ഓഗസ്റ്റിൽ രോഗവ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പ്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

Kerala Covid-19 Newswrap: സംസ്ഥാനത്ത് തുടർച്ചയായി നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ച ഒരാഴ്ചയാണ് കടന്നുപോവുന്നത്

Covid-19 Kerala, കോവിഡ്- 19 കേരള, June 25, ജൂൺ 25, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

Kerala Covid-19 News at a Glance: സംസ്ഥാനത്ത് തുടർച്ചയായി നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ച ഒരാഴ്ചയാണ് കടന്നുപോവുന്നത്. 123 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 152 പേർക്കും. സംസ്ഥാനത്ത് ആദ്യമായി ഒരുദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ  എണ്ണം 150 കടന്ന ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച 141 പേർക്കും തിങ്കളാഴ്ച 138 പേർക്കും ഞായറാഴ്ച 133 പേർക്കും ശനിയാഴ്ച  127 പേർക്കും വെള്ളിയാഴ്ച 118 പേർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏറെ നിർണായക ദിനങ്ങളാണ് ഇനി മുന്നിലുള്ളത്. നിലവിലെ സ്ഥിതിയിൽ സംസ്ഥാനത്ത് ഓഗസ്റ്റ് അവസാനത്തോടെ നിരവധി കോവിഡ് ബാധിതരുണ്ടാവാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഏത് നിമിഷവും സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നേക്കാമെന്ന് ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരാനും സർക്കാർ തീരുമാനിച്ചു. ഒപ്പം ജൂലൈ മുതൽ കോവിഡ് ടെസ്റ്റ് വർധിപ്പിക്കുകയും ചെയ്യും.

Kerala Covid Tracker: ഇന്ന് 123 പേർക്ക് കോവിഡ്

 • സംസ്ഥാനത്ത് പുതുതായി 123 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
 • ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ ആറ് പേരാണ്.
 • 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്.
 • മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 33 പേർക്കും രോഗം ബാധിച്ചു.
 • 53 പേർക്ക് രോഗം ഭേദമായി.
 • സംസ്ഥാനത്ത് ഇതുവരെ 3726 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 • 1761 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ

coronavirus, ICMR scientist tests positive, coronavirus tests in india, coronavirus pandemic, coronavirus testing centres, icmr, icmr on coronavirus testing, cornavirus test kits, coronavirus india cases

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • പാലക്കാട് – 24
 • ആലപ്പുഴ – 18
 • പത്തനംതിട്ട – 13
 • കൊല്ലം – 13
 • എറണാകുളം – 10
 • തൃശൂർ – 10
 • കണ്ണൂർ – 9
 • കോഴിക്കോട് – 7
 • മലപ്പുറം – 6
 • കാസർഗോഡ് – 4
 • ഇടുക്കി – 3
 • തിരുവനന്തപുരം – 2
 • കോട്ടയം – 2
 • വയനാട് – 2

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • പത്തനംതിട്ട – 1
 • ആലപ്പുഴ – 3
 • കോട്ടയം – 2
 • ഇടുക്കി – 2
 • എറണാകുളം – 2
 • തിരുവനന്തപുരം – 3
 • പാലക്കാട് – 5
 • മലപ്പുറം – 12
 • കോഴിക്കോട് – 6
 • കണ്ണൂർ – 9
 • കാസർഗോഡ് – 8

24 മണിക്കൂറിനിടെ 5240 സാമ്പിളുകൾ പരിശോധിച്ചു

 • കഴിഞ്ഞ 24 മണിക്കൂറിനിടെ 5240 സാമ്പിളുകൾ പരിശോധിച്ചു.
 • ഇതുവരെ 156401 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
 • 4182 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
 • ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 41944 സാമ്പിളുകൾ ശേഖരിച്ചു.
 • ഇതിൽ 40302 എണ്ണം നെഗറ്റീവായി.

159616 പേർ നിരീക്ഷണത്തിൽ

 • നിലവിൽ സംസ്ഥാനത്ത് 159616 പേരാണ് നിരീക്ഷണത്തിലുള്ളത്.
 • 2349 പേർ ആശുപത്രികളിലാണ്.
 • ഇന്ന് മാത്രം 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതിയ 9 ഹോട്ട്സ്പോട്ടുകൾ

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ്, തൃശൂര്‍, എറണാകുളം, ജില്ലകളിലാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

കാസര്‍ഗോഡ് ജില്ല

 • അജാനൂര്‍ (ണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18, 20)
 • വോര്‍ക്കാടി (വാര്‍ഡ് 6),
 • തൃക്കരിപ്പൂര്‍ (വാര്‍ഡ് 1,4)
 • മടിക്കൈ (വാര്‍ഡ് 2)
 • മൊഗ്രാല്‍ പുത്തൂര്‍ (വാര്‍ഡ് 1)

തൃശൂര്‍

 • കുന്നംകുളം മുനിസിപ്പാലിറ്റി (വാര്‍ഡ് 7, 8, 11, 15, 19, 20)
 • കാട്ടക്കാമ്പാല്‍ (6, 7, 9)
 • കടവല്ലൂര്‍ (14, 15, 16)

എറണാകുളം ജില്ല

 • മലയാറ്റൂര്‍-നീലേശ്വരം (വാര്‍ഡ് 15)

അഞ്ച് പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി

അഞ്ച് പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

 • പാലക്കാട് ജില്ലയിലെ നെല്ലായി (14), അലനല്ലൂര്‍ (20).
 • മലപ്പുറം ജില്ലയിലെ അതവനാട് (4, 5, 6, 7, 20), തിരൂരങ്ങാടി മുനിസിപ്പാലിറ്റി (38), കല്‍പ്പകഞ്ചേരി.

നിലവില്‍ ആകെ 113 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കും

 • സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും.
 • ജൂലൈയിൽ പ്രതിദിനം 15000 ടെസ്റ്റ് നടത്തു.

ആഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഒരുപാട് കേസുകളുണ്ടാവും

ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന കണക്ക് പ്രകാരം ആഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഒരുപാട് കേസുകളുണ്ടാവുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിലവിലെ സ്ഥിതി വച്ചുള്ള കണക്കാണിത്. ആ കണക്കിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും. നിയന്ത്രണം എല്ലാവരും പാലിക്കണം. പൂർണ്ണ പിന്തുണ ഈ കാര്യങ്ങൾക്ക് എല്ലാവരും നൽകണം. ഓരോ ആളും സഹകരിക്കാൻ പ്രത്യേകമായി തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Covid-19, കോവിഡ് 19, Coronavirus, കൊറോണ വൈറസ്, India Covid Positive Cases, ഇന്ത്യയിലെ കോവിഡ് പോസിറ്റീവ് കേസുകൾ, coronavirus symptoms,symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

പുറത്തു നിന്നു വന്നവരിൽ രോഗം പകർന്നത് ഏഴ് ശതമാനം പേരിൽ നിന്ന് മാത്രം

ഇതര സംസ്ഥാനങ്ങളിൽനിന്നോ, വിദേശ രാജ്യങ്ങളിൽ നിന്നോ സംസ്ഥാനത്ത് തിരിച്ചെത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തവരിൽ ഏഴ് ശതമാനം പേരിൽ നിന്ന് മാത്രമേ രോഗം മറ്റുള്ളവരിലേക്ക് പകർന്നിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 93 ശതമാനം പേരിൽ നിന്നും രോഗം വ്യാപിക്കാതെ തടയാനായി. ഇത് ഹോം ക്വാറന്റൈൻ സംവിധാനത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

dubai, ie malayalam

ക്വാറന്റൈൻ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം

ആക്ടീവ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ക്വാറന്റൈൻ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗവ്യാപനത്തെ കുറിച്ച് വിദ​ഗ്ധർ നൽകുന്ന വിവരങ്ങൾ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചു.

സമ്പർക്കത്തിലൂടെ രോഗവ്യാപനം വലിയ തോതിൽ പിടിച്ചുനിർത്താനായെന്നത് പ്രധാന നേട്ടമമാണ്. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയിൽ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിൽ ആന്റിബോഡി ടെസ്റ്റ്

വിദേശത്ത് നിന്നും വിമാനത്താവളത്തിൽ എത്തുന്നവർക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും. അധിക സുരക്ഷാ നടപടിയെന്ന നിലയിലാണ് ഇത് ചെയ്യുക. വൈറസ് ബാധയെ തുടർന്ന് രോഗലക്ഷണം കാണപ്പെടുന്നവർക്കാണ് ആന്റിബോഡി ടെസ്റ്റ് നടത്തുക. പിസിആർ ടെസ്റ്റ് ആവശ്യമെങ്കിൽ നടത്തും.

ആന്റിബോഡി ടെസ്റ്റ് നെഗറ്റീവ് ലഭിച്ചാലും രോഗമുണ്ടാവാം

രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം ഇല്ലാത്തവർക്ക് ആന്റി ബോഡി പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചേക്കില്ല. രോഗാണു ശരീരത്തിലുണ്ടെങ്കിലും നെഗറ്റീവ് ഫലം ലഭിച്ചേക്കാം. അവർക്ക് പിന്നീട് കൊവിഡ് ഉണ്ടാകാം. അവരും കർശനമായ സമ്പർക്ക വിലക്കിൽ ഏർപ്പെടണം. ഇതിന് ബോധവത്കരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം പോരാ. ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ആത്മാർത്ഥമായി മുന്നോട്ട് കൊണ്ടുപോകണം. ആന്റിബോഡി ടെസ്റ്റ് നെഗറ്റീവ് ലഭിച്ചവർ തെറ്റായ സുരക്ഷിതത്വ ബോധത്തിൽ കഴിയരുതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സഹകരണം വേണം

ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ വളരെ ചുരുക്കം കേസുകളാണ് ഇത്തരത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 • നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി വയ്ക്കണം.
 • ബ്രേക് ദി ചെയ്ൻ ഡയറി സൂക്ഷിക്കണം.
 • യാത്രയുടെ പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തണം.
 • ഇത് രോഗബാധിതർ സന്ദർശിച്ച സ്ഥലം കണ്ടെത്താനും ആരൊക്കെ ഇവിടങ്ങളിൽ ഉണ്ടായെന്ന് മനസിലാക്കാനും സഹായിക്കും.

ഇന്ന് ഉച്ചവരെ 98202 പേർ തിരിച്ചെത്തി

 • ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയത് 98202 പേരാണ്.
 • 96581 പേർ (98.35ശതമാനം) വിമാനത്തിലും മറ്റുള്ളവർ കപ്പലിലും എത്തി.
 • 34726 പേർ കൊച്ചിയിലും 31896 പേർ കോഴിക്കോട്ടും വിമാനമിറങ്ങി.

ഗൾഫിൽ നിന്ന് മടങ്ങിയെത്തിവരിൽ കോവിഡ് നിരക്ക് കുറവ്

സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ തിരിച്ചെത്തിയവരിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ കോവിഡ് കണ്ടെത്തിയവരുടെ അനുപാതം കുറവെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ രണ്ട് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് കോവിഡ് കണ്ടെത്തിയത്. എന്നാൽ ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ ഇത് ആറ് ശതമാനത്തിനും 18.15 ശതമാനത്തിനും ഇടയിലാണ്.

vandebharat covid-19 evacuation

 • താജ്ക്കിസ്ഥാനിൽ നിന്നെത്തിയവരിൽ 18.15 ശതമാനം പേർക്ക് കോവിഡ് കണ്ടെത്തി.
 • റഷ്യയിൽ നിന്നെത്തിയവരിൽ 15 ശതമാനം പേർക്കും നൈജീരിയയിൽ നിന്നെത്തിയവരിൽ ആറ് ശതമാനം പേർകക്കും കോവിഡ് കണ്ടെത്തി.
 • യുഎഇയിൽ നിന്നെത്തിയവരിൽ 1.6 ശതമാനം പേർക്കും ഖത്തറിൽ നിന്നെത്തിയവരിൽ 1.56 ശതമാനം പേർക്കും കൊവിഡ് കണ്ടെത്തി.
 • ഒമാനിൽ നിന്നെത്തിയ 0.77 ശതമാനം പേർക്കും കൊവിഡ് കണ്ടെത്തി.

ഇന്നലെ 72 വിമാനങ്ങൾ വിദേശത്ത് നിന്നെത്തി

 • ഇന്നലെ 72 വിമാനങ്ങളാണ് വിദേശത്ത് നിന്നെത്തിയത്
 • നാളെ മുതൽ പ്രതിദിനം 40നും 60നും ഇടയിൽ വിമാനങ്ങൾ എത്തിച്ചേരും
 • കൊച്ചിയിലും കോഴിക്കോടുമാണ് കൂടുതൽ വിമാനങ്ങൾ.
 • ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു.
 • വിമാനത്താവളത്തിൽ പ്രത്യേക ബൂത്തൊരുക്കി.

പ്ലാൻ എ,ബി,സി

72 വിമാനം വന്നപ്പോൾ എല്ലാ കാര്യവും സുഗമമായി കൈകാര്യം ചെയ്തുതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാൻ പ്ലാൻ എ,ബി,സി തയ്യാറാക്കി. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാണ് ഇത്.

പ്ലാൻ എ പ്രകാരം രോഗികളുടെ ചികിത്സയ്ക്ക് 14 ജില്ലകളിൽ 29 കൊവിഡ് ആശുപത്രികളും അവയോട് ചേർന്ന് 29 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ആരംഭിച്ചു. 29 കൊവിഡ് ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്ക, 872 ഐസിയു കിടക്ക 482 വെന്റിലേറ്ററും തയ്യാറാക്കി.

quarantine, ie malayalam

രോഗികൾ കൂടിയാൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കിടക്കകൾ ഉപയോഗിക്കും. ഇതിന് പുറമെ രണ്ടാം നിര ആശുപത്രികളും തെരഞ്ഞെടുക്കും.

ഇത്തരത്തിൽ പ്ലാൻ ബി,സി മുറയ്ക്ക് 15975 കിടക്കകൾ കൂടി സജ്ജമാക്കി. സാധ്യമായ എല്ലാ സൗകര്യവും നൽകാനാണ് ശ്രമം. സർക്കാർ ചെലവിൽ ആംബുലൻസ്, ടെസ്റ്റിങ്, ക്വാറന്റൈൻ, ചികിത്സ എന്നിവയ്ക്കായി ഏപ്രിലിൽ 7561 പേരെയും മെയിൽ 24695 പേരെയും ജൂണിൽ 30599 പേരെയും എത്തിച്ചു.

പത്ത് ലക്ഷം പേരിൽ 109 പേർക്ക് രോഗം

 • പത്ത് ലക്ഷം പേരിൽ 109 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്. രാജ്യത്താകെ അത് 362 ആണ്.
 • സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണ്. രാജ്യത്ത് 3.1 ശതമാനമാണ്.
 • ടെസ്റ്റുമായി ബന്ധപ്പെട്ട് സാംപിൾ പോസിറ്റീവ് റേറ്റ് കേരളത്തിൽ 1.8 ശതമാനവും രാജ്യത്ത് 6.2 ശതമാനവുമാണ്. രണ്ട് ശതമാനത്തിൽ താഴെയാക്കാനാണ് ആഗോള തലത്തിൽ ലക്ഷ്യമിടുന്നത്.
 • ഇവിടെയുണ്ടായ 22 മരണങ്ങളിൽ 20 ഉം മറ്റ് ഗുരുതര രോഗം ബാധിച്ചവരാണ്.

ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കി

ശാരീരിക അകലം പാലിക്കുന്നതടക്കം ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

കടകൾ, ചന്തകൾ, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാൻ അനുവദിക്കില്ല. കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ, സ്ഥാപനം അണുവിമുക്തമാക്കണം. നിർദ്ദേശം ലംഘിക്കുന്നവരുടെ ഫോട്ടോ പൊലീസ് കൺട്രോൾ റൂമിലേക്ക് അയക്കണം.

വിമാനത്താവളങ്ങളിൽ കൂടുതൽ സമയം

വിദേശത്ത് നിന്ന് കൂടുതൽ പേരെത്തുമ്പോൾ ടെസ്റ്റ് നടത്താനും, എയർപോർട്ടിലെ നടപടി ക്രമം പൂർത്തിയാക്കാനും സമയം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ തിരക്കും അനുഭവപ്പെടും. യാത്രക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. എയർപോർട്ടിൽ ഭക്ഷണം ലഭ്യമാക്കുമ്പോൾ അമിത വില ഈടാക്കരുത്. അതിന് ശ്രമം നടക്കുന്നു. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണ കേന്ദ്രം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുവീട് സന്ദർശിക്കരുത്

വിദേശത്ത് നിന്ന് വരുന്നവർ നേരെ വീട്ടിലേക്ക് പോകണമെന്നും ബന്ധുവീടുകൾ സന്ദർശിക്കരുടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ പ്രവാസികൾ വരുമ്പോൾ സ്വീകരിക്കാൻ ആരും പോകണ്ട. വിമാനമിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ വാഹനം തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധനാ നിരക്ക് ഏകീകരിക്കും

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് ഏകീകരിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകളും ആശുപത്രികളും അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കും. കൊവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് കണ്ടെത്തിയാലും മൃതദേഹം വിട്ടുകൊടുക്കാൻ കാലതാമസം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്ൻമെന്റ് മേഖലയിലെ നിയന്ത്രണങ്ങൾ

 • കണ്ടെയ്ൻമെന്റ് മേഖലയിൽ ബാരിക്കേഡ് സ്ഥാപിക്കും.
 • ഇവിടങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല.
 • എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും.
 • രാത്രി ഒൻപത് മണിക്ക് ശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.
 • ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ചിലർ മാസ്ക് ധരിക്കുന്നില്ല.
 • മാസ്കും ഹെൽമെറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും.

ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഏതു നിമിഷവും കോവിഡ് സമൂഹവ്യാപനം നടന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണെന്നും പ്രവാസികൾക്ക് ഇന്നു മുതൽ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

KK Shailaja

മറ്റു ജില്ലകളിൽ നിന്നുള്ളവർ കൂടി വരുന്നതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കന്യാകുമാരിയിൽ നിന്നടക്കം നിരവധി പേർ തലസ്ഥാനത്ത് എത്തുന്നുണ്ട്. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: കോവിഡ്: ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് ആരോഗ്യ മന്ത്രി

ഇനി ഉപദേശമില്ല, പിഴയടക്കം കർശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങുകയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്ൻമെന്‍റ് സോണുകളിലടക്കം അതി കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തിൽ നിർദ്ദേശങ്ങൾ പാലിക്കണം. പലയിടത്തും ഇതു പാലിക്കപ്പെടുന്നില്ല. ഇതിൽ പൊലീസ് ഇടപെടലുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.

Read More: ഇനി ഉപദേശമില്ല, പിഴയടക്കം കർശന നടപടിയെന്ന് ഡിജിപി

ഇന്നു മുതൽ കൂടുതൽ പൊലീസുകാർ

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസുകാർ രംഗത്തുണ്ടാകും. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുള്ള മുഴുവന്‍ പൊലീസുകാരേയും കോവിഡ് പ്രതിരോധത്തിന് നിയോഗിക്കാനാണ് തീരുമാനം. പൊലീസ് വിന്യാസ ചുമതല ബറ്റാലിയന്‍ എഡിജിപിക്കായിരിക്കും.

വിമാനത്താവളങ്ങളില്‍ പ്രത്യേക ഐപിഎസ് ഓഫീസര്‍മാർ

വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ഐപിഎസ് ഓഫീസര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.

 • തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ.വി.ഗോപിനാഥ്, പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി വൈഭവ് സക്‌സേന എന്നിവര്‍ക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതല.
 • ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്റന്റ് നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നല്‍കി.
 • കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്നത് എടിഎസ് എസ്‌പി ചൈത്ര തെരേസ ജോണ്‍ ആണ്.
 • കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര.ജി.എച്ച്, വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് എ.എസ്.പി ആനന്ദ്.ആര്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല.
 • അതത് റേഞ്ച് ഡിഐജിമാര്‍ക്ക് വിമാനത്താവളങ്ങളുടെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.

ആറു ജില്ലകളിൽ അതീവ ജാഗ്രത

ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികൾ കൂടുതലുളള ആറു ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. തൃശൂർ നഗരം ഭാഗികമായി അടച്ചിട്ടുണ്ട്. കൊച്ചിയിലെ കണ്ടെയ്ൻമെന്‍റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്.


ഓണ്‍ലൈന്‍ വിപണിയില്‍ സര്‍ക്കാരിന്‍റെ ഗദ്ദിക മാസ്ക്

പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉല്‍പ്പാദിപ്പിക്കുന്ന ഗദ്ദിക മാസ്കുകള്‍ ഇന്ന് മുതല്‍ ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. ലോകത്ത് എവിടെ നിന്നും മാസ്ക് ഓര്‍ഡര്‍ ചെയ്യാം.

ഗദ്ദിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: amazon.in/s?k=Gadhika&ref=bl_dp_s_web_0

പ്ലാസ്മ തെറാപ്പി പരിയാരം മെഡിക്കൽ കോളേജിലും

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് രോഗം ബാധിച്ച 54 കാരന്  പ്ലാസ്മ തെറാപ്പി നൽകി. ഈ മാസം 20നാണ് കടുത്ത ന്യൂമോണിയ ബാധിച്ച കൂടാളി സ്വദേശിയായ ഗൾഫിൽ നിന്ന് വന്ന രോഗിയെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. കണ്ണൂരിലെ ആദ്യ പ്ലാസ്മ തെറാപ്പിയാണിത്. രോഗം ഗുരുതരമാവാൻ ഉള്ള സാധ്യത കണ്ടതോടെ രോഗിക്ക് പ്ലാസ്മ തെറാപ്പി പ്രസ്തുത നൽകാൻ തീരുമാനിക്കുകയായിരുന്നു.

കോവിഡ് -19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽ ഉള്ള പ്ലാസ്മ വേർതിരിച്ചു മറ്റൊരു രോഗിക്ക് നൽകുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി.  കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇങ്ങനെ കോവിഡ് രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ അവിടെ നിന്ന് തന്നെ വേർതിരിച്ചു. അതിനുശേഷം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം ഇവിടെ നിന്ന് പ്ലാസ്മ തെറാപ്പി ചെയ്യുകയാണ് ഉണ്ടായത്. രോഗിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ്; മൂന്ന് പേർ നെഗറ്റീവായി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്സ്)ക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

മൂന്ന് പേർ നെഗറ്റീവായി. ജൂൺ അഞ്ചിന് ഒമാനിൽ നിന്ന് വന്ന പറപ്പൂർ സ്വദേശി (28 വയസ്സ്, പുരുഷൻ), ജൂൺ 20 ന് സൗദി അറേബ്യയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (59 വയസ്സ്, പുരുഷൻ), ജൂൺ 23 ന് തിരുനെൽവേലിയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി (49 വയസ്സ്, പുരുഷൻ), ജൂൺ 10 ന് കുവൈറ്റിൽ നിന്ന് വന്ന മേലൂർ സ്വദേശി (42 വയസ്സ്, പുരുഷൻ), ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (29 വയസ്സ്, പുരുഷൻ), ജൂൺ 11 ന് ഗുജറാത്തിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46 വയസ്സ്, പുരുഷൻ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46 വയസ്സ്, പുരുഷൻ), ജൂൺ 17 ന് ബഹറൈനിൽ നിന്ന് വന്ന കരിക്കാട് സ്വദേശി (36 വയസ്സ്, പുരുഷൻ), ജൂൺ 21 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (37 വയസ്സ്, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവർ.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • 45 വയസുള്ള പുരുഷൻ, വലിയവിള തിരുമല സ്വദേശി, ജൂൺ16 ന് കുവൈറ്റിൽ നിന്നെത്തി.
 • 40 വയസ്, പുരുഷൻ, ഒഡീസ സ്വദേശി, മാനസിക പ്രശ്നങ്ങളുണ്ട്. ഒഡീസയിൽ നിന്ന് ജൂൺ 22 ന് എത്തി.

കൊല്ലം ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രണ്ടു വയസുള്ള ആണ്‍കുട്ടിയും ആറു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പടെ
കൊല്ലം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ സൗദിയില്‍ നിന്നും നാലുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും ഒരാള്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്.

 1. കല്ലുംതാഴം സ്വദേശികളായ രണ്ടു വയസുള്ള ആണ്‍കുട്ടി
 2. ആറു വയസുള്ള പെണ്‍കുട്ടി
 3. ഓച്ചിറ വവ്വാക്കാവ് സ്വദേശി(40 വയസ്)
 4. കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി(30 വയസ്)
 5. കരീപ്ര വാക്കനാട് സ്വദേശി(34 വയസ്)
 6. പവിത്രേശ്വരം കൈതക്കോട് സ്വദേശി(44 വയസ്)
 7. കണ്ണനല്ലൂര്‍ സ്വദേശി(24 വയസ്)
 8. വെസ്റ്റ് കല്ലട കരാളിമുക്ക് സ്വദേശി(27 വയസ്)
 9. തഴവ സ്വദേശി(51 വയസ്)
 10. വെട്ടിക്കവല കോട്ടവട്ടം സ്വദേശി(40 വയസ്)
 11. കരിക്കോട് സ്വദേശി(42 വയസ്)
 12. കരുനാഗപ്പള്ളി തഴവ സ്വദേശി(35 വയസ്)
 13. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47 വയസ്)

വയനാട്   ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്

വയനാട്     ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയിലെത്തിയ ചുളളിയോട് സ്വദേശി 23 കാരിയും അബുദാബിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി ജൂണ്‍ 18 ന് ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശി 23 കാരനുമാണ് വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 31 പേര്‍ ജില്ലാ ആശുപത്രിയിലും  ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഏഴ് കോവിഡ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.

പോസിറ്റീവായവര്‍:

 • കാരശ്ശേരി സ്വദേശി (27) – ജൂണ്‍ 23 ന് ചെന്നൈയില്‍ നിന്നും ട്രാവലറില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ടാക്സിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
 • കക്കോടി സ്വദേശി (48) ജൂണ്‍ 18 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കുന്ദമംഗലത്തെത്തി കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 26 ന് സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ബീച്ച് ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയക്ക് നല്‍കി. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
 • ഉണ്ണികുളം സ്വദേശി (44) ജൂണ്‍ 18 ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കോഴിക്കോടെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് കോവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 22 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
 • തൂണേരി സ്വദേശിയായ പെണ്‍കുട്ടി (2)- ജൂണ്‍ 19 ന് വിമാനമാര്‍ഗ്ഗം മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ജില്ലാ ആശുപത്രിയില്‍ എത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 • കൊടുവളളി സ്വദേശി (52)- ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
 • വെസ്റ്റ്ഹില്‍ സ്വദേശി(42)- ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍സജ്ജമാക്കിയ വാഹനത്തില്‍ എന്‍.ഐ.ടിയിലെത്തി കൊറേണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
 • 42 വയസ്സുള്ള തമിഴ്നാട് നീലഗിരി സ്വദേശി ജൂണ്‍ 23 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് മെഡിക്കല്‍ കേളേജിലേക്ക് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ എത്തിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

ഏഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗമുക്തി നേടിയവര്‍: എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശികള്‍ ( 32, 59 വയസ്സ്), കുന്നുമ്മല്‍ സ്വദേശി (58), കൊയിലാണ്ടി സ്വദേശികള്‍ (65, 52), തുറയൂര്‍ സ്വദേശി (49)

ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ഉം രോഗമുക്തി നേടിയവര്‍ 142 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു.

മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 25) കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 13 ന് ഘാനയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസുകാരി, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 26 വയസുകാരന്‍, മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 19 ന് തിരിച്ചെത്തിയ തിരൂര്‍ താഴേപ്പാലം സ്വദേശി 50 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരന്‍ എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കാസർഗോഡ് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 11 ന് കൂവൈത്തില്‍ നിന്നു വന്ന 50 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നു വന്ന 47 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, 47 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് ഖത്തറില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1, 2. ജൂണ്‍ 17ന് ഡല്‍ഹിയില്‍ നിന്നും കാർ മാർഗം വീട്ടിൽ എത്തിയ വെള്ളത്തൂവല്‍ സ്വദേശികള്‍(49 വയസ്സ്, 33 വയസ്സ്).രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസ്സുകാരനെ ഇന്നലെ (24.06) കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3. ജൂണ്‍ 11ന് ഡല്‍ഹിയില്‍ നിന്നും വിമാന മാർഗം എത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി (64).കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കോട്ടയത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്‌; രണ്ടു പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം ബാധിച്ചത്. കറുകച്ചാല്‍ സ്വദേശിനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ ചുമയെത്തുടര്‍ന്നാണ് കരിക്കാട്ടൂര്‍ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

ജില്ലയില്‍ രണ്ടു പേര്‍ രോഗമുക്തരായി മഹാരാഷ്ട്രയില്‍നിന്ന് എത്തിയശേഷം ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനി(27), ദുബായില്‍ നിന്ന് എത്തിയശേഷം ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിനി (31) എന്നിവരെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

തൃശൂർ ജില്ലയിലെ കണ്ടെയിൻമെൻറ് സോണുകൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമം, ക്രിമിനൽ നടപടി നിയമത്തിലെ 144ാം വകുപ്പ് എന്നിവയനുസരിച്ച് ജൂൺ 21, 24 തീയതികളിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയിൻമെൻറ് സോണുകൾ.

 • തൃശൂർ കോർപ്പറേഷൻ: മൂന്ന്,24, 25, 26, 27, 31, 32, 33, 35, 36, 39, 48, 49 ഡിവിഷനുകൾ.
 • ചാവക്കാട് നഗരസഭ: മൂന്ന്, നാല്, എട്ട്, 19, 20, 29, 30 ഡിവിഷനുകൾ.
 • കുന്നംകുളം നഗരസഭ: ഏഴ്, എട്ട്, 11, 15, 19, 20 ഡിവിഷനുകൾ.
 • ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്: രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് വാർഡുകൾ.
 • വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്: 14, 15 വാർഡുകൾ.
 • കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്: ആറ്, ഏഴ്, ഒമ്പത് വാർഡുകൾ.
 • കടവല്ലൂർ ഗ്രാമപഞ്ചായത്ത്: 14, 15, 16 വാർഡുകൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid 19 coronavirus tracker newswrap june 25

Next Story
പ്രവാസികളുടെ യാത്ര; കേരളത്തിനുവേണ്ടി പ്രത്യേക ചട്ടം നടപ്പിലാക്കില്ല: വി മുരളീധരന്‍Covid - 19, Corona Virus V. Muraleedhran criticises CM Pinarayi Vijayan, വി. മുരളീധരൻ, പിണറായി വിജയൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com