scorecardresearch
Latest News

കേരളത്തിൽ ഇന്ന് 1103 പേർക്ക് കൂടി കോവിഡ്; 1049 പേർക്ക് രോഗമുക്തി

പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്

കേരളത്തിൽ ഇന്ന് 1103 പേർക്ക് കൂടി കോവിഡ്; 1049 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു. ഇന്ന് മാത്രം 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് കോവിഡ് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തി നേടിയവരുടെ കണക്ക് ആശ്വാസമാണ്. 1049 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 240
കോഴിക്കോട് -110
കാസര്‍ഗോഡ് – 105
ആലപ്പുഴ – 102
കൊല്ലം – 80
എറണാകുളം – 79
കോട്ടയം ജില്ലയില്‍ – 77
മലപ്പുറം – 68
കണ്ണൂര്‍ – 62
പത്തനംതിട്ട – 52
ഇടുക്കി – 40
തൃശൂര്‍ – 36
പാലക്കാട് – 35
വയനാട് – 17

മരണസംഖ്യ 59 ആയി

കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി. എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇന്നത്തെ പട്ടികയിൽ ഉള്‍പ്പെടുന്നു.

Also Read: കാസർഗോഡ് അഞ്ചിടത്ത് നിരോധനാജ്ഞ; കോഴിക്കോട്ടും നിയന്ത്രണങ്ങൾ കർശനമാക്കി

ഉറവിടം വ്യക്തമല്ലാത്ത 72 കേസുകൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാന്‍മാര്‍ക്കും, 3 കെ.എഫ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, 8 കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.

1049 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 പേരുടെയും, എറണാകുളം ജില്ലയില്‍ 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 62 പേരുടെയും, കൊല്ലം ജില്ലയില്‍ 50 പേരുടെയും, കോട്ടയം ജില്ലയില്‍ 49 പേരുടെയും, വയനാട് ജില്ലയില്‍ 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 36 പേരുടെയും, പാലക്കാട് ജില്ലയില്‍ 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, ഇടുക്കി ജില്ലയില്‍ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Also Read: ക്വാറന്റെെനിലുള്ള കുട്ടിയെ പാമ്പ് കടിച്ചു; അലമുറയിട്ടിട്ടും ഓടിയെത്താതെ അയൽവാസികൾ

1,54,300 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,11,394 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,07,256 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂര്‍ (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid 19 numbers death toll latest update