സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

നിലവില്‍ സമൂഹിക വ്യാപനം ഇല്ലെങ്കിലും ഒമിക്രോണ്‍ മൂലമുള്ള സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

Omicron, Omicron Covid, coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം- 12, കൊല്ലം- 10, തിരുവനന്തപുരം- എട്ട്, തൃശൂര്‍- നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍- രണ്ടു വീതം, ആലപ്പുഴ, ഇടുക്കി- ഒന്നു വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികൾ 107 ആയി.

ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഏഴു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൊല്ലം-നാല്, കോട്ടയം-രണ്ട്, തിരുവനന്തപുരം-ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാലു പേര്‍ യുഎഇയില്‍നിന്നും മൂന്നു പേര്‍ യുകെയില്‍ നിന്നും രണ്ടു പേര്‍ ഖത്തറില്‍നിന്നും ഒരാള്‍ വീതം ദക്ഷിണാഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍നിന്നും വന്നതാണ്.

കൊല്ലത്ത് അഞ്ചു പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ കിഴക്കനാഫ്രിക്കയില്‍നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ആറു പേര്‍ യുഎഇയില്‍നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തൃശൂരില്‍ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേര്‍ യുഎഇയില്‍നിന്നും ഒരാള്‍ യുകെയില്‍നിന്നും വന്നു. പാലക്കാട്ട് നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ആലപ്പുഴയില്‍ ഇറ്റലിയില്‍നിന്നും ഇടുക്കിയില്‍ സ്വീഡനില്‍നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 107 രോഗികളിൽ 41 പേർ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും 52 പേർ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും വന്നവരിലാണ് കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. യുകെയില്‍ നിന്നുമെത്തിയ 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.

Also Read: കുട്ടികളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നാളെ മുതൽ; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

എറണാകുളം- 37, തിരുവനന്തപുരം- 26, കൊല്ലം-11, തൃശൂര്‍-ഒൻപത്, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ -അഞ്ച്, കണ്ണൂര്‍-നാല്, കോട്ടയം-മൂന്ന്, മലപ്പുറം-മൂന്ന്, പാലക്കാട്-രണ്ട്, കോഴിക്കോട്-ഒന്ന്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

നിലവില്‍ സമൂഹിക വ്യാപനമില്ല. ഒമിക്രോണ്‍ മൂലമുള്ള സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തിയായിരിക്കും കൂടുതല്‍ നിയന്ത്രണം വേണമോയെന്ന് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കൃത്യമായി പാലിക്കണം. പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ പാടില്ല. സാമൂഹിക ഇടപെടല്‍ ഒഴിവാക്കണം. രോഗവ്യാപനം അറിയാന്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു വരുന്നു.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള ജനിതക പരിശോധന രണ്ട് ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഒമിക്രോണ്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ സെന്റിനല്‍ സര്‍വയലന്‍സ് നടത്തി വരുന്നു. അങ്ങനെ രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കോവിഡ് നെഗറ്റിവായിരുന്നെന്നും മന്ത്രി അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക വാക്‌സിന്‍ യജ്ഞം

തിങ്കളാഴ്ച മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവള്‍ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക വാക്‌സിന്‍ യജ്ഞം നടത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും വാക്‌സിനെടുക്കാന്‍ സമയം കഴിഞ്ഞവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. തിങ്കള്‍ മുതല്‍ വാക്‌സിനേഷന് കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വാക്‌സിനുള്ള പങ്ക് വലുതായതിനാല്‍ എല്ലാവരും എത്രയും വേഗം വാക്‌സിനെടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

15 മുതല്‍ 18 വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ കൂടിയായിരിക്കും. അതേസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴി പൂര്‍ത്തിയാക്കും. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ട്.

Also Read: സ്കൂൾ പരീക്ഷകൾ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

കുട്ടികള്‍ക്ക് കോവാക്‌സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം ഡോസ് കൊവാക്‌സിന്‍ ശനിയാഴ്ച സംസ്ഥാനത്തെത്തും.

തിങ്കളാഴ്ച മുതലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുക. നിലവിലുള്ള വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ തന്നെ കുട്ടികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയാകും വിതരണം. സംസ്ഥാനത്ത് 98 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനും 79 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid 19 omicron numbers

The moderation of comments is automated and not cleared manually by malayalam.indianexpress.com