ചതോടെ ആന്റിജൻ പരിശോധന മതിയെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. പിസിആർ ടെസ്റ്റ് ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കും. ഇക്കാരണത്താലാണ് ആന്റിജൻ പരിശോധനയിലേക്ക് മാറ്റി പുതിയ പ്രോട്ടോകോൾ ഇറക്കിയത്.

Read Also: സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി കോടതി തള്ളി

ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കിൽ പത്ത് ദിവസത്തിനുശേഷം ആന്റിജൻ പരിശോധന നടത്താം. ഫലം നെഗറ്റീവ് ആയാൽ ഡിസ്‌ചാർജ് ചെയ്യാം. രോഗമുക്തി വീട്ടിലെത്തുന്ന വ്യക്തി പിന്നീട് ഏഴ് ദിവസം സമ്പർക്ക വിലക്കിൽ കഴിയണം. പൂർണമായും വീട്ടിൽ നിരീക്ഷണത്തിലായിരിക്കണം. ഇക്കാലയളവിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലേക്ക് യാതൊരു കാരണവശാലും പോകരുതെന്ന് പുതുക്കിയ പ്രോട്ടോകോളിൽ പറയുന്നു.

Read Also: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ നാല് മരണം; കീം എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടെ രോഗം

കാറ്റഗറി ‘എ’യിൽ നേരിയ ലക്ഷണങ്ങളുള്ളവർക്കും ഈ മാർഗം അവലംബിക്കാം. എന്നാൽ, കാറ്റഗറി ‘ബി’യിലുള്ള കടുത്ത ലക്ഷണങ്ങളുള്ള രോഗികളെയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികളെയും പതിനാല് ദിവസത്തെ ചികിത്സയ്‌ക്കു ശേഷം ആന്റിജൻ ടെസ്റ്റിനു വിധേയമാക്കാം. ഒറ്റത്തവണ നെഗറ്റീവ് ആയാൽ ഡിസ്‌ചാർജ് ചെയ്യാമെന്നും പ്രോട്ടോകോളിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid discharge protocol update

Next Story
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി കോടതി തള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com