scorecardresearch

സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും; ലോക്ക്ഡൗണിനുള്ള സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി

കടകൾ പരമാവധി ഓൺലൈൻ ഡെലിവറിക്ക് പ്രാധാന്യം നൽകണം. ചടങ്ങുകൾ പരമാവധി ഓൺലൈനാക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

സംസ്ഥാനത്ത് കോവിഡ്-19 പരിശോധന വർധിപ്പിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പേരെ പരിശോധിക്കും. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പൊതു ചടങ്ങുകളിലെ പങ്കാളിത്തത്തിൽ നിന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

പുറത്ത് നടക്കുന്ന ചടങ്ങുകളിൽ 150 പേർക്കും അടച്ചിട്ട ഇടങ്ങളിൽ 75 പേർക്കും മാത്രമാണ് പരമാവധി പ്രവേശനം അനുവദിക്കുക. ചടങ്ങുകൾക്ക് മുൻകൂർ അനുമതി വേണ്ട. പക്ഷേ ജില്ലാ അധികൃതരെ അറിയിക്കണമെന്നും ചീഫ് സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചടങ്ങുകൾ പരമാവധി ഓൺലൈനാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് വ്യാപനം: സംസ്ഥാനത്ത് അതീവ ജാഗ്രത, മാളുകളിലും മാര്‍ക്കറ്റുകളിലും ശ്രദ്ധ പുലര്‍ത്തണം

സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗണിലേക്ക് പോവേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സിനിമ തിയേറ്ററുകളിൽ സെകൻഡ് ഷോ അനുവധിക്കില്ല. വ്യാപാരികൾ പരമാവധി ഓൺലൈൻ ഡെലിവറിക്ക് പ്രാധാന്യം നൽകണമെന്നാണ് നിർദേശമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

സംസ്ഥാനത്ത് 45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid 19 restrictions test vaccination new rules