scorecardresearch

സംസ്ഥാനത്തെ കോവിഡ് വ്യാപനം മൂന്നാഴ്ചയ്ക്കുള്ളില്‍ കുറയും: ആരോഗ്യമന്ത്രി

രാജ്യത്ത് തന്നെ ഏറ്റവും അധികം കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നത് സംസ്ഥാനത്താണ്

രാജ്യത്ത് തന്നെ ഏറ്റവും അധികം കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നത് സംസ്ഥാനത്താണ്

author-image
WebDesk
New Update
Veena George, വീണ ജോർജ്, Health Minister, ആരോഗ്യ മന്ത്രി, Nipah Virus, നിപ, Nipah Kozhikode, നിപ കോഴിക്കോട്, Nipah Symptoms, നിപ രോഗലക്ഷണങ്ങള്‍, Nipah Update, Nipah Symptoms, Nipah Latest News, Lipah Malayalam News, IE Malayalam, ഐഇ മലയാളം

veena george

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തേത് കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ നല്ല രീതിയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്നാം തരംഗത്തിന് കാരണമായ കോവിഡ് വകഭേദം ഒമിക്രോണിനെ നിസാരവല്‍ക്കരിക്കരുത്. ജാഗ്രതയോടെ മുന്നോട്ട് പോകണം, മന്ത്രി വ്യക്തമാക്കി.

Advertisment

സംസ്ഥാനത്ത് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ കേസുകളുടെ വളര്‍ച്ചാ നിരക്ക് 100 ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 58 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ കുറയുന്ന ട്രെന്‍ഡിലേക്ക് എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് തന്നെ ഏറ്റവും അധികം കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നത് സംസ്ഥാനത്താണ്. 3.36 ലക്ഷം പേരാണ് ചികിത്സയില്‍. പ്രതിദിന കേസുകള്‍ ദിവസങ്ങളായി അരലക്ഷത്തിന് മുകളിലാണ്. എറണാകുളം ജില്ലയില്‍ പുതിയ കേസുകള്‍ പതിനായിരം കടന്നത് അടുത്തയാഴ്ചയോടെ കുറയുമെന്നാണ് പ്രതീക്ഷ. കോട്ടയം, കൊല്ലം ജില്ലകളിലും രോഗവ്യാപനത്തോത് ഉയരുന്നുണ്ട്.

കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത് പൊലീസിന്റെ നേതൃത്വത്തില്‍ നിരത്തുകളില്‍ കര്‍ശന പരിശോധനയുണ്ടാകും. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് അനുവാദം. ഇത് സംബന്ധിച്ച് കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്.

Advertisment

Also Read: ഇന്ന് ലോക്ക്ഡൗണിന് സമാനം; നിരത്തുകളില്‍ കര്‍ശന പരിശോധന; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Omicron Kerala Health Department Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: