scorecardresearch

Latest News

തിരുവനന്തപുരത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; തിയേറ്ററുകൾ അടച്ചിടും, മതചടങ്ങുകൾ ഓൺലൈനിൽ

സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിൽ ഒരുതരത്തിലുമുള്ള ആൾക്കൂട്ടങ്ങൾ പാടില്ലെന്നാണ് നിർദേശം

Thrissur Lockdown, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിൽ ഒരുതരത്തിലുമുള്ള ആൾക്കൂട്ടങ്ങൾ പാടില്ലെന്നാണ് നിർദേശം. തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ ഇന്നുമുതൽ അടച്ചിടും. മതപരമായ ചടങ്ങുകൾ എല്ലാം ഓൺലൈനായി നടത്തണം.

പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷ ക്ലാസുകളൊഴികെ മറ്റെല്ലാം ക്ലാസ്സുകളും ഓൺലൈനായി നടത്തണം. ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല. പൊതുപരിപാടികൾക്ക് വിലക്കുണ്ട്. വിവാഹ മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമാണ് അനുമതി.

അതേസമയം, കൂടുതൽ ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. എട്ട് ജില്ലകളാണ് നിലവില്‍ പ്രസ്തുത കാറ്റഗറിയിലുള്ളത്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവയാണ് കാറ്റഗറിയിലുള്ളത്. ഇവിടങ്ങളിൽ പൊതുപരിപാടികള്‍ക്കും മതപരമായ ഒത്തുചേരലുകൾക്കും വിലക്കുണ്ട്. സ്വകാര്യചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം.

കോട്ടയം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണ് എ കാറ്റഗറിയില്‍. ഇവിടങ്ങളിൽ പൊതു-സ്വകാര്യ ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാം. രോഗവ്യാപനം കുറഞ്ഞ കാസർഗോഡും കോഴിക്കോടുമാണ് ഒരു വിഭാഗത്തിലും ഉൾപ്പെടാത്തത്. ഇവിടങ്ങളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഇല്ലെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദേശമുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട് . ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

Also Read: ഗൂഢാലോചനക്കേസ്: ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid c category restrictions in trivandrum from today