കോവിഡ് 19 വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച അൺലോക്ക് രണ്ടിലേക്ക് രാജ്യം പ്രവേശിക്കുകയാണ് നാളെ മുതൽ. രാത്രി കർഫ്യൂവിന്റെ സമയം കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അൺലോക്ക് രണ്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെയാണ് സമ്പർക്ക വ്യാപനത്തിലൂടെ കോവിഡ് പകർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ പ്രദേശങ്ങൾ അടച്ചിടാനൊരുങ്ങുന്നത്.

ഏറ്റവും ഒടുവിലായി എറണാകുളം മാർക്കറ്റാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിടുന്നത്. തിങ്കളാഴ്ച മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എടപ്പാളിലെ ആശുപത്രി ജിവനക്കാർക്ക് കോവിഡ് വ്യാപിച്ചതിനെത്തുടർന്നായിരുന്നു അത്. ഞായറാഴ്ച എടപ്പാൾ മേഖലയിൽ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. പാലക്കാട്, മലപ്പുറം, കാെല്ലം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്ത് ഇന്ന് തുടർച്ചയായ പന്ത്രണ്ടാം ദിവസവും നൂറിലധികം പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് 131 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4440 ആയി വർധിക്കുകയും ചെയ്തിട്ടുണ്ട്.

Kerala Covid Tracker: ഇന്ന് 131  പേർക്ക് കോവിഡ്

  • സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
  • രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
  • 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
  • ഒൻപത് സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു.

  • കുവൈറ്റ്- 25, യുഎഇ- 12, സൗദി അറേബ്യ- 11, ഒമാന്‍-ആറ്, ഖത്തര്‍-ആറ്, ബഹറിന്‍-ഒന്ന്, മാള്‍ഡോവ-ഒന്ന്, ആഫ്രിക്ക-ഒന്ന്, എത്യോപ്യ-ഒന്ന്, കസാക്കിസ്ഥാന്‍-ഒന്ന് എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരിൽ കോവിഡ് സ്ഥിരീകരിച്ചത്.
  • തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി-അഞ്ച്, ഉത്തര്‍പ്രദേശ്-അഞ്ച്, കര്‍ണാടക-നാല്, ബീഹാര്‍-രണ്ട്, രാജസ്ഥാന്‍-രണ്ട്, ഹരിയാന-ഒന്ന്, ഉത്തരാഖണ്ഡ്-ഒന്ന്, ഹിമാചല്‍ പ്രദേശ്-ഒന്ന്, പഞ്ചാബ്-ഒന്ന്, എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരിൽ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം- 32
  • കണ്ണൂര്‍- 26
  • പാലക്കാട്- 17
  • കൊല്ലം- 12
  • എറണാകുളം- 10
  • ആലപ്പുഴ- 9 പേര്‍ക്കും
  • കാസര്‍ഗോഡ്-8
  • തിരുവനന്തപുരം- അഞ്ച് (ഒരാള്‍ മരണമടഞ്ഞു),
  • തൃശൂര്‍- 4
  • കോഴിക്കോട്-4
  • കോട്ടയം-3
  • പത്തനംതിട്ട-1

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം- 23 (ഒരു തൃശൂർ സ്വദേശി അടക്കം)
  • തൃശൂര്‍- 12
  • എറണാകുളം- 7
  • പാലക്കാട്- 7
  • തിരുവനന്തപുരം-6 (ഒരു കൊല്ലം സ്വദേശി അടക്കം)
  • കോട്ടയം-6
  • വയനാട്-4
  • കാസര്‍ഗോഡ്-4
  • ഇടുക്കി-2
  • കോഴിക്കോട്-2
  • കണ്ണൂര്‍-2

സമ്പർക്കത്തിലൂടെ രോഗം വ്യാപിച്ചവർ

  • മലപ്പുറം- നാല്
  • പാലക്കാട്- 2
  • കാസര്‍ഗോഡ്-2
  • ആലപ്പുഴ- 1
  • കോഴിക്കോട്-1

2,112 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ആകെ 4440 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,112 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,304 പേര്‍ ഇതുവരെ രോഗ മുക്തരായി. 24 പേർ രോഗം ബാധിച്ച് മരിച്ചു.

1,84,657 പേർ നിരീക്ഷണത്തിൽ

  • സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
  • 1,81,876 പേര്‍ വീട്/ഇന്‍സ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈനിൽ.
  • 2,781 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ.
  • 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

6,076 സാംപിളുകൾ പരിശോധിച്ചു

  • കഴിഞ്ഞ 24 മണിക്കൂറിനിടെ 6,076 സാംപിളുകളാണ് പരിശോധിച്ചത്.
  • റുട്ടീന്‍ സാംപിൾ, ഓഗ്‌മെന്റഡ് സാംപിൾ, സെന്റിനൽ സാംപിൾ, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,570 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
  • ഇതില്‍ 3,872 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
  • സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 47,994 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 46,346 സാംപിളുകൾ നെഗറ്റീവ് ആയി.

പുതിയ 19 ഹോട്ട്‌സ്‌പോട്ടുകൾ

ഇന്ന് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍, ആലപ്പുഴ, വയനാട്, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

കണ്ണൂര്‍ ജില്ല

  • പിണറായി (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡ് അഞ്ച്),
  • കൊട്ടിയൂര്‍ (11)
  • കരിവെള്ളൂര്‍-പെരളം (4, 9)
  • ചെറുകുന്ന് (1)
  • പെരിങ്ങോം-വയക്കര (7)
  • കാടച്ചിറ (3)
  • ഉളിക്കല്‍ (19)
  • ചെങ്ങളായി (14)
  • കതിരൂര്‍ (18)
  • ചെമ്പിലോട് (13, 15)
  • കോളയാട് (5, 6)
  • പാട്യം (9)

ആലപ്പുഴ ജില്ല

  • ഭരണിക്കാവ് (16)
  • കായംകുളം മുന്‍സിപ്പാലിറ്റി (4,9)
  • ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14,15)
  • പാലമേല്‍ (14)

വയനാട് ജില്ല

  • തിരുനെല്ലി (4,5,9,10,12),

എറണാകുളം ജില്ല

  • കാഞ്ഞൂര്‍ (12)

പാലക്കാട് ജില്ല

  • തിരുമുറ്റകോട് (8)

10 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയത്.

കണ്ണൂര്‍ ജില്ല

  • കാങ്കോല്‍-ആലപ്പടമ്പ് (കണ്ടെയ്‌ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 6)
  • മാങ്ങാട്ടിടം (സബ് വാര്‍ഡ് 4)
  • മുഴക്കുന്ന് (എല്ലാ വാര്‍ഡുകളും)
  • പാനൂര്‍ (സബ് വാര്‍ഡ് 31)
  • പേരാവൂര്‍ (വാര്‍ഡ് 11)
  • തില്ലങ്കേരി (എല്ലാ വാര്‍ഡുകളും)
  • ഉദയഗിരി (സബ് വാര്‍ഡ് 2)

കാസര്‍ഗോഡ് ജില്ല

  • ബേഡഡുക്ക (വാര്‍ഡ് 8)
  • ബദിയടക്ക (വാര്‍ഡ് 18)
  • കിനാനൂര്‍-കരിന്തളം (6)

നിലവില്‍ 127 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

കോവിഡ് ബാധിച്ച് മരിച്ചത് 24 പേർ

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി വർധിച്ചു. ജൂൺ 27ന് മരിച്ച തിരുവനന്തപുരം നെട്ടയം സ്വദേശിയായ 76 കാരന് കോവിഡ് ബാധയുണ്ടായിരുന്നതായി ഇന്ന് കണ്ടെത്തി. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മുംബൈയിൽ നിന്നാണ് ഇയാൾ കേരളത്തിലെത്തിയത്. വന്നപ്പോൾ തന്നെ ശാരിരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത പ്രമേഹം അടക്കം ഗുരുതരമായ അസുഖങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read Here:കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മരണസംഖ്യ 24 ആയി

മരിച്ചയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നു

കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം നെട്ടയം സ്വദേശിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.  നാട്ടിലെത്തിയ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയല്ലെന്നും അദ്ദേഹം  പറഞ്ഞു.

എറണാകുളം മാർക്കറ്റ് അടക്കാൻ തീരുമാനം

എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.

ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ ശേഖരിക്കും

എറണാകുളം മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിച്ചു. സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കൺടൈൻമെൻറ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

നാളെ മുതൽ അൺലോക്ക് 2

കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നിന്നുള്ള പുറത്തു പോകലിന്റെ രണ്ടാം ഘട്ടമായ അൺലോക്ക് ടു നാളെ മുതൽ പ്രാബല്യത്തിൽ വരും. അൺലോക്ക് രണ്ടാംഘട്ടത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. രണ്ടാം ഘട്ടത്തിൽ രാത്രി കർഫ്യൂവിൽ ഇളവുണ്ട്.

അണ്‍ലോക്കിങ് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

  • രാത്രി കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ 5 മണിവരെയാക്കി. നേരത്തെ 9 മുതൽ 5 വരെയായിരുന്നു.
  • കടകളില്‍ ആളുകളുടെ എണ്ണത്തിൽ പരിധി. സാധാരണ ഗതിയിൽ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. കടയുടെ വലുപ്പം, ശാരീരിക അകലം ഉറപ്പാക്കാനുള്ള സാഹചര്യം എന്നിവ അനുസരിച്ച് മാറ്റം വരുത്താം.
  • ജൂലൈ 31 വരെ സ്‌കൂളുകളും കോളെജുകളും അടഞ്ഞു കിടക്കും.
  • സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, മെട്രോ റെയില്‍ എന്നിവയും പ്രവര്‍ത്തിക്കുകയില്ല.
  • നിലവില്‍ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകളും തീവണ്ടി സര്‍വീസുകളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കും.
  • കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും.
  • മെട്രോ സർവീസുകൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ല.
  • സിനിമാ തിയേറ്ററുകൾ, ജിം, സ്വിമ്മിങ് പൂൾ, ബാർ, ഓഡിറ്റോറിയം, പാർക്കുകൾ എന്നിവ അടഞ്ഞു കിടക്കും.

ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പോലീസ് കേസെടുത്തു

തൃശൂരിൽ ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴുക്കിയ പ്രവാസി മലയാളിക്കെതിരെ കേസ്സെടുത്തതായി പൊലീസ്. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ വിഷ്ണു അവിടെ നിന്ന് ക്വാറന്റീൻ നിർദ്ദേശങ്ങൾ നൽകുന്ന വി കെ എൻ സ്റ്റേഡിയത്തിൽ എത്തി. തനിക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യം ഉടനെ ഒരുക്കിയില്ലെങ്കിൽ പുറത്ത് കറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായി പൊലീസ് പറയുന്നു.

ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്സെടുത്തതെന്ന് എഡിഎം റെജി പി ജോസഫ് പറഞ്ഞു. കോവിഡ് 19 വിവരശേഖരണ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ മോശമായഭാഷ ഉപയോഗിക്കുകയും ചെയ്തു. അടാട്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥ അറിയിച്ചെങ്കിലും ഡ്രോപ്പിങ്ങ് പോയിന്റിൽ തന്നെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറീൻ സൗകര്യം ഒരുക്കണമെന്ന് ഇയാൾ വാശിപിടിച്ചു. വീട്ടിൽ മതിയായ ക്വാറന്റീൻ സൗകര്യമുളളയാളാണ് വിഷ്ണുവെന്ന് തദ്ദേശസ്ഥാപന തലത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നുവെന്നും എഡിഎം പറഞ്ഞു.

പാലക്കാട് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 30) ഏഴ് വയസ്സുകാരന് ഉൾപ്പെടെ 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ആറുപേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

  • കുവൈത്തിൽ നിന്നു വന്ന തച്ചമ്പാറ സ്വദേശി (35 പുരുഷൻ)
  • കുവൈത്തിൽ നിന്നു വന്ന കുമരംപുത്തൂർ അരിയൂർ സ്വദേശി (45 പുരുഷൻ)
  • കുവൈത്തിൽ നിന്നു വന്ന കുത്തനൂർ സ്വദേശി (27 പുരുഷൻ)
  • കുവൈത്തിൽ നിന്നു വന്ന ലക്കിടി-പേരൂർ മുളഞ്ഞൂർ സ്വദേശി (29 പുരുഷൻ)
  • കുവൈത്തിൽ നിന്നു വന്ന കോങ്ങാട് മണ്ണന്തറ സ്വദേശി (25 പുരുഷൻ)
  • കുവൈത്തിൽ നിന്നു വന്ന തൃത്താല മേഴത്തൂർ സ്വദേശി (46 പുരുഷൻ)
  • തമിഴ്നാട്ടിൽ നിന്നു വന്ന പെരുമാട്ടി വണ്ടിത്താവളം സ്വദേശി (24 പുരുഷൻ). ഇദ്ദേഹത്തിൻറെ മാതാപിതാക്കൾക്ക് ജൂൺ 19 രോഗം സ്ഥിരീകരിച്ചിരുന്നു)
  • ചെന്നൈയിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (22 പുരുഷൻ)
  • ചെന്നൈയിൽ നിന്നും വന്ന കേരളശ്ശേരി തടുക്കശ്ശേരി സ്വദേശി (53 പുരുഷൻ)
  • ചെന്നൈയിൽ നിന്നും വന്ന കോങ്ങാട് സ്വദേശി (51 പുരുഷൻ)
  • ചെന്നൈയിൽ നിന്നും മണ്ണൂർ സ്വദേശി(48 പുരുഷൻ)
  • ഡൽഹിയിൽ നിന്നു വന്ന കുത്തന്നൂർ സ്വദേശി (47 സ്ത്രീ)
  • ഡൽഹിയിൽ നിന്നു വന്ന പിരായിരി സ്വദേശി (7 ആൺകുട്ടി)
  • സൗദിയിൽ നിന്നു വന്ന മണ്ണൂർ സ്വദേശി (37 പുരുഷൻ)
  • ദുബായിൽ നിന്നു വന്ന തിരുവേഗപ്പുറ വിളത്തൂർ സ്വദേശി (47 പുരുഷൻ)
  • ചാലിശ്ശേരി സ്വദേശി (42 പുരുഷൻ). ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിൻറെ സഹപ്രവർത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
  • എലപ്പുള്ളി കൊല്ലങ്കാനം സ്വദേശി (37 സ്ത്രീ). ഇവർ കഞ്ചിക്കോട് ഫ്ലോർ മില്ലിലെ ജീവനക്കാരിയാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 278 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.

കൊല്ലത്ത് 12 പേര്‍ക്ക് കോവിഡ്

ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പതുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. കുവൈറ്റില്‍ നിന്ന് മൂന്നുപേരും ഒമാനില്‍ നിന്ന് രണ്ടുപേരും സൗദി, ഖത്തര്‍, ആഫ്രിക്ക, എത്യോപ്പിയ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും മൂന്നുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.

പുനലൂര്‍ ഉറുകുന്ന് സ്വദേശി(47), ഭാര്യ(43), മകള്‍(17), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(40 വയസ്), പള്ളിമണ്‍ സ്വദേശി(38), ഓടനാവട്ടം മുത്താരം സ്വദേശി(34), തൃക്കരുവ സ്വദേശി(34), ഇളമാട് സ്വദേശി(37), ഉമയനല്ലൂര്‍ പേരയം സ്വദേശി(46), മങ്ങാട് സ്വദേശി(24), ചവറ കുളങ്ങരഭാഗം സ്വദേശി(52), കാരുകോണ്‍ പുതയം സ്വദേശി(34) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ഏലൂർ സ്വദേശി, ജൂൺ 18 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള ആയവന സ്വദേശി, ജൂൺ 19 മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള വടവുകോട് -പുത്തൻകുരിശ് സ്വദേശിനി, തമിഴ്നാട്ടിൽ നിന്ന് ജൂൺ 13 ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 28 ന് ചെന്നൈ – കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 13 കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള മലയാറ്റൂർ നീലീശ്വരം സ്വദേശി, ജൂൺ 14 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 27 മുബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 14 ന് ഷാർജ – കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള ചേന്ദമംഗലം സ്വദേശി, കൂടാതെ ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകരായ 31 വയസുള്ള കാസർഗോഡ് സ്വദേശിക്കും ,42 വയസുള്ള പാലക്കാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

ദുബായിൽ നിന്ന് കൊച്ചിയിലെത്തി ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്

ഇന്ന് 7 പേർ രോഗമുക്തി നേടി. മെയ് 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പെരുമ്പാവൂർ സ്വദേശി, മെയ് 26 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള തുറവൂർ സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള പാലക്കാട് സ്വദേശിനി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 22 വയസുള്ള എളമക്കര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള എളമക്കര സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 38 വയസുള്ള ആലുവ സ്വദേശി,ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ഏലൂർ സ്വദേശി എന്നിവർ രോഗമുക്തി നേടി.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

  • 18 വയസ്, പുരുഷൻ, അമ്പലമുക്ക് പേരൂർക്കട സ്വദേശി, വിദ്യാർഥി കസാഖിസ്ഥാനിൽ നിന്ന് 28 ന് എത്തി.
  • 27 വയസ്, പുരുഷൻ, ആറ്റിങ്ങൽ, കുവൈറ്റിൽ നിന്ന് എത്തി.
  • 58 വയസ്, സ്ത്രീ, ചിറയിൻകീഴ്, 22 ന് മഹാരാഷ്ട്രയിൽ നിന്നെത്തി.
  • 31 വയസ്, പുരുഷൻ, പേരൂർക്കട, ഡൽഹിയിൽ നിന്ന് 23ന് എത്തി.
  • 76 വയസുള്ള നെട്ടയം സ്വദേശിയായ പുരുഷൻ, മരണമടഞ്ഞു. 27 ന് മുംബൈയിൽ നിന്ന് വിമാനത്തിലെത്തി. മുംബൈയിൽ ബിസിനസ് നടത്തുന്നു. 21 മുതൽ രോഗലക്ഷണമുണ്ടായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ കാണിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയപ്പോൾ ശ്വാസതടസമുണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം കടുത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റവേ മരണമടഞ്ഞു. സ്രവം പരിശോധനക്കെടുത്തിരുന്നു. ഇന്ന് റിസൾട്ട് വന്നു, പോസിറ്റീവ്.

തൃശൂരിൽ നാല് പേർക്ക് കൂടി കോവിഡ്; 12 പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി. ജൂൺ 28 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി (40, പുരുഷൻ), ജൂൺ 13 ന് ചെന്നൈയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (38, പുരുഷൻ), ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (50, പുരുഷൻ), ജൂൺ 16 ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശി (20, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403 ആയി.
രോഗം സ്ഥീരികരിച്ച 165 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 227 ആണ്.

പത്തനംതിയില്‍ ഒരാള്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 27 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇതുവരെ ആകെ 290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 185 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 177 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.