Kerala Covid-19 News at a Glance: സംസ്ഥാനത്ത് ഇന്ന് 150 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയിലധികമായി സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി 100 കടന്ന ഒരാഴ്ചയാണ് കടന്നു പോയത്. ഇന്നും സമാനമായി നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്നലെ 123 പേർക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്, 152 പേർക്ക്.  ചൊവ്വാഴ്ച 141 പേർക്കും തിങ്കളാഴ്ച 138 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച 133 പേർക്കും ശനിയാഴ്ച  127 പേർക്കും വെള്ളിയാഴ്ച 118 പേർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1082 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3849 പേർക്കാണ്. സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 28.1 ശതമാനം വരും കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

65 പേർക്കാണ് ഇന്ന് രോഗമുക്തി നേടാനായത്. ഇതോടെ സംസ്ഥാനത്ത് രോഗമുകക്തി നേടിയവരുടെ എണ്ണം ഇന്ന് രണ്ടായിരം കടക്കുന്നു.  1846 പേരാണ് നിലവിൽ സംസ്താനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2006 പേർ രോഗമുക്തി നേടി.

Kerala Covid Tracker: ഇന്ന് 150 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

  • ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കു വീതവും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ആളുകൾക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
  • പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
  • ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
  • കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ – 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍.
  • മഹാരാഷ്ട്ര – 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • പാലക്കാട്-23
  • ആലപ്പുഴ-21
  • കോട്ടയം- 18
  • മലപ്പുറം-16
  • കൊല്ലം-16
  • കണ്ണൂര്‍- 13
  • എറണാകുളം-9
  • തിരുവനന്തപുരം- 7
  • തൃശൂര്‍- 7
  • കോഴിക്കോട്- 7
  • വയനാട്-5
  • പത്തനംതിട്ട-4
  • ഇടുക്കി- 2
  • കാസര്‍ഗോഡ്- 2

കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഒരു സി.ഐ.എസ്.എഫ് ജീവനക്കാരന് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം- 18 (രണ്ട് പാലക്കാട് സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും അടക്കം)
  • തൃശൂര്‍- 15
  • കൊല്ലം- 10
  • കോഴിക്കോട്- 10
  • ഇടുക്കി- 5
  • കോട്ടയം- 2
  • കണ്ണൂര്‍-1  (കാസറഗോഡ് സ്വദേശി)

1,63,944 പേർ നിരീക്ഷണത്തിൽ

  • വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
  • ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
  • 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 5859 സാമ്പിളുകൾ പരിശോധിച്ചു

  • കഴിഞ്ഞ 24 മണിക്കൂറിനിടെ 5859 സാമ്പിളുകളാണ് പരിശോധിച്ചത്.
  • റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,456 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
  • ഇതില്‍ 4510 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

covid test, covid-19,corona

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 43,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 41,569 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

പുതിയ രണ്ട് ഹോട്ട് സ്പോട്ടുകൾ

ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

  • എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2)
  • ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2)

അതേസമയം പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ഭേദമായ ആള്‍  ആശുപത്രി വിട്ടു

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ കോവിഡ് ബാധിതന്‍ രോഗമുക്തി നേടി ഇന്നലെ (ജൂണ്‍ 26) ആശുപത്രി വിട്ടു. ഒതളൂര്‍ സ്വദേശി സൈനുദ്ദീനാണ് (50) പൂര്‍ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങിയത്.

പ്രതീകാത്മക ചിത്രം

ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീനെ ഏഴാം തീയതിയാണ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 13ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കോവിഡ് ഐ.സിയുവിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് പ്ലാസ്മ തെറാപ്പിയും ടോസിലിസുമാബും നല്‍കിയത്. രോഗം ഭേദമായതോടെ സൈനുദ്ദീനെ 25ന് സ്റ്റെപ് ഡൗണ്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്നാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തത്.

മെയ് 27ന് ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയ എടപ്പാള്‍ സ്വദേശി വിനീതാണ് സൈനുദ്ദീന്റെ ചികിത്സയ്ക്ക് വേണ്ടി പ്ലാസ്മ നല്‍കിയത്. കേരളത്തില്‍ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയത്  മഞ്ചേരി  മെഡിക്കല്‍ കോളേജിലാണ്. ജൂണ്‍ അഞ്ചിനാണ് ആദ്യ പ്ലാസ്മ തെറാപ്പി നടന്നത്.

പ്രവാസികളുടെ കോവിഡ് ടെസ്റ്റ്: ഹർജികൾ ഹെെക്കോടതി തീർപ്പാക്കി

ചാർട്ടഡ് വിമാനങ്ങളിൽ മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ചോദ്യം ചെയ്ത് സമർപിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീർപ്പാക്കിയത്.

പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന നിലപാടാണ് സർക്കാർ ഒടുവിൽ സ്വീകരിച്ചിട്ടുള്ളത്. ചാർട്ടേഡ് ഫ്‌ളെെറ്റുകളുടെ കാര്യത്തിൽ സംസ്ഥാന തീരുമാനത്തെ കേന്ദ്ര സർക്കാരും കോടതിയിൽ അനുകൂലിച്ചിരുന്നു. പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ച് തീർപ്പാക്കിയത്.

ഗൾഫിൽ മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജി വിധി പറയാനായി മാറ്റി

മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വിദ്യാർത്ഥികൾ സമീപിച്ചാൽ വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മാർഗനിർദേശങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാമെന്ന് വ്യോമയാന മന്ത്രാലയം കോടതിയെ അറിയിച്ചു.

exam, kerala

ഇക്കാര്യത്തിൽ കോടതി കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങളുടെ നിലപാട് തേടിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താനാവില്ലെന്നും പരീക്ഷ മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയോ വേണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

ആന്റിബോഡി പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് കോവിഡ് ആന്റിബോഡി പരിശോധന ആരംഭിച്ചു. വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

vandebharat covid-19 evacuation

സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കാണ് വിമാനത്താവളങ്ങളിൽ പ്രധാനമായും ആന്റിബോഡി പരിശോധന നടത്തുക. യുഎഇയിൽ നിന്നു വരുന്നവർക്ക് കോവിഡ് പരിശോധനയുള്ളതിനാൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. ആന്റിബോഡി പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ പിസിആർ ടെസ്റ്റിനു കൂടി വിധേയരാക്കും. അതേസമയം, ആന്റിബോഡി പരിശോധനയിൽ നെഗറ്റീവ് ആകുന്ന പ്രവാസികൾക്ക് 14 ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാണ്.

കർശന നിർദ്ദേശങ്ങൾ പാലിക്കണം

കാസർഗോഡ്: കോവിഡ് 19 ന്റെ സാമൂഹിക വ്യാപനം തടയുന്നതിനായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  വരുന്നവർ ആരോഗ്യവകുപ്പിന്റെ  കർശന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രാംദാസ് എ വി അറിയിച്ചു.

വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ  ജില്ലയിൽ എത്തുന്നവർ 14 ദിവസത്തെ കർശനമായ റൂം ക്വാറന്റീൻ  പാലിക്കേണ്ടതാണ്. 14 ദിവസത്തെ റൂം ക്വാറന്റീൻ കഴിഞ്ഞാൽ അടുത്ത 14 ദിവസം പ്രസ്തുത വ്യക്തിയും കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. പനി, തലവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ഫോൺ മുഖേന അറിയിക്കുകയോ ജില്ലാ കൺട്രോൾ സെല്ലിന്റെ നമ്പറായ 9946000293, 9946000493 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണമെന്നും ഡിഎംഒ അറിയിച്ചു.

ആദ്യ 14  ദിവസം റൂം ക്വാറന്റീനിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. വീടുകളിൽ പ്രത്യേക മുറിയിൽ ഐസലേഷൻ കഴിയേണ്ടതാണ്.
  2. വായുസഞ്ചാരമുള്ള ബാത്റൂം അറ്റാച്ചഡ് മുറിയാണ് നല്ലത്.
  3. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. സോപ്പും വെള്ളവും ലഭ്യമായില്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും അടച്ചു പിടിക്കുക.
  4. ഒരു കാരണവശാലും സന്ദർശകരെ അനുവദിക്കരുത്. വീട്ടിലെ മറ്റ് അംഗങ്ങൾ ഈ മുറിയിൽ പ്രവേശിക്കരുത്.
  5. വീട്ടിലുള്ള അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കുക. വീട്ടിലുള്ള ഒരംഗത്തെ ഇദ്ദേഹത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് ചുമതലപ്പെടുത്തണം. ഇവരല്ലാതെ വേറെ ആരും തന്നെ ഇദ്ദേഹവുമായി ഇടപഴകരുത്
  6. ഈ അംഗം 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം. ഗർഭിണികളോ, എന്തെങ്കിലും മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരോ ആകരുത് .ഈ  അംഗം മുറിയിൽ പ്രവേശിക്കരുത്
  7. ഈ അംഗം നിരീക്ഷണത്തിൽ കഴിയുന്ന ആളുമായി അത്യാവശ്യഘട്ടത്തിൽ ഇടപഴകേണ്ടി വരുമ്പോൾ രണ്ടുപേരും മാസ്ക് ധരിക്കേണ്ടതും ഉടൻതന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതുമാണ്.
  8. ക്വാറന്റീനിലുള്ള വ്യക്തി പ്രത്യേക പാത്രം, വസ്ത്രം, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ സ്വയം വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. നിരീക്ഷണത്തിലുള്ള  വ്യക്തിക്ക് ഭക്ഷണം നൽകുമ്പോൾ വേറൊരു പാത്രത്തിൽ ഭക്ഷണം കൊണ്ടുവന്ന വ്യക്തി ഉപയോഗിക്കുന്ന പാത്രത്തിലേക്ക് പകർന്ന് നൽകുകയാണ് വേണ്ടത്.
  9. ക്വാറന്റീനിലുള്ളവർ ഉപയോഗിക്കുന്ന ബാത്റൂം, ടോയ്‌ലറ്റ് എന്നിവ സ്വന്തമായി വൃത്തിയാക്കേണ്ടതാണ്.
  10. വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനിൽ കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കി വച്ചതിനുശേഷം കഴുകണം (ഒരു ലിറ്റർ വെള്ളത്തിന് 3.5 ടി സ്പൂൺ ബ്ലീച്ചിങ് പൗഡർ കലക്കിയതിന്റെ തെളിലായനി മതിയാകും). ഉപയോഗിച്ച സാധനങ്ങൾ പങ്കു വെക്കരുത്. ഉപയോഗിച്ച പാത്രങ്ങൾ ഡിറ്റർജന്റോ  സോപ്പോ  ഉപയോഗിച്ച് കഴുകേണ്ടതാണ്.

റൂം ക്വാറന്റീൻ പൂര്ത്തീകരിച്ചയാൾ അടുത്ത 14 ദിവസം സ്വീകരിക്കേണ്ട മുൻകരുതലുകൾ.

  1. പൊതുഗതാഗതം ഒഴിവാക്കുക, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക. ആവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക.
  2. പുറത്തിറങ്ങേണ്ട സാഹചര്യങ്ങൾ വരുമ്പോൾ ആരോഗ്യ വകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പുറത്തിറങ്ങുക.
  3. ആളുകളുമായും കുടുംബങ്ങളുമായും ഇടപഴകേണ്ടി വരുമ്പോൾ  ചുരുങ്ങിയത് ഒന്നര മീറ്റർ അകലം പാലിക്കുക.
  4. എല്ലായ്പ്പോഴും  മാസ്ക് ധരിക്കുക .ഹസ്തദാനം ഒഴിവാക്കുക.
  5. വ്യക്തി ശുചിത്വം പാലിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
  6. സോപ്പും വെള്ളവും ലഭ്യമായില്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.
  7. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് അടച്ചു പിടിക്കുക.
  8. പനി, തലവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ഫോൺ മുഖേന അറിയിക്കുകയോ ജില്ലാ കൺട്രോൾ സെല്ലിലേക്ക് വിളികക്കുകയോ ചെയ്യുക.

വടക്കാഞ്ചേരി നഗരസഭാ ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം

കോവിഡ് പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ ഓഫീസിൽ പൊതുജനങ്ങളുടെ സന്ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വടക്കാഞ്ചേരി നഗരസഭാ യോഗത്തിലാണ് സന്ദർശകർക്ക് ക്രമീകരണങ്ങൾ നടത്തുവാൻ തീരുമാനമായത്. വിവിധ നഗരസഭാ ഓഫീസുകളിൽ ജീവനക്കാർക്ക് കോവിഡ് 19 ബാധിച്ചതിനെ തുടർന്നാണ് തീരുമാനം.

  • എല്ലാ ജീവനക്കാർക്കും ഫേസ് ഷീൽഡും മാസ്‌കും നൽകാൻ തീരുമാനമായി.
  • നഗരസഭാ ഓഫീസിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വരുന്നവരെ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
  • നഗരസഭയിൽ സാനിറ്റൈസർ സ്റ്റാൻഡ് സ്ഥാപിച്ചിട്ടുണ്ട്.
  • റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കായി വരുന്നവർക്ക് പ്രത്യേകം ക്യൂ ഏർപ്പെടുത്തി. ഈ സർട്ടിഫിക്കറ്റുകൾ അതാതു ദിവസം തന്നെ നൽകാനും തീരുമാനിച്ചു.

പാലക്കാട് ജില്ലയിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

  • വല്ലപ്പുഴ സ്വദേശി (40 പുരുഷൻ),
  • വിളയൂർ സ്വദേശി (28 സ്ത്രീ),
  • തേങ്കുറിശ്ശി സ്വദേശി (26 പുരുഷൻ),
  • പുതുനഗരം സ്വദേശി (11 പെൺകുട്ടി),
  • നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി (39 പുരുഷൻ),
  • പിരായിരി കുന്നംകുളങ്ങര സ്വദേശി (32 പുരുഷൻ)
  • പിരായിരി മഹിമ നഗർ സ്വദേശി (25 പുരുഷൻ)
  • ഒറ്റപ്പാലം സ്വദേശി (36 പുരുഷൻ)
  • അലനല്ലൂർ സ്വദേശി (31 പുരുഷൻ),
  • കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി (38 പുരുഷൻ),
  • ദുബായിൽ നിന്നും വന്ന കരിമ്പുഴ കരിയോട് സ്വദേശി (35 പുരുഷൻ),
  • ദുബായിൽ നിന്നും വന്ന മങ്കര മാങ്കുറിശ്ശി സ്വദേശി (48 പുരുഷൻ)
  • കുഴൽമന്ദം ചിതലി സ്വദേശി (49 പുരുഷൻ),
  • കല്ലേകുളങ്ങര സ്വദേശി (34 പുരുഷൻ),
  • ചെന്നൈയിൽ നിന്നും വന്ന പിരായിരി വിളയങ്കോട് സ്വദേശി (36 പുരുഷൻ),
  • ചെന്നൈയിൽ നിന്നും വന്ന മാങ്കുറിശ്ശി സ്വദേശി കളായ അമ്മയും (35) മകനും (15),
  • ചെന്നൈയിൽ നിന്നും വന്ന മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേർ (50,52 പുരുഷന്മാർ)
  • ഇരപ്പക്കാട് പിരായിരി സ്വദേശി (29 പുരുഷൻ)
  • പത്തിരിപ്പാല സ്വദേശി (35 പുരുഷൻ)
  • പിരായിരി ഇരപ്പക്കാട് സ്വദേശി (31 പുരുഷൻ)
  • കൂടാതെ പറളി എടത്തറ സ്വദേശി (53 സ്ത്രീ)

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 237 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കോട്ടയം ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ്; ആകെ 113 രോഗികള്‍

കോട്ടയം ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്.

ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 196 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

  1. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  2. ജൂണ്‍ 14ന് കുവൈറ്റില്‍നിന്നെത്തി കുമരകത്ത് ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(16). രോഗലക്ഷണങ്ങല്‍ ഉണ്ടായിരുന്നില്ല.
  3. ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(36). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  4. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  5. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  6. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(37). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  7. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  8. ജൂണ്‍ 22ന് മധുരയില്‍നിന്നെത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാരാപ്പുഴ സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  9. ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  10.  ജൂണ്‍ 12ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശി(65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  11. ജൂണ്‍ 21ന് ദുബായില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  12. ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(73). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
  13. ജൂണ്‍ 21ന് ചെന്നൈയില്‍നിന്നെത്തി പാലായിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
  14. ജൂണ്‍ 16ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
  15. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതി(24). ജില്ലിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
  16. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശി(23) രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
  17. ജൂണ്‍ 15ന് ഡല്‍ഹിയില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(27). ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
  18. ജൂണ്‍ 11ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(30). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

രോഗമുക്തരായവര്‍

  1. ഹരിയാനയില്‍നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനി
  2. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി

മലപ്പുറം ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 16 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

  • മഞ്ചേരി കരുവമ്പ്രം അമ്പലപ്പാട് സ്വദേശിയായ 44 വയസുകാരൻ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • ജൂണ്‍ 19 ന് ബംഗലൂരുവില്‍ നിന്ന് തിരിച്ചെത്തിയ ചെറുമുക്ക് നന്നമ്പ്ര സ്വദേശിയായ 52 വയസുകാരന്‍.
  • ജൂണ്‍ 11 ന് ദമാമില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തലക്കാട് തെക്കന്‍കുറ്റൂര്‍ സ്വദേശിയായ 42 വയസുകാരന്‍.
  • ജൂണ്‍ 18 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മമ്പാട് വടപുറം സ്വദേശിയായ 36 വയസുകാരന്‍.
  • ജൂണ്‍ 13 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കരുളായി സ്വദേശിനിയായ 23 വയസുകാരി.ഇവരുടെ നാല് വയസുള്ള മകള്‍,
  • മെയ് 31 ന് ദുബായില്‍ നിന്നും വാഴയൂര്‍ സ്വദേശിയായ 32 വയസുകാരന്‍.
  • ജൂണ്‍ 10 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ 34 വയസുകാരന്‍.
  • ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ താനൂര്‍ ഓലപ്പീടിക സ്വദേശി, 45 വയസുകാരന്‍.
  • ജൂണ്‍ 13 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തലക്കാട് പൂഴിക്കുന്ന് സ്വദേശിനി, 25 വയസ്.
  • മെയ് 31 ന് അബുദബിയില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കുറ്റിപ്പാല സ്വദേശിനി 27 വയസുകാരി.
  • ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നും കൊച്ചി വഴി തിരിച്ചെത്തിയ പാണ്ടിക്കാട് കോടശ്ശേരി സ്വദേശി 38 വയസുകാരന്‍.
  • ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി 30 വയസുകാരന്‍. ഇയാളുടെ ഭാര്യ (23), മൂന്നു വയസുള്ള മകള്‍
  • ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കോഴിച്ചെന സ്വദേശി 48 വയസുകാരന്‍.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

  • 60 വയസ്, പുരുഷൻ, പുത്തൻപാലം വള്ളക്കടവ് സ്വദേശി,  വിഎസ്എസ്സിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ, 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല.
  • 41, പുരുഷൻ, മണക്കാട് സ്വദേശി,വിഎസ്എസ്സി ഉദ്യോസ്ഥൻ, വിദേശ യാത്രാ പശ്ചാത്തലമില്ല. 15 മുതൽ രോഗലക്ഷണം.
  • 28 വയസുള്ള പുരുഷൻ, തമിഴ്നാട് സ്വദേശി. തമിഴ്നാട്ടിൽ നിന്നെത്തി.
  • 68 വയസ്, പുരുഷൻ, ചിറയിൻ കീഴ്, മഹാരാഷ്ട്രയിൽ നിന്നെത്തി.
  • 45 വയസ്, പുരുഷൻ, തിരുമല സ്വദേശി, കുവൈറ്റിൽ നിന്നെത്തി.
  • മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്നയാൾക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. 15 വയസുള്ള ആൺകുട്ടി, 42 വയയുള്ള സ്ത്രീ, 50 യസുള്ള പുരുഷൻ എന്നിവർക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്ട് ഏഴു പേര്‍ക്കു കൂടി രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. 10പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു.

പോസിറ്റീവായവര്‍

  • 1 നാദാപുരം സ്വദേശി (53) ജൂണ്‍ 19 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി.സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴി
    ക്കോട് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 21 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
  • 2 ചെക്യാട് സ്വദേശി (44) ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.
  • 3. ചെക്യാട് സ്വദേശി(52) ജൂണ്‍ 23ന് വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.4. വളയം സ്വദേശി(67) ജൂണ്‍ 15 ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കൊച്ചിയിലെത്തിയ ശേഷം സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.
  • 5 ,6. കൂരാച്ചുണ്ട് സ്വദേശിനികളായ അമ്മയും മകളും (26, 4) ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരില്‍ എത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി രണ്ടു പേരും പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.
  • 7. കോടഞ്ചേരി സ്വദേശി (33) ജൂണ്‍ 4 ന് ഇറ്റലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം ചെൈന്നയില്‍ എത്തി. ജൂണ്‍ 4 മുതല്‍ 15 വരെ ചെന്നൈയില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 15 ന് വിമാനത്തില്‍ രാത്രി 7 മണിക്ക് കൊച്ചിയിലെത്തി. തുടര്‍ന്ന് ടാക്‌സിയില്‍ കോടഞ്ചേരിയിലെ വീട്ടിലെത്തി നിരീക്ഷിണത്തില്‍ ആയിരുന്നു. ജൂണ്‍ 24 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.ഏഴു പേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

രോഗമുക്തി നേടിയവര്‍

  • എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശികള്‍ (46, 6),
  • ഏറാമല സ്വദേശി (28)
  • അത്തോളി സ്വദേശി (36)
  • പെരുവയല്‍ സ്വദേശി (51)
  • കാവിലുംപാറ സ്വദേശി(55)
  • മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊടുവളളി സ്വദേശി (വിദ്യാര്‍ത്ഥി 16),
  • ഉണ്ണികുളം സ്വദേശി (29)
  • കടലുണ്ടി സ്വദേശി (29)
  • ഓമശ്ശേരി സ്വദേശി (56)

Kerala news, കേരള വാർത്തകൾ, Kerala news june 1, Kerala news june 1 highlights, കേരള ന്യൂസ്, Politics, രാഷ്ട്രീയം, പൊളിറ്റിക്സ്, Weather, കാലാവസ്ഥ, Crime, ക്രൈം, live updates, ലൈവ് അപ്ഡേറ്റ്സ്, iemalayalam, ഐഇ മലയാളം

ഇന്ന് പുതുതായി വന്ന 1,016 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16,806 പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇപ്പോള്‍ 78 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 43 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ.ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലുണ്ട്.

ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശിയും ഒരു വയനാട് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

തൃശൂരിൽ പുതിയ ഏഴ് രോഗികൾ; 15 പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ വെളളിയാഴ്ച ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തരായി.

കോവിഡ് സ്ഥിരീകരിച്ചവർ

  • ഖത്തറിൽ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷൻ).
  • കുവൈറ്റിൽ നിന്ന് ജൂൺ 19 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (35, പുരുഷൻ).
  • കുവൈറ്റിൽ നിന്ന് 13 ന് തിരിച്ചെത്തിയ പുത്തൻചിറ സ്വദേശി (37, പുരുഷൻ).
  • മഹാരാഷ്ട്രയിൽ നിന്ന് 16 ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശി (55, പുരുഷൻ).
  • മുംബൈയിൽ നിന്ന് 19 ന് തിരിച്ചെത്തിയ പുത്തൻചിറ സ്വദേശി (59, പുരുഷൻ).
  • 10 ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ മുണ്ടൂർ സ്വദേശി (32, പുരുഷൻ).
  • ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മാടക്കത്തറ സ്വദേശി (36, പുരുഷൻ)

ഇതോടെ വെളളിയാഴ്ച ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി. ഇതുവരെ 199 പേർ രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കരോഗികളില്ല.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 119 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

വയനാട്ടിൽ അഞ്ച് രോഗികൾകൂടി

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ജൂണ്‍ 23ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 62 കാരന്‍, ജൂണ്‍ പതിനാലിന് മുംബൈയില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂപ്പൈനാട് സ്വദേശികളായ ഒമ്പത് അംഗ കുടുംബത്തിലെ പത്തു വയസ്സുകാരി, 28 കാരി, 56 കാരി, 65 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഈ കുടുംബത്തിലെ ഏഴ് വയസ്സുള്ള കുട്ടിയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

വെള്ളിയാഴ്ച്ച നിരീക്ഷണത്തിലായ 252 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3626 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

കാസർഗോട്ട് രണ്ടുപേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ ഒന്നിന് ദുബായില്‍ നിന്നെത്തിയ 62 വയസുള്ള മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന 26 വയസുള്ള, മെയ് 30 ന് ദുബായില്‍ നിന്നെത്തിയ ചെങ്കള സ്വദേശിനിക്കാണ് കോവിഡ് നെഗറ്റീവായത്.

5863 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ. ഇന്ന് പുതിയതായി 455 പേരെ നീരിക്ഷണത്തിലാക്കി.

ഇടുക്കിയില്‍ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

  1. ജൂണ്‍ 11 ന് തമിഴ്‌നാട് മാര്‍ത്താണ്ടത്ത് നിന്നും വന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി(39). തമിഴ്‌നാട് നിന്നു ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും അവിടെ നിന്ന് തിരുവനന്തപുരം-കണ്ണൂര്‍ പ്രത്യേക ട്രെയിനില്‍ കോട്ടയത്തെത്തി അവിടുന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
  2. ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (44). കൊച്ചിയില്‍ നിന്നും തൊടുപുഴയിലേക്ക് കെ.എസ്.ആര്‍.ടി.സിയിലെത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

കോവിഡ്: അനുഭവവും കരുതലും നിയമസഭാ സാമാജികർക്ക് വെബിനാർ

കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ 30ന് രാവിലെ 11 മണിക്ക് നിയമസഭാംഗങ്ങൾക്കായി ‘കോവിഡ്: അനുഭവവും കരുതലും’ എന്ന വിഷയത്തിൽ വെബിനാർ നടത്തും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി സ്വാഗതം പറയും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യവും സാമൂഹ്യനീതിയും വനിത-ശിശു വികസനവും വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ.ക്രോബ്രഗഡെ വിഷയം അവതരിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.