കോവിഡ് സാഹചര്യം വിലയിരുത്തി; കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയെ കാണും

ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരമായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി ഇന്ന് സമര്‍പ്പിക്കും

കേന്ദ്ര സംഘം ആലപ്പുഴയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തും. ഇരുവര്‍ക്കും പുറമെ തിരുവനന്തപുരം ജില്ലാ കലക്ടറും, വിദഗ്ധ സമിതി അംഗങ്ങളുമായി കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒന്‍പത് ജില്ലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. നാഷണൽ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്. കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സംസ്ഥാനത്തെ രോഗവ്യാപനം വിലയിരുത്തുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 12-13 ശതമാനത്തിനിടയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന് നല്‍കിയേക്കും. കഴിഞ്ഞ ആറ് ദിവസമായി സംസ്ഥാനത്ത് പ്രിതിദിന കേസുകള്‍ ഇരുപതിനായിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ രോഗബാധിതരില്‍ പകുതിയോളം സംഭാവന ചെയ്യുന്നതും കേരളം തന്നെ.

അതേസമയം, ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരമായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതും രോഗവ്യാപനമില്ലാത്ത മേഖലകളില്‍ എല്ലാ ദിവസവും കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതും പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഓണക്കാലം വരുന്നതും, ലോക്ക്ഡൗണിനെതിരായ വ്യാപക പ്രതിഷേധം അന്തിമ തീരുമാനത്തില്‍ ഘടകങ്ങളാകും.

Also Read: Tamil Nadu, Karnataka Travel: തമിഴ്‌നാട്, കർണാടക: കേരളത്തിൽ നിന്നുള്ള യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid central team will meet health minister veena george today

Next Story
ട്വന്റി ട്വന്റിയിൽ കൂട്ടരാജി; നാൽപതോളം പ്രവർത്തകർ രാജിവച്ചുTwenty Twenty, ട്വന്റി ട്വന്റി, 20-20, Twenty 20, ട്വന്റി -20, Mazhuvannur, മഴുവന്നൂർ , kitex, kitex garments, സാബു ജേക്കബ്, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com