Kerala Covid-19 News at a Glance: സംസ്ഥാനത്ത് ആദ്യമായി ഒരുദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 150 കടന്ന ദിവസമാണ് ഇന്ന്. ഇന്ന് 152 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ആറ് ദിവസമായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുകയാണ്. ഇന്നലെ 141 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 138 പേർക്കും ഞായറാഴ്ച 133 പേർക്കും ശനിയാഴ്ച 127 പേർക്കും വെള്ളിയാഴ്ച 118 പേർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും സംസ്ഥാനത്ത് കര്‍ശനമാക്കുന്നു. സമ്പർക്കത്തെത്തുടർന്ന് രോഗവ്യാപനം കണ്ടെത്തിയ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അധിക നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്ന് 14 ഹോട്ട്സ്പോട്ടുകൾ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു.
Kerala Covid Tracker: ഇന്ന് 152 പേർക്ക് കോവിഡ്
കേരളത്തിൽ ഇന്ന് 152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ 98 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 46 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടുന്നു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- പത്തനംതിട്ട – 25
- കൊല്ലം – 18
- കണ്ണൂർ – 17
- പാലക്കാട് – 16
- തൃശൂർ – 15
- ആലപ്പുഴ – 15
- മലപ്പുറം – 10
- എറണാകുളം – 8
- കോട്ടയം – 7
- ഇടുക്കി – 6
- കാസർഗോഡ് – 6
- തിരുവനന്തപുരം – 4
- കോഴിക്കോട് – 3
- വയനാട് – 2
81 പേർക്ക് രോഗമുക്തി
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് നെഗറ്റീവ് ഫലം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
- കോഴിക്കോട് – 35
- ആലപ്പുഴ – 13
- കണ്ണൂർ – 10
- മലപ്പുറം – 7
- എറണാകുളം – 4
- തൃശൂർ – 4
- കോട്ടയം – 3
- ഇടുക്കി – 2
- കൊല്ലം – 1
- പത്തനംതിട്ട – 1
- പാലക്കാട് – 1
കോവിഡ് സ്ഥിരീകരിച്ചത് 3,603 പേർക്ക്
കേരളത്തിൽ ഇതുവരെ 3,603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1,691 പേരാണ് നിലവിൽ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
1,54,759 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,759 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് പ്രവേശിപ്പിക്കപ്പെട്ട 288 പേരുൾപ്പടെ ആകെ 2,282 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
24 മണിക്കൂറിനിടെ 4,941 സാമ്പിളുകൾ പരിശോധിച്ചു
- സംസ്ഥാനത്ത് ഇന്ന് 4,941 സാമ്പിളുകൾ പരിശോധിച്ചു.
- ഇതുവരെ 1,48,827 സാമ്പിളുകൾ പരിശോധനക്കയച്ചു.
- 4,005 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
- മുൻഗണനാ വിഭാഗത്തിലെ 40,537 സാമ്പിളുകൾ ശേഖരിച്ചു. 39,113 നെഗറ്റീവായി.
പുതിയതായി 14 ഹോട്ട്സ്‌പോട്ടുകൾ
ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍,തിരുവനന്തപുരം, എറണാകുളം, മലപ്പുറം, ആലപ്പുഴ ജില്ലകളിലായാണ് ഹോട്ട് സ്പോട്ടുകൾ.
കണ്ണൂര്‍ ജില്ല
- ചിറയ്ക്കല്‍ (വാര്‍ഡ് 23)
- ചിറ്റാരിപ്പറമ്പ് (വാര്‍ഡ് 13)
- കുറുമാത്തൂര്‍ (വാര്‍ഡ് 2)
- കോളച്ചേരി (വാര്‍ഡ് 5)
- കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി (വാര്‍ഡ് 25)
- മാലൂര്‍ (വാര്‍ഡ് 3,12)
- മൊകേരി (വാര്‍ഡ് 5)
- പെരളശേരി (വാര്‍ഡ് 12)
- ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 26)
തിരുവനന്തപുരം ജില്ല
- കരിയ്ക്കകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 91)
- കടകംപള്ളി (92)
എറണാകുളം ജില്ല
- ശ്രീമൂല നഗരം (വാര്‍ഡ് 1, 7, 9, 10, 11, 12),
മലപ്പുറം ജില്ല
- താനൂര്‍ (വാര്‍ഡ് 26, 30, 31)
ആലപ്പുഴ ജില്ല
- ആലപ്പുഴ മുന്‍സിപ്പാലിറ്റി (വാര്‍ഡ് 50)
14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി
14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
- മലപ്പുറം ജില്ലയിലെ കുറുവ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 10, 11, 12, 13), എടപ്പാള്‍ (7, 8, 9, 10, 11, 17, 18), മൂര്‍ക്കനാട് (2,3), വട്ടക്കുളം (12, 13, 14).
- കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധര്‍മ്മടം (13), എരുവേശി (12), കണിച്ചാര്‍ (12), കണ്ണപുരം (1), നടുവില്‍ (1), പന്ന്യന്നൂര്‍ (6)
നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
പ്രവാസികളെയെല്ലാം കേരളത്തിലേക്ക് എത്തിക്കും
എല്ലാ പ്രവാസികളെയും കേരളത്തിലേക്ക് എത്തിക്കുമെന്നും അതിന് വേണ്ട സൗകര്യമൊരുക്കുമെന്നും സംസ്ഥാന സർക്കാർ പറഞ്ഞതാണെന്നും അതിൽ നിന്ന് പുറകോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
“വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർക്ക് സൗജന്യമായി ചികിത്സ നൽകി. ഗുരുതര രോഗമുള്ള വയോജനങ്ങളെയടക്കം ഭേദമാക്കാൻ സാധിക്കുന്നുണ്ട്. സഹോദരങ്ങൾക്ക് ചികിത്സ വേണ്ടിവന്നാൽ ലഭ്യമാക്കും. 216 ലോകരാജ്യങ്ങളിലും പ്രവിശ്യകളിലുമായി രോഗം വ്യാപിച്ചു. 4.80 ലക്ഷത്തിലേറെ പേർ ഇതിനോടകം മരിച്ചു. 90 ലക്ഷത്തിലേറെ പേർ രോഗികളായി. 38 ലക്ഷം പേർ ചികിത്സയിലാണ്. ലോകത്താകെ വ്യാപിച്ച് കിടക്കുന്നതാണ് കേരളീയ സമൂഹം. വിദേശത്ത് നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് ഈ വേദിയിൽ തന്നെ പല തവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത് കൊണ്ട് ആരും മരിച്ചിട്ടില്ല. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യം അവർക്ക് ലഭിക്കുന്നുണ്ട്.”-മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് മാത്രം 72 വിമാനങ്ങൾ
72 വിമാനങ്ങൾക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14058 പേർ ഇന്ന് ഈ വിമാനങ്ങളിൽ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗൾഫിൽ നിന്ന് വരുന്നവയാണ്.
543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാർട്ടേഡ് വിമാനങ്ങൾ. 208 വന്ദേ ഭാരത് മിഷൻ വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങൾക്ക് അനുമതി നൽകി. ജൂൺ 30 ന് 400 ല്‍ ഏറെ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
90 ശതമാനം കോവിഡ് കേസുകളും മറ്റിടങ്ങളിൽ നിന്ന് വന്നവയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ 90 ശതമാനം കൊവിഡ് കേസുകളും വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്ത് നിന്നോ വന്നവയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിൽ 69 ശതമാനവും വിദേശത്ത് നിന്ന് വന്നവരിലാണെന്നും അദ്ദേഹം പറഞ്ഞു.
“വിദേശരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളില്‍ നമുക്ക് ഇടപെടാന്‍ സാധ്യമല്ല. അതുകൊണ്ട് നമ്മുടെ ഇടപെടലിന്‍റെ ആദ്യപടി അവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് നടത്തുന്ന സ്ക്രീനിങ് ആണ്. ഈ സ്ക്രീനിങ് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാവേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുകയും പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവുകയുമാണ്,”- മുഖ്യമന്ത്രി പറഞ്ഞു.
“നമ്മള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരില്‍ ഏതാണ്ട് 45 ശതമാനത്തോളം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റു രോഗാവസ്ഥയുള്ളവരുമാണ്. രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നതു വഴി ഇവരുടെ ജീവന്‍ വലിയ അപകടത്തിലാവുന്നു. ഇതു നമുക്ക് അനുവദിക്കാന്‍ സാധിക്കുമോ? അതുപോലെത്തന്നെ, ഹൈ റിസ്ക് പ്രൈമറി കോണ്ടാക്റ്റുകളും ഉണ്ടാകുന്നത് തടയേണ്ടതുണ്ട്,”- മുഖ്യമന്ത്രി പറഞ്ഞു.
സൂപ്പര്‍ സ്‌പ്രെഡ് ഭീഷണിയുണ്ട്
സംസ്ഥാന സർക്കാർ പരിശോധനകളുടെ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കർക്കശ നിലപാട് ഇതുവരെ എടുത്തിട്ടുണ്ടെണ്ടെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈ റിസ്ക് പ്രൈമറി കോണ്ടാക്ട് തടയണം. ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണ്.
ഒരാളിൽ നിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടാകാം. അതിന് വിമാനയാത്രകൾ കാരണമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് വിദേശത്ത് നിന്ന് യാത്ര പുറപ്പെടും മുൻപ് സ്ക്രീനിങ് വേണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ നാട്ടിലെത്തിക്കാനാണ് തുടക്കം മുതൽ ശ്രമിച്ചത്
യാത്ര തടയാതെയും നീട്ടിവയ്പ്പിക്കാതെയും പ്രവാസികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടു. ഈ മാസം 20 മുതൽ യാത്രക്കാർക്ക് ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചു. അത് പ്രായോഗികമായില്ല. അഞ്ച് ദിവസം സമയം ദീർഘിപ്പിച്ചു. വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താനാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
വിമാനയാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികളോട് ബന്ധപ്പെട്ടു. തിരികെ വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. ഓരോ ഘട്ടത്തിലും ഇതനുസരിച്ച് നടപടിയെടുത്തു. നാളെ മുതൽ സ്വകാര്യ വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളും വരുമ്പോൾ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പിപിഇ കിറ്റ് മതി
സംസ്ഥാനത്തുനിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തി. കോവിഡ് പരിശോധന പൂർത്തിയാക്കാൻ സൗകര്യമാല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികൾ പേഴ്‌സണൽ പ്രൊട്ടക്ഷൻ ഇക്വിപ്‌മെന്റ് (പിപിഇ) കിറ്റ് ധരിച്ച് യാത്ര ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കി. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കോവിഡ് പരിശോധന നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിബന്ധനകളിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയത്. സംസ്ഥാനത്തെത്തുന്ന പ്രവാസികൾക്കു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പുതിയ ഭേദദഗതി.
പിപിഇ കിറ്റ് ധരിക്കണം
സൗദിയിൽ നിന്ന് വരുന്ന പ്രവാസികൾ നിർബന്ധമായി പിപിഇ കിറ്റ് ധരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “സംസ്ഥാനത്തേക്ക് വരുന്ന ചില യാത്രക്കാർ ഇപ്പോൾ തന്നെ പിപിഇ കിറ്റ് ധരിക്കുന്നുണ്ട്. എയർക്രാഫ്റ്റിന് അകത്ത് ചൂട് അധികം അനുഭവപ്പെടില്ല. അതുകൊണ്ട് വിയർത്താലും ആരോഗ്യം സംരക്ഷിക്കുക പ്രധാനം. സൗദിയിലാണ് പിപിഇ കിറ്റ് വേണമെന്ന് പറഞ്ഞത്. ഏറ്റവും കൂടുതൽ രോഗബാധ തോതുള്ള രാജ്യമാണ് സൗദി. കുവൈറ്റിൽ പരിശോധനക്ക് സൗകര്യമുണ്ടെന്ന് പറയുന്നു. അത് സാധിക്കാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. പിപിഇ കിറ്റ് യാത്രക്കാർ തന്നെ വാങ്ങേണ്ടി വരും. സർട്ടിഫിക്കറ്റ് അവിടെ പരിശോധന നടത്തണമെന്നത് പ്രധാനം. കേന്ദ്രസർക്കാർ ഇത് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് നല്ല ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.”- മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങി വരുന്ന പ്രവാസികൾക്കുള്ള നിർദേശങ്ങൾ
സംസ്ഥാനത്തേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ പരിശോധന സംബന്ധിച്ചും പ്രവാസികൾ സ്വീകരിക്കേണ്ട മറ്റ് മുൻകരുതൽ നടപടികളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
- പരിശോധന സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ പരിശോധന നടത്താൻ പരമാവധി ശ്രമിക്കണം.
- 72 മണിക്കൂറായിരിക്കും ഇതിന്‍റെ സാധുത.
- എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റിൽ വിവരം രേഖപ്പെടുത്തണം.
- എത്തുന്ന വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് സ്ക്രീനിങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.
- വിദേശത്ത് പരിശോധനയ്ക്ക് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവർക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തിൽ റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റിന് വിധേയരാകണം.
- പോസിറ്റീവാകുന്നവർ കൂടുതൽ ടെസ്റ്റിന് വിധേയമാകണം.
- പരിശോധന ഫലം എന്തായാലും യാത്രക്കാർ സർക്കാർ നിർദ്ദേശ പ്രകാരം 14 ദിവസം ക്വാറന്‍റീനില്‍ പോകണം.
- എല്ലാ രാജ്യത്ത് നിന്ന് വരുന്നവരും എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം.
- കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഇടയ്ക്കിടക്ക് ഉപയോഗിക്കണം.
- ഖത്തറിൽ നിന്ന് വരുന്നവർ എഹ്ത്രാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസുള്ളവരാകണം. ഇവിടെയെത്തിയാൽ ടെസ്റ്റിന് വിധേയരാകണം.
- യുഎഇ എല്ലാ യാത്രക്കാരെയും ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്.
- ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിക്കണം. സാനിറ്റൈസർ കരുതണം.
- സൗദിയിൽ നിന്ന് വരുന്നവർ എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, കൈയ്യുറ എന്നിവ ധരിക്കുന്നതിന് പുറമെ പിപിഇ ധരിക്കണം.
- കുവൈറ്റിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ ധരിക്കണം.
- വിമാനത്താവളത്തിൽ എത്തിയാൽ ഇരു രാജ്യങ്ങളിലുള്ളവരും കൊവിഡ് ടെസ്റ്റിന് വിധേയരാകണം.
- യാത്രക്കാരുടെ പിപിഇ, കയ്യുറ, മാസ്ക് എന്നിവ വിമാനത്താവളത്തിൽ വച്ച് സുരക്ഷിതമായി നീക്കും. എയർപോർട്ടുകളിൽ ടെസ്റ്റിന് സൗകര്യം ഒരുക്കും.
- സർക്കാർ നിബന്ധന ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും.
- ഇക്കാര്യങ്ങൾ വിദേശ മന്ത്രാലയത്തെയും എംബസികളെയും അറിയിക്കും.
- ചാർട്ടേഡ് വിമാനങ്ങൾക്ക് എൻഒസി നൽകണം. എന്നാൽ അപേക്ഷ നൽകുമ്പോഴുള്ള വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മതപത്രത്തിനുള്ള അപേക്ഷ ഏഴ് ദിവസം മുൻപ് നോർക്കയിൽ ലഭിക്കണം. എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിലുണ്ട്.
- കൊവിഡ് രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ടെക്നിക്കൽ വിഭാഗത്തിലേതടക്കമുള്ള എല്ലാ പൊലീസുകാരും സേവന സജ്ജരായിരിക്കണം.
- സ്പെഷ്യൽ ബ്രാഞ്ച് ഒഴികെ എല്ലാ സ്പെഷ്യൽ യൂണിറ്റിലെയും 90 ശതമാനം ജീവനക്കാരും ജില്ലാ പൊലീസ് മേധാവി മുൻപാകെ ഹാജരാകണം.
- വിദേശത്ത് നിന്ന് ധാരാളം മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ ഐപിഎസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
- നാല് വിമാനത്താവളത്തിന്‍റെയും പൊതു ചുമതല പരിശീലന വിഭാഗം ഐജിക്കാണ്.
- ഓരോ വിമാനത്താവളത്തിലും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കും ചുമതല നൽകി നിയോഗിക്കും.
വിമാനത്താവളങ്ങളുടെ ചുതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥർ
- തിരുവനന്തപുരം: ഡോ. ദിവ്യ വി ഗോപിനാഥ്, വൈഭവ് സക്സേന
- കൊച്ചി: നവനീത് ശര്‍മ
- കോഴിക്കോട്: ചൈത്ര തെരേസ ജോൺ
- കണ്ണൂര്‍: യതീഷ് ചന്ദ്ര, ആര്‍ ആനന്ദ്
മാസ്ക് ധരിക്കാത്ത 4969 സംഭവങ്ങൾ
മാസ്ക് ധരിക്കാത്ത 4969 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. ക്വാറന്‍റീന്‍ ലംഘിച്ച 10 പേർക്കെതിരെ കേസെടുത്തു.
അതിഥി തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാൻ സംവിധാനം
അതിഥി തൊഴിലാളികൾ സംസ്ഥാനത്ത് തിരിച്ചെത്തുന്ന സാഹചര്യത്തിൽ അവരുടെ രേഖകൾ പരിശോധിക്കാൻ സംവിധാനമൊരുക്കിയതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ട്രെയിൻ മാർഗം എത്തുന്നവരുടെ രേഖകൾ പരിശോധിക്കാൻ അതിർത്തി സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കിയതായും സർക്കാർ അറിയിച്ചു.
അതിഥി തൊഴിലാളികളെ ക്വാറന്റീന്‍ ചെയ്യും
സംസ്ഥാനത്ത് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികളെ ക്വാറന്റീന്‍ ചെയ്യും. പാസില്ലാതെ വരുന്നവരെ കോണ്ട്രാക്ടർമാരുടെ ചുമതലയിലാണ് ക്വാറന്‍റീനില്‍ അയക്കുക.പാസില്ലാതെ കോൺട്രാക്ടർമാരില്ലാതെ വരുന്നവരെ തിരികെ കയറ്റി വിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അതിന് പകരം അവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുമെന്നും സർക്കാർ വ്യക്തമാക്കി. തൊഴിലാളികൾ ഏത് ജില്ലയിലേക്കാണോ പോകേണ്ടത്, ആ ജില്ലയിൽ ക്വാറന്‍റീന്‍ ഒരുക്കണം.
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ
കോവിഡ് സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച്ച മുതല്‍ അധിക നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ ചാല, പാളയം കമ്പോളങ്ങളിൽ പകുതി കടകൾ മാത്രമേ തുറക്കാവൂ എന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.
നിയന്ത്രണങ്ങൾ:
- നാല് ദിവസങ്ങളിൽ മാത്രമേ പച്ചക്കറി, പഴവർഗ കടകൾ തുറക്കാവൂ. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ.
- ആഴ്‌ചയിലെ മറ്റ് ദിവസങ്ങളിൽ കടകൾ അടച്ചിടണം.
- മീൻ കടകളിൽ പകുതി എണ്ണത്തിനു മാത്രം പ്രവർത്തിക്കാം.
- ഇപ്പോൾ മീൻ വിൽക്കുന്നവരിൽ അമ്പത് ശതമാനം പേർ മാത്രം വിൽപനയ്‌ക്ക് എത്തിയാൽ മതി.
- പലച്ചരക്ക് കടകളും മറ്റു കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കാം.
- ഇറച്ചി വിൽപ്പന നടത്തുന്ന കടകൾ രാവിലെ 11 വരെ മാത്രമേ പ്രവർത്തിക്കാവൂ. കോഴിയിറച്ചി വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.
- ആൾക്കൂട്ടം മാർക്കറ്റിൽ കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.
- പാളയം, ചാല മാർക്കറ്റുകളിൽ കവാടങ്ങളിൽ പരിശോധന.
- മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ ഹോം ഡെലിവറി ശക്തിപ്പെടുത്തും.
തലസ്ഥാനത്ത് രാഷ്‌ട്രീയ പരിപാടികൾക്ക് അടക്കം നേരത്തെ തന്നെ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനനഗരിയിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്കും സമരങ്ങൾക്കും പത്ത് പേരിലധികം പങ്കെടുക്കരുത്. സർക്കാർ പരിപാടികളിൽ ഇരുപതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ, തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടി നമ്പറും കുറിച്ചെടുക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികൾ പോസിറ്റീവായത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനില്‍
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് പോസിറ്റീവായ 12 പശ്ചിമ ബംഗാൾ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനില്‍ ഇരിക്കെ. പരിയാരം കുന്നംകുഴി മുതൽ ചാലക്കുടി വരെയുളള ട്രാൻസ്ഗ്രിഡ് പവർലൈൻ അടിയന്തര പ്രവൃത്തിക്കായി ജൂൺ 15 ന് എൽ ആൻഡ് ടി കമ്പനി പ്രത്യേക ബസിൽ പശ്ചിമ ബംഗാളിൽ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളിൽപെട്ടവരാണിവർ. ഇവരിൽ അഞ്ച് പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു.
ഇവരെല്ലാവരും വന്നതുമുതൽ ചാലക്കുടിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനില്‍ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുകയോ ജോലിയിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാൽ കെഎസ്ഇബി നിർദ്ദേശപ്രകാരമാണ് തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേർ നിലവിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനില്‍ തുടരുകയാണ്. ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു നൽകിയ ചാലക്കുടി പരിയാരം സ്വദേശിയായ 36 വയസ്സുകാരന് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സമൂഹവ്യാപനമില്ല;നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലയിൽ സമൂഹവ്യാപനമില്ലെന്ന് യോഗം വിലയിരുത്തി. സാമൂഹ്യഅകലം പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി കൈകൊളളും.
പൊതുസ്ഥലത്ത് 5 പേരിൽ കൂടുതൽ ഒരുമിച്ചാൽ കേസെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ പോലീസ് അധികാരികൾക്ക് ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി. സാമൂഹിക അകലം കുറഞ്ഞത് ഒരു മീറ്റെങ്കിലും പാലിക്കണം, പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല, വീടുകൾ തോറും കയറിയിറങ്ങിയുളള കച്ചവടം പാടില്ല, എന്നീ നിർദേശങ്ങളും പാലിക്കണം
എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; പ്രതിരോധ കുത്തിവയ്‌പെടുത്ത കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍
എറണാകുളത്ത് ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ് എടുത്ത കുഞ്ഞുങ്ങളെ നിരീക്ഷണത്തിലാക്കി. ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ എഴുപതോളം കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ് എടുത്തിരുന്നു. ഇതേത്തുടർന്നാണ് കുഞ്ഞുങ്ങളേയും മാതാപിതാക്കളേയും നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇന്നലെയാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവായത്. ഇവരുടെ ഭർത്താവിനും കോവിഡ് പോസിറ്റീവാണ്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരുവരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്.
- Read More: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; പ്രതിരോധ കുത്തിവയ്‌പെടുത്ത കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം
കോവിഡ് ലോക് ഡൗണിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോര്‍ഡ് 1000 രൂപ ധനസഹായം നല്‍കും. കേരള കൈത്തൊഴിലാളി -വിദഗ്ദ്ധ തൊഴിലാളി ക്ഷേമ പദ്ധതി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍ ക്ഷേമ പദ്ധതി, അലക്കു തൊഴിലാളി ക്ഷേമ പദ്ധതി, പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നിവയില്‍ അംഗത്വമുളളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
അപേക്ഷ boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ജൂണ്‍ 30നകം നല്‍കണം. ഫോണ്‍: 0481 2300762.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കുന്നു
- കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതായി ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.
ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ പ്രധാനകവാടത്തിലൂടെ മാത്രമെ സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കൂ. - മറ്റെല്ലാ പ്രവേശന കവാടങ്ങളും അടച്ചിടും. സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ മാത്രമെ സിവില്‍ സ്റ്റേഷന്‍ വളപ്പിൽ പ്രവേശിപ്പിക്കുവാനും പാര്‍ക്ക് ചെയ്യുവാനും പാടുള്ളൂ.
- തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചെത്തുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ മാത്രമെ നാളെ മുതല്‍ സിവില്‍സ്റ്റേഷന്‍ വളപ്പിൽ പ്രവേശിപ്പിക്കുകയുള്ളൂ.
- വാഹനങ്ങളില്‍ ജീവനക്കാർക്കുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കണം.
- എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ വാഹനങ്ങളില്‍ ജൂലൈ ആറിനകം എംബ്ലത്തോടുകൂടിയുള്ള സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള നടപടികള്‍ അതത് ഓഫീസ് മേധാവികള്‍ സ്വീകരിക്കണം.
- സ്റ്റിക്കര്‍ പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ജൂലൈ ആറിന് ശേഷം സിവില്‍ സ്റ്റേഷന്‍ വളപ്പിൽ പ്രവേശം അനുവദിക്കില്ല.
- പ്രധാന പ്രവേശന കവാടത്തിന് മുന്‍വശം താല്‍ക്കാലികമായി വേര്‍തിരിച്ചിട്ടുള്ള ഭാഗത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യും.
കൊല്ലം ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം ജില്ലയില്‍ ഇന്ന് ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവർ:
- മയ്യനാട് പുല്ലിച്ചിറയിലെ ഒരു കുടുംബത്തിലെ അമ്മയും(51 വയസ്) മകനും(33 വയസ്).
- കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്വദേശി(44 വയസ്).
- ചവറ പന്മന സ്വദേശി(36 വയസ്), പനയം പെരുമണ്‍ സ്വദേശി(50 വയസ്).
- കുന്നിക്കോട് ആവണീശ്വരം സ്വദേശി(32 വയസ്).
- പരവൂര്‍ നെടുങ്ങോലം സ്വദേശിനി(20 വയസ്), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(42 വയസ്).
- തേവലക്കര സ്വദേശി(32 വയസ്), കരുനാഗപ്പള്ളി തഴവ സ്വദേശി(36 വയസ്).
- കൊറ്റംകര അലുംമൂട് സ്വദേശി(35 വയസ്).
കരിക്കോട് സ്വദേശി(24 വയസ്). - കുരീപ്പുഴ സ്വദേശി(53 വയസ്).
- ശുരനാട് നോര്‍ത്ത് പടിഞ്ഞാറ്റേമുറി സ്വദേശി(34 വയസ്).
- ശക്തികുളങ്ങര സ്വദേശി(59 വയസ്), ചണ്ണപ്പേട്ട കോടന്നൂര്‍ സ്വദേശി(47 വയസ്).
- ചവറ സ്വദേശി(35 വയസ്).
- കുണ്ടറ തൃപ്പിലഴികം സ്വദേശി(22 വയസ്.
പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
- മുതുതല പെരുമുടിയൂർ സ്വദേശി (48 പുരുഷൻ)
- കാരാകുറുശ്ശി സ്വദേശി (25 പുരുഷൻ)
- ജൂൺ 20ന് വന്ന വിളയൂർ സ്വദേശി(38 പുരുഷൻ). ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
- ചിറ്റൂർ നരങ്കുഴി സ്വദേശി (28 പുരുഷൻ)
- പുതുക്കോട് (38 പുരുഷൻ),
- കൊപ്പം കുരുത്തികുണ്ട് സ്വദേശി(44 പുരുഷൻ)
- വിളയൂർ കരിങ്ങനാട് സ്വദേശി (42 പുരുഷൻ)
- മണ്ണാർക്കാട് പെരുമ്പടാരി സ്വദേശി(26 പുരുഷൻ)
- പട്ടാമ്പി ശങ്കരമംഗലം സ്വദേശി (30 പുരുഷൻ)
- കൊപ്പം കീഴ്മുറി സ്വദേശി(54 പുരുഷൻ)
- കുലുക്കല്ലൂർ മുളയങ്കാവ് സ്വദേശി (48 പുരുഷൻ)
- കൊപ്പം കീഴ്മുറി സ്വദേശി(30 പുരുഷൻ)
- തിരുവേഗപ്പുറ കൈപ്പുറം സ്വദേശി (28 പുരുഷൻ)
- റിയാദിൽ നിന്ന് ജൂൺ പതിനൊന്നിന് വന്ന തെങ്കര ആനമൂളി സ്വദേശിയായ ഗർഭിണി (21)
- ജിദ്ദയിൽ നിന്ന് വന്ന തച്ചനാട്ടുകര സ്വദേശി (38 പുരുഷൻ)
- കൊപ്പം മണ്ണേങ്ങോട് സ്വദേശി(47 പുരുഷൻ)
കോവിഡ് 19 മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നിലവില്‍ 195 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയില്‍ 16 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 16742 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 15640 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 411 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 176 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 213 പേർ രോഗമുക്തി നേടി. പുതുതായി 504 സാമ്പിളുകളും അയച്ചു.
ഇതുവരെ 55418 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 656 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9791 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
തൃശൂർ ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ്: 15620 പേർ നിരീക്ഷണത്തിൽ
തൃശൂർ ജില്ലയിൽ ബുധനാഴ്ച 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽനിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36 വയസ്സ്, 25 വയസ്സ്, 33 വയസ്സ്) ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന ചാലക്കുടി പരിയാരം സ്വദേശിക്ക് (36 വയസ്സ്) സമ്പർക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരാൾ ജൂൺ 21 ന് ബംഗളൂരുവിൽനിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്സ്)യാണ്. ഇയാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നു.
കോട്ടയം ജില്ലയില്‍ എഴുപേര്‍ക്കു കൂടി കൊവിഡ്; മൂന്നു പേര്‍ക്ക് രോഗമുക്തി
കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
- രോഗം സ്ഥിരീകരിച്ചവര്‍
- ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ രാമപുരം സ്വദേശി (37). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
- കുവൈറ്റില്‍ ജൂണ്‍ 19 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (50) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
- മുംബൈയില്‍നിന്ന് നിന്ന് ജൂണ്‍ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
- റിയാദില്‍നിന്ന് ജൂണ്‍ 10 ന് എത്തിയ പാമ്പാടി സ്വദേശി (52). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
- ഡല്‍ഹിയില്‍നിന്ന് ജൂണ്‍ എട്ടിന് എത്തിയ കല്ലറ സ്വദേശി (42). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
- ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 13 ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി(65). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
- പള്ളിക്കത്തോട് സ്വദേശി (70). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എറണാകുളത്തെ ആശുപത്രിയില്‍ സെപ്റ്റംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോട്ടയത്തെ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിയിരുന്നു. തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സന്പര്‍ക്ക പശ്ചാത്തലം പരിശോധിച്ചുവരികയാണ്.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി രോഗമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ആലങ്കോട് സ്വദേശി 36 വയസുകാരന്‍, കാലടി പൊല്‍പ്പാക്കര സ്വദേശി 23 വയസുകാരന്‍, പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 വയസുകാരന്‍, കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 56 വയസുകാരി, കൊണ്ടോട്ടി സ്വദേശിനിയായ 19 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, കരുവാരകുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 30 വയസുകാരന്‍, മാറഞ്ചേരി സ്വദേശിനി 43 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു.
മലപ്പുറം ജില്ലയില്‍ ചികിത്സയിലുള്ളത് 200 പേര്‍
മലപ്പുറം ജില്ലയില്‍ ഇതുവരെ 389 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 200 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഓരോരുത്തരും ഒരു മഹാരാഷ്ട്ര സ്വദേശിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7,228 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 737 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കാസർഗോഡ് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് കാസർഗോഡ് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 48 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്നു വന്ന 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, ജൂണ്‍ 15 ന് ദുബായില്‍ നിന്നു വന്ന 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 19 ന് ദുബായില്‍ നിന്നു വന്ന 45 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് ഫലം നെഗറ്റീവായി . പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ദുബായില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് പോസിറ്റീവായ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് പോസറ്റീവായ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
വെള്ളിയാഴ്ചകളിലെ ജുമാ നിസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം
കാസർഗോഡ്: കോവിഡ് നിർവ്യാപനത്തിൻറെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്കുള്ള ജുമാ നിസ്കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേരെ മാത്രം അനുവദിക്കുന്നതിനും സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേരെ അനുവദിക്കുന്നതിനും കാസർഗോഡ് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു .
കോവിഡ് നിര്‍വ്യാപനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു .പ്രര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ പ്രാർത്ഥനയ്ക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കണം.
തലപ്പാടി വരെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തണം
കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം വരെ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസുകളും ഇനി മുതല്‍ തലപ്പാടി വരെ സര്‍വ്വീസ് നടത്തണം. തലപ്പാടി വരെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരെ ഓടാം. ബസ് തിരിച്ചു വരുമ്പോള്‍ തലപ്പാടി പോലീസ് ചെക്ക് പോസ്റ്റിനടുത്ത് നിന്ന് ആളെ കയറ്റി, ചെക്ക് പോസ്റ്റ് സമീപം സജ്ജീകരിച്ചിട്ടുള്ള ആരോഗ്യ പരിശോധന കേന്ദ്രത്തില്‍ നിന്ന് ആളുകളുടെ ആരോഗ്യ പരിശോധന നടത്തണം.
കല്ല്യാണ, മെഡിക്കൽ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല സന്ദര്‍ശനം നടത്താം
കല്ല്യാണ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് കാസർഗോഡ് ജില്ലയിലേക്ക് വരുന്നവര്‍ കോവിഡ്19 ജാഗ്രത വെബ്‌സെറ്റില്‍ ഷോര്‍ട്ട് ടേം വിസ്റ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് പാസുമായി വരാം. മംഗലാപുരം ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് അടിയന്തിര സാഹചര്യത്തില്‍ പോകുന്നവരും കോവിഡ്19 ജാഗ്രത വെബ് പോർട്ടലിൽഷോര്‍ട്ട് ടേം വിസ്റ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ചികിത്സ തേടുന്ന ആശുപത്രിയുടെ വിലാസം ഫ്രം (FROM) എന്ന കോളത്തിലും രോഗിയുടെ വീട്ടുവിലാസം റ്റു (To)എന്ന കോളത്തിലും രേഖപ്പെടുത്തണം.
എറണാകുളം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
- ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനി, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരൻ.
- ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനി, അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടി.
- ജൂൺ 13 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശി.
- ജൂൺ 18 ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശി.
- ജൂൺ 18 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശി.
- ജൂൺ 19 ന് മസ്കറ്റ് -കണ്ണൂർ വിമാനത്തിലെത്തിയ 54 വയസ്സുള്ള കോതമംഗലം സ്വദേശി.
കോഴിക്കോട് ജില്ലയ്ക്ക് ആശ്വാസ ദിനം; രോഗമുക്തി നിരക്ക് 60 ശതമാനത്തിനു മുകളില്‍
കോഴിക്കോട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 35 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു.
പോസിറ്റീവായവര്‍:
- പെരുവയല്‍ സ്വദേശി (47)- ജൂണ്‍ 22 ന് വിമാനമാര്‍ഗ്ഗം സൗദിയില്‍ നിന്നു കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കളമശ്ശേരി ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനക്ക് നല്‍കി. തുടര്‍ന്ന് ടാക്‌സിയില്‍ പെരുവയലിലെ കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി സിയിലേക്ക് മാറ്റി.
- മണിയൂര്‍ സ്വദേശിനിയായ ഗര്‍ഭിണി (25). ജൂണ്‍ 4 ന് രാത്രി ദോഹയില്‍ നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക സ്രവപരിശോധനയുടെ ഭാഗമായി ജൂണ്‍ 22 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയക്ക് നല്‍കി. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേ്ക്ക് മാറ്റി.
- ചോറോട് സ്വദേശി (23)- ജൂണ്‍ 12 ന് വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നു കോഴിക്കോട്ടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടര്‍ന്ന് ജൂണ്‍ 22 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി, സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
രോഗമുക്തി നേടിയവര്‍:
എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന ഏറാമല സ്വദേശികള്‍ (61, 48, 38 വയസ്സ്), മൂടാടി സ്വദേശി (32), തുറയൂര്‍ സ്വദേശി (47), കൂരാച്ചുണ്ട് സ്വദേശി (23), നരിപ്പറ്റ സ്വദേശി (43), വടകര സ്വദേശികള്‍ (42, 32), മരുതോങ്കര സ്വദേശി (39), കാവിലുംപാറ സ്വദേശി (34), ഒളവണ്ണ സ്വദേശികള്‍ (23, 42), ചെക്യാട് സ്വദേശി (61), രാമനാട്ടുകര സ്വദേശി (22), അഴിയൂര്‍ സ്വദേശികള്‍ (49, 51), ഉണ്ണികുളം സ്വദേശി (26), മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ സ്വദേശി (22), വേളം സ്വദേശി (28), കുന്ദമംഗലം സ്വദേശി (42), താമരശ്ശേരി സ്വദേശിനി (42), പുതുപ്പാടി സ്വദേശി (44), കടലുണ്ടി സ്വദേശി (23), നാദാപരും സ്വദേശി (35), കൂടരഞ്ഞി സ്വദേശിനി (23), ഒഞ്ചിയം സ്വദേശികള്‍ (44, 40), കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്വദേശി (56), കോടഞ്ചേരി സ്വദേശി (24), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (45, 20), കണ്ണൂര്‍ സ്വദേശികള്‍ (37, 41), സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശിനി (31).
ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 220 ഉം രോഗമുക്തി നേടിയവര്‍ 136 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 36 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 43 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 2 പേര്‍ കണ്ണൂരിലും, 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
ഇടുക്കി ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1. ജൂണ്‍ 7ന് ഡല്‍ഹിയില്‍ നിന്നെത്തിയ പൈനാവ് സ്വദേശിനി (27). ഭര്‍ത്താവിനോടൊപ്പം പൈനാവ് കെ.വി ക്വാര്‍ട്ടേഴ്സിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
2.ജൂണ്‍ 10ന് ചെന്നൈയില്‍ നിന്നെത്തിയ മണിയാറംകുടി സ്വദേശിനി (44). ഭര്‍ത്താവിനും മകനോടുമൊപ്പം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
3.ജൂണ്‍ 9 ന് തമിഴ്നാട് കാഞ്ചിപുരത്ത് നിന്നുമെത്തിയ മൂലമറ്റം സ്വദേശി (26). കാഞ്ചിപുരത്ത് നിന്ന് കൊച്ചിക്ക് ബസിനും അവിടെ നിന്നും ടാക്സിയില്‍ മൂലമറ്റത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4.ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (57). കൊച്ചിയില്‍ നിന്നും തൊടുപുഴ വരെ കെഎസ്ആര്‍ടിസിക്കും അവിടെ നിന്ന് വണ്ടിപ്പെരിയാറിന് ടാക്സിയില്‍ ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം വണ്ടിപ്പെരിയാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
5 & 6. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നുമെത്തിയ 35 വയസ്സുകാരായ കരുണാപുരം സ്വദേശികള്‍. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ രാജാക്കാടെത്തി സ്വകാര്യ സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ
- പുല്ലുവിള സ്വദേശിയായ പുരുഷൻ, 33 വയസ്സ് ഖത്തറിൽ നിന്നും 20ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നുതിരു. ജനറൽ ആശുപത്രിയിലേക്ക് മാറ്റി
- പള്ളിക്കൽ സ്വദേശിയായ പുരുഷൻ 41 വയസ്സ്. കുവൈറ്റിൽ നിന്നും 13/6/20 ന് നാട്ടിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു
തിരു. ജനറൽ ആശുപത്രിയിലേക്ക് മാറ്റി - നാവായിക്കുളം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീ
റിയാദിൽ നിന്നും 13/6/20 ന് നാട്ടിലെത്തി, വീട്ടിൽ നിരീക്ഷണത്തിലായിരുന്നു തിരു. SAT ആശുപത്രിയിലേക്ക് മാറ്റി - തമിഴ്നാട് തിരുനൽവേലി സ്വദേശി, 67 വയസ്സുള്ള പുരുഷൻ. 18/6/20 ന് നൈജീരിയയിൽ നിന്നും തിരുവനന്തപുരത്തെത്തി. ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.