സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരടെ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 38 പേർക്കും ഇന്ന് 35 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്നലെ 225 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്നത് 193 ആയി കുറഞ്ഞു. തുടർച്ചയായ മൂന്നു ദിവസത്തിനു ശേഷമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുന്നൂറിൽ കുറയുന്നത്. എന്നാൽ രോഗികളുടെ ആകെ എണ്ണം കുറഞ്ഞെങ്കിലും സമ്പർക്ക ബാധിതരുടെ എണ്ണത്തിൽ വലിയ മാറ്റമില്ലെന്നത് ആശങ്കാകരമാണ്.

കോവിഡ് സമ്പർക്ക വ്യാപനത്തെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ ആദ്യ ദിവസമാണിന്ന്.  തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്ക് പിറകേ കോഴിക്കോട്ടും സമ്പർക്ക വ്യാപന ഭീഷണി ഉയരുന്നുണ്ട്. ഇന്നലെയും ഇന്നുമായി കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ 11 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. കാസർഗോട്ട് ജില്ലയിൽ ഒരിടവേളക്ക് ശേഷം കോവിഡ് ഭീഷണി വർധിക്കുന്നുണ്ട്. ഇതേത്തുടർന്ന് ജില്ലയിലെ അതിർത്തികളിൽ നിയന്ത്രണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Kerala Covid Tracker: 193 പേർക്ക് കോവിഡ്, രണ്ടുപേർ മരിച്ചു

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 167 പേർ രോഗമുക്തിയും നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ വിദേശത്ത് നിന്ന് എത്തിയവരും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം ബാധിച്ചു. കോവിഡ് ചികിത്സയിലായിരുന്നു 82 വയസുള്ള മഞ്ചേരി സ്വദേശിയും 66 വയസുള്ള എറണാകുളം സ്വദേശിയും മരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 35, പത്തനംതിട്ട – 26, എറണാകുളം – 25, കോഴിക്കോട് – 15, ആലപ്പുഴ – 15, തൃശൂർ – 14, കൊല്ലം – 11, കണ്ണൂർ – 11, വയനാട് – 8, പാലക്കാട് – 8, തിരുവനന്തപുരം – 7, കാസർഗോഡ് – 6, കോട്ടയം – 6,
ഇടുക്കി – 6.

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 7, കൊല്ലം – 10, പത്തനംതിട്ട – 27, ആലപ്പുഴ – 7, എറണാകുളം – 16, കോട്ടയം – 11, തൃശൂർ – 16, പാലക്കാട് – 33, കോഴിക്കോട് – 5, മലപ്പുറം – 13, കണ്ണൂർ – 10, കാസർഗോഡ് – 12

അതിർത്തികളിൽ കർശന നിയന്തണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അതിർത്തികളിൽ നിയന്ത്രണം ശക്തമാക്കും. പ്രധാനമയും കാസർഗോട്ടെ അതിർത്തിയിലാണ് നിയന്ത്രണം കർശനമാക്കുന്ന്. ജോലി ആവശ്യാര്‍ത്ഥം കാസർഗോഡ് ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണെങ്കില്‍, അവിടെ ചുരുങ്ങിയത് 28 ദിവസം താമസിച്ച് ജോലി ചെയ്യണം. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വന്ന് ദിവസവും ജോലി ചെയ്യുന്നവരും ചുരുങ്ങിയത് 28 ദിവസം ഇവിടെ താമസിച്ച് ജോലി ചെയ്യണം.

ഫയൽ ചിത്രം

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തക്ര്ക്കും ഈ തീരുമാനം ബാധകമാണ്. ഞായറാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചതിനാലാണ് മഞ്ചേശ്വരം അതിര്‍ത്തി മേഖലയില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിന് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്തു ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം വളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്യും.

കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചത് 5622 പേർക്ക്

ഇതോടെ സംസ്ഥാനത്ത് 5622 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2252 പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 183291 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2075 പേർ ആശുപത്രികളിലാണ്. ഇന്ന് പരിശോധനയ്ക്ക് അയച്ച 9927 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 204482 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4179 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 60006 സാമ്പിളുകൾ പരിശോധിച്ചതിൽ 57804ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആകെ 275823 പേർക്ക് റൊട്ടീൻ, സെന്റിനൽ, ട്രൂനാറ്റ്, സെബി നാറ്റ് ടെസ്റ്റുകൾ നടത്തി. 157 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉറവിടം കണ്ടെത്ത കേസുകൾ രണ്ട് ശതമാനം

കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ബഹുമുഖമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മൾ നടത്തി വന്നത്. സാമൂഹിക നിരീക്ഷണ സംവിധാനങ്ങളുടെ ക്വാറന്റൈൻ, ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഇതെല്ലാം രോഗം പടരാനുള്ള സാധ്യതയെ പിടിച്ച് നിർത്താൻ സഹായിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള കോൺടാക്ട് ട്രെയ്സിങ് രോഗവ്യാപനം തടയുന്നതിൽ പ്രധാനമാണ്. നിലവിൽ രണ്ട് ശതമാനം രോഗികളിൽ മാത്രമാണ് ഉറവിടം കണ്ടെത്താൻ സാധിക്കാതെ പോയത്. ഇന്ത്യയിലിത് 40 ശതമാനമാണ്. ജൂൺ 30 റിപ്പോർട്ട് ചെയ്ത 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് അറിയാൻ സാധിക്കാതെ പോയത്. 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്താനായി.

ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ആദ്യ ദിനം

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ ആറ് മുതലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നത്. എന്നാൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സർക്കാർ ഭാഗിക ഇളവുകളും പ്രഖ്യാപിച്ചു. ട്രിപ്പിൾ ലോക്ക്ഡൗണിനെത്തുർന്ന് ജനത്തിനുണ്ടായ ബുദ്ധിമുട്ടിനെത്തുടർന്നാണിത് അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, ഇത് പ്രായോഗികമല്ലാത്തതിനാൽ ചില ഇളവുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.

Thiruvanathapuram, Triple Lock Down, Restrictions, Covid

അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കും. പലചരക്ക്, പാല്‍, പച്ചക്കറി കടകളിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാം. എന്നാൽ, വീടിനു തൊട്ടടുത്തുള്ള കടകളിലേ പോകാവൂ.  മരുന്ന് കടയില്‍ പോകാനും അനുമതിയുണ്ട്. പുറത്തിറങ്ങുന്നവർ എന്ത് ആവശ്യത്തിനായാലും അത് വ്യക്തമാക്കി സാക്ഷ്യപത്രം കയ്യിൽ കരുതണം.  അടിയന്തര ആവശ്യങ്ങൾക്ക് മാത്രം  9497900999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കാം. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. നഗരത്തിൽ പത്ത് ജനകീയ ഹോട്ടലുകള്‍ തുറക്കാനും സർക്കാർ തീരുമാനിച്ചു. മെഡിക്കൽ കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കാനും തീരുമാനമായി.  തിരുവനന്തപുരം നഗരാസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഒരാഴ്‌ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.

തിരുവനന്തപുരത്ത് ആൻറിജൻ ടെസ്റ്റ് നടത്താൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ” കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ നടപടികൾ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. തമിഴ്നാടുമായി ചേർന്ന് കിടക്കുന്ന പ്രദേശമായതിനാലും തലസ്ഥാന നഗരമായതിനാലും നിരവധി ആളുകൾ ജില്ലയിലേക്ക് എത്തുന്നുണ്ട്. മെയ് മൂന്ന് വരെ 17 പേരായിരുന്ന രോഗികളുടെ എണ്ണം 277 ആയി വർധിച്ചു. 216 പേർക്ക് കേരളത്തിന് പുറത്ത് നിന്നു വന്നവരും 63 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. വ ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യം കൈവിട്ട് പോകുമെന്നതിനാലാണ് സമൂഹവ്യാപനത്തിന് മുമ്പ് തന്നെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്,” അദ്ദേഹം പറഞ്ഞു.

ട്രിപ്പിൾ ലോക്ക് ഡൗൺ ഇളവുകൾ:

  • പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കന്നുകാലിതീറ്റ, വെറ്റിനറി മരുന്നുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണിമുതൽ രാവിലെ 11 മണിവരെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കൽ എന്നിവ കർശനമായും പാലിക്കണം.
  • ട്രിപ്പിൾ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ അത്യാവശ്യം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിവേണം പ്രവർത്തിക്കാൻ. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. ഇവർക്ക് ജോലിക്കെത്താൻ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖ നൽകണം. യാത്രചെയ്യുന്നവർ ഈ രേഖയും ഓഫീസ് ഐ.ഡി കാർഡും കൈവശം കരുതണം.
  • ടെക്ക്‌നോപാർക്കിൽ അടിയന്തരമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ യാത്രാപാസിനായി സി.ഇ.ഒ മുഖേന എ.ഡി.എമ്മിന് അപേക്ഷ സമർപ്പിക്കണം.
  • കന്നുകാലി-കോഴി ഫാമുകൾ, എഫ്.സി.ഐ-സിവിൽ സപ്ലൈസ് വെയർ ഹൗസുകൾ എന്നിവ പരമാവധി ജീവനക്കാരെ കുറച്ച് പ്രവർത്തിക്കണം.
  • ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് പത്ത് ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ കുടുംബശ്രീക്ക് നിർദ്ദേശം നൽകി. വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കാന്റീൻ സൗകര്യമില്ലാതെ ഹോട്ടൽ/ലോഡ്ജുകളിൽ താമസിക്കുന്നവർ എന്നിവർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം എത്തിച്ചുനൽകും. ഒരു കുടുംബത്തിന് പരമാവധി രണ്ട് ഭക്ഷ്യപ്പൊതികൾ മാത്രമേ ലഭിക്കുകയുള്ളു. ഭക്ഷണം ആവശ്യമുള്ളവർ 9061917457, 8921663642, 9400939914, 9020078480, 7012389098 എന്നീ നമ്പരുകളിൽ രാവിലെ എട്ടുമണിക്ക് മുൻപ് ബന്ധപ്പെടണം

Covid Thiruvanathapuram

അതേസമയം തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതിൽ പൂന്തുറ, പാറശാല എന്നിവിടങ്ങളിലായി നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൂന്തുറയിൽ കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായ 33 കാരൻ, ഹോട്ടൽ ജീവനക്കാരനായ 22 വയസ്സുള്ള ആസാം സ്വദേശി എന്നിവർക്കും പാറശ്ശാലയിൽ 55 കാരനും, ജൂലൈ മൂന്നിന് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകനായ രണ്ടുവയസ്സുള്ള കുഞ്ഞിനുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഖത്തറിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശിയായ 49 കാരൻ, യു.എ.ഇയിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ മരിയനാട് സ്വദേശിയായ 33 കാരൻ, സൗദിയിൽ നിന്നും നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശിയായ 29 കാരൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

അതീവ ജാഗ്രതയിൽ കൊച്ചി നഗരം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ അതീവ ജാഗ്രത തുടരുന്നു. സമ്പർക്കത്തിലൂടെ രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് പൊലീസ് തീരുമാനം. ഇന്നു രാവിലെ നഗരത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തി. കലൂരിൽ അതിഥി തൊഴിലാളികൾ കൂട്ടം കൂടിയ സ്ഥലത്ത് ഐസിപി ലാൽജി പരിശോധന നടത്തി. സാമൂഹിക അകലം ഉറപ്പാക്കാത്തതിന് കലൂരിലെ ഒരു കട അടപ്പിച്ചു.

ചിത്രം: അഭയ് കുമാർ

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി. കടവന്ത്രയിലെ മാർക്കറ്റിലും പൊലീസ് പരിശോധന നടത്തി. അവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. നിലവിൽ സമൂഹവ്യാപനമില്ലെന്നും ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നുമാണ് ജില്ലാ കലക്‌ടർ എസ്.സുഹാസ് പറയുന്നത്.

Read More: കൊച്ചിയിൽ വ്യാപക പരിശോധന; സാമൂഹിക അകലം പാലിക്കാത്ത കട അടപ്പിച്ചു

അതേസമയം,  സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ എറണാകുളം ജില്ലയിലെ ആലുവയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ആലുവയില്‍ കൂടുതല്‍ സമ്പര്‍ക്കരോഗികളുണ്ടായാല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ വേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി.

monsoon, rain, cloud, sky, kochi

എറണാകുളം ജില്ലയിൽ ഇന്ന് 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ 20 , 23, 17 , 49 വയസ്സുള്ള കുടുംബാoഗങ്ങൾക്കും, അടുത്ത സമ്പർക്കത്തിൽ വന്ന 22 വയസ്സുകാരനും, 61 വയസ്സുകാരിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ഇവർക്കാർക്കും യാത്രാ പശ്ചാത്തലമില്ല.

ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂർ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂർക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗത്തിനും 24 വയസ്സുള്ള തേവര സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ബ്രോഡ് വേ കൊച്ചി, chellanam, kochi, chellanam closing, chellanam harbor closing, chellanam harbor closing, Kochi covid, kochi covid news, kochi news, ernakulam market closing, broad way closing, kochi covid, ernakulam covid, ernakulam market, covid-19, corona virus, kochi, broad way, kochi news, കൊച്ചി, ചെല്ലാനം, ചെല്ലാനം ഹാർബർ അടച്ചു, കൊച്ചി കോവിഡ്, ചെല്ലാനം കോവിഡ്, കൊറോണ, കോവിഡ്, ബ്രോഡ് വേ, മാർക്കറ്റ്, എറണാകുളം മാർക്കറ്റ്, എറണാകുളം മാർക്കറ്റ് അടച്ചു, ബ്രോഡ് വേ അടച്ചു, എറണാകുളം, എറണാകുളം കോവിഡ്, കൊച്ചി കോവിഡ്, സമ്പർക്ക വ്യാപനം, കൊച്ചി സമ്പർക്ക വ്യാപനം, ie malayalam, ഐഇ മലയാളം

ജൂൺ 17 ന് മാൾഡോവ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂർ സ്വദേശി, ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി, ജൂലൈ 3 ന് ബാംഗ്ലൂർ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി,ജൂൺ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തൻകുരിശ് സ്വദേശികൾ, ജൂൺ 24 ന് ബഹറിൻ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂർ സ്വദേശിനി,ജൂൺ 22 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 3l വയസ്സുള്ള കോട്ടുവള്ളി സ്വദേശി, ജൂലൈ 1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി എന്നിവരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

ഇന്നലെ രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 23 പേരെ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഹൈറിസ്ക് വിഭാഗത്തിൽ പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ആശങ്ക വർധിക്കുന്നു: കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ

കോഴിക്കോട്ടെ ഫ്ലാറ്റിലെ അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം അതീവ ജാഗ്രതയിൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു ഫ്ലാറ്റിലെ 11  അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒപ്പം നഗരത്തിലെ മൂന്ന് കോവിഡ് ബാധിതരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് വെള്ളയിലിലെ ഫ്ലാറ്റിലെ ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരൻ, വലിയങ്ങാടി മൊത്ത വ്യാപാര കമ്പോളത്തിലെ കടയുടമയുടെ മകനായ കൊളത്തറ സ്വദേശി, മറ്റൊരു കല്ലായി സ്വദേശി എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താത്തത്.

കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി കലക്ടര്‍ എസ് സാംബശിവറാവു പ്രഖ്യാപിച്ചു. ഇവടങ്ങളില്‍ വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി. വലിയങ്ങാടിയിലേക്കു പ്രവേശിക്കാനും പുറത്തേക്കു പോവാനും ഒരോ വഴികള്‍ മാത്രമേ അനുവദിക്കൂ. വലിയങ്ങാടിയില്‍ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്കും ഇവിടെനിന്നു ചരക്കുമായി പുറത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും.

മരിച്ച സുരക്ഷാ ജീവനക്കാരനിൽ നിന്നാണ് ഫ്ലാറ്റിലെ താമസക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കഴിഞ്ഞ മാസം 27ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു മുൻപ് നടത്തിയ സ്രവ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റംസാൻ 2020, ramadan india, റമസാൻ, റംസാൻ ഇന്ത്യയിൽ, ramadan 2020 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2020, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2019, ramadan fasting, ramadan start 2020, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan fasting time, iftar timings, ramadan traditions, purpose of fasting, benefits of fasting, Eid-ul-Fitr, Ramzan, suhur, taraweeh, seheri,Lailat al-Qadr, ramadan fasting and bloodsugar, fasting guidelines for diabetics, നോമ്പ്, നോമ്പ് തുറ, നോമ്പ് തുറ വിഭവങ്ങള്‍, റംസാന്‍ നോമ്പ്, നോമ്പ് കാലം, ചെറിയ പെരുന്നാള്‍ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ചരിത്രം, ചെറിയ പെരുന്നാള്‍ നിസ്കാരം, ചെറിയ പെരുന്നാള്‍ പാട്ടുകള്‍, holy month ramadan, Muslim festival ramadan, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗൺ, Kerala, കേരളം, Malabar, മലബാർ, Kozhikode, കോഴിക്കോട്, Malappuram, മലപ്പുറം, Kannur, കണ്ണൂർ, ie Malayalam, ഐഇ മലയാളം

കോഴിക്കോട് ജില്ലയിൽ ഇന്ന് 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം. വെള്ളയിൽ ഫ്ലാറ്റിലെ താമസക്കാരായ രണ്ട് പുരുഷന്‍മാര്‍ (32, 22), മൂന്ന് സ്ത്രീകള്‍ (45, 43,70), പത്ത് വയസ്സുള്ള ആണ്‍കുട്ടി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 70 വയസ്സുളള സ്ത്രീ പേരാമ്പ്ര സ്വദേശിനിയാണ്. ഇവര്‍ ജൂണ്‍ 25 ന് മകള്‍ താമസിക്കുന്ന വെള്ളയിലെ ഫ്‌ളാറ്റില്‍ എത്തിയതാണ്.

kozhikode medical college, ie malayalam

ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന കോടഞ്ചേരി സ്വദേശി(28), തൂണേരി സ്വദേശി(30), ജൂലൈ 2 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തിയ പയ്യോളി സ്വദേശി(49) . രോഗലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധനനടത്തി പോസിറ്റീവായി. ജൂണ്‍ 29 ന് മംഗലാപുരത്ത് നിന്നും സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും (35, 14), ജൂലൈ 3 ന് ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തിയ ഏറാമല സ്വദേശികളായ ദമ്പതികള്‍ (28, 27) ,ജൂലൈ 6 ന് റിയാദില്‍ നിന്നും കോഴിക്കോടെത്തിയ ആയഞ്ചേരി സ്വദേശി (40), ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോടെത്തിയ ആയഞ്ചേരി സ്വദേശി (32) എന്നിവർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന 48 വയസ്സുള്ള കൊയിലാണ്ടി സ്വദേശി (48), താമരശ്ശേരി സ്വദേശി (40), മണിയൂര്‍ സ്വദേശി (50), തലക്കുളത്തൂര്‍ സ്വദേശി (55), കല്ലായി സ്വദേശിനി (30) എന്നിവർ രോഗമുക്തി നേടി.

അതേസമയം വെള്ളയിലിൽ ഞായറാഴ്ച സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പുതിയങ്ങാടിയിലെ ഒരു വിവാഹ ചടങ്ങിലും കാസർഗോട്ട് ജില്ലയിലും ഇവർ സഞ്ചരിച്ചതായി റൂട്ട് മാപ്പിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.

കാസർഗോട്ടും സ്ഥിതി ആശങ്കാജനകം

സമ്പർക്കത്തെത്തുടർന്നുള്ള കോവിഡ് വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ കാസർഗോട്ട് ജില്ലയിലും സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ഞായറാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 28 പേരിൽ സ്വകാര്യ ലാബ് ജീവനക്കാരും സമൂഹ അടുക്കളയിലെ ജീവനക്കാരിയും അടക്കം നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മഞ്ചേശ്വരത്ത് സമൂഹ അടുക്കളയിലെ ജീവനക്കാരിയായ 21 കാരി, മീഞ്ച സ്വദേശിയായ 44 കാരൻ, പ്രൈവറ്റ് ലാബ് ടെക്‌നിഷ്യൻസായ രണ്ട് ഹൊസങ്കടി സ്വദേശിനികൾ (21, 26 വയസ്സ്) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഒരിടയ്ക്ക് സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലയായിരുന്നു കാസർഗോഡ്. എന്നാൽ പിന്നീട് ഇതിൽ മാറ്റം വന്നു. ഇപ്പോൾ സമൂഹവ്യാപന ഭീഷണി വർധിച്ചതോടെ ജില്ലയിലെ സാഹചര്യങ്ങൾ വീണ്ടും ആശങ്കാകരമാവവുകയാണ്.

Covid 19,Covid 19 Kerala,Covid 19 Pandemic,Covid 19 Live Updates,Covid 19 Lock Down,Lock Down Kerala,India Lock Down Updates,കൊവിഡ് 19,കൊവിഡ് 19 കേരളം,കൊവിഡ് 19 മഹാമാരി,കൊവിഡ് 19 തത്സമയം,കൊറോണവൈറസ്,കൊവിഡ് 19 ലോക് ഡൗൺ,ലോക്ക് ഡൗൺ കേരളം,കൊറോണവൈറസ് തത്സമയം,കൊറോണവൈറസ് വാർത്തകൾ,Lock Down in Kasargod,Coronavirus,Triple lock down in some places in Kasargod

അതേസമയം, ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും 2 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡിഎം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന ഇരട്ട സഹോദരങ്ങളായ നാല് വയസ്സുളള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികള്‍, ജൂണ്‍ 18 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന 26 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ഹൈദരബാദില്‍ നിന്ന് വിമാന മാര്‍ഗം വന്ന 34 വയസുള്ള കോടോം-ബെളളൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് ബസ്സ് മാര്‍ഗം വന്ന 33 വയസ്സുളള കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

കാസര്‍കോട് മെഡിക്കല്‍ കോളേജ്, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, ഉദയഗിരി സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 12 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കഴിയുകയായിരുന്നവരിൽ മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച 50 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മഹാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 8 ന് കോവിഡ് സ്ഥിരീകരിച്ച 44 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 25 ന് കോവിഡ് സ്ഥിരീകരിച്ച 47 വയസുള്ള പളളിക്കര പഞ്ചായത്ത് സ്വദേശി, 50 വയസ്സുളള മടിക്കൈ പഞ്ചായത്ത് സ്വദേശി, 47 വയസ്സുളള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവർ രോഗമുക്തി നേടി.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കഴിയുകയായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശി, ദുബൈയില്‍ നിന്നെത്തി ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുളള മടികൈ പഞ്ചായത്ത് സ്വദേശി, ദുബൈയില്‍ നിന്നെത്തി ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 62 വയസ്സുളള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 44 വയസ്സുളള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവർക്കും നെഗറ്റീവ് ഫലം ലഭിച്ചു.

മഹാരാഷ്രയില്‍ നിന്നെത്തി ജൂണ്‍ 1 ന് രോഗം സ്ഥിരീകരിച്ച 49 വയസ്സുളള മീഞ്ച പഞ്ചായത്ത് സ്വദേശി, മെയ് 26 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുളള മധൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവരാണ് ഉദയഗിരി സി.എഫ്.എല്‍.ടി.സി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍.

വീടുകളില്‍ 6871 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 322 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7193 പേരാണ്. പുതിയതായി 467 പേരെ നീരിക്ഷണത്തിലാക്കി. 617 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 504 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

മലപ്പുറത്ത് 35 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 35 പേര്‍ക്ക് ഇന്ന് പൊസിറ്റീവ് ഫലം ലഭിച്ചപ്പോൾ 13പേർ രോഗമുക്തി നേടി. മൂന്ന് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിയുമായി ബന്ധമുള്ള വടടംകുളം സ്വദേശിനി 43 വയസുകാരി, തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തവരായ തൃപ്രങ്ങോട് ചെറിയപറപ്പൂര്‍ സ്വദേശി (27), പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി (29) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 19 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശികളായ 37 വയസുകാരന്‍, 28 വയസുകാരന്‍, തിരൂരങ്ങാടി കരിമ്പില്‍ സ്വദേശിനി (22), ജൂണ്‍ 22 ന് ചണ്ഡീഗഡില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ നിലമ്പൂര്‍ പട്ടിപ്പാറ സ്വദേശി (33), ജൂലൈ ഒന്നിന് ബംഗളൂരുവില്‍ നിന്നെത്തിയ മങ്കട വെള്ളില സ്വദേശി (44), വേങ്ങര തറയിട്ടാല്‍ സ്വദേശി (53), ജൂണ്‍ 29 ന് ഹൈദരാബാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി (24), നിലമ്പൂര്‍ മണലൊടി സ്വദേശി (27), ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ തിരൂരങ്ങാടി കരിപറമ്പ് സ്വദേശി (25), ജൂണ്‍ 22 ന് ട്രിച്ചിയില്‍ നിന്നെത്തിയ വളവന്നൂര്‍ വരണിക്കര സ്വദേശി (40), ജൂണ്‍ 30 ന് മൈസൂരുവില്‍ നിന്നെത്തിയ ചാലിയാര്‍ അകമ്പാടം സ്വദേശി (34) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ റോഡ് സ്വദേശി (50), ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നെടിയിരുപ്പ് മില്ലുംപടി സ്വദേശി (26), ജൂണ്‍ 29 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി (22), ജൂണ്‍ 29 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലിപ്പറമ്പ് മണലായ സ്വദേശി (56), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ മുണ്ടംപറമ്പ് സ്വദേശി (34), ജൂണ്‍ 27 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൊറയൂര്‍ അരിമ്പ്ര സ്വദേശി (23), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശി (82), ജൂണ്‍ 20 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി (33), ജൂണ്‍ ആറിന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൂക്കോട്ടൂര്‍ മുണ്ടിത്തൊടിക സ്വദേശിനി (42), ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടരിക്കോട് ക്ലാരി സ്വദേശി (33), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കാവനൂര്‍ വാക്കാലൂര്‍ സ്വദേശി (36), ജൂണ്‍ 15 ന് ക്വലാലംപൂരില്‍ നിന്ന് കൊച്ചി വഴിയെത്തിയ മക്കരപ്പറമ്പ് സ്വദേശി (43), ജൂണ്‍ 15 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി (27), ജൂലൈ അഞ്ചിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ സ്വദേശിനി (25), ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (51), ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴുപറമ്പ് മുരിഞ്ഞമാട് സ്വദേശി (30), മൂത്തേടം സ്വദേശി (33), താനാളൂര്‍ വൈലത്തൂര്‍ സ്വദേശി (35), എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശി (28), തെന്നല അറക്കല്‍ സ്വദേശി (29), ജൂണ്‍ ആറിന് ബഹ്റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി (32) എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

മഞ്ചേരിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് ആനക്കര സ്വദേശിനി (65), ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പത്തനംതിട്ട കുറുമ്പാല സ്വദേശിനി (43), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് വിളയൂര്‍ സ്വദേശിനി (25), കണ്ണൂര്‍ പിണറായി സ്വദേശിനി (60) വയസുകാരി എന്നിവര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ 308 പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  0483 2737858, 2737857, 2733251, 2733252, 2733253 എന്നീ ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അവർ പറഞ്ഞു.

കൊല്ലത്ത് 11 പേർക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് യാത്രാപശ്ചാത്തലമില്ല. ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

  1. ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 52 വയസുളള പുരുഷന്‍. യാത്രാചരിതമില്ല. ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു.
  2. പന്മന വടുതല സ്വദേശിയായ 36 വയസുളള യുവാവ്. യാത്രാചരിതമില്ല. അരിനല്ലൂർ, ചേന്നൻകര ഭാഗത്ത് ബൈക്കിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു.
  3. കരുനാഗപ്പളളി ആദിനാട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  4. കൊല്ലം ചിതറ സ്വദേശിയായ 21 വയസുള്ള യുവാവ്. ജൂണ്‍ 17 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് നം. ഡി1, സീറ്റ് നമ്പർ. 11) തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലെത്തി
  5. പത്തനാപുരം സ്വദേശിനിയായ 30 വയസുളള യുവതി. ജൂണ്‍ 25 ന് യമനിൽ നിന്നും ഐവൈ 854 നമ്പര്‍ വിമാനത്തിൽ ബാംഗലൂരുവിലും അവിടെ നിന്നും ഇന്റിഗോ 6ഇ 463 നമ്പർ ഫ്ലൈറ്റിൽ വിമാനത്തിൽ കൊച്ചിയിലുമെത്തി.
  6. തെന്മല ഉറുകുന്ന് സ്വദേശിയായ 40 വയസുളള പുരുഷൻ. ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും എയർഇന്ത്യ ഐഎക്സ്-1576 നമ്പര്‍ വിമാനത്തിൽ (സീറ്റ് നമ്പര്‍ 20എഫ്) തിരുവനന്തപുരത്തെത്തി.
  7. കുളക്കട പുത്തൂർ സ്വദേശിയായ 41 വയസുളള പുരുഷൻ. ജൂണ്‍ 30 ന് സൗദി അറേബ്യയിൽ നിന്നും എസ്വി 3892 നമ്പര്‍ വിമാനത്തിൽ (സീറ്റ് നമ്പര്‍ എസ്13) കോഴിക്കോട്ടും അവിടെ നിന്നും കെഎസ്ആർടിസി ബസിൽ കൊല്ലത്തുമെത്തി.
  8. മരുത്തടി കന്നിമേൽചേരി സ്വദേശിയായ 24 വയസുളള യുവാവ്. ജൂലൈ 1 ന് ബാംഗ്ലൂരിൽ നിന്നും 6ഇ 273 നമ്പര്‍ വിമാനത്തിൽ (സീറ്റ് 24 ഡി) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി .
  9. തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ 36 വയസുളള പുരുഷന്‍. ജൂണ്‍ 28 ന് ദുബായിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ (സീറ്റ് 17 ഇ) കോഴിക്കോട്ടും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി.
  10. ശൂരനാട് സ്വദേശിയായ 63 വയസുളള പുരുഷൻ. ജൂലൈ 5 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് 9987 വിമാനത്തിൽ (സീറ്റ് നം. 9സി) തിരുവനന്തപുരത്തെത്തി.
  11.  പെരിനാട് മതിലിൽ സ്വദേശിയായ 47 വയസുളള പുരുഷൻ. ജൂലൈ 5 ന് മസ്ക്കറ്റിൽ നിന്നും സലാം എയർ വിമാനത്തിൽ (സീറ്റ് നം. 20ഇ) തിരുവനന്തപുരത്തെത്തി.

ചാലക്കുടിയിലെ നിയന്ത്രണം അവസാനിപ്പിച്ചു, തൃശൂരിൽ തുടരും

കോവിഡ് 19 രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് ചാലക്കുടി നഗരസഭയിൽ പ്രഖ്യാപിച്ചിരുന്ന കണ്ടെയ്ൻമെൻറ് സോൺ നിയനത്രണങ്ങൾ അവസാനിപ്പിച്ചു. ചാലക്കുടിയിലെ എല്ലാ ഡിവിഷനുകളേയും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. എന്നാൽ കുന്നംകുളം നഗരസഭയിലെ ഏഴ്, 10, 11, 15, 17, 19, 25, 26 എട്ട് ഡിവിഷനുകളിലും തൃശൂർ കോർപറേഷനിലെ 35, 49, 51 ഡിവിഷനുകളിലും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരും.

അതേസമയം, ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. 12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (35, പുരുഷൻ), ജൂൺ 17 ന് ദുബായിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (29, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന പാലിയേക്കര സ്വദേശി (29, പുരുഷൻ), ജൂൺ 16 ന് ഉക്രെയിനിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (20, പുരുഷൻ), ജൂൺ 23 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (35, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന എടക്കുളം സ്വദേശി (36, പുരുഷൻ), ജൂൺ 18 ന് രാജസ്ഥാനിൽ നിന്ന് വന്ന ബി എസ് എഫ് ജവാൻ (54), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി (41, പുരുഷൻ), ജൂൺ 23 ന് ദമാമിൽ നിന്ന് വന്ന കോലഴി സ്വദേശി (28, പുരുഷൻ), ജൂൺ 28 ന് റിയാദിൽ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി (35, പുരുഷൻ), ജൂൺ 15 ന് മുംബൈയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (13 വയസ്സുള്ള ആൺകുട്ടി), ജൂൺ 28 ന് ഖത്തറിൽ നിന്ന് വന്ന മേത്തല സ്വദേശി (44, പുരുഷൻ), ജൂലൈ 01 ന് ജിദ്ദയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (42, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (61, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥീരികരിച്ച 188 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

പാലക്കാട് ജില്ലയിൽ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന്‌ വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 33 പേർ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവകിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ആനക്കര കുമ്പിടി സ്വദേശിയായ 65കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു ഡോക്ടറുടെ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.

Curfew in Palakkad district, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ, അതീവ ജാഗ്രത,ആരോഗ്യപ്രവർത്തകര്‍ക്ക് കൊവിഡ്,കൊവിഡ് 19,ജാഗ്രത,പാലക്കാട്,നിരോധനാജ്ഞ,corona,covid 19,lockdown,palakkad,kerala, iemalayalam, ഐഇ മലയാളം

ചെന്നൈയിൽ നിന്നു വന്ന തിരുമിറ്റക്കോട് സ്വദേശി (35 സ്ത്രീ), മഹാരാഷ്ട്രയിൽ നിന്നു വന്ന കഞ്ചിക്കോട് സ്വദേശികളായ രണ്ടുപേർ (31 സ്ത്രീ, 34 പുരുഷൻ), സൗദിയിൽനിന്ന് വന്ന്‌ ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച തിരുവേഗപ്പുറ സ്വദേശിനിയായ സ്ത്രീയുടെ മകനായ മൂന്ന് വയലസ്സുള്ള ആൺകുട്ടി, ദുബായിൽ നിന്നും വന്ന കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ), ബഹ്റൈനിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (50 പുരുഷൻ), ഖത്തറിൽ നിന്നുവന്ന കണ്ണമ്പ്ര സ്വദേശി (29 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

കൂടാതെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശികളായ ഏഴു പേരെയും കോഴിക്കോട് ചികിത്സയിലുള്ള രണ്ടുപേരെയും ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും നാല് പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

വയനാട് ജില്ലയില്‍ 8 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ജൂണ്‍ 30 ന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കമ്പളക്കാട് സ്വദേശിയായ 48 കാരന്‍, ഇയാള്‍ക്കൊപ്പം വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 36 കാരന്‍, ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 22 കാരന്‍, ഹൈദരാബാദില്‍ നിന്ന് ജൂണ്‍ 30 ന്  എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പേരിയ സ്വദേശിയായ 37 കാരി, കര്‍ണാടകയില്‍ നിന്ന് ജൂണ്‍ 23 ജില്ലയിലെത്തി രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള 40 കാരിയുടെ കൂടെ യാത്ര ചെയ്ത അപ്പപ്പാറ സ്വദേശിയായ 50 കാരന്‍, ജൂലൈ ഒന്നിന് ബാംഗ്ലൂരില്‍ നിന്ന് എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന തവിഞ്ഞാല്‍ സ്വദേശി 36 കാരന്‍, ജൂണ്‍ 29 ന് സൗദിയില്‍നിന്ന്  ജില്ലയിലെത്തി  വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വാളാട്  സ്വദേശി 46 കാരന്‍, മാര്‍ച്ച് 14 ന് സൗദിയില്‍ നിന്ന് മുംബൈയിലെത്തി അവിടെ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 30 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് 41 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയിലുണ്ട്. ഇവരെ കൂടാതെ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.

കോട്ടയത്ത് ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ജില്ലയില്‍ 11 പേര്‍ രോഗമുക്തരായി. 109 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇതുവരെ ജില്ലയില്‍ ആകെ 267 പേര്‍ രോഗബാധിതരായി. ഇതില്‍ 158 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍

  1. ജൂണ്‍ 14ന് ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശിനി(28).
  2. മധ്യപ്രദേശില്‍നിന്നും സ്വകാര്യ ബസില്‍ ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(32). യാത്രയില്‍ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളായ നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
  3. ഡല്‍ഹിയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 23ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(44).
  4. രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിക്കൊപ്പം ഡല്‍ഹിയില്‍നിന്നെത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മകന്‍(13).
  5. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(32). ഒപ്പമെത്തിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
  6. ദുബായില്‍നിന്നും ജൂണ്‍ 21ന് എത്തി പനച്ചിക്കാട്ടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി(33). തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കോട്ടയത്തേക്കുള്ള ടാക്‌സിയില്‍ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രോഗമുക്തരായവര്‍

മംഗലാപുരത്തുനിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശി (21), ദുബായില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി (34), ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിനി (30), മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12), ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച കല്ലറ സ്വദേശി (42), സൗദി അറേബ്യയില്‍നിന്ന് എത്തി ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി (52), മുംബൈയില്‍ നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (48), അഹമ്മദാബാദില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി (29), ദുബായില്‍നിന്ന് എത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി (20), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച വിജയപുരം സ്വദേശി (23), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിനി (16)

ഇടുക്കി ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 22 ന് ഡൽഹിയിൽ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ മാതാവും(34) രണ്ടു വയസ്സുള്ള മകളും, ജൂൺ 27ന് അബുദാബിയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്തു എത്തിയ മറയൂർ സ്വദേശി (29), ജൂൺ 24 ന് തമിഴ്നാടു നിന്നും വന്ന സഹോദരങ്ങളായ പാമ്പാടുംപാറ സ്വദേശികൾ (17, 18, ജൂൺ 30 ന് ബാംഗ്ലൂരിൽ നിന്നും വന്ന ഇരട്ടയാർ സ്വദേശി(29) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ക്വാറന്റൈൻ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു

പത്തനംതിട്ട ജില്ലയിൽ​ ക്വാറന്റൈൻ ലംഘിച്ച ആളെ ഓടിച്ചിട്ട് പിടിച്ചു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്വാറന്റൈൻ ലംഘിട്ട് നഗരത്തിലിറങ്ങിയ പ്രവാസിയെ ആണ് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഓടിച്ചിട്ട് പിടിച്ച് നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. ഇയാൾ മൂന്ന് ദിവസം മുൻപാണ് ദുബായിൽ നിന്നും എത്തിയത്.

നഗരത്തില്‍ പോലീസുകാര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ, മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ബാക്കി സംഭവംങ്ങൾ പുറത്തു വന്നത്. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്.

ജൂലൈ അഞ്ച് വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ്  കേസുകൾ

ആകെ – 5429 രോഗബാധിതർ  |  വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവർ – 3328  |  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ – 1427  |  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ – 684  |  പുറത്ത് നിന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത് – മലപ്പുറം, 591 കേസുകൾ  |  സമ്പർക്കത്തിലൂടെ ഏറ്റവും കൂടതൽ പേർക്ക് രോഗം ബാധിച്ചത് – കണ്ണൂർ, 109.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.