Latest News

പ്രതിദിന കേസുകള്‍ 40,000 കടക്കുമെന്ന് വിദഗ്ധര്‍; നിയന്ത്രണം കടുപ്പിച്ചേക്കും, ബുധനാഴ്ച അവലോകനയോഗം

സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കാല്‍ ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്

coronavirus, coronavirus news, india covid 19 news, coronavirus india, coronavirus india news, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news, maharashtra coronavirus news, maharashtra coronavirus cases, ie malayalam

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

ഓണക്കാലത്ത് ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പ്രതിദിന കേസുകള്‍ 40,000 വരെ എത്തിയാക്കമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനവും ശരാശരി മരണം നൂറുമാണ് സംസ്ഥാനത്ത് നിലവില്‍. ഓണാവധിയായതിനാല്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസമായി കേസുകള്‍ ശരാശരി ഇരുപതിനായിരത്തിന് മുകളില്‍ എത്തിയിട്ടും സംസ്ഥാനത്ത് ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ ഒഴിവുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ആശുപത്രികളില്‍ 982 വെന്റിലേറ്ററുകളില്‍ 294 ഒഴിവാണുള്ളത്. 1425 ഐസിയുകളില്‍ 326 ഉം.

ഓണത്തിരക്കിന്റെ പ്രതിഫലനം ഉണ്ടാകാന്‍ കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും വേണ്ടി വരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് മുന്‍പ് തന്നെ വാക്സിനേഷന്‍ വേഗത്തിലാക്കി പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തടയുകയെന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കാല്‍ ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്.

Also Read: രണ്ട് വാക്സിനുകൾ മിക്സ് ചെയ്യാമോ? ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് എന്താണ്?

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid cases may cross 40000 in september says experts

Next Story
ടിപിആർ 16.41; കോവിഡ് സ്ഥിരീകരിച്ചത് 10,402 പേര്‍ക്ക്; 66 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com