Latest News

ലോക്ക്ഡൗൺ ഞായറാഴ്ച മാത്രം, കടകൾ രാത്രി ഒമ്പത് വരെ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് സഭയിൽ

ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണ ദിനത്തിലും (ഓഗസ്റ്റ് 15, 22) ഇളവ് നൽകാനും അവലോകന യോഗം തീരുമാനിച്ചു

Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം. ശനിയാഴ്ചയിലെ ലോക്ക് ഡൗൺ ഒഴിവാക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് ചൊവ്വാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ കൈക്കൊണ്ടത്.യോഗ തീരുമാനങ്ങൾ ഇന്ന് ആരോഗ്യ മന്ത്രി സഭയിൽ പ്രഖ്യാപിക്കും.

കടകൾക്ക് ആഴ്ചയിൽ ആറ് ദിവസം തുറക്കാനും അനുമതി നൽകും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണ ദിനത്തിലും (ഓഗസ്റ്റ് 15, 22) ഇളവ് നൽകാനും അവലോകന യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കാനും തീരുമാനമായി. പകരം ഒരാഴ്ച ഒരു പ്രദേശത്തുള്ള കോവിഡ് രോഗികളുടെ എണ്ണം കണക്കാക്കിയാവും നിയന്ത്രണങ്ങൾ.

Read More: കോവിഡ്: കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ ആർ-വാല്യൂ കൂടുതലെന്ന് കേന്ദ്രം

ഒരു പ്രദേശത്ത് ആയിരം പേരിൽ എത്ര പേർക്ക് കോവിഡ് ഉണ്ടെന്ന് പരിശോധിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒരു തദ്ദേശ സ്ഥാപനത്തെ ഒന്നാകെ പരിഗണിക്കുന്നതിന് പകരം പ്രാദേശിക അടിസ്ഥാനത്തിലാവും നിയന്ത്രണങ്ങൾ നടപ്പാക്കുക.

സംസ്ഥാനത്ത് അടച്ചിടല്‍ തുടരുന്നത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി പകരം സംവിധാനം കണ്ടെത്തണമെന്നും നിർദേശമുയർന്നിരുന്നു. സംസ്ഥാനത്തിന്റെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയമാണെന്ന ആരോപണവുമായി പ്രതിപക്ഷവും എത്തിയിരുന്നു.

അതേസമയം, ലോക്ക്ഡൗണ്‍ അശാസ്ത്രീയമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി സര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം പരിഗണിക്കാനിരിക്കുകയാണ് ഹൈക്കോടതി. ഒന്‍പതാം തിയതി മുതല്‍ കട തുറക്കുമെന്ന നിലപാടിലാണ് വ്യാപാരികള്‍.

Read More: 23,000 കടന്ന് പ്രതിദിന രോഗബാധ; 148 മരണം; ടിപിആർ 11.87

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. 23,676 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 11.87 ആണ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം ജില്ലയിൽ നാലായിരത്തിലധികം രോഗബാധകൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. തൃശൂര്‍ , എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ രണ്ടായിരത്തിലധികം കോവിഡ് ബാധകളും സ്ഥിരീകരിച്ചു.

Read More: കോവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളും ഐസിയുവും പരമാവധി വര്‍ധിപ്പിക്കാൻ നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid 19 lockdown relaxations changes latest updates

Next Story
23,000 കടന്ന് പ്രതിദിന രോഗബാധ; 148 മരണം; ടിപിആർ 11.87covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com