scorecardresearch

Latest News

കോവിഡ് വ്യാപനം: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

ജനുവരി 28, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്

UDF loses power in Erattupetta municipality, no-confidence motion passed in Erattupetta municipality, no-confidence motion passed in Erattupetta municipal chairperson, LDF no-confidence motion passed in Erattupetta municipality, Shuara Abdul Khader chairperson Erattupetta municipality, indian express malayalam, ie malayalam

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു. ജനുവരി 28, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്. നിലവിലെ സാഹചര്യത്തിൽ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് മനസിലാക്കിയതിനാലാണ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും കോവിഡ് കുറയുന്ന ഘട്ടത്തിൽ സമ്മേളനം നടത്തുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഈ സമയത്ത് ദുരിതം നേടുന്നവരെ സഹായിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ആര്‍. നാസര്‍ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതിനിടയിലും സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതിപക്ഷമുൾപ്പെടെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ആലപ്പുഴയിലെ സമ്മേളനം മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ സമ്മേളനവും തൃശൂർ ജില്ലയിലെ സമ്മേളനവും സിപിഎം വെട്ടിച്ചുരുക്കിയിരുന്നു. കാസർഗോഡ് ജില്ലയില്‍ 50 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾ വിലക്കിക്കൊണ്ട് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് 17ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ഒരു പൊതുപരിപാടിയും പാടില്ലെന്ന് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിച്ചു. ഇത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനുവേണ്ടിയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഹൈക്കോടതിയിലെ അഭിഭാഷക ഗുമസ്തനായ തിരുവനന്തപുരം സ്വദേശി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

Also Read: നടിയെ ആക്രമിച്ച കേസ്: കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid cpm alappuzha district conference postponed