Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി

ഈ വർഷം ഇതാദ്യമായാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്

Covid, covid death

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. ഇന്നത്തെ കോവിഡ് ബുള്ളറ്റിനിലാണ് രോഗം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ച 135 പേരുടെ പേര് അടക്കമുള്ള പട്ടിക പ്രസിദ്ധീകരിച്ചത്.

ഈ വർഷം ഇതാദ്യമായാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോടെ പേര് പരസ്യപ്പെടുത്തുന്നത് അവസാനിപ്പിക്കുകയായിരുന്നു.

പിന്നീട് മരിച്ചവരുടെ വിവരങ്ങൾ ജില്ല തിരിച്ച് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നെങ്കിലും അതിൽ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പ്രായവും ലിംഗവും മരണതീയതിയും മാത്രം ഉൾപ്പെടുത്തി പേര് വെളിപ്പെടുത്താതെയായിരുന്നു ഈ വിവരങ്ങൾ ബുള്ളറ്റിനിൽ ഇന്നലെ വരെ ഉൾൾപ്പെടുത്തിയിരുന്നത്.

ജില്ലാ അടിസ്ഥാനത്തിലുള്ള ഈ പട്ടികയിൽ മരിച്ചവരുടെ പേര് കൂടി ഇന്ന് മുതൽ ഉൾപ്പെടുത്താൻ ആരംഭിച്ചു. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read Also: കോവിഡ് മരണങ്ങൾ: വിടാതെ പ്രതിപക്ഷം, സുതാര്യമെന്ന് മന്ത്രി

മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ കോവിഡ് ബുള്ളറ്റിൻ ലഭ്യമായിരിക്കും.

മരണങ്ങളെച്ചൊല്ലി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പരസ്യമായി രംഗത്തുവന്നതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഐസിഎംആര്‍, ഡബ്ല്യുഎച്ച്ഒ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് ആരോപിച്ചിരുന്നു. കോവിഡ് അനുബന്ധ മരണങ്ങളും കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെടുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid deaths names and details published in health bulletin

Next Story
മുൻ വൈദികനെതിരായ പീഡനക്കേസ്: പൊലീസിൽനിന്ന് അടിയന്തരമായി റിപ്പോർട്ട് തേടി അഡ്വക്കറ്റ് ജനറൽrape, rape case, kerala police, thrissur police, advocate general, kerala high court, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com