തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 രോഗികളുടെ കണക്കില്‍ ബുധനാഴ്ച്ച ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ന് മുകളിലെത്തി. ഇന്ന് പുതിയതായി 272 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 111 പേര്‍ രോഗമുക്തിയും നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം ബാധിച്ചു.
“സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും ഇന്ന് ഏറ്റവും കൂടുതലാണ്. അതില്‍ തന്നെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത 15 പേരും ഉള്‍പ്പെടുന്നു.” സാധാരണയില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണിതെന്നും കുറേക്കൂടി ഗൗരവമായി കാര്യങ്ങള്‍ കാണേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
“നിലവിലുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമേ ഈ വെല്ലുവിളി നേരിടാന്‍ സാധിക്കൂ.” സമ്പര്‍ക്ക വ്യാപനം വര്‍ധിക്കാന്‍ രോഗിയുമായി പാലിക്കേണ്ട അകല്‍ച്ച, ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാത്ത അവസ്ഥയുമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം – 63
തിരുവനന്തപുരം – 54
പാലക്കാട് -29
എറണാകുളം – 21
കണ്ണൂര്‍ – 19
ആലപ്പുഴ: 18
കോഴിക്കോട്-15
കാസര്‍കോട് – 13
പത്തനംതിട്ട – 12
കൊല്ലം – 11
കോട്ടയം – 3
വയനാട്- 3
ഇടുക്കി – 1
തൃശൂര്‍ – 10
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 3
കൊല്ലം 6
പത്തനംതിട്ട 19
ആലപ്പുഴ 4
എറണാകുളം 20
ഇടുക്കി 1
കോട്ടയം 1
തൃശൂര്‍ 6
പാലക്കാട് 23
കോഴിക്കോട് 6
വയനാട് 3
മലപ്പുറം 10
കണ്ണൂര്‍ 9
കേരളത്തില്‍ ആകെ രോഗം സ്ഥിരീകരിച്ചത് 5895 പേര്‍ക്ക്
ഇതോടെ സംസ്ഥാനത്ത് 5895 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2424 പേര്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1,86,576 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3034 പേര്‍ ആശുപത്രികളിലാണ്. ഇന്ന് പരിശോധനയ്ക്ക് അയച്ച 9516 എണ്ണം ഉള്‍പ്പടെ സംസ്ഥാനത്ത് 285968 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5456 ഫലം ഇനിയും വരേണ്ടതുണ്ട്.
സെന്റിനല്‍ സര്‍വേയ്ലന്‍സിന്റെ ഭാഗമായി 62362 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 60165ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആകെ 285968 പേര്‍ക്ക് റൊട്ടീന്‍, സെന്റിനല്‍, ട്രൂനാറ്റ്, സെബി നാറ്റ് ടെസ്റ്റുകള്‍ നടത്തി. 169 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം കേരളത്തിലേക്ക് 4,99,529 പേരെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3,14,094 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് 1,85,435 പേരും കേരളത്തിലെത്തി. ആകെ വന്നതിന്റെ 65.25 ശതമാനം ആളുകളും റോഡ് മാര്‍ഗമാണ് എത്തിയത്.
പുറത്ത് നിന്നും കേരളത്തിലേക്ക് എത്തിയ 2,384 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1,489 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 895 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ പുറത്ത് നിന്ന് വന്നത് മലപ്പുറം ജില്ലയിലാണ്, 289 പേര്‍. പാലക്കാട് 285 കേസുകളും കണ്ണൂരില്‍ 261 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കൊച്ചിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ കോവിഡിന്റെ വ്യാപനം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. “എന്നാല്‍ ചെറിയ അശ്രദ്ധ കൊണ്ടുപോലും വളരെ വേഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള മഹാമാരിയെയാണ് നേരിടുന്നതെന്ന ബോധ്യമാണ്. നഗരങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലെയുള്ള നടപടികളിലേക്ക് കടക്കുന്നത്.”
സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ കൊച്ചിയില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റ് നഗരങ്ങളില്‍ നടക്കാന്‍ അനുവദിച്ചുകൂടാ. ഏത് നിമിഷവും ഒരു സൂപ്പര്‍ സ്‌പ്രെഡും സമൂഹവ്യാപനവും ഉണ്ടായേക്കാം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ പോലെയുള്ള നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നമ്മുടെ അശ്രദ്ധ സ്വന്തം ജീവന്‍ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നത്.
മുതിര്‍ന്ന പൊലീസ് ഉദ്യാഗസ്ഥരുടെ മിന്നല്‍ പരിശോധന
സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ കൊച്ചിയില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. തിരുവനന്തപുരത്ത് സംഭവിച്ചത് മറ്റ് നഗരങ്ങളില്‍ നടക്കാന്‍ അനുവദിച്ചുകൂടാ. ഏത് നിമിഷവും ഒരു സൂപ്പര്‍ സ്‌പ്രെഡും സമൂഹവ്യാപനവും ഉണ്ടായേക്കാം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ പോലെയുള്ള നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നമ്മുടെ അശ്രദ്ധ സ്വന്തം ജീവന്‍ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നത്.
കേരളത്തിന് പുറത്ത് നിന്ന് ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മിന്നല്‍ സന്ദര്‍ശനം നടത്തും. വിദേശത്ത് നിന്ന് വരുന്നവര്‍ പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും.
അര്‍ധസൈനിക വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ് പടരുന്നത് സര്‍ക്കാരിന് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതുവരെ 66 സിഐഎസ്എപുകാര്‍ക്കും 23 സൈനികര്‍ക്കും കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പൊലീസും ജില്ലാ ഭരണകൂടവും ഉറപ്പ് വരുത്തും.
മലപ്പുറത്ത് 63 പേര്‍ക്ക് കൂടി രോഗം
ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ ഏഴ്) കോവിഡ് 19 സ്ഥിരീകരിച്ചു. 12 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 49 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), ആലങ്കോട് കോക്കൂര്‍ സ്വദേശി (23), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ കുറ്റിക്കാട് സ്വദേശി (41), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് തിരുവനന്തപുരം സ്വദേശിനി (27), പൊന്നാനിയിലെ പൊലീസ് ഓഫീസര്‍ (36), പൊന്നാനി നഗരസഭാ ജീവനക്കാരന്‍ ഈഴുവതുരുത്തി സ്വദേശി (25), പൊന്നാനിയിലെ കൊറോണ കെയര്‍ വളണ്ടിയര്‍ പള്ളപ്പുറം സ്വദേശി (21), മത്സ്യ വില്‍പ്പനക്കാരനായ പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശി (38), ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38), ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാന്‍ കടപ്പുറം സ്വദേശിനി (85), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് തിരുവനന്തപുരം സ്വദേശിനി (27) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ 11 ന് ബംഗളൂരുവില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (19), ജൂണ്‍ 20 ന് ബംഗളൂരുവില്‍ നിന്നെത്തിയ നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി (30) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.
ജൂണ്‍ 24 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചി വഴിയെത്തിയ താനൂര്‍ സ്വദേശി (45), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനൂര്‍ പരിയാപുരം സ്വദേശി (45), ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ സ്വദേശി (55), തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി (51), താഴേക്കോട് സ്വദേശിനി (ആറ് വയസ്), ജൂലൈ ഒന്നിന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ ഏലംകുളം കുന്നക്കാവ് സ്വദേശി (34), ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുറത്തൂര്‍ സ്വദേശി (47), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ ആനക്കയം ഇരുമ്പുഴി സ്വദേശി (40), ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശിനി (30), ജൂലൈ ഏഴിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുളായി സ്വദേശി (27), ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ പാലുണ്ട സ്വദേശി (41), ജൂണ്‍ 19 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ വഴിക്കടവ് മണിമൂളി സ്വദേശിനി (27), ജൂണ്‍ 21 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശിനി (26), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് ചാഴിയോട് സ്വദേശിനി (28), ജൂലൈ ആറിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ തച്ചിങ്ങനാടം സ്വദേശി (44), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മള കുറുപ്പിന്‍പടി സ്വദേശി (29), ജൂണ്‍ 18 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ പയ്യനങ്ങാടി സ്വദേശി (62), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വേങ്ങര കുറ്റൂര്‍ പാക്കടപ്പുറായ സ്വദേശിനി (30), മക്കളായ 10 വയസുകാരന്‍, അഞ്ച് വയസുകാരന്‍, ജൂലൈ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുഴിമണ്ണ മുണ്ടംപറമ്പ് സ്വദേശി (45), ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി (50), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ അദൃശേരി സ്വദേശി (48), ജൂണ്‍ 15 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ സൗത്ത് അന്നാര സ്വദേശി (52), ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചെറിയമുണ്ടം കുറുക്കോള്‍ സ്വദേശി (35), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (45), ജൂലൈ അഞ്ചിന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ മമ്പാട് സ്വദേശി (37), ജൂലൈ അഞ്ചിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം പേരശനൂര്‍ സ്വദേശി (27), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി (45), ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി (33), ജൂലൈ ആറിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി (37), ജൂണ്‍ 21 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി (45), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വളവന്നൂര്‍ സ്വദേശി (30), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂര്‍ സൗത്ത് അന്നാര സ്വദേശി (48), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ താനൂര്‍ തെയ്യാല കാരാട് സ്വദേശി (54), ജൂലൈ മൂന്നിന് ബഹ്‌റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ ഒതായി സ്വദേശി (38), ജൂണ്‍ 12 ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചെറിയമുണ്ടം മച്ചിങ്ങല്‍പ്പാറ സ്വദേശി (35), ജൂണ്‍ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശിനി (54), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വഴിക്കടവ് സ്വദേശി (28), ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി (36), ചെറുകാവ് പെരിങ്കാവ് സ്വദേശി (24), മഞ്ചേരി നറുകര സ്വദേശി (37), വഴിക്കടവ് വട്ടേപ്പാടം സ്വദേശി (45), പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി (35), ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി (51), വേങ്ങര സ്വദേശി (65), മങ്കട സ്വദേശി (32), മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി (50), ജൂലൈ ഒന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (42) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
10 പേര്‍ കൂടി രോഗമുക്തരായി, ചികിത്സയിലുള്ളത് 349 പേര്‍
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 10 പേര്‍ കൂടി ഇന്നലെ (ജൂലൈ ഏഴ്) രോഗമുക്തരായി. രോഗബാധിതരായി 349 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 766 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,734 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
39,047 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 469 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 367 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 73 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 20 പേരുമാണ് കഴിയുന്നത്. 35,919 പേര്‍ വീടുകളിലും 2,659 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 11,973 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 10,148 പേരുടെ ഫലം ലഭിച്ചു. 9,512 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,825 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 405 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
തിരുവനന്തപുരത്ത് 54 രോഗികള്‍, മത്സ്യത്തൊഴിലാളികള്‍ക്കും ലോട്ടറിക്കച്ചവടക്കാരനും രോഗം
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 54 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യാത്രാ പശ്ചാത്തലമില്ലാത്തവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. പൂന്തുറയില്‍ അനവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സ്യത്തൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാരന്‍ തുടങ്ങിയവര്‍ക്കും രോഗ ബാധയുണ്ട്.
പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവന്‍വിള വാര്‍ഡ് (വാര്‍ഡ് നമ്പര്‍ 10), പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ് (വാര്‍ഡ് നമ്പര്‍ 14) എന്നിവ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പരീക്ഷകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.
1. ചാക്ക സ്വദേശി 60 കാരന്‍. ടെക്ക്നോപാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരനാണ്. യാത്രാപശ്ചാത്തലമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
2. വള്ളക്കടവ് സ്വദേശി 70 കാരന്‍. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥന്റെ അയല്‍വാസി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
3. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കഠിനംകുളം സ്വദേശി 54 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
4. ഷാര്‍ജയില്‍ നിന്നുമെത്തിയ പുല്ലുവിള സ്വദേശി 22 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
5. പൂന്തുറ സ്വദേശി 50 കാരന്‍. ചുമട്ടുതൊഴിലാളിയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
6. സൗദിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കാക്കാനിക്കര സ്വദേശി 22 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
7. പരുത്തിക്കുഴി സ്വദേശി 33 കാരന്‍. ഓട്ടോഡ്രൈവറാണ്. കുമരിച്ചന്ത, പൂന്തുറ പ്രദേശങ്ങളില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
8. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
9. പരുത്തിക്കുഴി സ്വദേശി 54 കാരന്‍. പരുത്തിക്കുഴിയില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
10. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 34 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
11. പാറശ്ശാല കോഴിവിള സ്വദേശി 63 കാരന്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച പാറശ്ശാല സ്വദേശിനിയുടെ ഭര്‍തൃപിതാവ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
12. ആര്യനാട് സ്വദേശി 27 കാരന്‍. ആര്യനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
13. ആര്യനാട് സ്വദേശി 38 കാരന്‍. ആര്യനാട് ബേക്കറി നടത്തുന്നു. യാത്രാപശ്ചാത്തലമില്ല.
14. ആര്യനാട്, കുറ്റിച്ചല്‍ സ്വദേശി 50 കാരന്‍. ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
15. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വര്‍ക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
16. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വര്‍ക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
17. ആര്യനാട് സ്വദേശിനി 31 കാരി. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
18. ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വെമ്പായം സ്വദേശി 62 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
19. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അരയൂര്‍ സ്വദേശി 60 വയസുകാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
20. വലിയതുറ സ്വദേശി 54 കാരന്‍. എയര്‍പോര്‍ട്ട് കാര്‍ഗോ സ്റ്റാഫാണ്. യാത്രാപശ്ചാത്തലമില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചു.
21. തിരുവല്ലം, കട്ടച്ചല്‍കുഴി സ്വദേശിനി 39 കാരി. പാറശ്ശാല താലൂക്ക് ആശുപത്രി ജീവനക്കാരി. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
22. പൂന്തുറ സ്വദേശി 41 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
23. മണക്കാട് സ്വദേശി 54 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
24. പൂന്തുറ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
25. കിര്‍ഗിസ്ഥാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി 21 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
26,27. വള്ളക്കടവ് സ്വദേശിനി 82 കാരി, ചെറുമകന്‍ 35 കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. യാത്രാപശ്ചാത്തലമില്ല.
28. വള്ളക്കടവ് സ്വദേശി 46 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
29. വള്ളക്കടവ് സ്വദേശിനി 61 കാരി. യാത്രാപശ്ചാത്തലമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
30. വള്ളക്കടവ് സ്വദേശി 67 കാരന്‍. യാത്രാപശ്ചാത്തലമില്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
31. വള്ളക്കടവ് സ്വദേശി 37 കാരന്‍. ഹോര്‍ട്ടികോര്‍പ്പ് ജീവനക്കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
32. വള്ളക്കടവ് സ്വദേശിനി 47 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥനില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
33. പൂന്തുറ സ്വദേശിനി 51 കാരി. കുമരിച്ചന്തയില്‍ മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
34. പൂന്തുറ സ്വദേശിനി 46 കാരി. കുമരിച്ചന്തയില്‍ നിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
35. പൂന്തുറ സ്വദേശിനി 34 കാരി. കുമരിച്ചന്തയില്‍ മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
36. പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയില്‍ നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
37. പൂന്തുറ സ്വദേശി 43 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
38. പൂന്തുറ സ്വദേശി 10 വസുകാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
39. പൂന്തുറ സ്വദേശിനി 12 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
40. പൂന്തുറ സ്വദേശിനി 14 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
41. പൂന്തുറ സ്വദേശി രണ്ടുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
42. പൂന്തുറ സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
43. പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
44. പൂന്തുറ സ്വദേശിനി 50 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
45. പൂന്തുറ സ്വദേശി 30 കാരന്‍. കുമരിച്ചന്തയില്‍ നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
46. പൂന്തുറ സ്വദേശി 32 കാരന്‍. പരുത്തിക്കുഴിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
47. പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയില്‍ നിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
48. പൂന്തുറ സ്വദേശിനി 7 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
49. പൂന്തുറ സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
50. പൂന്തുറ സ്വദേശിനി ഒരുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
51. പൂന്തുറ സ്വദേശി 60 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
52. പൂന്തുറ സ്വദേശിനി നാലുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
53. പൂന്തുറ സ്വദേശിനി ആറു വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
54. പൂന്തുറ സ്വദേശിനി 33 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്ക് രോഗബാധ
ജില്ലയില്‍ 15 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
1.) ചാത്തമംഗലം സ്വദേശി (47)- ജൂലൈ 4ന് രാത്രി ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
2) കോവൂര്‍ സ്വദേശി (58) -ജൂലൈ 5ന് ജിദ്ദയില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
3). മേപ്പയ്യൂര്‍ സ്വദേശി (63) -ജൂണ്‍ 30ന് ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 3ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
4,5,6) കൊടുവള്ളി സ്വദേശികള്‍ (33, 39), 31 വയസ്സുള്ള ഉള്ള്യേരി സ്വദേശി (31) -ഇവര്‍ ജൂലൈ 3ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി മലപ്പുറം കൊറോണ കെയര്‍ സെന്ററിലേയ്ക്ക് മാറ്റി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
7,8,9)കാവിലുംപാറ സ്വദേശി (25), കട്ടിപ്പാറ സ്വദേശി (43), മുക്കം സ്വദേശി (57)- ഇവര്‍ ജൂലൈ 3ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവസാമ്പിളുകള്‍ പരിശോധനക്കെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
.
10) തിരുവള്ളൂര്‍ സ്വദേശി (57)- ജൂലൈ 4ന് ഖത്തറില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവസാമ്പിള്‍ പരിശോധനക്കെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
11) ചെലവൂര്‍ സ്വദേശി (33) ജൂലൈ 3ന് റിയാദില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
12,13) ചെലവൂര്‍ സ്വദേശിനികളായ അമ്മയും മകളും (25, 03) – ജൂലൈ 3ന് റിയാദില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ഭര്‍ത്താവിന്റെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെയും സ്രവസാമ്പിള്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സാമ്പിള്‍ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി രണ്ടുപേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
14) കക്കോടി സ്വദേശി (56)- ജൂലൈ 3ന് ബഹറൈനില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.
15) താമരശ്ശേരി സ്വദേശി (60) ജൂലൈ 3ന് ദമാമില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍
എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി (39), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുറമേരി സ്വദേശി (48), നടുവണ്ണൂര്‍ സ്വദേശി (31), രാമനാട്ടുകര സ്വദേശിനി (54), ഓമശ്ശേരി സ്വദേശിനി (22), വയനാട് സ്വദേശി (32)
ഇന്ന് 396 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 15,782 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 14,538 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 14,131 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 1,244 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ഇപ്പോള്‍ 134 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 83 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഏഴു പേര്‍ കണ്ണൂരിലും രണ്ടുപേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു എറണാകുളം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
പുതുതായി 1,067 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്ന് പുതുതായി വന്ന 1,067 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,471 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 55,687 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 61 പേരുള്‍പ്പെടെ 254 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 163 പേര്‍ മെഡിക്കല്‍ കോളേജിലും 91 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 64 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ജില്ലയില്‍ ഇന്ന് വന്ന 568 പേര്‍ ഉള്‍പ്പെടെ ആകെ 11,960 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 560 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,309 പേര്‍ വീടുകളിലും 81 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 118 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 10,507 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 592 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 14,357 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 12,542 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
പത്തനംതിട്ടയില്‍ 12 പേര്‍ക്ക് രോഗം
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
1)ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിനിയായ 60 വയസുകാരി.
2)ജൂണ്‍ 18 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനിയായ 54 വയസുകാരി.
3)ജൂണ്‍ 14 ന് ദോഹയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 66 വയസുകാരന്‍.
4)ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 51 വയസുകാരന്‍.
5)ജൂണ്‍ 18 ന് തമിഴ്നാട്ടില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 46 വയസുകാരന്‍.
6)ജൂണ്‍ 16 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 51 വയസുകാരന്‍.
7)ജൂണ്‍ 19 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 28 വയസുകാരന്‍.
8)ജൂണ്‍ ആറിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശിയായ 77 വയസുകാരന്‍.
9)ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും എത്തിയ കീക്കൊഴൂര്‍ സ്വദേശിയായ 40 വയസുകാരന്‍.
10)ജൂലൈ മൂന്നിന് സൗദിയില്‍ നിന്നും എത്തിയ നെടുമണ്‍ക്കാവ് സ്വദേശിയായ 57 വയസുകാരന്‍. ഇദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
11)ജൂലൈ മൂന്നിന് ദമാമില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശിയായ 50 വയസുകാരന്‍. ഇദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
12) റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു.
ജില്ലയില്‍ ഇതുവരെ ആകെ 393 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (7) ജില്ലയിലുളള അഞ്ചു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 215 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 177 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 164 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 192 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (7) പുതിയതായി 21 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 353 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2835 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2581 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (7) തിരിച്ചെത്തിയ 154 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (7) എത്തിയ 224 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5769 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1507 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് (7) 346 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 16945 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ജില്ലയില്‍ ഇന്ന് (7)രണ്ടു സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(7)വരെ അയച്ച സാമ്പിളുകളില്‍ 383 എണ്ണം പൊസിറ്റീവായും 14523 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1384 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 101 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് (7) 887 കോളുകള്‍ നടത്തുകയും, 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്ന് (7) നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 13 ഡോക്ടര്‍മാര്‍ക്കും, 35 സ്റ്റാഫ് നേഴ്സുമാര്‍ക്കും, മൂന്നു ലാബ് ടെക്നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 51 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്നെസ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
തൃശൂരില്‍ 10 പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ ചൊവ്വാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്.
ജൂലൈ 02 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (23, പുരുഷന്‍), ജൂണ്‍ 20 ന് ഷാര്‍ജയില്‍ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (37, പുരുഷന്‍), ജൂണ്‍ 30 ന് റിയാദില്‍ നിന്ന് വന്ന എറിയാട് സ്വദേശി(46, പുരുഷന്‍), ജൂണ്‍ 20 ന് ദമാമില്‍ നിന്ന് വന്ന ചേലക്കര സ്വദേശികള്‍ (47, പുരുഷന്‍, 13 വയസ്സ് പെണ്‍കുട്ടി), ജൂലൈ 01 ന് ഖത്തറില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി (57, പുരുഷന്‍), ജൂലൈ 03 ന് ദമാമില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (49, പുരുഷന്‍), ജൂലൈ 03 ന് ദമാമില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷന്‍), ജൂലൈ 01 ന് റിയാദില്‍ നിന്ന് വന്ന കണ്ണാറ സ്വദേശി (57, പുരുഷന്‍), ജൂലൈ 01 ന് റിയാദില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി (37, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി.
രോഗം സ്ഥീരികരിച്ച 183 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17596 പേരില്‍ 17376 പേര്‍ വീടുകളിലും 220 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 20 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 07) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 1217 പേരെ ചൊവ്വാഴ്ച (ജൂലൈ 07) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1014 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച (ജൂലൈ 07) 439 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 13105 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 12005 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1100 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 4754 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച (ജൂലൈ 07) 384 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 46443 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 174 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ചൊവ്വാഴ്ച (ജൂലൈ 07) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 580 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ തുടരും: തൃശൂര്‍ കോര്‍പ്പറേഷനില്‍ 35-ാം ഡിവിഷന്‍ ഒഴിവാക്കി
കോവിഡ് 19 രോഗവ്യാപന സാധ്യതകുറഞ്ഞ സാഹചര്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ 35-ാം ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നേരത്തെയുളള ഉത്തരവനുസരിച്ച് പ്രഖ്യാപിച്ച തൃശൂര്‍ കോര്‍പ്പറേഷനിലെ 49, 51 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.
ഗവ. മെഡിക്കല്‍ കോളേജില്‍ പുതിയ പരിശോധനാ സംവിധാനം
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായി പുതിയ പരിശോധന സംവിധാനം നിലവില്‍ വന്നു. പ്രോകാല്‍സിടോണിന്‍, ഇന്റര്‍ ലൂകിന്‍ -6 എന്നീ രണ്ട് ലാബ് പരിശോധനയിലൂടെ കോവിഡ് രോഗികള്‍ക്ക് മുന്‍കൂട്ടി നിലവിലെ ആരോഗ്യ സ്ഥിതി എന്തെന്ന് അറിയാവുന്നതാണ് പുതിയ സംവിധാനം. കൊറോണാ വൈറസ് രോഗം തീവ്രതയിലായി, രോഗി അപകടത്തില്‍ എത്തുന്നതിനു മുമ്പേതന്നെ, രോഗതീവ്രതയെ കുറിച്ച് സൂചന നല്‍കുന്ന, അത്യാധുനിക പരിശോധനയാണിത്.
കേരളത്തില്‍ ആദ്യമായിട്ടാണ് ഗവ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കയായി ഇത്തരം പരിശോധനാ സംവിധാനമൊരുക്കുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതിനെ തുടര്‍ന്ന്, അക്യൂട്ട് കെയര്‍ ഐസിയു, വെന്റിലേറ്റര്‍,എന്നീ സംവിധാനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി പ്രത്യേക പരിശോധനയിലൂടെ, രോഗ തീവ്രത അറിയാനുള്ള രക്തപരിശോധനയാണ് ഈ നൂതന സംരംഭം.
ഇതില്‍ ഐഎല്‍-6 പരിശോധന വഴി, കോവിഡ്-19 രോഗിയുടെ ശ്വാസകോശത്തില്‍ ഉണ്ടാക്കുന്ന, കടുത്ത ന്യൂമോണിയ, സൈറ്റോ കയിന്‍ സ്റ്റോം ഗ്രേഡ് 3-4, എന്നിവയ്ക്ക് ജീവന്‍രക്ഷാ മരുന്നായി കണക്കാക്കുന്ന വിലയേറിയ ടോസിലിസീമാബ് ഇഞ്ചക്ഷന്‍ നല്‍കുന്നതിന്റെ ആവശ്യകത നേരത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട പരിശോധനയാണിത്. ഗവ മെഡിക്കല്‍ കോളേജില്‍ നിലവില്‍ ചികിത്സയിലുള്ള, രോഗികള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തും.
മെഡിക്കല്‍ കോളേജ് ആശുപത്രി സെന്‍ടല്‍ ലാബിലെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ലബോറട്ടറിയിലാണ് കൊറോണ രോഗ ചികിത്സക്ക് വളരെയധികം സഹായകമാകുന്ന വിവിധ തരം പരിശോധനകള്‍ ആരംഭിച്ചിരിക്കുന്നത്. മനുഷ്യന്, ബാക്ടീരിയ, വൈറസ് എന്നിവയിലൂടെ വരുന്ന വിവിധ രോഗങ്ങളുടെ, തീവ്രത അറിയുന്നതിനും, അതിനനുസരിച്ച് മുന്‍കൂട്ടി ചികിത്സ നിശ്ചയിക്കുന്നതിനും ഈ പരിശോധന ഉപകാരപ്രദമാകും. വളരെയേറെ ചിലവേറിയ ഇത്തരം പരിശോധനകള്‍ തികച്ചും സൗജന്യമായിട്ടാണ് കൊറോണ രോഗികളുടെ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തുടങ്ങിയിട്ടുള്ളത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ, കോവിഡ് വാര്‍ഡുകളില്‍ ചികിത്സ തേടുന്ന രോഗിക്കായി വേണ്ടി 24 മണിക്കൂറും പരിശോധന സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. മറ്റു പതിവു പരിശോധനകളും കൊറോണ രോഗ ചികിത്സയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകളും വിവിധ ലാബുകളില്‍ സമയബന്ധിതമായി ചെയ്തുവരുന്നു. ന്യൂതന പരിശോധന സംവിധാനം, ആരംഭിക്കുന്നതിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം എ ആന്‍ഡ്രൂസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍, ജനറല്‍ മെഡിസിന്‍ വകുപ്പ് മേധാവി ഡോ. എന്‍ വി ജയചന്ദ്രന്‍, ബയോകെമിസ്ട്രി വകുപ്പ് മേധാവി ഡോ. ഗീത ദാമോദരന്‍, ആര്‍എംഒ ഡോ. സി പി മുരളി, ഡോ. ഷാജി എസ് നായര്‍ എന്നിവര്‍ താല്പര്യമെടുത്താണ് പുതിയ പരിശോധന സംവിധാനം ഒരുക്കിയത്.
കാസര്‍ഗോഡ് 13 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും മംഗലാപുരത്തേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 18 ന് ബഹ്റിനില്‍ നിന്ന് വന്ന 39 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ 52 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, സൗദിയില്‍ നിന്നെത്തിയ 41 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ബഹ്റിനില്‍ നിന്ന് വന്ന 40 വയസുളള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന 27 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ഒരേകാറില്‍ ബംഗളൂരുവില്‍ നിന്നെത്തിയ 35,30 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശികള്‍, ജൂലൈ മൂന്നിന് സൗദിയില്‍ നിന്നെത്തിയ 50 വയസുള്ള മധൂര്‍ പഞ്ചായത്ത് സ്വദേശി, 28 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കും മംഗളൂരുവില്‍ ദിവസേന ജോലിയ്ക്ക് പോയി വന്ന ചെങ്കള പഞ്ചായത്തിലെ 35 കാരനും മംഗളൂരുവില്‍ താമസിച്ചു വരികയായിരുന്ന ഉദുമ പഞ്ചായത്തിലെ 27 വയസുള്ള ഗര്‍ഭിണിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്ത ചെങ്കള പഞ്ചായത്തിലെ 47 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
വീടുകളില്‍ 6710 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 327 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7037 പേരാണ്. പുതിയതായി 396 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 360 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.662 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 552 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
കോവിഡ് നിര്‍വ്യാപന ചട്ട ലംഘകരെ പിടിക്കാന്‍ കളക്ടര്‍ റോഡിലിറങ്ങി
കോവിഡ് രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നേരിട്ട് റോഡിലിറങ്ങി. മേല്‍ പറമ്പില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടിയ രണ്ട് കടകള്‍ക്കെതിരെ നടപടിയെടുത്തു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കാന്‍ മേല്‍ പറമ്പ് പോലീസിന് നിര്‍ദ്ദേശം നല്‍കി.
പത്തോളം വാഹനങ്ങളും കളക്ടര്‍ കസ്റ്റഡിയിലെടുത്തു. ഒരു അനാദിക്കടയ്ക്കും ഒരു ഹോട്ടലിനുമെതിരെയാണ് നടപടി. മാസ്‌റ് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടുന്നവര്‍ക്കെതിരെയും ബ്രേയ്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു
വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
വയനാട് ജില്ലയില്‍ പലയിടങ്ങളിലും ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സമൂഹ വ്യാപനത്തിന് കാരണമായേക്കാമെന്നതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.
സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കുന്നതിന് സോപ്പും വെള്ളവും/ സാനിറ്റൈസര്‍ ലഭ്യമാക്കണം. ഉപഭോക്താക്കളും ജീവനക്കാരും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ആളുകള്‍ തമ്മില്‍ 1.5 മീറ്ററെങ്കിലും അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്ത്വമാണ്.
ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
പാലക്കാട് 29 പേര്‍ക്ക് കോവിഡ് 19
പാലക്കാട് ജില്ലയില്‍ ഇന്ന് 13 കാരന് ഉള്‍പ്പെടെ 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*തമിഴ്‌നാട്-4*
അകത്തേത്തറ സ്വദേശി (26 പുരുഷന്‍)
പുതുക്കോട് സ്വദേശി (26 പുരുഷന്‍)
കോങ്ങാട് പാറശ്ശേരി സ്വദേശി (48 പുരുഷന്‍)
ചെന്നൈയില്‍ നിന്നും വന്ന എലപ്പുള്ളി സ്വദേശി (47 പുരുഷന്‍)
*ഒമാന്‍-1*
തേങ്കുറിശ്ശി മഞ്ഞളൂര്‍ സ്വദേശി (40 സ്ത്രീ)
*ഖത്തര്‍-3*
പെരുമാട്ടി സ്വദേശി (29 പുരുഷന്‍)
എടത്തനാട്ടുകര സ്വദേശി (31 പുരുഷന്‍)
കരിമ്പുഴ സ്വദേശി (25 പുരുഷന്‍)
*യുഎഇ-9*
ചന്ദ്രനഗര്‍ സ്വദേശി (43 പുരുഷന്‍)
ചെര്‍പ്പുളശ്ശേരി സ്വദേശി (42 പുരുഷന്‍)
ചെര്‍പ്പുളശ്ശേരി സ്വദേശി (50 പുരുഷന്‍)
കുഴല്‍മന്ദം സ്വദേശി (35 പുരുഷന്‍)
തോണിപ്പാടം സ്വദേശി (36 പുരുഷന്‍)
തൃക്കടീരി സ്വദേശി (34 പുരുഷന്‍)
ദുബായില്‍ നിന്നും വന്ന മുതുതല പെരുമുടിയൂര്‍ സ്വദേശി (38 പുരുഷന്‍)
ഷാര്‍ജയില്‍ നിന്നും വന്ന ചെര്‍പ്പുളശ്ശേരി സ്വദേശി(38 പുരുഷന്‍)
അബുദാബിയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശിയായ ഗര്‍ഭിണി(24)
*സൗദി-5*
ഒലവക്കോട് സ്വദേശി (13 ആണ്‍കുട്ടി)
കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി (25 പുരുഷന്‍)
ചെര്‍പ്പുളശ്ശേരി സ്വദേശി (38 പുരുഷന്‍)
ചളവറ സ്വദേശി (37 പുരുഷന്‍)
ദമാമില്‍ നിന്ന് വന്ന പരുതൂര്‍ സ്വദേശി (58 പുരുഷന്‍)
*കര്‍ണാടക-2*
ചിറ്റൂര്‍ തത്തമംഗലം സ്വദേശി (50 പുരുഷന്‍)
ബാംഗ്ലൂരില്‍ നിന്നും വന്ന മുതുതല സ്വദേശി (33 പുരുഷന്‍)
*ഡല്‍ഹി-1*
ചെര്‍പ്പുളശ്ശേരി സ്വദേശി (30 പുരുഷന്‍)
*ഹൈദരാബാദ്-1*
വടക്കഞ്ചേരി സ്വദേശി (26 പുരുഷന്‍)
*കുവൈത്ത്-2*
കോങ്ങാട് സ്വദേശി (27 പുരുഷന്‍)
ചെറായി സ്വദേശി (43 പുരുഷന്‍)
*സമ്പര്‍ക്കം-1*
കൊഴിഞ്ഞാമ്പാറ സ്വദേശി (62 പുരുഷന്‍). ഖത്തറില്‍ നിന്നും വന്ന ഇദ്ദേഹത്തിന്റെ ഭാര്യക്ക് ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മലപ്പുറത്തും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
എറണാകുളത്ത് 21 പേര്‍ക്ക് രോഗം
ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പിറവം സ്വദേശികളുടെ 30 വയസ്സുള്ള കുടുംബാംഗം.
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധുവായ 52 വയസ്സ്‌കാരന്‍
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 8, 61 വയസ്സുള്ള കുടുംബാംഗങ്ങളും, 45 വയസ്സുള്ള ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവറും.
• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 45, 19 വയസ്സുള്ള കുടുംബാംഗങ്ങള്‍
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയുടെ അടുത്ത ബന്ധുവായ 6 വയസ്സ്‌കാരി
• ജൂണ്‍ 20 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള തുക്കാക്കര സ്വദേശി
• ജൂണ്‍ 28 ന് മസ്‌കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശി
• ജൂണ്‍ 21 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസ്സുള്ള തേവര സ്വദേശി
• ജൂണ്‍ 24 ന് ഷാര്‍ജ -കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള പിണ്ടിമന സ്വദേശി
• ജൂണ്‍ 14 ന് ഖത്തര്‍ – കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള കീഴ്മാട് സ്വദേശി
• ജൂണ്‍ 23 ന് മസ്‌കറ്റ് -കരിപ്പൂര്‍ വിമാനത്തിലെത്തിയ 25 വയസ്സുള്ള കളമശ്ശേരി സ്വദേശി
• ബാംഗ്‌ളൂര്‍ -കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള ആന്ദ്ര സ്വദേശി.
• ജൂലൈ 4 ന് ഖത്തര്‍ -കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ആലുവ. സ്വദേശി, അതെ വിമാനത്തിലെത്തിയ 31 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശി
• ജൂലൈ 4 ന് സൗദി -കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി
• ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ 35 വയസ്സുള്ള ചൂര്‍ണ്ണിക്കര സ്വദേശി, ആലങ്ങാട് സ്വദേശിയായ 38 വയസ്സുള്ള പത്രപ്രവത്തകന്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു
• കൂടാതെ മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ വീതവും ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ജില്ലയില്‍ ചികിത്സയിലുണ്ട്.
• രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും ഇന്നലെ കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികിത്സയില്‍ ഉള്ളത്.
• ഇന്നലെ (6/7.20) രോഗം സ്ഥിരീകരിച്ച 49 വയസുള്ള കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്കപട്ടിക തയാറാക്കി വരുന്നു. നിലവില്‍ ഇതില്‍ 20 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
• ഇന്നലെ (6/7./20) രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശിയായ വൈദികന്റെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 15 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട 7 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.
• ജില്ലയില്‍ 20 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള തൃപ്പണിത്തറ സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള എളന്തിക്കര സ്വദേശി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തിരുവാണിയൂര്‍ സ്വദേശി, മെയ് 19 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള പാലക്കാട് സ്വദേശി, ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ഞാറയ്ക്കല്‍ സ്വദേശി, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 16 വയസ്സുള്ള പനമ്പള്ളി നഗര്‍ സ്വദേശി, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള ചുള്ളിക്കല്‍ സ്വദേശിനി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 29 വയസ്സുള്ള കൂനമ്മാവ് സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള ഇടപ്പള്ളി സ്വദേശി, ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുള്ള പല്ലാരിമംഗലം സ്വദേശി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള കടമക്കുടി സ്വദേശി, ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 73 വയസ്സുള്ള മലപ്പുറം സ്വദേശി , ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 24 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള ആയവന സ്വദേശിനി, ജൂണ്‍ 29 ന് രോഗം സ്ഥിരീകരിച്ച 53 വയസ്സുള്ള കാഞ്ഞൂര്‍ സ്വദേശി എന്നിവര്‍ രോഗ മുക്തി നേടി.
• ഇന്ന് 1158 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 620 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13642 ആണ്. ഇതില്‍ 11743 പേര്‍ വീടുകളിലും, 531 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1368 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 36 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ്- 20, സ്വകാര്യ ആശുപത്രി-16.
• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 34 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ്- 4, അങ്കമാലി അഡ്‌ലക്‌സ്- 18, സ്വകാര്യ ആശുപത്രി-12
• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 272 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് – 85, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5, അങ്കമാലി അഡ്‌ലക്‌സ്- 113, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 2, സ്വകാര്യ ആശുപത്രികള്‍ – 67.
• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 213 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 96 പേരും അങ്കമാലി അഡല്ക്‌സില്‍ 113 പേരും ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയില്‍ നിന്നും 263 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 337 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 21 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 412 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ക്ലസ്റ്റര്‍ കണ്ടയ്ന്‍മെന്റ് സോണ്‍ ടെസ്റ്റിങ് സ്ട്രാറ്റജിയുടെയും സെന്റിനല്‍ സര്‍വെയ്‌ലന്‍സ് ടെസ്റ്റിങിന്റെയും ഭാഗമായി പുതുതായി ആരംഭിച്ച ആന്റിജന്‍ ടെസ്റ്റുകളില്‍ 167 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ടെസ്റ്റിങ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കി. കണ്‍വെന്‍ഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് വഴിയും ട്രൂ നാറ്റ് ടെസ്റ്റിങ് മുഖേനയും നടത്തപ്പെടുന്ന പരിശോധനകളിലും പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കി.
• ജില്ലയിലെ മൊബൈല്‍ സാമ്പിള്‍ കളക്ഷന്‍ യൂണിറ്റിലെ ഡോക്ടര്മാരടക്കമുള്ള ടീം അംഗങ്ങള്‍ക്ക് ടെസ്റ്റിങ് , സാമ്പിള്‍ ശേഖരണം, പാക്കിങ്, ഡോക്യൂമെന്റഷന്‍ , വ്യക്തിഗത സുരക്ഷാഉപാധികളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തി.
• ഇന്ന് 548 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 117 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
• വാര്‍ഡ് തലങ്ങളില്‍ 5499 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 464 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 40 ചരക്കു ലോറികളിലെ 51 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 22 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.
ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1.ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് കോഴിക്കോട് എത്തിയ കോടികുളം സ്വദേശി(50). മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. നിലവില്‍ മഞ്ചേരി ആശുപത്രിയിലാണ്.
കോവിഡ് ചട്ടലംഘനം: 74 പേര്‍ക്കെതിരേ കേസ്
ഇടുക്കിയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് 74 പേര്‍ക്കെതിരേ ഇന്നലെ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് മുട്ടത്ത് ഒരാള്‍ക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 67 പേര്‍ക്കെതിരെയും മറ്റ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നാലുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. 897 പേരുടെ ക്വാറന്റൈന്‍ പരിശോധിച്ചു. സമയക്രമം പാലിക്കാതെ കടകള്‍ തുറന്നതിന് രണ്ടു വ്യാപാരികള്‍ക്കെതിരേയും കേസെടുത്തു.
കോട്ടയത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ്
കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 111 ആയി.
. മസ്‌കറ്റില്‍നിന്നും ജൂണ്‍ 21ന് എത്തി രാമപുരത്തെ ബന്ധുവിട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
2. ഡല്‍ഹിയില്‍നിന്നും ജൂണ്‍ 24ന് വിമാനത്തില്‍ എത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൈക സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
3. ചെന്നൈയില്‍നിന്നും ജൂണ്‍ 15ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(38).
മുംബൈയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശിനി(19) രോഗമുക്തയായി. ഇതുവരെ ജില്ലയില്‍നിന്നുള്ള 270 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 159 പേര്‍ രോഗമുക്തരായി.
കൊല്ലം 11 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും ആഫ്രിക്കയില്‍ നിന്ന് ഒരാളും ഹൈദ്രാബദില്‍ നിന്നും ഒരാളുമാണ് എത്തിയത്.
ഏരൂര്‍ സ്വദേശി(55), വടക്കേവിള സ്വദേശി(52), കാവനാട് സ്വദേശി(62), നിലമേല്‍ കണ്ണാംകോട് സ്വദേശിനി(34), തഴവ സ്വദേശി(57) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്. അലുംപീടിക സ്വദേശി(25), തലച്ചിറ സ്വദേശി(48) എന്നിവര്‍ ഒമാനില്‍ നിന്നും മുണ്ടയ്ക്കല്‍ സ്വദേശി(25), തലവൂര്‍ സ്വദേശി(26) എന്നിവര്‍ കുവൈറ്റില്‍ നിന്നും കല്ലുതാഴം സ്വദേശി(36) ആഫ്രിക്കയില്‍ നിന്നും കടപ്പാക്കട സ്വദേശി(24) തെലുങ്കാനയില്‍ നിന്നുമാണ് എത്തിയത്.
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1559 അറസ്റ്റ്
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1475 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1559 പേരാണ്. 498 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4817 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 13 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 194, 113, 98
തിരുവനന്തപുരം റൂറല്‍ – 183, 192, 35
കൊല്ലം സിറ്റി – 185, 213, 59
കൊല്ലം റൂറല്‍ – 115, 118, 98
പത്തനംതിട്ട – 16, 16, 5
ആലപ്പുഴ- 65, 63, 17
കോട്ടയം – 59, 53, 1
ഇടുക്കി – 70, 54, 6
എറണാകുളം സിറ്റി – 279, 302, 53
എറണാകുളം റൂറല്‍ – 65, 26, 18
തൃശൂര്‍ സിറ്റി – 65, 122, 35
തൃശൂര്‍ റൂറല്‍ – 34, 61, 9
പാലക്കാട് – 34, 118, 5
മലപ്പുറം – 12, 17, 8
കോഴിക്കോട് സിറ്റി – 48, 48, 37
കോഴിക്കോട് റൂറല്‍ – 11, 3, 2
വയനാട് – 18, 5, 4
കണ്ണൂര്‍ – 7, 10, 0
കാസര്‍ഗോഡ് – 15, 25, 8
ബ്രസീല്‍ പ്രസിഡന്റിന് കോവിഡ്
ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ടെലിവിഷന്‍ തത്സമയ പരിപാടിയില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പേടിക്കാനൊന്നുമില്ലെന്നും അതാണ് ജീവിതമെന്നും പ്രസിഡന്റ് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമാണ് ബ്രസീല്‍. രോഗവ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിനേയും മറ്റും വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് പ്രസിഡന്റ്. രാജ്യത്ത് 1.6 മില്ല്യണ്‍ പേര്‍ക്കാണ് രോഗം ബാധിച്ചത്. 65,000 പേര്‍ മരിക്കുകയും ചെയ്തു.