സംസ്ഥാനത്ത് തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം 100-ന് മേല്‍ റിപ്പോര്‍ട്ട് ചെയ്തു. 151 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 13 പേരാണ്.
സംസ്ഥാനം സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍നിന്ന് മുക്തരായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം കോവിഡ് ബാധാ ഭീഷണി കൂടുതൽ നേരിടുന്ന പ്രതിരോധ ശേഷി കുറഞ്ഞവരുടെയും മറ്റു രോഗങ്ങളുള്ളവരുടെയും വിവരം ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala Covid Tracker: ഇന്ന് 151 പേർക്ക് കോവിഡ്
- സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 131 ആണ്
- സമ്പർക്കത്തിലൂടെ ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
- വിദേശത്തു നിന്ന് എത്തിയ 86 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 51 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
Read More: സംസ്ഥാനത്ത് 151 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 131 പേർക്ക്
ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്
- മലപ്പുറം–34
- കാസര്‍ഗോഡ്–27
- പാലക്കാട്–17
- തൃശൂര്‍–18
- എറണാകുളം–12
- കാസര്‍കോട്–10
- ആലപ്പുഴ–എട്ട്
- പത്തനംതിട്ട–ആറ്
- കോഴിക്കോട്–ആറ്
- തിരുവനന്തപുരം–നാല്
- കൊല്ലം–മൂന്ന്
- വയനാട്–മൂന്ന്
- കോട്ടയം–നാല്
- ഇടുക്കി–ഒന്ന്
കോവിഡ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
- തിരുവനന്തപുരം-മൂന്ന്
- കൊല്ലം-21
- പത്തനംതിട്ട-അഞ്ച്
- ആലപ്പുഴ-ഒൻപത്
- കോട്ടയം-ആറ്
- ഇടുക്കി-രണ്ട്
- എറണാകുളം-ഒന്ന്
- തൃശൂർ-16
- പാലക്കാട്-11
- മലപ്പുറം-12
- കോഴിക്കോട്-15
- വയനാട്-രണ്ട്
- കണ്ണൂർ-13
- കാസർഗോഡ്-16
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
- എറണാകുളം- 7
- തൃശൂര്‍- 3
- ആലപ്പുഴ-1
- കണ്ണൂര്‍-1
- കാസര്‍ഗോഡ്-1
പുതിയ ഏഴ് ഹോട്ട് സ്പോട്ടുകൾ
ഇന്ന് പുതിയ ഏഴ് ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെന്മല (7), മലപ്പുറം ജില്ലയിലെ താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
ഇന്ന് 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 5, 7, 8, 16, 17, 18, 19, 20, 21), കൊല്ലം ജില്ലയിലെ പന്മന (10, 11), കുളത്തൂപ്പുഴ (4, 5, 6, 7, 8), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (10), ആലപ്പുഴ മുന്‍സിപ്പാലിറ്റി (50), കാര്‍ത്തികപ്പള്ളി (7), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (6, 7, 9), വെള്ളാങ്ങല്ലൂര്‍ (14, 15), കടവല്ലൂര്‍ (14, 15, 16), കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 11, 15, 19, 20) എന്നിവയേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
സമൂഹവ്യാപന ആശങ്ക
സമൂഹവ്യാപനത്തിന്റെ ആശങ്കയിൽ നിന്ന് നമ്മൾ മുക്തരായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം വർധിക്കുകയാണ്. അതീവ ജാഗ്രത പാലിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ഫീൽഡ്തല പരിശോധന സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു
ആംബുലന്‍സുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നു എന്നുറപ്പാക്കും. പരാതികള്‍ വരുന്നിടത്ത് ഇടപെട്ട് നടപടി സ്വീകരിക്കും. എവിടെ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് ലഭ്യമാകും എന്നതിന് കൃത്യത വരുത്തും.
പ്രതിരോധശേഷി കുറഞ്ഞവരുടെ വിവരം ശേഖരിക്കും
പ്രതിരോധശേഷി കുറഞ്ഞവരും മറ്റു രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇടപെടും. ഫീല്‍ഡ്തല നിരീക്ഷണവും റിപ്പോര്‍ട്ടിങ്ങും കൂടുതല്‍ ഫലപ്രദമാക്കും. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളുടെ വിവരവും ശേഖരിക്കും.
ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
പൊന്നാനിയിൽ അതീവ ജാഗ്രത
ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ പൊന്നാനിയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമാക്കി. സാമൂഹിക അകലം പാലിക്കാത്തതിന് താലൂക്കില്‍ 16 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദേശം ലംഘിച്ച് രോഗിയെ ഡിസ്ചാർജ് ചെയ്ത സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. ഒരു പഞ്ചായത്തില്‍ അഞ്ചുകടകള്‍ മാത്രമേ തുറക്കാന്‍ അനുമതി ഉള്ളു.
മാസ്ക് ധരിക്കാത്ത 5,373 സംഭവം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. നിരീക്ഷണം ലംഘിച്ച 15 പേർക്കെതിരെ ഇന്ന് കേസെടുത്തു. ട്രെയിനിൽ വരുന്നവർ നിരീക്ഷണം ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും നല്ല ജാഗ്രതയോടെ ഇത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു ഓഫീസുകൾ അണുവിമുക്തമാക്കാൻ കുടുംബശ്രീയുടെ സേവനം ഉപയോഗിക്കും.
ടെലിമെഡിസിൻ വ്യാപിപ്പിക്കും
ടെലിമെഡിസിൻ വലിയ ആശ്വാസമായെന്നും അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും. കൊവിഡ് പ്രതിരോധം സർക്കാർ ആശുപത്രികളിൽ മാത്രമാണ്. ഇതിൽ സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തും.
1,87,219 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,87,219 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,84,388 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2,831 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 290 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 6,564 സാമ്പിളുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6564 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,017 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,042 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 50,448 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,442 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പ്രവാസികള്‍ക്കായി ‘ഡ്രീം കേരള’
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിന്റെ സമഗ്രവികസനത്തില് പ്രവാസികളെ പങ്കാളികളാക്കുമെന്നും സർക്കാർ വ്യക്തമാക്കി. തിരിച്ചെത്തിയ 1,43,147 പേരില്‍ 52 ശതമാനം തൊഴില്‍ നഷ്ടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു.
870 വിമാനങ്ങൾ വന്നു
സംസ്ഥാനത്ത് മെയ് ഏഴിനുശേഷം ഇന്നലെ വരെ 870 വിമാനങ്ങളും 3 കപ്പലുകളും വിദേശങ്ങളില്‍നിന്ന് വന്നതായി മുഖ്യമന്ത്രി പറഞ്ഞു. 600 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വന്നത് യുഎഇയില്‍ നിന്നാണ്. 446 വിമാനങ്ങളിലായി 73,212 പേരാണ് വന്നത്. കോഴിക്കോട്ട് 222ഉം കൊച്ചിയില്‍ 201ഉം കണ്ണൂരില്‍ 104 ഉം തിരുവനന്തപുരത്ത് 67ഉം വിമാനങ്ങളെത്തി.
ആകെ വന്ന 1,43,147 പേരില്‍ 52 ശതമാനവും (74,849) തൊഴില്‍ നഷ്ടപ്പെട്ടവരാണ്. വിസാ കാലാവധി തീര്‍ന്ന 46,257 പേരെത്തി. കേരളം ഇന്നലെ വരെ 1543 ഫ്ളൈറ്റുകള്‍ക്കാണ് അനുമതിപത്രം നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ക്കായി അനുമതിപത്രം ലഭിക്കുന്നുണ്ട്. ആര്‍ക്കും നിഷേധിക്കുന്നില്ല.
കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻനിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് അവശ്യ സർവീകൾക്കുമല്ലാതെ ആരും കണ്ടെയിൻമെൻ്റ് സോണുകൾക്കു പുറത്തു പോകാൻ പാടില്ല.
അൺലോക്ക് രണ്ടാംഘട്ടം തുടങ്ങി
അൺലോക്ക് രണ്ടാംഘട്ടം ഇന്ന് ആരംഭിച്ചു. രാത്രി കർഫ്യൂവിന്റെ സമയം കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വന്നത്.
കണ്ടെയ്ൻമെൻറ് സോണുകളിൽ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് രോഗം പടരാൻ സാധ്യതയുള്ള ബഫർസോണുകൾ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താം. 65 വയസ്സിന് മുകളിലുള്ളവർ, പത്തുവയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, ഗുരുതരമായ രോഗമുള്ളവർ എന്നിവർ വീടുകളിൽത്തന്നെ കഴിയണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂലൈ 31 വരെ കർശനമായ ലോക്ക്ഡൗൺ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു. ആരോഗ്യസംബന്ധമായ കാരണങ്ങൾക്കും അത്യാവശ്യസേവനങ്ങൾക്കും സാധങ്ങൾക്കും വേണ്ടിയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്ര അനുവദിക്കില്ല.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലനകേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും. ഇതിനായി പ്രത്യേക നിർദേശങ്ങൾ വരും. സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലനകേന്ദ്രങ്ങൾ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്ര, മെട്രോ റെയിൽ, സിനിമാതിയേറ്റർ, ജിം, നീന്തൽക്കുളങ്ങൾ, പാർക്ക്, ബാർ, ഓഡിറ്റോറിയം, മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങൾ, വലിയ കൂട്ടംചേരലുകൾ ഇവയൊക്കെ അനുവദിക്കുന്നത് കേന്ദ്രതീരുമാനപ്രകാരം.
രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ തുടരും. കർഫ്യൂ ഉറപ്പാക്കാൻ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കം നിയമനടപടികൾ സ്വീകരിക്കാം. വ്യവസായശാലകളുടെ പ്രവർത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും.
പാലക്കാട് 17 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 11 പേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർ:
- കുവൈത്തിൽ നിന്നു വന്ന പരുതൂർ സ്വദേശി (30 പുരുഷൻ)
- കുവൈത്തിൽ നിന്നു വന്ന തച്ചനാട്ടുകര സ്വദേശി (47 പുരുഷൻ)
- ഡൽഹിയിൽ നിന്നു വന്ന ശ്രീകൃഷ്ണപുരം സ്വദേശികളായ അച്ഛനും(56) മകളും (17)
- ഡൽഹിയിൽ നിന്നു വന്ന പരുതൂർ സ്വദേശി (39 പുരുഷൻ)
- ഒമാനിൽ നിന്നു വന്ന തിരുമിറ്റക്കോട് സ്വദേശി (24 പുരുഷൻ)
- ഒമാനിൽ നിന്നു വന്ന കിഴക്കഞ്ചേരി സ്വദേശി (39 പുരുഷൻ)
- ഒമാനിൽ നിന്നു വന്ന നെല്ലായ ഇരുമ്പാലശ്ശേരി സ്വദേശി (23 പുരുഷൻ)
- തമിഴ്നാട്ടിൽ നിന്നു വന്ന ശ്രീകൃഷ്ണപുരം സ്വദേശി (48 പുരുഷൻ)
- തമിഴ്നാട്ടിൽ നിന്നു വന്ന മാത്തൂർ കിഴക്കത്തറ സ്വദേശി (67 സ്ത്രീ)
- യുഎഇയിൽ നിന്നു വന്ന പേരൂർ സ്വദേശി (32 പുരുഷൻ)
- ദുബായിൽ നിന്നു വന്ന എലപ്പുള്ളി സ്വദേശി (51 പുരുഷൻ)
- ഖത്തറിൽ നിന്നു വന്ന കൊഴിഞ്ഞാമ്പാറ സ്വദേശി(58 സ്ത്രീ)
- ഖത്തറിൽ നിന്നു വന്ന കോങ്ങാട് സ്വദേശിയായ ഗർഭിണി (24)
- മുംബൈയിൽ നിന്നു വന്ന കാഞ്ഞിരപ്പുഴ സ്വദേശി(27 സ്ത്രീ)
- സൗദിയിൽ നിന്നു വന്ന കുമരംപുത്തൂർ സ്വദേശി (49 പുരുഷൻ)
- സൗദിയിൽ നിന്നു വന്ന പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ)
തൃശൂർ ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്;16 പേർ രോഗമുക്തർ
തൃശൂർ ജില്ലയിൽ ബുധനാഴ്ച ഇന്ന് 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി.
ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആൺകുട്ടി, ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (33, പുരുഷൻ), ജൂൺ 25 ന് ദുബൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (45, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷൻ), ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന പോർക്കുളം സ്വദേശി (58, പുരുഷൻ), ജൂൺ 16 ന് മാൾഡോവയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 23 ന് അജ്മാനിൽ നിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് വെല്ലൂരിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ചെന്നൈയിൽ നിന്ന് ജൂൺ 24 ന് വന്ന പടിയൂർ സ്വദേശി (52, സ്ത്രീ), ജൂൺ 25 ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂൺ 24 ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെൽവേലിയിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂൺ 19 ന് യു.എ.ഇ.യിൽ നിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷൻ), (23, സ്ത്രീ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെൻമണിക്കര സ്വദേശി (37, സ്ത്രീ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി.
ജില്ലയിൽ മൂന്ന് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 11, 12 വാർഡുകൾ, തൃശൂർ കോർറേഷനിലെ 51ാം ഡിവിഷൻ എന്നിവ പുതിയ കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്ടർ ഉത്തരവിട്ടു. കാട്ടകാമ്പാൽ, വെള്ളാങ്കല്ലൂർ, കടവല്ലൂർ ഗ്രാമപഞ്ചായത്തുകൾ, കുന്ദംകുളം നഗരസഭ എന്നിവയിലെ മുഴുവൻ പ്രദേശങ്ങളേയും തൃശൂർ കോർപ്പറേഷനിലെ മൂന്ന്, 32 ഡിവിഷനുകളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.
തൃശൂർ കോർപറേഷനിലെ 35, 36, 39, 48, 49, 51 ഡിവിഷനുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ വാർഡുകളിലും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 11, 12 വാർഡുകളിലും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരും.
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ
ഇന്ന് നാലുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
- 38 വയസുള്ള പുരുഷൻ – ചെമ്പഴന്തി സ്വദേശി – ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി.
- 47 വയസുള്ള പുരുഷൻ – പൂന്തുറ സ്വദേശി – കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വിൽപന നടത്തുന്നയാൾ – ശക്തമായ പനിയെതുടർന്ന് ജൂൺ 29ന് ആശുപത്രിയിൽ അഡ്മിറ്റ് ആയി. അന്നുതന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
- 25 വയസുള്ള പുരുഷൻ – ഇടവ സ്വദേശി – ദോഹയിൽ നിന്നുമെത്തി.
- 28 വയസുള്ള പുരുഷൻ – പിരപ്പൻകോട് സ്വദേശി – ബാംഗ്ലൂരിൽ നിന്നുമെത്തി.
ഇന്ന് ജില്ലയിൽ പുതുതായി 887 പേർ രോഗനിരീക്ഷണത്തിലായി. 84 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
- ജില്ലയിൽ 26,803 പേർ വീടുകളിലും 1,972 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
- ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 37 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ ആകെ221 പേർ നിരീക്ഷണത്തിലുണ്ട്.
- ഇന്ന് 372 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 426 പരിശോധന ഫലങ്ങൾ ലഭിച്ചു.
- ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1972 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ
കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി ഒരറിയിപ്പുാകുന്നതുവരെ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. പുതിയ റേഷൻ കാർഡിനുളള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രം നൽകണം. ആവശ്യമായ അനുബന്ധരേഖകളും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷയിന്മേലുള്ള ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ അറിയിക്കുന്ന മുറയ്ക്ക് ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും അറിയിപ്പിൽ പറയുന്നു.
കോട്ടയത്ത് നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈറ്റില്‍നിന്ന് ജൂണ്‍ 16ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പൂഞ്ഞാര്‍ സ്വദേശി(25), മുബൈയില്‍നിന്ന് ജൂണ്‍ 20ന് എത്തി തെങ്ങണയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22), ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.
കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 40 പേര് പാലാ ജനറല്‍ ആശുപത്രിയിലും 34 പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര് കോട്ടയം ജനറല്‍ ആശുപത്രിയിലും മൂന്നു പേര് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറു പേര് കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്
രോഗമുക്തരായവര്‍
1. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിനി(24)
2. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി(36)
3. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(25)
4. മുംബൈയില്‍നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(25)
5. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച കൂട്ടിക്കല്‍ സ്വദേശി(65)
6. മസ്കറ്റില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(59)
കൊല്ലം ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര് വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ കസാഖിസ്ഥാനില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്. വെളിയം സ്വദേശി(65 വയസ്), ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശി(58), കുണ്ടറ സ്വദേശി(24) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വെളിയം സ്വദേശി ജൂണ്‍ 29 ന് സൗദിയില്‍ നിന്നും എത്തിയതാണ്. കോഴിക്കോട്റാപ്പിഡ് ടെസ്റ്റ് നടത്തി പോസിറ്റീവായതിനെ തുടർന്നു കോഴിക്കോട് കോവി ഡ് പ്രാരംഭ പരിശോധനാ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി.
ഉമ്മന്നൂര്‍ വിലങ്ങറ സ്വദേശി ഭാര്യയും എട്ടു മാസം ഗര്‍ഭിണിയായ മരുമകളോടൊപ്പം ജൂണ്‍ 16 ന് ഡല്‍ഹിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ(ജൂലൈ 1) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുണ്ടറ സ്വദേശി ജൂണ്‍ 29 ന് കസാഖിസ്ഥാനില്‍ നിന്നും എത്തി തിരുവനന്തപുരത്ത് ജനറൽ ആശു പത്രിയിൽ സ്രവം ശേഖരിച്ചു. തുടർന്ന് നെയ്യാറ്റിൻ കരയിൽ പ്രത്യേകം നിരീക്ഷണത്തിലാക്കി. കോവിഡ് . പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഐരാണിമുട്ടം ഹോമിയോപ്പതി എം സി എച്ചിൽ ചികിത്സയിലാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.