തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവും അതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും പ്രതിദിനം കുതിച്ചുയരുകയാണ്. ഇന്നും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് കേരളത്തിൽ 300ൽ അധികം കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. 339 പേർക്ക് ഇന്ന് കോവിഡ് സ്ഥീരികരിച്ചപ്പോൾ അതിൽ 149 പേരാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നവർ. ഇതാദ്യമായാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് സർക്കാർ മുന്നറിയിപ്പ് തരുന്നു. സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അതിലേക്ക് വലിയതോതിൽ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒപ്പം നഗരങ്ങൾ കേന്ദ്രീകരിച്ച് രോഗബാധ രൂക്ഷമായ ക്ലസ്റ്ററുകൾ രൂപപ്പെടാമെന്നും കോവിഡ് സൂപ്പർ സ്പ്രെഡിലേക്ക് പോവാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ്
കേരളത്തിൽൽ ഇന്ന് പുതിയതായി 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. ചികിത്സയിലായിരുന്ന 149 പേർ രോഗമുക്തിയും നേടി. സമ്പർക്കത്തിലൂടെ 149 പേർക്കാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത 7 പേരും ഉൾപ്പെടുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് എത്തിയവരും 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. നാല് ആരോഗ്യ പ്രവർത്തകർക്കും ബിഎസ്ഇ, ബിഎസ്എഫ്, ഐടിബിപി വിഭാഗത്തിലുലുള്ള ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം – 95
- മലപ്പുറം – 55
- പാലക്കാട് -50
- തൃശൂർ – 27
- ആലപ്പുഴ– 22
- ഇടുക്കി – 20
- എറണാകുളം – 12
- കാസർഗോഡ് – 11
- കൊല്ലം – 10
- കോഴിക്കോട്-8
- കണ്ണൂർ – 8
- കോട്ടയം – 7
- വയനാട്- 7
- പത്തനംതിട്ട – 12
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം – 9
- കൊല്ലം – 10
- പത്തനംതിട്ട – 7
- ആലപ്പുഴ – 7
- കോട്ടയം – 8
- ഇടുക്കി – 8
- കണ്ണൂർ – 16
- എറണാകുളം – 15
- തൃശൂർ – 29
- പാലക്കാട് – 17
- മലപ്പുറം – 6
- കോഴിക്കോട് – 1
- വയനാട് – 3
- കാസർഗോഡ് – 13
കൂടുതൽ ക്ലസ്റ്ററുകൾക്കും സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങാനും സാധ്യത
നഗരങ്ങൾ കേന്ദ്രീകരിച്ച് രോഗബാധ കൂടുതലായ കൂടുതൽ ക്ലസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നീങ്ങാനുമുള്ള സാധ്യത ഏറിവരുകയാണെന്ന് ഇന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെ വൻനഗരങ്ങളിൽ പലതിലും ഈ സ്ഥിതി ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം രോഗം വ്യാപിക്കാനുള്ള സാധ്യത വലിയ രീതിയിൽ വർധിച്ചിരിക്കുന്നു. അതിനാൽ ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർണായക ഘട്ടം; സമൂഹ വ്യാപനത്തിലേക്ക് അടുക്കുന്നു
കോവിഡ് 19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. വലിയ ആശങ്കയുള്ള ഘട്ടം. സമൂഹവ്യാപനത്തിലേക്ക് വലിയ തോതിൽ അടുക്കുകയാണെന്നും മുഖ്യമന്ത്രി. ഒരു മത്സ്യമാർക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവന്തപുരം നഗരത്തെ മുഴുവൻ ലോക്ക്ഡൗണിലേക്ക് നയിച്ചു. തലസ്ഥാന നഗരിയിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. ഇത്തരം പ്രതിഭാസങ്ങൾ കൊച്ചിയിലടക്കം കാണുന്നുണ്ട്. നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങൾ സമൂഹത്തിന്റെ രക്ഷയ്ക്കെന്ന് മുഖ്യമന്ത്രി
നിലവിലുള്ള നിയന്ത്രണങ്ങൾ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അത് പാലിക്കുന്നില്ലായെങ്കിൽ സൂപ്പർ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും എത്തും. ഇതിന് അധികം സമയം വേണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കാൻ സാധിക്കണം. രോഗംബാധിച്ചവരുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നാളെ ദു:ഖിക്കാതിരിക്കാനാണ്. എല്ലാവരും സഹകരിക്കണം. തമിഴ്നാട് പൊലീസുമായി സഹകരണം തുടരും. പൂന്തുറയിൽ ഒരു ലക്ഷം മാസ്ക് പൊലീസ് സൗജന്യമായി വിതരണം ചെയ്തു. തിരുവനന്തപുരത്ത് ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്കായി പൊലീസ് സഹായം എത്തിക്കുന്നുണ്ട്.
മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണം വിതരണം ചെയ്യുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ സ്തംഭനത്തിലേക്ക് നയിക്കും. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരും കാണിക്കണം. അതൊഴിവാക്കാൻ നല്ല ജാഗ്രതയിൽ ജീവിതം തുടരാനാവണമെന്നും മുഖ്യമന്ത്രി പറഖഞ്ഞു.
മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ തമിഴ്നാട്ടിലേക്ക് പോകുന്നതും വരുന്നതും തടഞ്ഞിട്ടുണ്ട്. ഇത് പ്രയാസമുണ്ടാക്കുമെന്ന് നല്ല നിശ്ചയമുണ്ട്. പക്ഷെ രോഗവ്യാപനത്തിന് ഇടയാക്കും വിധം പരസ്പര ബന്ധവും യാത്രയും ഇപ്പോൾ അനുവദിക്കാനാവില്ല.
ചിലത് അനുഭവത്തിൽ നിന്ന് പഠിക്കണം. ഒരാൾ സംസ്ഥാനത്തിന് പുറത്തുപോയി മത്സ്യം വാങ്ങി തിരിച്ച് വന്ന് ഇവിടെ കച്ചവടം ചെയ്തു. അദ്ദേഹത്തിലൂടെ മാത്രം 21 പേർക്ക് രോഗം ലഭിച്ചു. ഇത്തരം കാര്യങ്ങൾ അനുഭവത്തിൽ വന്നു. ആ സാഹചര്യത്തിൽ ഈ പറയുന്ന യാത്രകൾ നിർബന്ധമായും ഒഴിവാക്കണം.
കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചത് 6534 പേർക്ക്
ഇന്ന് 339 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6534 ആയി വർധിച്ചു. ഇതിൽ 2795പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
185960 പേർ നിരീക്ഷണത്തിൽ
വിവിധ ജില്ലകളിലായി 185960 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3261 പേർ ആശുപത്രികളിലാണ്.
ഇന്ന് 12592 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു
സംസ്ഥാനത്ത് ഇന്ന് കോവിഡ് പരിശോധനയ്ക്കായി 12592 സാമ്പിളുകൾ അയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 220607 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 4854 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്.
സെന്റിനൽ സർവേയ്ലൻസിന്റെ ഭാഗമായി 66934 സാമ്പിളുകൾ പരിശോധിച്ചതിൽ 63199ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആകെ 370219 പേർക്ക് റൊട്ടീൻ, സെന്റിനൽ, ട്രൂനാറ്റ്, സെബി നാറ്റ് ടെസ്റ്റുകൾ നടത്തി.
181 ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ആകെ 181 പ്രദേശങ്ങളാണ് നിലവിൽ ഹോട്ട്സ്പോട്ട് പട്ടികയിലുള്ളത്. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.
എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4), ഇടുക്കി ജില്ലയിലെ കുമാരമംഗലം (14), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (12), വയനാട് ജില്ലയിലെ മേപ്പാടി (19, 22), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (6), തൃശൂര്‍ ജില്ലയിലെ നടത്തറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (2), പാറക്കടവ് (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 181 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാന ഭരണത്തിന്റെ നിർണായക സ്ഥാനത്തുള്ള ചീഫ് സെക്രട്ടറിക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചു. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല. എന്നാൽ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോൾ നെഗറ്റീവായത്.
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി. ജില്ലയിൽ മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

പൂന്തുറയിൽ സൂപ്പർ സ്പ്രെഡായി. അവിടെ തന്നെ ഇതേ രീതി തുടരുകയാണ്. അതിനാലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. സെന്റിനൽ സർവൈലൻസ് ഊർജ്ജിതപ്പെടുത്തി. ആന്റിജൻ പരിശോധന വ്യാപകമാക്കും. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ക്ലസ്റ്ററായി തിരിക്കും
പൂന്തുറ അടക്കമുള്ള പ്രദേശത്തെ പ്രത്യേക ക്ലസ്റ്ററായി തിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക ഒപി സൗകര്യം ഒരുക്കും.

കോണ്ടാക്ട് ട്രേസിങ് വിപുലമാക്കി. കണ്ടെയ്ൻമെന്റ് സോണിൽ എല്ലാവരെയും ക്വാറന്റൈൻ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കാൻ പൊലീസ് ഇടപെടുന്നു. ദൈനംദിന റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ആരോഗ്യം, പൊലീസ്, മീഡിയ, ഫയർ ഫോവ്സ്, റവന്യു, ഭക്ഷണശാലകൾ തുടങ്ങിയവയുമായി ഏകോപനം ഉറപ്പാക്കി. കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനം സർക്കാർ സ്വകാര്യ മേഖലയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർശനമായ ട്രിപ്പിൾ ലോക്ക്ഡൗൺ
കർശനമായ ട്രിപ്പിൾ ലോക്ക്ഡൗണാണ് പൂന്തുറയിൽ നടപ്പാക്കുന്നതെന്നും രോവിട്ടുവീഴ്ച ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുഖ്യമന്ത്രി. ജനം പുറത്തിറങ്ങാതിരിക്കാൻ പൊലീസ് കമാന്റോകളുടെ സേവനം വരെ ഉപയോഗിക്കുന്നു. 500 പൊലീസുകാരെ പൂന്തുറയിൽ മാത്രം വിന്യസിച്ചു. ക്രമസമാധാന പാലന ചുമതലയുള്ള പൊലീസിന്റെ മാത്രം ചുമതലയല്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ഭാഗമായി നിൽക്കുന്നവർ പ്രശ്നത്തിൽ ആരോഗ്യകരമായി ഇടപെടണം. മതനേതാക്കൾ, സമൂഹിക നേതാക്കൾ, തുടങ്ങി ജനങ്ങളിൽ സ്വാധീനമുള്ളവർ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നടപടി സ്വീകരിക്കണം. നല്ല രീതിയിൽ ഇതുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- Read More: തിരുവനന്തപുരത്ത് മൂന്നു ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, കോർപ്പറേഷൻ പരിധിയിൽ കൂടുതൽ ഇളവുകൾ
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രതിസന്ധി
ചികിത്സയിലിരിക്കുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രതിസന്ധി. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന് വാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്തത് നിരവധി കോവിഡ് ഇതര രോഗികളെ പ്രയാസത്തിലാക്കി. ജില്ലയിലെ ആയിരക്കണക്കിന് രോഗികളാണ് ചികിത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 18 രോഗികളെയും കൂട്ടിരിപ്പുകാരെയും ഇവിടെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഒപി പ്രവര്‍ത്തിച്ചാലും കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്ത അവസ്ഥയാണ്.
കൊച്ചി നഗരത്തില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി
കൊച്ചി: കൊച്ചി നഗരത്തില്‍ കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഉറവിടം കണ്ടെത്തുന്നതിനാല്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലുവയിൽ പുതിയ കണ്ടെയ്ൻമെന്റ് സോമുകൾ
ആലുവ മുന്‍സിപ്പാലിറ്റിയിലെ 8, 21 വാര്‍ഡുകളെക്കൂടി കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിലെ അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ എട്ട് മണിമുതല്‍ ഒരുമണിവരെ മാത്രമായിരിക്കും ഇവയുടെ പുതുക്കിയ പ്രവര്‍ത്തന സമയം. കണ്ടെയ്മെന്റ് സോണുകളിലെ സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി സൗകര്യം മാത്രമാണ് ഏർപ്പെടുത്തുക.
ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകൾ അടയ്ക്കും
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകൾ അടയ്ക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ചെല്ലാനം പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആക്ടീവ് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. നായരമ്പലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ ഇന്ന് അര്‍ദ്ധരാത്രിയോടെ കണ്ടെയ്ൻമെന്റ് സോണില്‍ നിന്നും ഒിവാക്കുമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയ്ക്കായി പ്രത്യേക സൗകര്യം
എറണാകും ജനറല്‍ ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധനയ്ക്കായി സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ രണ്ട് ദിവസത്തിനുളളില്‍ പി.വി.എസ് ആശുപത്രിയിലും കോവിഡ് രോഗലക്ഷണമുള്ളവർക്ക് പരിശോധനാ സൗകര്യം ഒരുക്കും.
ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 15 പേർ ജില്ലയിൽ രോഗമുക്തി നേടി. ഇന്ന് 681 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13586 ആണ്. ഇതിൽ 11707 പേർ വീടുകളിലും, 516 പേർ കോവിഡ് കെയർ സെന്ററുകളിലും 1363 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെയും ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിയുടെയും സമ്പർക്കപട്ടികയിലുള്ള 31 വയസുള്ള എത്തല സ്വദേശിനി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 16 വയസുള്ള തൃക്കാക്കര സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസുള്ള ചൂർണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 31 വയസുള്ള ചൂർണിക്കര സ്വദേശിനി. എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന 41 വയസ്സുള്ള എറണാകുളം സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം ബാധിച്ച മറ്റുള്ളവർ:
- ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി.
- ജൂൺ 18 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള വടുതല സ്വദേശി
- ജൂലൈ1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നെത്തിയ 37 വയസുള്ള ചേന്ദമംഗലം സ്വദേശിനി
- ജൂലൈ 2 ന് ബാംഗ്ലൂർ – കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 30 വയസുള്ള ഉത്തർപ്രദേശ് സ്വദേശി.
- ജൂലൈ 6 ന് ബാഗ്ലൂർ – കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 29 വയസുള്ള തമിഴ്നാട് സ്വദേശി.
- ജൂലൈ 6 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശി.
- ജൂലൈ 7 നു ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള ഹരിയാന സ്വദേശി.
- ജൂൺ 13 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഇടപ്പള്ളി സ്വദേശി.
- ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.
മലപ്പുറത്ത് 55 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര് പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 30 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
- ജൂണ്‍ 28 ന് രോഗബാധിതനായ ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ വട്ടംകുളം നടുവട്ടം സ്വദേശിനി (58).
- ജൂണ്‍ 30 ന് രോഗബാധ സ്ഥിരീകരിച്ച താനാളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനാളൂര്‍ സ്വദേശി (18).
പൊന്നാനിയിലെ ട്രോമ കെയര്‍ വളണ്ടിയര്‍ പൊന്നാനി കെ.കെ. ജംഗ്ഷന് സ്വദേശി (24). - പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പൊന്നാലി ഈശ്വരമംഗലം സ്വദേശി (45). വട്ടംകുളം സ്വദേശി (33). കരുനാഗപ്പള്ളി സ്വദേശി (34).
- പൊന്നാനി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരന് പൊന്നാനി സ്വദേശി (53).
- ബാങ്ക് ജീവനക്കാരനായ പൊന്നാനി സ്വദേശി (38).
- പൊന്നാനി വെള്ളേരി സ്വദേശിയായ പാചക വാതക വിതരണക്കാരന് (29).
- കുറ്റിപ്പുറം പേരശനൂര്‍ സ്വദേശിനിയായ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (42).
- പൊന്നാനി നഗരസഭാ ജീവനക്കാരിയായ പള്ളിപ്പുറം സ്വദേശിനി (23).
- പൊന്നാനി വെള്ളേരി സ്വദേശിയായ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ (29).
- പൊന്നാനി നഗരസഭ കൗണ്‍സിലര്‍ പൊന്നാനി കറുകത്തിരുത്തി സ്വദേശി (43).
- ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിനിയുമായി ബന്ധമുണ്ടായ എടപ്പാള്‍ കൊട്ടംകുളം സ്വദേശിനി (25), പൊന്നാനി സ്വദേശിയായ ബാങ്ക് ജിവനക്കാരന് (51), വേങ്ങര സ്വദേശി (17).
- സാമൂഹ്യ പ്രവര്‍ത്തകയായ പൊന്നാനി സ്വദേശിനി (49).
- പൊന്നാനി പാണ്ടിതുറ സ്വദേശി ബി.എസ്.എന്‍.എല്‍. ജീവനക്കാരന് (38).
- എടപ്പാള്‍ കണ്ടനകം സ്വദേശി പന്തല്‍ തൊഴിലാളി (51).
- പെരുമ്പടപ്പ് സ്വദേശി (54).
- പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (42).
- പൊന്നാനി മരക്കടവ് സ്വദേശിയായ കോസ്റ്റല്‍ വാര്ഡന് (25).
- എടപ്പാള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ആലങ്കോട് സ്വദേശിനി (22)
ജൂണ്‍ 21 ന് ഛത്തിസ്ഗഡില്‍ നിന്നെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി (36), ജൂലൈ ഒന്നിന് ബംഗളൂരുവില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (70) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.
വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ:
ജൂലൈ ആറിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മങ്കട സ്വദേശി (54).
- ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുല്പറ്റ കളത്തുംപടി സ്വദേശി (36).
- ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി (65).
- ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സ്വദേശി (30).
- ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ കാപ്പില്‍ സ്വദേശിനി ഒരു വയസുകാരി. ജൂണ്‍ 25 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മള ചെങ്ങാട്ടൂര്‍ സ്വദേശി (46).
- ജൂണ്‍ 25 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് സ്വദേശിനി (21).
- ജൂണ്‍ എട്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി തേഞ്ഞിപ്പലം സ്വദേശി (29).
- ജൂലൈ ഏഴിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ മണ്ണിപ്പൊയില്‍ സ്വദേശി (31).
- ജൂണ്‍ 19 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് സ്വദേശി (55).
- ജൂലൈ ഏഴിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി (54).
- ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ കൊട്ടപ്പുറം സ്വദേശി (30).
- ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി മൂന്ന് വയസുകാരന്. ജൂലൈ അഞ്ചിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം സ്വദേശി (27).
- ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം പനക്കാട് സ്വദേശി (36).
- ജൂലൈ എട്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ സ്വദേശിനി (54).
- ജൂണ്‍ 19 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് സ്വദേശി (23).
- ജൂണ്‍ 20 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (38).
- ജൂണ്‍ 25 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (ഏഴ് വയസ്).
- ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി നെടുവ സ്വദേശി (30).
- ജൂണ്‍ 23 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനി (38).
- ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ ചെമ്മലശേരി സ്വദേശി (41).
- ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ കന്മനം സ്വദേശി (23).
- ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുഴത്താട്ടിരി കടുങ്ങപുരം സ്വദേശിനി (24).
- ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി താമരശ്ശേരി സ്വദേശിനി (20).
- ജൂലൈ നാലിന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് ആക്കോട് സ്വദേശി (48).
- ജൂണ്‍ 22 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ സ്വദേശിനി (19).
- ജൂണ്‍ 30 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (17).
- ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ കാളികാവ് പൂങ്ങോട് സ്വദേശി (29).
- ജൂലൈ അഞ്ചിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലങ്കോട് ഒതളൂര്‍ സ്വദേശി (40)
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ആറ് പേര് കൂടി ഇന്ന് രോഗമുക്തരായി. നിലവിൽ രോഗബാധിതരായി 431 പേര് ചികിത്സയില്‍ കഴിയുന്നു.
മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത
മലപ്പുറം ജില്ലയില്‍ പല മേഖലകളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ കലക്ടര്‍ കെ ഗോപാലകൃഷ്ണന് മുന്നറിയിപ്പ് നല്കി.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തോത് കൂടുതലായ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇതിനു പുറമെ പൊന്നാനി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു.
പൊന്നാനിയിൽ ലോക്ക്ഡൗൺ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.
പൊന്നാനിയിലെ നിയന്ത്രണങ്ങൾ ചുവടെ ചേർക്കുന്നു:
- മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്.
- വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തു കൂടാന്‍ അനുമതിയുള്ളൂ. പാല്, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
- ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശ പരിധിയില്‍ ഉണ്ടാവാന്‍ പാടുള്ളതല്ല.
- അവശ്യവസ്തുക്കള്‍ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.
- നഗരസഭാ പരിധിയില്‍ റേഷന്‍ കടകള്‍ക്ക് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ.
- രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഈ കടകളും പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
- കടയില്‍ ഒരേ സമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളില്‍ കൂടുതല്‍ പാടില്ല.
- കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
- സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാ അകലം പാലിക്കുന്നതിലേക്കായി പ്രത്യേകം അടയാളങ്ങള്‍ (45 സെ.മി ഡയാമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം.
- സാനിറ്റെസര്‍ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുളള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
- നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കും.
- സ്ഥാപനങ്ങളില്‍ പണമിടപാട് പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തണം.
- ഈ മേഖലകളില്‍ ഫുട്ബോള്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങള്‍, പൊതുസ്ഥലങ്ങളിലൂടെയുള്ള വ്യായാമത്തിനായുള്ള നടത്തം, ടറഫിലെ കളികള്‍ എന്നിവ നിരോധിച്ചു.
- മത്സ്യ മാംസാദികളുടെ വില്പന, വിതരണം എന്നിവ നിരോധിച്ചു.
- ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്സലായി നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല.
- കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സേവനം നല്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.
- അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരും പൊന്നാനി നഗരസഭാ പരിധില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവരും വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്.
- ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല.
- പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം. യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പെട്രോള്‍ പമ്പുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
- ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടുള്ളതല്ല.
- രാഷ്ട്രീയമോ സാംസ്കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല.
- നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും.
- മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവയും അനുവദിക്കും.
പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം
പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ.
ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍
പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
പാലക്കാട് 50 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന്11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ അതിഥി തൊഴിലാളികളാണ്. ജില്ലയിൽ 17 പേർക്ക് രോഗമുക്തി നേടി.
സമ്പർക്കം വഴി ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 43 വയസ്സുള്ള മേഴത്തൂർ സ്വദേശിനിക്കാണ് സമ്പർക്ക രോഗബാധ. കുവൈത്തിൽ നിന്നും വന്ന ഇവരുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെ പട്ടിക ചുവടെ ചേർക്കുന്നു:
- സൗദിയിൽ നിന്ന് വന്ന കുമരം പുത്തൂർ സ്വദേശി (26 പുരുഷൻ), യാക്കര സ്വദേശി (50 പുരുഷൻ), തച്ചമ്പാറ സ്വദേശികളായ മൂന്നുപേർ (48 സ്ത്രീ,22,29 പുരുഷന്മാർ), ജൂൺ 22ന് വന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി (33 പുരുഷൻ), കടമ്പഴിപ്പുറം സ്വദേശി (33 പുരുഷൻ), കുളപ്പുള്ളി സ്വദേശി (48 പുരുഷൻ), പഴമ്പാലക്കോട് സ്വദേശി (39 പുരുഷൻ)
- യുഎഇയിൽ നിന്ന് വന്ന തിരുവേഗപ്പുറ സ്വദേശി(31 പുരുഷൻ), കുമരം പുത്തൂർ സ്വദേശി (31 പുരുഷൻ), കുളപ്പുള്ളി സ്വദേശി (41 പുരുഷൻ), ജൂൺ 23ന് അല്ലൈനിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി(52 പുരുഷൻ), ദുബായിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (37 പുരുഷൻ).
- ഷാർജയിൽ നിന്നും വന്ന കവളപ്പാറ സ്വദേശി(34 പുരുഷൻ), ഷോർണൂർ സ്വദേശി (26 സ്ത്രീ), കുളപ്പുള്ളി സ്വദേശി (35 പുരുഷൻ), ഷാർജയിൽ നിന്നും വന്ന തേങ്കുറിശ്ശി സ്വദേശി (63 പുരുഷൻ), ഷോർണൂർ സ്വദേശി(42 പുരുഷൻ), പെരിങ്ങോട് സ്വദേശികളായ രണ്ടുപേർ (59 പുരുഷൻ, 58 സ്ത്രീ).
- കർണാടകയിൽ നിന്നു വന്ന പുതുപ്പള്ളി തെരുവ് സ്വദേശി (29 പുരുഷൻ), ഷൊർണൂർ നെടുങ്ങത്തൂർ സ്വദേശി (24 പുരുഷൻ), ബാംഗ്ലൂരിൽ നിന്നും വന്ന കുത്തന്നൂർ സ്വദേശി (49 പുരുഷൻ).
- ഐവറി കോസ്റ്റിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി (45 പുരുഷൻ).
- ഹൈദരാബാദിൽ നിന്നു വന്ന മണ്ണൂർ സ്വദേശികളായ ദമ്പതികൾ (26 സ്ത്രീ, 31 പുരുഷൻ).
- മഹാരാഷ്ട്രയിൽ നിന്നു വന്ന ഷൊർണൂർ സ്വദേശി (11 പെൺകുട്ടി). ജൂൺ 21ന് മുംബൈയിൽ നിന്നും വന്ന കല്ലടിക്കോട് സ്വദേശി (34 പുരുഷൻ)
- ഒമാനിൽ നിന്ന് ജൂൺ 24ന് വന്ന കോട്ടോപ്പാടം സ്വദേശി (28 പുരുഷൻ), കുവൈത്തിൽ നിന്ന് വന്ന പരുത്തിപ്ര സ്വദേശി (34 പുരുഷൻ), ന്യൂസിലാൻഡിൽ നിന്നു വന്ന ഷൊർണൂർ സ്വദേശി (55 സ്ത്രീ).
- പശ്ചിമ ബംഗാളിൽ നിന്ന് ജൂൺ 19ന് വന്ന മൂന്നു പേർ (40,37,47 പുരുഷന്മാർ). ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.
- ഒഡീഷയിൽ നിന്ന് ജൂൺ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് വന്ന മൂന്നുപേർ (33,30,30 പുരുഷന്മാർ). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്.
- ജാർഖണ്ഡിൽ നിന്ന് പവർഗ്രിഡ് കമ്പനിയിൽ ജോലിക്ക് വന്ന 11 പേർ. (31,35,38,53,32,34,43,35,32,24,25 വയസ്സുള്ള പുരുഷന്മാർ). ജൂൺ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
ഇന്ത്യയും യുഎസും ആയുര്‍വേദ മരുന്ന് പരീക്ഷണത്തിനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലേയും യുഎസിലേയും ആയുര്‍വേദ ഡോക്ടര്‍മാരും ഗവേഷകരും ചേര്‍ന്ന് കൊറോണവൈറസിനെതിരായ ആയുര്‍വേദ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധുവാണ് ഇക്കാര്യം പറഞ്ഞത്.
കോവിഡ്-19-ന് എതിരായ പോരാട്ടത്തില്‍ രണ്ടു രാജ്യങ്ങളിലേയും സ്ഥാപനങ്ങളുടേയും ശാസ്ത്രജ്ഞരുടേയും വലിയൊരു ശൃംഖലയെ ഒരുമിച്ചു കൊണ്ടുവന്നുവെന്ന് ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞരും അക്കാദമിക വിദഗ്ദ്ധരും ഡോക്ടര്‍മാരും നടത്തിയ വിര്‍ച്വല്‍ സംവാദത്തില്‍ സന്ധു പറഞ്ഞു.
പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ സമ്പർക്ക പട്ടിക വിപുലം
ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയ പ്രവർത്തകരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെയും ശിശുക്ഷേമസമിതി ചെയര്മാനെയുമാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച ഏരിയാകമ്മിറ്റി അംഗവുമായി സമ്പര്‍ക്കത്തില്‍ വന്നതിനാലാണ് ഇരുവരെയും ക്വാറന്റൈനിലാക്കിയത്. ജില്ലാ സെക്രട്ടറി കെ.പി.ദയഭാനുവിനെയാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 393 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എംഎസ്എഫ് നേതാവിനും സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
Read Also: തിരുവനന്തപുരത്ത് മൂന്നു ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, കോർപ്പറേഷൻ പരിധിയിൽ കൂടുതൽ ഇളവുകൾ
സിപിഎം ഏരിയ കമ്മിറ്റി നേതാവ് പാര്‍ട്ടി മീറ്റിUfലും പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ ജില്ലയില്‍ നടന്ന വിവിധ സമര പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചലിലും ഇദ്ദേഹം പങ്കെടുത്തു. എംഎസ്എഫ് നേതാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആയിരത്തോളം പേര് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെ പത്തനംതിട്ട നഗരസഭ കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്.
തൃശൂരിൽ 27 പേർക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ഇന്ന് 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തകരാണ്.
ചെന്നൈയിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികൾ (59. സ്ത്രീ. 28. പുരുഷൻ). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവർത്തക (28, സ്ത്രീ). അന്നമനട സ്വദേശിയായ ആരോഗ്യപ്രവർത്തക (34. സത്രീ). സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഊരകം സ്വദേശി (60. സ്ത്രീ). നേരത്തെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്റെ അമ്മയായ വലക്കാവ് സ്വദേശി (52. സ്ത്രീ). കുന്നംകുളം സ്വദേശി (50. പുരുഷൻ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:
- ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (26, സ്ത്രീ).
- ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (4 വയസ്സുള്ള ആൺകുട്ടി).
- ജൂലൈ 01 ന് മുംബെയിൽ നിന്ന് വന്ന 3 കാറളം സ്വദേശികൾ (50, പുരുഷൻ, 42, സ്ത്രീ, 17 വയസ്സുള്ള ആൺകുട്ടി).
- ഡൽഹിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (31, പുരുഷൻ).
- വിദേശത്തു നിന്ന് വന്ന കുന്ദംകുളം സ്വദേശി (38. പുരുഷൻ).
- ജൂൺ 27 ന് മുംബെയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (37. പുരുഷൻ).
- ജൂലൈ 04 ന് ചെന്നൈയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (46. സ്ത്രീ).
- ജൂലൈ 03 ന് ഹൈദരാബാദിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24. പുരുഷൻ).
- ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (54. പുരുഷൻ).
- ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32. പുരുഷൻ).
- ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (38. പുരുഷൻ).
- ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (34. പുരുഷൻ).
- ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(29. പുരുഷൻ).
- ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന 37 വയസ്സുകാരൻ. വിദേശത്തു നിന്ന് വന്ന പെരിമ്പിലാവ് സ്വദേശി (46, പുരുഷൻ).
- ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എറിയാട് സ്വദേശി (36. പുരുഷൻ).
- ജൂലൈ 08 ന് മാംഗ്ളൂരിൽ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (48. പുരുഷൻ).
- വിദേശത്തു നിന്ന വന്ന മാടവന സ്വദേശി (30, പുരുഷൻ).
ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി. അതേസമയം ജില്ലയിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.ജൂലൈ 5 ന് പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 07. 10. 11. 15. 17. 19. 25. 26 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.
ഇടുക്കി ജില്ലയില്‍ 20 പേര്‍ക്ക്കോവിഡ്
ജില്ലയില്‍ ആരോഗ്യപ്രവര്ത്തകയ്ക്കുള്പ്പെടെ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേർ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവർ
- ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും കണ്ണൂര്‍ എത്തിയ അടിമാലി സ്വദേശിനി (53).
- ജൂണ്‍ 26 ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ അടിമാലി സ്വദേശി (29).ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാര്‍ സ്വദേശി (35).
- ജൂണ്‍ 30 ന് റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കൊച്ചിയില്‍ എത്തിയ കാമാക്ഷി സ്വദേശി (41).
- ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ കട്ടപ്പന സ്വദേശി (32).
- ജൂണ്‍ 27 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ കാഞ്ചിയാര്‍ സ്വദേശി (38).
- ജൂലൈ നാലിന് റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി (40).
- കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക (46). കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിലെ പാലിയേറ്റിവ് നഴ്സാണ്. ജൂലൈ 07 നാണ് സ്രവ പരിശോധനയ്ക്ക് വിധേയയാക്കിയത്.തമിഴ്നാട് ശങ്കരന്‍കോവിലില്‍ നിന്നും വന്ന മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്. പിതാവ് (70), മാതാവ് (60), മകള്‍ (17) മകന് (20).
- ജൂണ്‍ 25 ന് മധുരയില്‍ നിന്നും കുമളിയില്‍ എത്തിയ പാമ്പാടുംപാറ സ്വദേശിനി (20).
- ജൂണ്‍ 27 ന് ഹൈദരാബാദില്‍ നിന്നും വന്ന വാത്തികുടി സ്വദേശിനി (36).
- ജൂലൈ മൂന്നിന് ഹൈദരാബാദ് നിന്നും ബസില്‍ വന്ന 21 ഉം 22 ഉം വയസുള്ള ഉപ്പുതറ സ്വദേശികള്‍.
- ജയ്പൂരിൽ നിന്നുമെത്തിയ 24 ഉം 30 ഉം വയസുള്ള ദമ്പതികള്‍.
- ജൂണ്‍ 23 ന് ദുബായില്‍ നിന്നും തിരുവനന്തപുരം വഴി എത്തിയ മണിയാറംകുടി സ്വദേശി (39).
- ജൂണ്‍ 23 ന് പാറ്റ്നയില്‍ നിന്നും കൊച്ചിയില്‍ എത്തിയ മണിയാറംകുടി സ്വദേശി (14).
രോഗമുക്തി നേടിയവർ
- മെയ് 22 ന് ഡൽഹിയിൽ നിന്നുമെത്തി ജൂൺ ഒന്നിന് കോവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (30).
- മെയ് 22 ന് ഡൽഹിയിൽ നിന്നുമെത്തി ജൂൺ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (58)
- ജൂൺ 13 ന് ഇറ്റലിയിൽ നിന്നുമെത്തി ജൂൺ 28 ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (21).
- ജൂൺ 13 ന് കുവൈറ്റിൽ നിന്നുമെത്തി ജൂൺ 28 ന് കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (35).
- ജൂൺ 13 ന് കുവൈറ്റിൽ നിന്നുമെത്തി ജൂൺ 24 ന് കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (35).
- ജൂൺ 17 ന് യുഎഇ യിൽ നിന്നുമെത്തി 28 ന് കോവിഡ് സ്ഥിരീകരിച്ച ഉടുമ്പൻചോല സ്വദേശി (28).
- ജൂൺ ഏഴിന് ഡൽഹിയിൽ നിന്നുമെത്തി 24 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തി (27).
- ജൂൺ പത്തിന് ഡൽഹിയിൽ നിന്നുമെത്തി 24 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തി (44).
കാസർഗോട്ട് 11 പേര്‍ക്ക് കൂടി കോവിഡ്
കാസർഗോഡ് ജില്ലയിൽ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡിഎ ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജില്ലയിൽ ചികിത്സയിലായിരുന്ന 15 പേര്‍ക്ക് കോവിഡ് നെഗറ്റിവ് ഫലം ലഭിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- ജൂണ്‍ 20 ന് യു എ ഇ യില്‍ നിന്ന വന്ന 53 വയസുള്ള പള്ളിക്കര സ്വദേശി.
- ജൂണ്‍ 22 ന് യു എ ഇ യില്‍ വന്ന 37 കാരന്,ഖത്തറില്‍ നിന്ന് വന്ന 28 കാരന്. ഇരുവരും ചെമ്മനാട് സ്വദേശികള്‍.
- ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെമ്മനാട് സ്വദേശി.
- ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 30 വയസുള്ള ബളാല്‍ സ്വദേശി.
- ജൂണ്‍ 27 ന് യു എ ഇ യില്‍ നിന്ന് വന്ന 28 വയസുള്ള മഞ്ചേശ്വരം സ്വദേശി.
- ജൂണ്‍28 ന് ഖത്തറില്‍ നിന്ന് വന്ന 52 വയസുള്ള കാസര്‍കോട് സ്വദേശി.
- ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള ചെങ്കള സ്വദേശി.
- ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്ന് വന്ന 29 വയസുള്ള ഈസ്റ്റ് എളേരി സ്വദേശി.
- ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 52 വയസുള്ള കുമ്പള സ്വദേശി.
- ജൂലൈ നാലിന് മംഗളൂരുവില്‍ നിന്ന് കാറില്‍ വന്ന 35 വയസുള്ള ബെള്ളൂര്‍ സ്വദേശി.
കോഴിക്കോട്ട് എട്ടു പേർക്ക് കോവിഡ്
കോഴിക്കോട് ജില്ലയിൽ ഇന്ന് എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുതക്തി നേടി. ഒരാൾക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ. കല്ലായി സ്വദേശിയായ 52 കാരനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 30ന് പ്രദേശത്ത് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ച ഗര്‍ഭിണിയുടെ അമ്മാവന് ഇവരുമായി സമ്പര്‍ക്കത്തിലായിരുന്നു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:
- കല്ലായി സ്വദേശി (39)- ജൂലൈ 4ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി.
- കൊടുവളളി സ്വദേശി (33)- ജൂലൈ 4ന് റിയാദില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി.
- മണിയൂര്‍ സ്വദേശി(61)- ജൂലൈ 7ന് വിജയവാഡയില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ പാലക്കാടെത്തി. തുടര്‍ന്ന് ടാക്സിയില്‍ വീട്ടിലെത്തി.
- രാമനാട്ടുകര സ്വദേശി (38)- ജൂലൈ 1ന് സൗദിയില്‍നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി.
- ഏറാമല സ്വദേശി (44)- ജൂലൈ 5ന് ഖത്തറില്‍നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി.
- മൂടാടി സ്വദേശി (42)- ജൂണ്‍ 25ന് കുവൈത്തില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി.
- നാദാപുരം സ്വദേശി(38)- ജൂലൈ 6ന് ബാഗ്ലൂരില്‍നിന്നും കാറില്‍ തലശ്ശേരിയിലെത്തി. തലശ്ശേരിയിലുളള സഹോദരിയുടെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി
കോഴിക്കോട് കോര്‍പ്പറേഷനും ആരോഗ്യ വകുപ്പും സംയുക്തമായി വലിയങ്ങാടിയില്‍ സൗജന്യ കോവിഡ് 19 നിര്‍ണ്ണയ ക്യാമ്പ് നടത്തി. വലിയങ്ങാടിയിലെ വ്യാപാരിയുടെ ബന്ധുവിന് കഴിഞ്ഞ ദിവസം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തിയത്.
വലിയങ്ങാടിയിലെ കച്ചവടക്കാര്‍, കച്ചവടത്തൊഴിലാളികള്, ചുമട്ടുതൊഴിലാളികള്‍, സമീപത്തെ റസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു. മാനാഞ്ചിറ മോഡേൽ സ്ക്കൂളില്‍ നടന്ന ക്യാമ്പില്‍ 212 പേര് പരിശോധനക്ക് വിധേയരായി.
സ്രവപരിശോധന വര്‍ദ്ധിപ്പിക്കും
കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി കൊവിക്കോട് ജില്ലയിലെ പ്രതിദിന സ്രവ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ജില്ലാതല മെഡിക്കല്‍ എക്സ്പേര്‍ട്ട് കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുറഞ്ഞ സമയത്തിനുളളില്‍ പരിശോധനാഫലം ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.
കോട്ടയത്ത് ഏഴു പേര്‍ക്ക് കോവിഡ്
വിദേശത്തുനിന്നെത്തിയ നാലു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന രണ്ടു പേരും ഉള്‍പ്പെടെ കോട്ടയം ഏഴു പേര്‍ക്ക് ജില്ലയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആറു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാലു പേര് ആശുപത്രിയിലും രണ്ടു പേര് ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്റയിനിലും കഴിയുകയായിരുന്നു.
എട്ടു പേര്‍കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 127 പേരാണ്. ജില്ലയില്‍ ഇതുവരെ ആകെ 294 പേര്‍ക്ക് രോഗം ബാധിച്ചു. 167 പേര് രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവര്‍
- പാറത്തോട് സ്വദേശി(72). സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
- ഖത്തറില്‍നിന്നും ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശി(30).
- ഷാര്‍ജയില്‍നിന്നും ജൂണ്‍ 27ന് എത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനി(41).
- സൗദി അറേബ്യയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ തിരുവാര്‍പ്പ് സ്വദേശി(30).
- സൗദി അറേബ്യയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ കോട്ടയം താഴത്തങ്ങാടി സ്വദേശി(30).
- മുംബൈയില്‍നിന്നും ജൂൺ 30ന് ട്രെയിനില്‍ എത്തി കോട്ടയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശിനി(32).
- ഹൈദരാബാദില്‍നിന്നും വിമാനത്തില്‍ ജൂലൈ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശി(48).
രോഗമുക്തരായവര്‍
- ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിനി(36)
- കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശി(23)
- മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച കരിക്കാട്ടൂര്‍ സ്വദേശി(31)
- കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(30)
- കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ സ്വദേശി(31)
- മധുരയില്‍നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കാരാപ്പുഴ സ്വദേശി(30)
- ജൂണ്‍ 28ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(7). കുട്ടിയുടെ മാതാപിതാക്കള്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.
- രോഗം ഭേദമായ പള്ളിക്കത്തോടുനിന്നുള്ള പെണ്‍കുട്ടിയുടെ സഹോദരി(6).
വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:
- ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 25 കാരന്.
- ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്.
- ജൂലൈ നാലിന് മംഗലാപുരത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വരയാല്‍ സ്വദേശിയായ 20 കാരന്.
- ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി പടിഞ്ഞാറത്തറയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കണിയാമ്പറ്റ സ്വദേശിയായ 40 കാരന്.
- ദുബൈയില്‍ നിന്ന് കോഴിക്കോട് വഴി ജൂണ്‍ 21 ന് ജില്ലയിലെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന മേപ്പാടി സ്വദേശിയായ 24 കാരന്.
- ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് ജില്ലയിലെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന അമ്പലവയല്‍ സ്വദേശിയായ 25 കാരന്.
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്കാണ്. 78 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 58 പേര് നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതം കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്.
ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ ഒരാൾക്ക് കോവിഡ്
ചെന്നിത്തലയിൽ കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദുവദമ്പതികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും മുൻപുള്ള പ്രോട്ടോക്കോളിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയിലെ വാടക വീട്ടിൽ ഭാര്യയേയും ഭർത്താവിനേയും മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരിൽ മാവേലിക്കര വെട്ടിയാർ സ്വദേശി ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവ് കുരമ്പാല സ്വദേശി ജിതിൻ്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. കോവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.