scorecardresearch

Latest News

ടിപിആർ 44 ശതമാനം; കോവിഡ് അവലോകനയോഗം ഇന്ന്

കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം നടപ്പാക്കിയ പുതിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോയെന്ന് യോഗം വിലയിരുത്തും

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം നടപ്പാക്കിയ പുതിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോയെന്ന് യോഗം വിലയിരുത്തും. ചികിത്സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്പത്തിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 45,499 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 44.88 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്.

പുതിയ നിയന്ത്രണങ്ങൾക്ക് ശാസ്ത്രീയ പിൻബലമില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. എന്നാലും മാറ്റങ്ങൾക്കോ പുതിയ നിയന്ത്രണങ്ങൾക്കോ സാധ്യതയില്ല. സംസ്ഥാനത്തെ ഞായർ നിയന്ത്രങ്ങളോട് ജനങ്ങൾ സഹകരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

Also Read: ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും; വിചാരണ നീട്ടണമെന്ന സർക്കാർ അപേക്ഷ സുപ്രീംകോടതി പരിഗണിക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid 19 omicron review meeting today