Kerala Covid-19 News at a Glance: കോവിഡ് വ്യാപനത്തിനെതിരേ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകളും വിവരങ്ങളും വ്യക്തമാക്കുന്നത്. ഇന്ന് പുതുതായി 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 14 പേർ സമ്പർക്കം കാരണം രോഗം ബാധിച്ചവരാണ്. ശനിയാഴ്ച 195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ 15 പേരായിരുന്നു സമ്പർക്കത്തെത്തുടർന്ന് രോഗം ബാധിച്ചവർ. വെള്ളിയാഴ്ച 10, ശനിയാഴ്ച ആറ് എന്നിങ്ങനെയായിരുന്നു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്ക ബാധിതരുടെ എണ്ണം.
സംസ്ഥാനത്ത് സമ്പർക്ക രോഗബാധിതർ വർധിക്കുന്നതും ഉറവിടം കണ്ടെത്താനാവാത്തതുമായ സാഹചര്യം വിവിധ ജില്ലകളിൽ നിലനിൽക്കുന്നുണ്ട്. തിരുവന്തപുരം നഗരത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക വിപുലമായതും ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതും എടപ്പാളിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കാെല്ലം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് ജാഗ്രത വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
Kerala Covid Tracker: ഇന്ന് 118 പേർക്ക് കോവിഡ്
- കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് പുതുതായി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.
- രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
- രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തിയവർ.
- 36 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവർ.
- 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
- കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍.
- കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- കണ്ണൂര്‍- 26
- തൃശൂര്‍- 17
- കൊല്ലം- 10
- ആലപ്പുഴ- 10
- തിരുവനന്തപുരം- 9
- എറണാകുളം- 7
- കോഴിക്കോട്- 7
- കാസര്‍ഗോഡ്- 6
- കോട്ടയം- 5
- മലപ്പുറം- 5
- വയനാട്- 5
- ഇടുക്കി- 4
- പാലക്കാട്- 4
- പത്തനംതിട്ട- 3
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- കോഴിക്കോട്- 7 (ഒരു പാലക്കാട് സ്വദേശി)
- ഇടുക്കി- 6
- ആലപ്പുഴ- 5
- കോട്ടയം- 5
- തൃശൂര്‍- 5
- കാസര്‍ഗോഡ്- 5
- പാലക്കാട്- 3
- പത്തനംതിട്ട- 2
- തിരുവനന്തപുരം- 1
- എറണാകുളം- 1 (കോട്ടയം സ്വദേശി)
- വയനാട്- 1
- കണ്ണൂര്‍- 1
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിലെ 4 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
ചികിത്സയിൽ കഴിയുന്നത് 2015 പേർ
- കേരളത്തിൽ ഇതുവരെ 4189 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
- ഇതിൽ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
- 2150 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
- കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 1395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
13 പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 13 ഹോട്ട് സ്പോട്ടുകൾ പുതുതായി ഉൾപ്പെടുത്തി. മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
മലപ്പുറം ജില്ല
- വട്ടക്കുളം (എല്ലാ വാര്‍ഡുകളും)
- എടപ്പാള്‍ (എല്ലാ വാര്‍ഡുകളും)
- ആലങ്കോട് (എല്ലാ വാര്‍ഡുകളും)
- പൊന്നാനി മുനിസിപ്പാലിറ്റി (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ)
- മാറഞ്ചേരി (എല്ലാ വാര്‍ഡുകളും)
- പുല്‍പ്പറ്റ (വാർഡ് 7)
കോട്ടയം ജില്ല
- കോട്ടയം മുനിസിപ്പാലിറ്റി (വാര്‍ഡ് 36)
- പള്ളിക്കത്തോട് (വാര്‍ഡ് 8)
- കറുകച്ചാല്‍ (വാര്‍ഡ് 7)
എറണാകുളം ജില്ല
- പാറക്കടവ് (വാര്‍ഡ് 8)
- കൊച്ചി കോര്പറേഷന് (വാര്‍ഡ് 67)
ആലപ്പുഴ ജില്ല
- അരൂര്‍ (വാര്‍ഡ് 1)
- ചെന്നിത്തല (വാര്‍ഡ് 14)
1,75,734 പേർ നിരീക്ഷണത്തിൽ
- സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
- ഇവരില്‍ 1,73,123 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
- 2611 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍.
- 335 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 5406 സാമ്പിളുകൾ
- കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്.
- റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
- ഇതില്‍ 4041 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
- സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 45,592 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 43,842 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ആറ് ജില്ലകളിൽ അതീവ ജാഗ്രത
സംസ്ഥാനത്ത് ആറ് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്താത്തതും സമ്പർക്ക രോഗബാധിതർ വർധിക്കുന്നതുമായ ജില്ലകളിലാണ് അതീവ ജാഗ്രത വേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. പാലക്കാട്, മലപ്പുറം, കാെല്ലം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണം.
വിഎസ്എസ്സി ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലം
കോവിഡ് സ്ഥിരീകരിച്ച വിക്രംസാരാഭായി സ്പേസ് സെന്ററിലെ (വിഎസ്എസ്സി) ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. ഈ മാസം നാലാം തിയതി മുതൽ രോഗം സ്ഥിരീകരിച്ച 24-ാം തിയതി വരെയുള്ള ദിവസങ്ങളിൽ പോയ സ്ഥലങ്ങളുടെയും പങ്കെടുത്ത ചടങ്ങുകളുടെയും വിവരങ്ങളാണ് പുറത്തുവിട്ടത്. നിരവധി പേർ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാകുന്നത്. വിഎസ്എസ്സിയിൽ ഒപ്പം ജോലി ചെയ്തിരുന്ന 12 പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തൃക്കണ്ണാപൂരം സ്വദേശിയായ സ്പേസ് സെന്റർ ജീവനക്കാരൻ ജൂണ്‍ നാലിന് അയല്‍വാസിയുടെ ഗൃഹ പ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആറിന് കഴക്കൂട്ടം എസ്ബിഐ ബ്രാഞ്ചിലും, എട്ടിന് തുമ്പ ബ്രാഞ്ചിലും പോയി. ഗൃഹ പ്രവേശ ചടങ്ങിൽ 25 പേർ പങ്കെടുത്തതായാണ് സൂചന. ഇവരെല്ലാം നിരീക്ഷണത്തിൽ പോകണം.
ഇദ്ദേഹത്തിനു ഈ മാസം പതിനഞ്ചിനാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടറെ കണ്ടില്ലെന്നും റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പതിനെട്ടിന് മകളുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ കാര്‍മല്‍ സ്കൂൾ സന്ദര്‍ശിച്ചിരുന്നു. പത്തൊന്പതിന് തിരുമല കെഎസ്ഇബി ഓഫിസിലും പോയിട്ടുണ്ട്. വെെദ്യുതി ബിൽ അടയ്ക്കാനും ഇയാൾ പോയിട്ടുണ്ട്. പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങിക്കാൻ ചാല മാർക്കറ്റിൽ പോയതായും റൂട്ട് മാപ്പിൽ പറയുന്നു.
- Read More: വിഎസ്എസ്സി ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലം; ഗൃഹപ്രവേശത്തിൽ പങ്കെടുത്തു, ബാങ്കിൽ പോയി
പൂർണമായി അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലന്ന് മന്ത്രി
തിരുവനന്തപുരത്തെ കോവിഡ് വ്യാപനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നഗരം പൂർണമായി അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസി കണ്ടക്ടർക്ക് കോവിഡ്
തൃശൂർ ജില്ലയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് കോവിഡ് ബാധിച്ചു. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് കണ്ടക്ടർ. കോവിഡ് ബാധിതനായ കണ്ടക്ടർ യാത്ര ചെയ്ത ബസിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ കെഎസ്ആർടിസി ബസിൽ ഗുരുവായൂർ-കാഞ്ഞാണി റൂട്ടിൽ ജൂൺ 25 വ്യാഴാഴ്ച യാത്ര ചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ജൂൺ 25 നു രാവിലെ 8.30 നാണ് ബസ് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ടത്. കാഞ്ഞാണി വഴിയാണ് ബസ് തൃശൂരിലെത്തിയത്. കാഞ്ഞാണി-അരിമ്പൂർ ഭാഗത്തുനിന്ന് നിരവധിപേർ ഈ ബസിൽ കയറിയതായാണ് വിവരം.
- Read More: കണ്ടക്ടർക്ക് കോവിഡ്; ഗുരുവായൂർ-കാഞ്ഞാണി റൂട്ടിലെ ബസ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക
യാത്രക്കാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം
കണ്ടക്ടർ യാത്ര ചെയ്ത ബസിലെ യാത്രക്കാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. 14 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇവരുമായി ഈ ദിവസങ്ങളിൽ അടുത്ത് ബന്ധപ്പെട്ടവരും നീരീക്ഷണത്തിൽ പ്രവേശിക്കണം. ബസിൽ യാത്ര ചെയ്തവർ അതാതു പ്രദേശത്തെ ഹെൽത് ഇൻസ്പെക്ടറുമായി ബന്ധപ്പെടണം. ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുമായി 9400541374 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചു
കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഗുരുവായൂർ ഡിപ്പോയിലെ ഏഴ് സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ
കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ചുവടെ ചേർക്കുന്നു.
ഗുരുവായൂർ-പാലക്കാട്
- ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത ആർ.പി.സി 108 നമ്പർ ബസ് ഈ രണ്ട് തീയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് പാലക്കാടെത്തി.
- പാലക്കാട് നിന്ന് രാവിലെ 11.45ന് പുറപ്പെട്ട് ഉച്ച 2.15 ന് ഗുരുവായൂരിൽ തിരിച്ചെത്തി.
- ഗുരുവായൂരിൽനിന്ന് ഉച്ച മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.30ന് പാലക്കാടെത്തി.
- പാലക്കാട് നിന്ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.
ഗുരുവായൂർ-വാടാനപ്പള്ളി-തൃശൂർ-വൈറ്റില
- ജൂൺ 25ന് ആർ.പി.സി 718 ബസ് ഗുരുവായൂർ-വാടാനപ്പള്ളി-തൃശൂർ-വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്.
- രാവിലെ 8.45ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് ഉച്ച 12ന് വൈറ്റില, 12.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30ന് ഗുരുവായൂർ.
- പിന്നീട് വൈകീട്ട് 4.25ന് ഗുരുവായൂർ-കുന്നംകുളം വഴി 6.30ന് അങ്കമാലി. 6.45നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരൂലെത്തി യാത്ര അവസാനിപ്പിച്ചു.
എടപ്പാളിൽ സമൂഹവ്യാപന ആശങ്ക
മലപ്പുറം ജില്ലയിലെ എടപ്പാളിൽ രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. എടപ്പാളില്‍ ശനിയാഴ്ച വരെ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. സമൂഹവ്യാപനം അറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പൊസീറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളിൽ സാമൂഹിക വ്യാപനമുണ്ടായോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്.
എല്ലാ വാർഡുകളും കണ്ടൈൻമെൻറ് സോൺ
എടപ്പാളിലെയും സമീപത്തെ വട്ടം കുളം പഞ്ചായത്തിലെയും എല്ലാ വാർഡുകളും ഇന്ന് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു. ശനിയാഴ്ച ഏതാനും വാർഡുകൾ ണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച വട്ടക്കുളം പഞ്ചായത്തിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ എടപ്പാളിൽ ഒരു ഭിക്ഷാടകന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ രോഗ ഉറവിടത്തെ കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഇയാളിൽ നിന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയിൽ റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്. തുടർന്ന് എടപ്പാളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ അടച്ചിട്ട് അണുവിമുക്തമാക്കാൻ ഉത്തരവ്
കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഉത്തരവിട്ടു.കണ്ണൂർ വിമാനത്താവളത്തിലിറങ്ങി മംഗലാപുരത്തേക്ക് പോകേണ്ട യാത്രക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി താമസിച്ച ഹോട്ടലുകളാണ് അടച്ചിടുന്നത്. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.
പഴയ ബസ് സ്റ്റാൻഡിന് സമീപെ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ദേര സിറ്റി ഹോട്ടൽ, എമിറേറ്റ്സ് ഹോട്ടൽ പുതിയ ബസ് സ്റ്റാൻഡിസ് സമീപമുള്ള സെഞ്ച്വറി പാർക്ക് ഹോട്ടൽ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടേണ്ടത്.
ബഹ്റെെനിൽ നിന്നു 33 വിമാന സർവീസുകൾ
വന്ദേഭാരത് നാലാം ഘട്ടത്തില്‍ ബഹ്റെെനിൽ നിന്നു കേരളത്തിലേക്ക് 33 വിമാനങ്ങൾ സര്‍വീസ് നടത്തും. മൂന്നാം ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ലാതിരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതു പരിഹരിച്ചാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 10, തിരുവനന്തപുരം-ഒൻപത്, കോഴിക്കോട്-ഒൻപത്, കണ്ണൂര്‍-ആറ് എന്നിങ്ങനെയാണ് സര്‍വീസുകളുടെ എണ്ണം.
എയർ ഇന്ത്യയുടെ 21 വിമാന സർവീസുകൾ
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ കേരളത്തിലേക്ക് 21 വിമാനസർവീസുകൾ നടത്തും. ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽനിന്നു മാത്രമാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ്. റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും. ഗൾഫ് ഇതര രാജ്യങ്ങളിൽ യുഎസ്, റഷ്യ, കിർഗിസ്താൻ, കാനഡ, ബ്രിട്ടൻ, ഉക്രെയ്ൻ, കെനിയ എന്നിവിടങ്ങളിൽനിന്നു കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും.
സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ലാതെ
സംസ്ഥാനത്ത് ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ ഇന്ന് ഒഴിവാക്കിയിരുന്നു. ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണ്‍ നീക്കിയതായി ഇന്നലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സാധാരണ ദിവസത്തേതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. ഇന്ന് മദ്യശാലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
തൃശൂരിൽ 17 പേർക്ക് കൂടി കോവിഡ്
ഇന്ന് തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവർ
- ജൂൺ 13ന് കുവൈത്തിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (25 വയസ്സ്. പുരുഷൻ).
- താണിശ്ശേരി സ്വദേശി (44. പുരുഷൻ).
- എടത്തിരിഞ്ഞി സ്വദേശി (32. പുരുഷൻ).
- ജൂൺ 18ന് കുവൈത്തിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42. പുരുഷൻ).
- ജൂൺ 14ന് ദുബൈയിൽനിന്ന് വന്ന കടങ്ങോട് സ്വദേശി (23. സ്ത്രീ).
- ജൂൺ 13ന് ദുബൈയിൽനിന്ന് വന്ന വടക്കേക്കാട് സ്വദേശി (22. പുരുഷൻ).
- ജൂൺ 19ന് ബഹ്റൈനിൽ നിന്ന് വന്ന മരത്തംകോട് സ്വദേശി (46. പുരുഷൻ).
- ജൂൺ ആറിന് ബഹ്റൈനിൽ നിന്ന് വന്ന അഴീക്കോട് സ്വദേശി (31. പുരുഷൻ).
- ജൂൺ നാലിന് അബൂദബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (47. പുരുഷൻ).
- ജൂൺ 14ന് മസ്ക്കത്തിൽനിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48. പുരുഷൻ).
- ജൂൺ 12ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന പഴയന്നൂർ സ്വദേശി (28. പുരുഷൻ).
- ജൂൺ 16ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശിയായ 60 വയസ്സുകാരൻ. അദ്ദേഹത്തിന്റെ സഹോദരി 58 വയസ്സുകാരി.
- ജൂൺ 18ന് ജയ്പൂരിൽ നിന്നും ജൂൺ 20ന് ബംഗളൂരുവിൽനിന്നും വന്ന കൈനൂരിലെ ബി.എസ്.എഫ് ജവാൻമാർ (44. 28. പുരുഷൻമാർ).
- ജൂൺ 14ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30. പുരുഷൻ).
- ചാലക്കുടി നഗരസഭാ കൗൺസിലർ (39. സ്ത്രീ).
രോഗം സ്ഥീരികരിച്ച 154 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. അസുഖബാധിതരായ 210 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തൃശൂർ സ്വദേശികളായ അഞ്ചുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
കൊല്ലത്ത് 10 പേര്‍ക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ഇന്ന് 10 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
- തഴവ കടത്തൂര്‍ സ്വദേശി (46). ഭാര്യ (34).
- മങ്ങാട് സ്വദേശി (23).
- കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി (49).
- തൊടിയൂര്‍ വേങ്ങര സ്വദേശി (26).
- കുന്നത്തൂര്‍ സ്വദേശി (50).
- തേവലക്കര പുത്തന്‍സങ്കേതം സ്വദേശി (40).
- നീണ്ടകര പുത്തന്‍തുറ സ്വദേശി (32).
- തഴവ എസ് ആര് പുരം സ്വദേശി (44).
- പെരിനാട് കുരീപ്പുഴ സ്വദേശി (55)
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- 50 വയസ്, സ്ത്രീ, പുത്തൻതോപ്പ് വള്ളക്കടവ് സ്വദേശി, നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു.
- 43 വയസ്, പുരുഷൻ, കിളിമാനൂർ സ്വദേശി, 26 ന് സൗദിയിൽ നിന്നെത്തി.
- 52, പുരുഷൻ, കല്ലമ്പലം, 20 ന് സൗദിയിൽ നിന്നെത്തി.
- 63, പുരുഷൻ, കാരിച്ചറ പള്ളിപ്പുറം, 25 ന് മസ്ക്കറ്റിൽ നിന്നെത്തി.
- 26, പുരുഷൻ, പൗടിക്കോണം, 25 ന് മസ്ക്കറ്റിൽ നിന്നെത്തി.
- 60, പുരുഷൻ, നെയ്യാറ്റിൻകര, 25 ന് മസ്ക്കറ്റിൽ നിന്നെത്തി
- 39, പുരുഷൻ, നെടുമങ്ങാട്, 22 ന് സൗദിയിൽ നിന്നെത്തി.
- 37, പുരുഷൻ, വള്ളക്കടവ്, 20 ന് സൗദിയിൽ നിന്നെത്തി.
- 32, പുരുഷൻ, മുണ്ടനാട് ദാലു മുഖം , ആർമി ഓഫീസർ, ജമ്മു കാശ്മീരിൽ നിന്ന് 19 ന് എത്തി.
എറണാകുളത്ത് 7 പേർക്ക് കോവിഡ്
- ജൂൺ 15 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ചൂർണിക്കര സ്വദേശി.
- ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള ആലങ്ങാട് സ്വദേശി.
- ജൂൺ 18 ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള കാഞ്ഞൂർ സ്വദേശി.
- ജൂൺ 14 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള മഞ്ഞപ്ര സ്വദേശി.
- ജൂൺ 18 നു റോഡ് മാർഗം ചെന്നൈയിൽ നിന്നെത്തിയ 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി.
- ട്രയിനിൽ മുംബൈയിൽ നിന്ന് ജൂൺ 22 ന് കൊച്ചിയിലെത്തിയ 29 വയസുള്ള ഫോർട്ട് കൊച്ചി സ്വദേശി.
- ജൂൺ 13 നു വിമാനത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയ 27 വയസുള്ള ആലങ്ങാട് സ്വദേശിനി.
കോഴിക്കോട്ട് ഏഴു പേര്‍ക്കു കൂടി രോഗബാധ
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.
പോസിറ്റീവായവര്‍
- നന്മണ്ട സ്വദേശി (35) ജൂണ്‍ 26ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചിലികിത്സയിലാണ്
- തൂണേരി സ്വദേശി (53) ജൂണ്‍ 25ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.
- ബാലുശ്ശേരി സ്വദേശി (32) ജൂണ്‍ 24 ന് ബഹ്റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്സിയില്‍ ബാലുശ്ശേരി എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.
- മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്വദേശി (37) ജൂണ്‍ 23ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയില്‍ ആണ്.
- ആയഞ്ചേരി സ്വദേശിനി (7)കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുടെ മകള്‍. ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്സിയില്‍ വീട്ടിലെത്തി. മാതാവ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മകളുടെ സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
- താമരശ്ശേരി സ്വദേശി (22) ചെന്നൈയില്‍ നിന്നും കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് എഫ് എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി.
- വളയം സ്വദേശി (42) ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ ബസ്സില്‍ മാഹിയില്‍ എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.
രോഗമുക്തി നേടിയവര്‍: എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നന്മണ്ട സ്വദേശിനി (22), നന്മണ്ട സ്വദേശി (55), കിഴക്കോത്ത് സ്വദേശിനി (26), ഒളവണ്ണ സ്വദേശി (50), പാലക്കാട് സ്വദേശിനി (22), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പനങ്ങാട് സ്വദേശികളായ 38,30 വയസ്സുള്ള ദമ്പതികള്‍.
ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവ് ആയി ചികില്‍സയിലാണ്. ഇതില്‍ 40 പേര് മെഡിക്കല്‍ കോളേജിലും 45 പേര് എഫ്.എൽ.ടി.സി യിലും രണ്ട് പേര് കണ്ണൂരിലും ഒരാള്‍ മഞ്ചേരിയിലും ഒരാള്‍ കളമശ്ശേരിയിലും ഒരാള്‍ തലശ്ശേരിയിലും ചികില്‍സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശി മൂന്ന് വയനാട് സ്വദേശി ഒരു തമിഴ്നാട് സ്വദേശിയും ജില്ലയില്‍ ചികില്‍സയിലാണ്.
കാസർഗോട്ട് ആറ് പേര്‍ക്കു കോവിഡ്
കാസർഗോഡ് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ
- ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 38 വയസുള്ള ഉദുമ സ്വദേശി.
- ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക സ്വദേശി.
- ജൂണ്‍ 13 ന് യു എ ഇയില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക സ്വദേശി.
- ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി.
- ജൂണ്‍ 16 ന് യു എ ഇ യില്‍ നിന്നെത്തിയ 69 വയസുള്ള അജാനൂര്‍ സ്വദേശി.
- ജൂണ്‍ 12 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 34 വയസുള്ള ചെമ്മനാട് സ്വദേശി.
അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി: ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ കോവിഡ് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 26 ന് കോവിഡ് പോസിറ്റീവായ 28 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശി, മെയ് 31 ന് കോവിഡ് സ്ഥിരീകരിച്ച 64 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച 39 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കുവൈത്തില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നി്നനെത്തി ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി.
മലപ്പുറത്ത് ഡോക്ടർമാരടക്കം അഞ്ച് പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗബാധ. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിളിമാനൂര്‍ സ്വദേശി (43) ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയതാണ്.
കോവിഡ് സ്ഥിരീകരിച്ചവർ
- എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ (ഫിസിഷ്യന്‍), വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61).
- ശുകപുരം ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്മാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി (54).
- വട്ടംകുളം ശുകപുരം സ്വദേശിനി (28)..
- എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ (കുട്ടികളുടെ വിഭാഗം) വട്ടംകുളം ശുകപുരം സ്വദേശി (49).
- എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി (32).
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ 224 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
- ദുബായില്‍ നിന്നും ജൂണ്‍ 21ന് ജില്ലയിലെത്തിയ കോട്ടത്തറ സ്വദേശിയായ 36 കാരന്.
- മുംബൈയില്‍നിന്നും ജൂണ്‍ 21ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 33 കാരന്.
- കുവൈത്തില്‍ നിന്നും കോഴിക്കോട് വഴി ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 44 കാരന്.
- ബാംഗ്ലൂരില്‍ നിന്നും ഇരുചക്രവാഹനത്തില്‍ മുത്തങ്ങ വഴി ജില്ലയിലെത്തിയ അമ്പലവയല്‍ സ്വദേശിയായ 30 കാരന്.
- കുവൈത്തില്‍ നിന്നും ജൂണ്‍ 13ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ ചുണ്ടേല്‍ സ്വദേശിയായ 33 കാരന്
പടിഞ്ഞാറത്തറ സ്വദേശി വീട്ടിലും മറ്റുള്ളവര്‍ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലായിരുന്നു.
ബാംഗ്ലൂരില്‍നിന്ന് ജില്ലയിലെത്തി ജൂണ്‍ 18 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്പലവയല്‍ സ്വദേശിയായ 30 കാരന്റെ സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 43 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
പാലക്കാട് നാല് പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവർ
- കാരാക്കുറുശ്ശി സ്വദേശി (57, പുരുഷൻ). ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
- അകത്തേത്തറ സ്വദേശി(34 പുരുഷൻ)
- കണ്ണമ്പ്ര സ്വദേശി (36 പുരുഷൻ)
- ലക്കിടി പേരൂർ സ്വദേശി (15 ആൺകുട്ടി).ഈ കുട്ടിയുടെ അമ്മൂമ്മയ്ക്ക് ജൂൺ ഒമ്പതിനും,രണ്ട് സഹോദരങ്ങൾക്ക് ജൂൺ 15 നും കോയമ്പത്തൂരിൽ നിന്നും വന്ന പിതാവിന് ജൂൺ 16 നും അന്നുതന്നെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 261 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
ഇടുക്കിയിൽ നാല് പേർക്ക് കോവിഡ്; ആറ് പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ആറ് പേർ കോവിഡ് രോഗ മുക്തരായി
കോവിഡ് സ്ഥിരീകരിച്ചവർ
- ജൂൺ 17 ന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28). കൊച്ചിയിൽ നിന്നും ടാക്സിയിൽ നെടുങ്കണ്ടത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
- ജൂൺ 11ന് സൗദി ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ കോടിക്കുളം സ്വദേശിനി (30). കൊച്ചിയിൽ നിന്നും ടാക്സിയിൽ കോടിക്കുളത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
- ജൂൺ 13 ന് കൊച്ചിയിൽ എത്തിയ ഉടുമ്പൻചോല സ്വദേശി (23). റോമിൽ (ഇറ്റലി ) നിന്നും ചെന്നൈയിൽ എത്തി അവിടെ 7 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കൊച്ചിയിൽ എത്തി. അവിടെ നിന്ന് ടാക്സിയിൽ ഉടുമ്പൻചോല എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
- ജൂൺ 11 ന് ഡൽഹിയിൽ നിന്നുമെത്തിയ നെടുങ്കണ്ടം അഞ്ചു വയസ്സുകാരി. കുട്ടിയുടെ മുത്തശ്ശൻ, മുത്തശ്ശി, ചേച്ചി എന്നിവരോടൊപ്പം കൊച്ചിയിൽ നിന്നും ടാക്സിയിൽ നെടുങ്കണ്ടത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 25 ന് കുട്ടിയുടെ മുത്തശ്ശന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രോഗമുക്തി നേടിയവർ
- മെയ് 12 ന് മുംബൈയിൽ നിന്നെത്തി മെയ് 21 ന് കോവിഡ് സ്ഥിരീകരിച്ച ശാന്തൻപാറ സ്വദേശി.
- മെയ് 16 ന് ചെന്നൈയിൽ നിന്നെത്തി മെയ് 30 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാർ സ്വദേശിനി.
- മെയ് 31 ന് ഡൽഹിയിൽ നിന്നെത്തി ജൂൺ 5ന് കോവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി.
- മെയ് 29ന് ദുബായ്ൽ നിന്നുമെത്തി ജൂൺ 6ന് കോവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി.
- ജൂൺ 3ന് മുംബൈയിൽ നിന്നെത്തി 13 ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാർ സ്വദേശി.
- ജൂൺ 5 ന് ചെന്നൈയിൽ നിന്നെത്തി 18ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം കെ.പി കോളനി സ്വദേശി.