കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ കൂടുതൽ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് പോയേക്കുമെന്ന് സൂചന. കൊച്ചിയിൽ കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ ഇന്ന് പറഞ്ഞു. എറണാകുളത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കൊച്ചിയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നഗരം ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് പോവാനുള്ള സാധ്യത വർധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഫും ഹോം ഡെലിവറി അടക്കമുള്ള സേവനങ്ങൾ നിരോധിച്ചിട്ടുണ്ട്. നേരത്തേ പൊന്നാനി താലൂക്കിൽ സമ്പർക്ക വ്യാപനം വർധിച്ചതോടെ പ്രാദേശിക ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കൊല്ലം ജില്ലയിൽ അഴീക്കൽ ഫിഷിങ്ങ് ഹാർബർ അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളിയുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ആറാട്ടുപുഴ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയുടെ അടുത്ത ബന്ധുവിനാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ജാഗ്രത കര്‍ശനമാക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റും കേരള സർവകലാശാലയുമടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വലിയങ്ങാടിയിലെ കച്ചവടക്കാരന്റെ മകന് ഉറവിടമറിയാത്ത രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എറണാകുളത്ത് അഞ്ച് പേർക്കും തിരുവനന്തപുരത്ത് നാല് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 17 പേരാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.
നിലവിൽ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ സ്ഥിതിഗതികൾ ആശങ്കാകരമാണ്. ആലപ്പുഴ ജില്ലയിൽ കായം കുളത്ത് കായംകുളത്ത് കോവിഡ് സാമൂഹവ്യാപന ആശങ്ക നിലനിൽക്കുന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. മലപ്പുറം ജില്ലയിൽ കോവിഡ് നിരീക്ഷണം ലംഘിച്ച യുവാക്കൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക വിപുലമാണെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിലും സമ്പർക്കത്തെത്തുടർന്നുള്ള കോവിഡ് കേസുകൾ സമീപ ദിവസങ്ങളിൽ വർധിച്ചിരുന്നു. ഇന്ന് മൂന്ന് പേരാണ് തൃശൂരിൽ സമ്പർക്കത്തെത്തുടർന്ന് കോവിഡ് ബാധിച്ചവർ. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. മലപ്പുറത്ത് 37 പേർക്കും കണ്ണൂരിൽ 35 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ ഉൾപ്പെടുത്തിയത്. നാല് പുതിയ ഹോട്ട് സ്പോട്ടുകളാണ് ഇന്ന് കണ്ണൂരിൽ പുതുതായി ഉൾപ്പെടുത്തിയത്.
Kerala Covid Tracker: ഇന്ന് 240 പേർക്ക് കോവിഡ്
ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. – 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് – 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 20, തമിഴ്നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന – 5, ഉത്തര്‍പ്രദേശ് – 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
മലപ്പുറം-37, കണ്ണൂര്‍-35, പാലക്കാട്-29, പത്തനംതിട്ട- 22, ആലപ്പുഴ-20, തൃശൂര്‍-20, തിരുവനന്തപുരം- 16 , കൊല്ലം 16, കാസര്‍ഗോഡ് – 14 , എറണാകുളം- 13, കോഴിക്കോട്- 8, കോട്ടയം- 6, ഇടുക്കി-2, വയനാട്-2.
രോഗ മുക്തി നേടിയവർ
പാലക്കാട്-44, കൊല്ലം- 38, ആലപ്പുഴ-36, പത്തനംതിട്ട- 20, കണ്ണൂര്‍-16 (ഒരോ മലപ്പുറം, കോഴിക്കോട് സ്വദേശികൾ), തിരുവനന്തപുരം- 15 – (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം സ്വദേശികൾ), തൃശൂര്‍-10-, കോട്ടയം-9-, എറണാകുളം- 7 , മലപ്പുറം-6 (ഒരു കോട്ടയം സ്വദേശി), കാസര്‍ഗോഡ്- 6 , ഇടുക്കി- 2.
13 പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് 13 പ്രദേശങ്ങൾ കൂടി ഇന്ന് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
2129 പേർ ചികിത്സയിൽ
2129 പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 3048 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര് വീട്ടിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 2915 പേര് ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
7219 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 7219 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,60,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5092 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 56,226 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 53,692 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പ്രാദേശിക വാർത്തകൾ
കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ
കൊച്ചിയിൽ കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ. നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലയിൽ പൊലീസ് പരിശോധന വ്യാപകമായി നടപ്പാക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തത് 20 കേസാണ്. കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
എറണാകുളത്ത് ആറുപേർക്ക് ഉറവിടമറിയാത്ത രോഗബാധ
എറണാകുളം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ആറുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. 54 വയസ്സുള്ള വെണ്ണല സ്വദേശി, 52 വയസ്സുള്ള കടവന്ത്ര സ്വദേശിനി, 35 വയസ്സുള്ള പാലാരിവട്ടം സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 51 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശി, 29 വയസ്സുള്ള പറവൂർ സ്വദേശി എന്നിവർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗബാധ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി അധികൃതർ അറിയിച്ചു. ആകെ 13 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം ബാധിച്ചത്.
ജൂലൈ 1 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള ഗുജറാത്ത് സ്വദേശി, ഹൈദ്രബാദ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിനി,ജൂൺ 30 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള തമ്മനം സ്വദേശി, ജൂൺ 30 ന് ദമാം കൊച്ചി വിമാനത്തിലെത്തിയ 58 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂൺ 30 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അതേ വിമാനത്തിലെത്തിയ 51 വയസ്സുള്ള ഇദ്ദേഹത്തിൻ്റെ അടുത്ത ബന്ധു, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള കാലടി സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിൽ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ്. ഇന്ന് ജില്ലയിൽ 7 പേർ രോഗമുക്തി നേടി. ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള നേര്യമംഗലം സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ആലുവ സ്വദേശി എന്നിവർ രോഗമുക്തി നേടി. ഐ എൻ എച്ച് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികനും ഇന്ന് രോഗമുക്തി നേടി.
സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചു; സർവകലാശാലാ ക്യാംപസുകൾ അടച്ചിടും
കോവിഡ് വ്യാപനത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിരോധിച്ചു. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് ഉറവിടമറിയാത്ത രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു.
തിരുവനന്തപുരം നഗരത്തിലെ കോവിഡ് വ്യാപനത്തെത്തുടർന്ന് കേരള സർവകലാശാലയുടെ പാളയം, കാര്യവട്ടം ക്യാംപസുകൾ അടച്ചിടാൻ തീരുമാനിച്ചു. ജൂലൈ 6 തിങ്കളാഴ്ച മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതായി സർവകലാശാല അറിയിച്ചു. സര്‍വകലാശാല ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കിവരുന്ന സേവനങ്ങള്‍ ജൂലൈ 10 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഫുഡ് ഡെലിവറിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 16 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. പൂന്തുറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 66 കാരൻ അടക്കമുള്ളവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. പൂന്തുറ സ്വദേശിക്ക് യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ടുബന്ധപ്പെട്ടിട്ടില്ല. ജൂലൈ രണ്ടിന് കോവിഡ് പരിശോധന നടത്തിയ ഇദ്ദേഹത്തിന് ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പൂന്തുറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27 കാരനും കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുന്നു ഇദ്ദേഹം കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും സന്ദർശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന എരവൂർ സ്വദേശിയായ 37 കാരനം ഇന്ന് രോഗം സ്ഥിരീകരിച്ചു. പാളയം പരിസരത്ത് ഭക്ഷണവിതരണം നടത്തിയ ഇദ്ദേഹം പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്വയം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ കല്ലാട്ടുമുക്ക് സ്വദേശിക്കും (31) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
റിയാദിൽ നിന്ന് ജൂലൈ ഏഴിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശിയായ 32കാരൻ, സൗദിയിൽ നിന്നും ജൂൺ29ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി, കുഴിവിള സ്വദേശിയായ 51 കാരൻ, ദുബായിൽ നിന്നും ജൂൺ 26ന് എത്തിയ തിരുവനന്തപുരത്തെത്തിയ അഞ്ചുതെങ്ങ് സ്വദേശിയായ 26 കാരൻ, കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ തുമ്പ സ്വദേശിയായ 45 കാരൻ, കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കന്യാകുമാരി, തഞ്ചാവൂർ സ്വദേശിയായ 29 കാരൻ, കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കഠിനംകുളം സ്വദേശിനിയായ 62 കാരി, ഖത്തറിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിൽ എത്തിയ വെട്ടുതറ സ്വദേശി, യു.എ.ഇയിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിലെത്തിയ ഇടവ സ്വദേശിയായ 22 കാരൻ, കുവൈറ്റിൽ നിന്നും ജൂൺ 29ന് എത്തിയ കഠിനംകുളം സ്വദേശി 39 കാരൻ, ഖത്തറിൽ നിന്നും ജൂൺ 25ന് എത്തിയ ആലപ്പുഴ, മാവേലിക്കര സ്വദേശിനിയായ 53 കാരി, കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിയായ 30 കാരൻ, കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ ഉഴമലയ്ക്കൽ സ്വദേശിയായ 36 കാരൻ എന്നിവർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം:
ജനക്കൂട്ടം ഒഴിവാക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്താൻ കോര്‍പ്പറേഷന്റെ തീരുമാനിച്ചു. ബസ് സ്റ്റോപ്പുകളിലും നിയന്ത്രണമുണ്ട്. ജനങ്ങള്‍ ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നവര്‍ എവിടെ പോയി, ഏത് വാഹനങ്ങളില്‍ സഞ്ചരിച്ചു എന്നീ കാര്യങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് മേയര്‍ പറഞ്ഞു.
മാളുകളിലെ സിസിടിവി ക്യാമറകള്‍ കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കും:
തിരുവനന്തപുരം നഗരത്തിലെ മാളുകളിലെ സിസിടിവി ക്യാമറകള്‍ കോര്‍പ്പറേഷന്റെ കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാത്ത കടകള്‍ക്കെതിരെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
വലിയങ്ങാടിയില്‍ ആശങ്ക
മലബാറിലെ പ്രധാന വ്യാപാര കേന്ദ്രമായ കോഴിക്കോട്ടെ വലിയങ്ങാടിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണം ശക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് കളക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വലിയങ്ങാടിക്ക് പുറമെ കോഴിക്കോട് കോർപറേഷനിലെ കൊളത്തറയിലും നിയന്ത്രണങ്ങളുണ്ട്.
വലിയങ്ങാടിയില്‍ കട നടത്തുന്ന കൊളത്തറ സ്വദേശിയുടെ മകന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇയാള്‍ ജൂണ്‍ 26-ന് രണ്ട് മണിക്കൂറോളം കടയില്‍ ചെലവഴിച്ചിരുന്നു. കടയിലെ ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇയാള്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. 21 പേരാണ് ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 72 പേര് ദ്വിതീയ സമ്പര്ക്കപ്പട്ടികയിലുമുണ്ട്. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ് 26 വയസ്സുകാരനായ ഇയാള്‍.
ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ നാല് പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ട്. കൂടാതെ, മറ്റൊരു 20 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അവരോട് ഐസോലേഷനില്‍ പ്രവേശിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഈ കട അധികൃതര്‍ അടപ്പിച്ചു. മലബാറിലെ പല സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ എത്തുന്ന മാര്‍ക്കറ്റാണ് വലിയങ്ങാടി.
അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ട് പേർക്ക് പുതുതായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
- ജൂലൈ 1 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തിയ വകടര സ്വദേശി (40) .
- ജൂലൈ 1 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തിയ പുതുപ്പാടി സ്വദേശി (54).
- ജൂണ്‍ 20 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരെത്തിയ പയ്യാനക്കല്‍ സ്വദേശി (35)
- ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തിയ നരിക്കുനി സ്വദേശി (45).
- ജൂണ്‍ 30 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തിയ അഴിയൂര്‍ സ്വദേശി (42) .
- ജൂണ്‍ 30 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തിയ ഏറാമല സ്വദേനി (43)
- ജൂണ്‍ 30 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തിയ ബാലുശ്ശേരി സ്വദേശി (53)
- ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തിയ ഏറാമല സ്വദേശി (55).
അഴീക്കൽ ഫിഷിങ്ങ് ഹാർബർ അടച്ചിടാൻ ഉത്തരവ്
മത്സ്യത്തൊഴിലാളിയുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കൊല്ലം അഴീക്കൽ ഫിഷിങ്ങ് ഹാർബർ അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിച്ചു. ആറാട്ടുപുഴ സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയുടെ അടുത്ത ബന്ധുവിനാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഈ മത്സ്യത്തൊഴിലാളിയുമായി വലിയഴീക്കല്‍ സ്വദേശികളുമായ ഏതാനും പേര് സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരുമായി കൂടുതൽ പേർ സമ്പർക്കത്തിൽ വരുന്നതിലൂടെ സമ്പർക്ക വ്യാപനം സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തുറമുഖം അടച്ചിടാൻ തീരുമാനിച്ചതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കായംകുളത്ത് സമൂഹവ്യാപന ആശങ്ക
കായംകുളത്ത് കോവിഡ് സാമൂഹവ്യാപന ആശങ്ക നിലനിൽക്കുന്നതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. കയംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാൻ നഗരസഭാ പരിധിയിൽ പരിശോധന എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല.രോഗ ബാധ സംശയിച്ച് ഈ കുടുംബത്തിലെ 29 പേരുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇവരിൽ രോഗം സ്ഥീരികരിച്ചവരിൽ എട്ടും ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും 54 വയസുള്ള ആളും ഉൾപ്പെടുന്നു.
കായംകുളത്തെ സമൂഹ വ്യാപന ആശങ്കയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ആറാട്ടു പുഴ സ്വദേശിനിയായ ഗർഭിണിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ റോഡ് വിഭാഗം ഓഫിസിലെ ജീവനക്കാരിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
ക്വാറന്റൈൻ ലംഘിച്ച യുവാക്കൾക്ക് കോവിഡ്; സമ്പർക്ക പട്ടികയിൽ നിരവധിപ്പേർ
മലപ്പുറം ജില്ലയിൽ ക്വാറന്റൈൻ ലംഘിച്ച രണ്ട് യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയത്. ചീക്കോട് സ്വദേശിയായ യുവാവിന്റെ സമ്പർക്ക പട്ടികയിൽ മാത്രം നിരവധി പേരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജമ്മുവിൽ നിന്നെത്തിയ ചീക്കോട് സ്വദേശിയായ യുവാവ് നാട്ടിലെത്തി സമീപത്തെ കടകളിലുൾപ്പടെ സന്ദർശിച്ചിരുന്നു. ജൂൺ 23ന് സമീപത്തെ മൊബൈൽ കടയിലെത്തിയതോടെ കട അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
അതേ സമയം മലപ്പുറം ജില്ലയില്‍ 37 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 32 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ ആറ് പേര് കോഴിക്കോട് ജില്ലയിലും മൂന്ന് പേര് കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒമ്പത് വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ താനാളൂര്‍ കെ. പുരം പുത്തന്‍തെരുവ് സ്വദേശി (37), മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (58), എ.ആര് നഗര്‍ ശാന്തിവയല്‍ സ്വദേശി (43), ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
ജൂണ്‍ 28 ന് മസ്കറ്റില്‍ നിന്ന് കൊച്ചി വഴിയെത്തിയ വാഴക്കാട് എടവണ്ണപ്പാറ സ്വദേശികളായ 41 വയസുകാരന്, 22 വയസുകാരന്, 20 വയസുകാരന്, ജൂണ്‍ 19 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി (62), ജൂണ്‍ 23 ന് മസ്കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് ഷാപ്പിന്‍കുന്ന് സ്വദേശി (54), ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ നിറമരുതൂര്‍ പുതിയ കടപ്പുറം സ്വദേശി (44), ജൂണ്‍ 10 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി (50), ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ അമരമ്പലം ചെട്ടിപ്പാടം സ്വദേശി (32), ജൂണ്‍ 20 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചീക്കോട് സ്വദേശി (36), ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (48), മകള്‍ (16), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വേങ്ങര എസ്.എസ് റോഡ് സ്വദേശി (56), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ കടമ്പോട് സ്വദേശി (48), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (39), ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മേലാറ്റൂര്‍ വേങ്ങൂര്‍ സ്വദേശി (34), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ സ്വദേശി (23), ജൂണ്‍ 22 ന് സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ കണ്ണമംഗലം കുന്നുംപുറം സ്വദേശി (31), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (45), ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി (30), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം ഇരുമ്പുഴി സ്വദേശിനി (25), മകന് (മൂന്ന് വയസ്), ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കൊച്ചി വഴിയെത്തിയ വട്ടംകുളം ചേകന്നൂര്‍ റോഡ് സ്വദേശി (40), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25) എന്നിവരാണ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ പൊന്ന്യാക്കുര്‍ശി ദുബായിപ്പടി സ്വദേശി (41), മൊറയൂര്‍ സ്വദേശി (42), താഴേക്കോട് അമ്മിനിക്കാട് സ്വദേശി (48) എന്നിവര്‍ കണ്ണൂരിലും ജൂണ്‍ 27 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി (63), ജൂണ്‍ 30 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ നെന്മിനി സ്വദേശിനി (24), ജൂണ്‍ 30 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തമ്പുരാട്ടിക്കല്ല് സ്വദേശി (ഒരു വയസ്), കാവനൂര്‍ സ്വദേശി (32), പുഴക്കാട്ടിരി സ്വദേശി (25), ജൂണ്‍ 30 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (26) എന്നിവര്‍ കോഴിക്കോടും രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്.
പാലക്കാട് 29 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന് 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുൾപ്പെടെ ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗമുക്തി നേടുകയും ചെയ്തു. സമ്പർക്കം വഴി രണ്ടുപേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്, എരുമയൂർ സ്വദേശികളായ അച്ഛനും(45) മകൾക്കും (13). ഇദ്ദേഹത്തിൻറെ ഭാര്യക്കും മകനും തമിഴ്നാട്ടിൽ നിന്നും വന്ന ശേഷം ജൂൺ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു.
തമിഴ്നാട് സ്വദേശിയായ 18 കാരനും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയ അഞ്ച് പേർക്കും രോഗം സ്ഥീരീകരിച്ചു. തൃത്താല കുമ്പിടി സ്വദേശികളായ രണ്ടുപേർ (43,47 പുരുഷന്മാർ), കുളപ്പുള്ളി സ്വദേശി(52 പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന കൊടുമ്പ് സ്വദേശി (27 പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന രണ്ട് വാണിയംകുളം മനിശ്ശേരി സ്വദേശികൾ (47,45 പുരുഷന്മാർ) എന്നിവരാണ് തമിഴ്നാട്ടിൽ നിന്ന് നിന്ന് മടങ്ങിയെത്തിയവർ.
യുഎഇയിൽ നിന്ന് വന്ന 11 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അകത്തേത്തറ സ്വദേശി(49 പുരുഷൻ), എലിമ്പിലാശ്ശേരി സ്വദേശി (29 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (35 പുരുഷൻ), പുതുനഗരം സ്വദേശി (25 പുരുഷൻ), നല്ലേപ്പിള്ളി സ്വദേശി (27 സ്ത്രീ), തിരുവേഗപ്പുറ സ്വദേശി (27 പുരുഷൻ), കിഴക്കഞ്ചേരി വന്ന സ്വദേശി (31 പുരുഷൻ), ദുബായിൽ നിന്നും വന്ന അമ്പലപ്പാറ സ്വദേശി (51 പുരുഷൻ), ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി (47 പുരുഷൻ), അബുദാബിയിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (24 പുരുഷൻ), ഷാർജയിൽ നിന്നും വന്ന മനിശ്ശേരി സ്വദേശി (32 പുരുഷൻ) എന്നിവരാണ് യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചവർ.
കുവൈത്തിൽ നിന്നു തിരിച്ചെത്തിയ കോട്ടോപ്പാടം സ്വദേശി (35 പുരുഷൻ), അമ്പലപ്പാറ സ്വദേശി (48 പുരുഷൻ), തിരുവേഗപ്പുറ സ്വദേശി (54 പുരുഷൻ), ഒമാനിൽ നിന്നു മടങ്ങിയെത്തിയ അമ്പലപ്പാറ സ്വദേശി (31 പുരുഷൻ), തേങ്കുറിശ്ശി സ്വദേശി (30 പുരുഷൻ), സൗദിയിൽ നിന്ന് മടങ്ങിയെത്തിയ അമ്പലപ്പാറ സ്വദേശി (34 പുരുഷൻ), പട്ടിത്തറ സ്വദേശി (27 പുരുഷൻ), റിയാദിൽ നിന്നും വന്ന കപ്പൂർ സ്വദേശി (52 പുരുഷൻ), ഹൈദരാബാദിൽ നിന്നു തിരിച്ചെത്തിയ കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശി (55 സ്ത്രീ) എന്നിവർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും മൂന്ന് പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.
തൃശൂരിൽ 20 പേർക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ജൂലൈ ഇന്ന് 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർക്ക് കൂടി നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ ജവാൻമാരാണ് (34, 51, 50, 55). മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ചങ്ങരംകുളം കണ്ടെയ്മെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്ത രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപെട്ട കുന്ദംകുളം സ്വദേശി (36, പുരുഷൻ), തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ജൂൺ 26ന് സൗദിയിൽനിന്ന് വന്ന പഴുവിൽ സ്വദേശി (43, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്നും വന്ന പഴുവിൽ സ്വദേശി (44, പുരുഷൻ), ജൂൺ 21ന് സൗദിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (33, പുരുഷൻ), ജൂൺ 30ന് ഖത്തറിൽ നിന്നു വന്ന അടാട്ട് സ്വദേശി (38, പുരുഷൻ), ജൂൺ 30ന് ദുബൈയിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (38, പുരുഷൻ), റിയാദിൽ നിന്നും വന്ന വരവൂർ സ്വദേശി (44, പുരുഷൻ), റിയാദിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശി (48, പുരുഷൻ), റിയാദിൽ നിന്നും വന്ന നാട്ടിക സ്വദേശി (50 പുരുഷൻ), റിയാദിൽ നിന്നു വന്ന മണ്ണുത്തി സ്വദേശി (59, പുരുഷൻ), ജൂൺ ഒന്നിന് മുംബൈയിൽ നിന്നും വന്ന പുല്ലഴി സ്വദേശി (33, പുരുഷൻ), ജൂൺ 30ന് ബംഗളൂരുവിൽനിന്ന് വന്ന തൃശൂർ സ്വദേശി (31, പുരുഷൻ), ബംഗളൂരുവിൽനിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ്സ് പ്രായമായ ആൺകുഞ്ഞ്, ബംഗളൂരുവിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (25, പുരുഷൻ), എന്നിവർക്കും കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയിൽ നിലവിൽ 189 പോസിറ്റീവ് കേസുകളാണുള്ളത്. ഇതുവരെ ആകെ 463 പോസിറ്റീവ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. അതിൽ 268 പേർ രോഗമുക്തി നേടി. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18,472 പേരിൽ 18,259 പേർ വീടുകളിലും 213 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ജവാൻമാർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറൻറൈൻ
കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ നാല് ജവാൻമാർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് ജവാൻമാരുടെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറൻറൈന്‍ വേണ്ടി 50 മുറികൾ തൃശൂർ ജില്ലാ ഭരണകൂടം ലഭ്യമാക്കും. രണ്ട് പേർക്ക് നിൽക്കാൻ കഴിയുന്ന മുറികളാണ് ലഭ്യമാക്കുക. ഇതിലൂടെ 100 പേരെ ക്വാറൻറൈൻ ചെയ്യാൻ കഴിയും. കൂടാതെ, 30 പേരെ ക്യാമ്പിലെ സൗകര്യം ഉപയോഗിച്ച് ക്വാറൻറൈൻ ചെയ്യും. 200ഓളം ജവാൻമാർ ക്യാമ്പിലുണ്ട്. സമ്പർക്കമില്ലാത്തവരെ അവധി നൽകി വീടുകളിലേക്ക് അയക്കാൻ ജില്ലാ ഭരണകൂടം സർക്കാറിലേക്ക് ശുപാർശ നൽകും.
കൊല്ലത്ത് 16 പേര്‍ക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊട്ടാരക്കര പുലമണ്‍ സ്വദേശി (81 വയസ്), ചിതറ സ്വദേശി(61), അഞ്ചല്‍ സ്വദേശി(35), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(44), നീണ്ടകര സ്വദേശി(33), വെട്ടിക്കവല തലച്ചിറ സ്വദേശി(35), കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി(33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി(33), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(25), കരിക്കോട് സ്വദേശി(18), ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍(28 വയസ് 43 വയസ്), ചന്ദനത്തോപ്പ് സ്വദേശിനി(22), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി(56), കവനാട് സ്വദേശി(25), പനയം പെരിനാട് സ്വദേശി(49), എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ട്രൂനാറ്റ് ടെസ്റ്റ്
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ട്രൂനാറ്റ് ടെസ്റ്റ് ആരംഭിച്ചു. രണ്ട് മെഷീനുകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ ലഭിക്കും ഒരേ സമയം രണ്ട് പേര് അടങ്ങിയ മൂന്ന് ബാച്ച് പരിശോധനയിലൂടെ ആറ് പേരുടെ സ്രവങ്ങളുടെ പരിശോധന ഓരോ ദിവസവും സാധ്യമാകും. പരിശോധനയയ്ക്കായി തൊണ്ടയിലെ സ്രവം തന്നെയാണ് സ്വീകരിക്കുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും മൃതദേഹത്തിന്റെ കോവിഡ് ടെസ്റ്റിനും ഈ സങ്കേതിക വിദ്യ ഉപയോഗിച്ച ചെയ്യാന്‍ സാധിക്കും.
അതേസമയം കാസർഗോഡ് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 59 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 24 ന് സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 15 ന് കുവൈത്തില്‍ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ 52 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 20 ന് ദുബായില്‍ നിന്നു വന്ന 31 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 16 ന് ദുബായില്‍ നിന്നെത്തിയ 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്നെത്തിയ 26 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ 34 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് കാറിന് വന്ന 29 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് ലോറിയില്‍ വന്ന 37 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് മംഗളൂരുവില്‍ നിന്ന് കാറിന് വന്ന 34 വയസുള്ള വോര്‍ക്കാടി സ്വദേശിനി, ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 40 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 28 ന് മംഗളൂരുവില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വന്ന 24 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ വന്ന 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയത്ത് ആറു പേര്‍ക്ക് കോവിഡ്
കോട്ടയം ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നും ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്. നാലു പേര് ഹോം ക്വാറന്റയിനിലും രണ്ടു പേര് ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ഇവരില്‍ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 111 പേരാണ് ചികിത്സയിലുള്ളത്. ആകെ 142 പേര് രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവര്‍:
ഷാര്‍ജയില്‍നിന്ന് ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശി(54).
പൂനെയില്‍നിന്ന് ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(25).
സൗദി അറേബ്യയില്‍നിന്നും ജൂണ്‍ 30ന് എത്തി എറണാകുളത്ത് ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(48).
മസ്കറ്റില്‍നിന്ന് ജൂണ്‍ 19ന് എത്തി കോട്ടയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(39).
ഖത്തറില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശി(30).
സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(39).
വയനാട് രണ്ടുപേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നു ജൂണ്‍ 25ന് ജില്ലയിലെത്തിയ കണിയാമ്പറ്റ സ്വദേശി (36 വയസ്സ്), സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് കണ്ണൂരിലെത്തി അവിടെ സ്ഥാപന നിരീക്ഷണത്തിലായിരുന്ന എള്ളുമന്ദം സ്വദേശി (29) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യത്തെയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടാമത്തെയാൾ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലും ചികിത്സയിലാണ്.
ഇടുക്കി ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്
ഇടുക്കി ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
- ജൂൺ 24 ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ അടിമാലി സ്വദേശി (32). കൊച്ചിയിൽ നിന്നും ടാക്സിയിൽ അടിമാലിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
- ജൂൺ 22 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശിനി (28). കൊച്ചിയിൽ നിന്ന് ടാക്സിയിൽ നെടുങ്കണ്ടത്തെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. യുപിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ്.