scorecardresearch

Latest News

സംസ്ഥാനത്ത് ടിപിആർ 30നു മുകളിൽ; എറണാകുളത്തും ആലപ്പുഴയിലും കൂടുതൽ നിയന്ത്രണങ്ങൾ

പ്രധാന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോടും വ്യാപനം രൂക്ഷമാണ്

Omicron, Covid19, Covid19 restrictions, Thiruvananthapuram Covid19 restrictions, public meetings banned in Thiruvananthapuram Covid19, gatherings banned in Thiruvananthapuram Covid19 Omicron Thiruananthapuram, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. ഇന്നലെ സംസ്ഥാനത്ത് 18,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30 ശതമാനത്തിലെത്തി. പ്രധാന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോടും വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളിലെല്ലാം ടിപിആർ 30 നു മുകളിലാണ്.

വ്യാപനം വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്തിനു പിന്നാലെ എറണാകുളത്തും ആലപ്പുഴയിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ എല്ലാ പൊതുപരിപാടികളും കലക്ടർ നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേരെ പങ്കെടുക്കാവൂ.

ആലപ്പുഴയിൽ പൊതുപരിപാടികൾ, വിവാഹ, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേരെ അനുവദിക്കൂ. രണ്ടു ജില്ലകളിലെയും ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലെ പ്രവേശനം നൽകൂ.

രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കുമെല്ലാം നിരോധനം ഏർപ്പെടുത്തിയിരുന്നു.

Also Read: കോവിഡ്: സ്കൂളുകളുടെ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid 19 omicron tpr increases more restrictions in ernakulam and alappuzha