തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമ്പർക്ക കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 22 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിൽ 5 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിൽ 4 പേര്‍ക്കും, എറണാകുളം ജില്ലയിൽ 3 പേര്‍ക്കും, മലപ്പുറം ജില്ലയിൽ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒരോരുത്തർക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സമ്പർക്ക വ്യാപനം വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഒരാഴ്‌ചത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.

24 പ്രദേശങ്ങൾ ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലായാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടന്നു. 225 പേർക്കാണ് കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.

Read Here: ആശുപത്രിയും പോലീസുമുണ്ട്‌, പരീക്ഷകളും പൊതുഗതാഗതവുമില്ല; തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇങ്ങനെയൊക്കെ

Kerala Covid Tracker:  ഇന്ന് 225 പേർക്ക് കോവിഡ്

225 പേർക്കാണ് കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ലഭിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

ഇതു കൂടാതെ കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്‍മാര്‍ക്കും 2 സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം, ജില്ലതിരിച്ച്

പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 29 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മറ്റ് അഞ്ച് ജില്ലകളിലും ഇന്ന് ഇരുപതിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.

126 പേരുടെ പരിശോധനാഫലം നെഗറ്റീവ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ഒരുആലപ്പുഴ), പത്തനംതിട്ട (ഒര ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്) ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും, വയനാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

24 പുതിയ ഹോട്ട്സ്‌പോട്ട്

സംസ്ഥാനത്ത് ഇന്ന് പുതിയ 24 പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടുകളിലുൾപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റ്യാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇതുവരെ രോഗം സ്ഥിരീകരിച്ചത്  5429 പേർക്ക്

കേരളത്തിൽ ഇതുവരെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2228 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 3174 പേർ രോഗമുക്തി നേടി. 25 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

coronavirus, ICMR scientist tests positive, coronavirus tests in india, coronavirus pandemic, coronavirus testing centres, icmr, icmr on coronavirus testing, cornavirus test kits, coronavirus india cases

വിവിധ ജില്ലകളിലായി 1,80,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2944 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 377 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

7461 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 7461 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,218 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5881 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 58,728 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 56,374 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ജൂലൈ നാലിന് മരിച്ച വണ്ടൂര്‍ കൂരാട് സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

കൂരാട് സ്വദേശി മുഹമ്മദാണ് (82) മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. റിയാദിലുള്ള മകന്റെ അടുത്ത് സന്ദര്‍ശനം നടത്തിയ ഇദ്ദേഹം ജൂണ്‍ 29 നാണ്‌നാട്ടിലെത്തിയത്.വീട്ടില്‍ ക്വാറന്റീനില്‍ തുടരുന്നതിനിടെപനിയും ക്ഷീണവുമുണ്ടായതിനെത്തുടര്‍ന്ന് ജൂലൈ ഒന്നിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജൂലൈ ഒന്ന്, രണ്ട്, നാല് തിയ്യതികളില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. പ്രായാധിക്യത്തോടൊപ്പം അര്‍ബുദം കൂടിയുള്ളതിനാല്‍ ജൂലൈ മൂന്നിന് ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ജൂലൈ നാലിന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ

കോവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതൽ ഏഴ് ദിവസത്തേക്കാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്.

തിരുവനന്തപുരത്ത് കോവിഡ് വ്യാപനത്തെത്തുർന്ന് അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം. സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനും മെഡിക്കല്‍ റെപ്പിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓൺലെെൻ ഭക്ഷണവിതരണക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യം ഗുരുതരമാണെന്നാണ് വിലയിരുത്തൽ.

Covid Thiruvanathapuram

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. മണക്കാട് കൊഞ്ചിറവിള സ്വദേശിനിയായ 8 വയസുകാരി. പേട്ട സ്വദേശിനിയായ 42 കാരി, വഞ്ചിയൂർ സ്വദേശിയായ 62 കാരൻ, മണക്കാട് സ്വദേശിയായ 29 കാരൻ, ചെമ്പഴന്തി സ്വദേശിനിയായ 29 കാരി, കമലേശ്വരം സ്വദേശി 29 കാരൻ, മണക്കാട് സ്വദേശിനി 22 കാരി, ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി 60 കാരൻ, ആറ്റുകാൽ ബണ്ട് റോഡ് സ്വദേശിയായ 70 കാരൻ, പൂന്തുറ സ്വദേശിയായ 36 കാരൻ, വള്ളക്കടവ് സ്വദേശിയായ 65 കാരൻ, പുല്ലുവിള സ്വദേശിയായ 42 കാരൻ, ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശിയായ 12 കാരൻ, ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശിയായ 2 വയസുള്ളകുട്ടി, മണക്കാട് പരുത്തിക്കുഴി സ്വദേശിയായ 28 കാരി, മുട്ടത്തറ അലുകാട് സ്വദേശിയായ 39 കാരൻ, പൂന്തുറ സ്വദേശിയായ 44 കാരൻ, പൂന്തുറ സ്വദേശിയായ 18 കാരി, പൂന്തുറ സ്വദേശിയായ 15 കാരൻ, പൂന്തുറ സ്വദേശിനിയായ 14 കാരി, പൂന്തുറ സ്വദേശിനിയായ 39 കാരി, പൂന്തുറ സ്വദേശിയായ 13 കാരൻ, മണക്കാട് സ്വദേശിയായ 51 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പൂരി സ്വദേശിയായ 47 കാരൻ, ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്കും യുഎഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശിയായ 29 കാരനും രോഗം സ്ഥിരീകരിച്ചു.

ബാലരാമപുരം സ്വദേശിയുടെ റൂട്ട്മാപ്പ്

തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച ബാലരാമപുരം സ്വദേശിയുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. ജൂൺ ഒൻപത് മുതൽ ജൂലൈ രണ്ട് വരെ ഇയാൾ സന്ദർശിച്ച സ്ഥലങ്ങളും സമയവുമാണ് ജില്ലാ ഭാരണകൂടം പുറത്തിറക്കിയത്.

എന്തും സംഭവിക്കാമെന്ന് മന്ത്രി കടകംപള്ളി

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരം വളരെ സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. “കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ജനങ്ങൾ ദയവുചെയ്‌ത് വീട്ടിലിരിക്കണം. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടി വരും. പൂന്തുറ കേന്ദ്രീകരിച്ച് കൂടുതല്‍ ആന്റിജൻ ടെസ്റ്റുകള്‍ നടത്തും. ഇന്നും നാളെയുമായി പരമാവധിപേരെ പരിശോധിക്കും. യാത്രകള്‍ ഒഴിവാക്കണം, വീട്ടില്‍ അടങ്ങിയിരിക്കാന്‍ മനസുകാണിക്കണം. തലസ്ഥാന നഗരി ഒരു അഗ്നിപർവതത്തിനു മുകളിലാണ്, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സമൂഹവ്യാപനമുണ്ടായാൽ സർക്കാർ മറച്ചുവയ്‌ക്കില്ല. അങ്ങനെയൊരു അവസ്ഥ വന്നാൽ സർക്കാർ തന്നെ ജനങ്ങളെ അറിയിക്കും. സമൂഹവ്യാപന ആശങ്കയിലാണ് ഇപ്പോൾ.” കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ അതീവ ജാഗ്രത

കോവിഡ് വ്യാപനഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി നഗരം ട്രിപ്പിൾ ലോക്ക്‌ഡൗണിലേക്ക് പോവാൻ സാധ്യത വർധിക്കുന്നു. കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പൊലീസ് വിലയിരുത്തൽ.

Kochi Covid Restriction

ഫൊട്ടോ: അഭയ് കുമാർ

സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതിനാൽ നഗരത്തിൽ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 43, 44, 46, 55, 56 ഡിവിഷനുകളിലെ പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളിലാണ് നിയന്ത്രണം. കൊച്ചി കോർപറേഷനോട് ചേർന്നുള്ള ത‍ൃക്കാക്കര നഗരസഭയിലെ ഇരുപത്തെട്ടാം വാർഡും കണ്ടെയ്ൻമെന്റ് സോണാണ്.

കോഴിക്കോട് അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

കോഴിക്കോട് അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ സ്വദേശികളായ 53 വയസ്സുള്ള സ്‌ത്രീ,63 വയസ്സുള്ള സ്‌ത്രീ, 5 വയസ്സുള്ള ആൺകുട്ടി, മൂന്നര വയസ്സുള്ള ആൺകുട്ടി, ഒന്നര വയസ്സുള്ള ആൺ കുട്ടി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ കൃഷ്ണനുമായി സമ്പർക്കം പുലർത്തിയവരാണിവർ.

ഇന്ന് 20 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 30 ന് ഖത്തറിൽനിന്നു വന്ന കട്ടിപ്പാറ സ്വദേശി(34), ജൂൺ 24 ന് ബഹ് റൈനിൽനിന്നും എത്തിയ ചങ്ങരോത്ത് സ്വദേശിനിയും (29), നാല് വയസുള്ള മകളും, ജൂൺ 29ന് മംഗലാപുരത്തുനിന്നും സ്വന്തം കാറിൽ വീട്ടിലെത്തിയ മേപ്പയ്യൂർ സ്വദേശി (17), ജൂൺ 30 ന് ഖത്തറിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തിയ കീഴരിയൂർ സ്വദേശി, ജൂണ് 22 ന് മസ്കറ്റ് നിന്നും കണ്ണൂരെത്തിയ പേരാമ്പ്ര സ്വദേശി (47), ജൂലൈ 2 ന് ദോഹയിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എത്തിയ കൊയിലാണ്ടി സ്വദേശി, ജൂണ് 26 ന് ഖത്തറിൽനിന്നും എത്തിയ കോട്ടൂർ സ്വദേശി (23), റിയാദിൽനിന്നും വന്ന ഓമശ്ശേരി സ്വദേശിനി, ജൂണ് 25 ന് ദുബായിൽ നിന്നു വന്ന താമര ശ്ശേരി സ്വദേശി,ജൂൺ 28ന് കർണാടകയിൽ നിന്നും സ്വന്തം ബൈക്കിൽ യാത്ര ചെയ്തു വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്ന കായക്കൊടി സ്വദേശി ( 29 ), ജൂൺ 9ന് ദുബായിൽ നിന്നും വിമാനമാർഗം കോഴിക്കോടെത്തിയ കല്ലായി സ്വദേശി (47), ജൂൺ 23ന് ഷാർജയിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എത്തിയ ആയഞ്ചേരി സ്വദേശി (32), ജൂൺ14 ന് കുവൈറ്റിൽ നിന്ന് വിമാനമാർഗം കണ്ണൂരെത്തിയ മേപ്പയ്യൂർ സ്വദേശി (24), ജൂലൈ 2ന് സൗദിയിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് എത്തിയ കിഴക്കോത്ത് സ്വദേശിനി (28) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, കോഴിക്കോട് ജില്ലയിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കുനതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വാർഡ് തല ദ്രുതകർമ്മ സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ജില്ലാ കലക്ടർ എസ് സാംബശിവറാവു നിർദ്ദേശം നൽകി. സംഘങ്ങളുടെ പ്രവർത്തനങ്ങളിലേക്കായി കൂടുതൽ ജീവനക്കാരെ അനുവദിക്കും തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള യോഗങ്ങളിൽ വില്ലേജ് ഓഫീസർമാർ പങ്കെടുക്കും.

പാലക്കാട് 29 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നുവവന്ന വാണിയംകുളം സ്വദേശി (30 പുരുഷൻ), തച്ചമ്പാറ സ്വദേശി (25 പുരുഷൻ), വല്ലപ്പുഴ സ്വദേശി (25 പുരുഷൻ), കരിമ്പ സ്വദേശി (40 പുരുഷൻ), ഒമാനിൽനിന്നു വന്ന കഞ്ചിക്കോട് സ്വദേശി (49 പുരുഷൻ), കർണാടകയിൽ നിന്നു വന്ന കിഴക്കഞ്ചേരി സ്വദേശി (23 പുരുഷൻ), വടക്കഞ്ചേരി സ്വദേശി(32 പുരുഷൻ), സൗദിയിൽ നിന്നു വന്ന മുണ്ടൂർ സ്വദേശി (59 പുരുഷൻ), തിരുമിറ്റക്കോട് സ്വദേശി (46 പുരുഷൻ), ജിദ്ദയിൽ നിന്നു വന്ന തൃക്കടീരി സ്വദേശി (29 പുരുഷൻ), ജിദ്ദയിൽ നിന്നു വന്ന വിളയൂർ സ്വദേശി (25 പുരുഷൻ), ജിദ്ദയിൽ നിന്നു വന്ന ചിറ്റിലഞ്ചേരി സ്വദേശി (27 പുരുഷൻ), ഡൽഹിയിൽ നിന്നുവന്ന പുതുപ്പരിയാരം സ്വദേശികളായ അച്ഛനും(42) അമ്മയും(38) മകളും(13), കിഴക്കഞ്ചേരി സ്വദേശി (31 പുരുഷൻ), കുവൈത്തിൽ നിന്നു വന്ന കിഴക്കഞ്ചേരി സ്വദേശി(47 പുരുഷൻ), വെള്ളിനേഴി സ്വദേശി (37 പുരുഷൻ), തമിഴ്നാടിൽ നിന്നുവന്ന നെല്ലായ സ്വദേശി (55 പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന വെള്ളിനേഴി സ്വദേശി (40 പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന കടമ്പഴിപ്പുറം (49 പുരുഷൻ), യുഎഇയിൽ നിന്നുവന്ന പട്ടാമ്പി സ്വദേശി (24 പുരുഷൻ), വണ്ടാഴി സ്വദേശി (25 പുരുഷൻ), അയിലൂർ സ്വദേശി (26 പുരുഷൻ), ദുബായിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (23 സ്ത്രീ), ദുബായിൽ നിന്നും വന്ന രണ്ട് കടമ്പഴിപ്പുറം സ്വദേശികൾ (34,46 പുരുഷന്മാർ), ഷാർജയിൽ നിന്നും വന്ന അയിലൂർ സ്വദേശി(33 പുരുഷൻ), ഷാർജയിൽ നിന്നും വന്ന മരുതറോഡ് സ്വദേശി (28 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 188 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിലും 5 പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ചയാൾക്ക് കോവിഡ്

അടൂർ: നിരീക്ഷണകേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന്‌ എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യക്കുപ്പികൾ എത്തിച്ചുനൽകിയ രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പൊലീസ് നിർദേശിച്ചു.

മലപ്പുറത്ത് ആശങ്ക വർധിക്കുന്നു

മലപ്പുറത്ത് ദിനംപ്രതി കോവിഡ് ആശങ്ക വർധിക്കുകയാണ്. നിരീക്ഷണത്തിൽ കഴിയവെ നിർദേശങ്ങൾ മറികടന്ന് ആളുകളുമായി ഇടപഴകിയ രണ്ട് പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു. ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയത്. ചീക്കോട് സ്വദേശിയായ യുവാവിന്റെ സമ്പർക്ക പട്ടികയിൽ മാത്രം നിരവധി പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

മലപ്പുറം ജില്ലയില്‍ 26 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 23 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഒരാള്‍ എറണാകുളം ജില്ലയിലും നാല് പേര്‍ കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച മൊറയൂര്‍ സ്വദേശിനിയുമായി ബന്ധമുള്ള മൊറയൂര്‍ സ്വദേശി (18), ജൂണ്‍ 27 ന് രോഗബാധിതനായ എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ പാലേമാട് സ്വദേശി (45) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് ജൂണ്‍ 28 ന് എത്തിയ വട്ടംകുളം മാണൂര്‍ സ്വദേശിക്കാണ് ഇതര സംസ്ഥാനത്തു നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

corona,കൊറോണ, coronavirus, കൊറോണ വൈറസ്, calicut, kozhikode, കോഴിക്കോട്, കാലിക്കറ്റ്, Kannur, കണ്ണൂർ, Discharge, ഡിസ്ചാർജ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ജൂണ്‍ 24 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചിവഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം നെയ്തല്ലൂര്‍ സ്വദേശി (46), ജൂണ്‍ 23 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തലക്കാട് പുല്ലൂര്‍ സ്വദേശി (28), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (29), ജൂണ്‍ 20 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി (45), ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടക്കര പാലേമാട് സ്വദേശി (31), ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പാണക്കാട് കുന്നുമ്മല്‍ സ്വദേശി (62), ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ ബസാര്‍ സ്വദേശി (51), ജൂണ്‍ 19 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ എത്തിയ മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി (48), ജൂലൈ രണ്ടിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചമ്രവട്ടം അത്താണിപ്പടി സ്വദേശി (51), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (30), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ മുണ്ടക്കോട് സ്വദേശി (52), ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം സ്വദേശിനി (30), ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കൂട്ടിലങ്ങാടി പാറമ്മല്‍ സ്വദേശി (38), ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി (31), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി (43), ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (26), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പുഴക്കാട്ടിരി സ്വദേശി (26), സൗദിയില്‍ നിന്നെത്തിയ മലപ്പുറം മേല്‍മുറി സ്വദേശിനി ആറുവയസുകാരി എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ജൂണ്‍ 30 ന് മസ്‌കറ്റില്‍ നിന്ന് കൊച്ചി വഴിയെത്തിയ താനാളൂര്‍ സ്വദേശി (63) എറണാകുളം ജില്ലയിലും ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി (28), പുഴക്കാട്ടിരി രാമപുരം സ്വദേശി (35), ജൂലൈ ഒന്നിന് ദമാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വെട്ടത്തൂര്‍ തേലക്കാട് സ്വദേശി (27), കുറുവ വറ്റലൂര്‍ കരിഞ്ചാപ്പാടി സ്വദേശി (50) എന്നിവര്‍ കണ്ണൂര്‍ ജില്ലയിലും രോഗബാധിതരായി ചികിത്സയിലുണ്ട്.

ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി (35), ജൂലൈ രണ്ടിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി (25) എന്നിവരും ഇന്നലെ രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

കൊണ്ടോട്ടി ഹജ്ജ് ഹജ്ജ് ഹൗസിൽ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ

മലപ്പുറം ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. 320 കിടക്കള്‍ രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും ചേര്‍ന്ന് ഒരു ദിവസം കൊണ്ട് ഒരുക്കിയത്. മഞ്ചേരി കോവിഡ് ആശുപത്രിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.

സമൂഹ അടുക്കള ജീവനക്കാരിക്കും ലാബ് ജീവനക്കാർക്കും രോഗബാധ

കാസർഗോഡ് ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മഞ്ചേശ്വരത്ത് സമൂഹ അടുക്കളയിലെ ജീവനക്കാരിയായ 21 കാരി, മീഞ്ച സ്വദേശിയായ 44 കാരൻ, പ്രൈവറ്റ് ലാബ് ടെക്‌നിഷ്യൻസായ രണ്ട് ഹൊസങ്കടി സ്വദേശിനികൾ (21, 26 വയസ്സ്) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തൃശൂരിൽ 12 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സമ്പർക്ക കേസുകളില്ല.ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കൊല്ലത്ത്‌നിന്ന് വന്ന ബി.എസ്.എഫ് ജവാൻമാരാണ്. ജൂൺ 22ന് വന്ന 53കാരനും ജൂൺ 26ന് വന്ന 52കാരനുമാണ് കോവിഡ് സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാൻമാർ.

ജൂൺ 13ന് മുംബൈയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (34, പുരുഷൻ), ജൂൺ 30ന് ബംഗളൂരുവിൽനിന്ന് വന്ന കുന്നംകുളം സ്വദേശി (36, പുരുഷൻ), ജൂൺ 19ന് കുവൈത്തിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി (39, പുരുഷൻ), ജൂൺ 25ന് സൗദിയിൽ നിന്നു വന്ന എടക്കഴിയൂർ സ്വദേശി (40, പുരുഷൻ), ജൂൺ 23ന് കുവൈത്തിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (40, പുരുഷൻ), ജൂൺ 21ന് ബഹ്‌റൈനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (33, പുരുഷൻ), ജൂൺ 20ന് ഒമാനിൽ നിന്ന് വന്ന വടൂക്കര സ്വദേശി (20, പുരുഷൻ), ജൂൺ 30ന് സൗദിയിൽ നിന്ന് വന്ന എടമുട്ടം സ്വദേശി (39, പുരുഷൻ), ജൂലൈ രണ്ടിന് സൗദിയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (37, പുരുഷൻ, ജൂലൈ ഒന്നിന് റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി (56, സ്ത്രീ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

കോട്ടയത്ത് എട്ടു പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ചു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറല്‍ ആശുപത്രി-33 , കോട്ടയം ജനറല്‍ ആശുപത്രി-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -29, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 18, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

വയനാട് ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ്

വയനാട് ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ നിന്ന് ജൂൺ 28ന് ജില്ലയിൽ എത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 29 കാരൻ, തമിഴ്നാട്ടിൽ നിന്ന് ജൂൺ 19ന് ജില്ലയിൽ എത്തിയ കൽപ്പറ്റ സ്വദേശികളായ ഒരേ വീട്ടിലെ 35 കാരനും 30 കാരിയും, തമിഴ്നാട്ടിൽ നിന്നെത്തിയ കൽപ്പറ്റ സ്വദേശിയായ 34 കാരൻ, ഷാർജയിൽ നിന്ന് ജൂൺ 19ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ കണിയാമ്പറ്റ സ്വദേശിയായ 23 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. കണിയാമ്പറ്റ സ്വദേശി കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

മുണ്ടക്കുറ്റി സ്വദേശിയായ 23 കാരൻ, ചീരാൽ സ്വദേശിയായ 23 കാരി, കോളേരി സ്വദേശിയായ 27 കാരൻ, മേപ്പാടി സ്വദേശികളായ 10 വയസ്സുള്ള പെൺകുട്ടി, 28 കാരി, അമ്പലവയൽ സ്വദേശിയായ 31 കാരൻ എന്നിവരെയാണ് സാമ്പിൾ പരിശോധന നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ് ചെയ്തത്. നിലവിൽ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് താരസംഘടന

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്, മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ കൊച്ചിയിൽ യോഗം ചേർന്നതായി ആരോപണം. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. എന്നാൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി യോഗം നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കാനായി ഹോട്ടലിൽ എത്തിയിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈൻ ചെയ്ത ഹോട്ടലിലാണ് യോഗം എന്നാണ് വിവരം.

ലുലുമാൾ, വാർത്ത വ്യാജം

ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു എന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് സ്ഥാപന അധികൃതർ. അടിസ്ഥാന രഹിതമായ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിൽ രോഗ സ്ഥീകരണം വന്നാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലുമാൾ അധികൃതരും പ്രമുഖ വാർത്ത- ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിക്കുന്നതാണെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.