Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി വർധിച്ചു.  തിരുവനന്തപുരം മാണിക്യ വിളാകം സ്വദേശിയുടെ മരണ കാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണ സംഖ്യ വർധിച്ചത്. മാണിക്യവിളാകം സ്വദേശിയായ 76കാരൻ വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരം മെഡി കോളേജിൽ വച്ച് മരിച്ചത്. വൈകിട്ടോടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തേ രോഗം സ്ഥിതീകരിച്ച മെഡിക്കൽ റപ്രസന്ററ്റീവിന്റെ പിതാവാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മറ്റൊരു മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. Read More: ‘സൂപ്പർ സ്പ്രെഡ് സമൂഹ വ്യാപനത്തിന്റെ […]

Covid, covid death

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി വർധിച്ചു.  തിരുവനന്തപുരം മാണിക്യ വിളാകം സ്വദേശിയുടെ മരണ കാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണ സംഖ്യ വർധിച്ചത്. മാണിക്യവിളാകം സ്വദേശിയായ 76കാരൻ വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരം മെഡി കോളേജിൽ വച്ച് മരിച്ചത്. വൈകിട്ടോടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തേ രോഗം സ്ഥിതീകരിച്ച മെഡിക്കൽ റപ്രസന്ററ്റീവിന്റെ പിതാവാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മറ്റൊരു മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More: ‘സൂപ്പർ സ്പ്രെഡ് സമൂഹ വ്യാപനത്തിന്റെ ആദ്യ പടി, കേരളം മുഴുവൻ വ്യാപിക്കാൻ അധികം സമയം വേണ്ട’; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ഇന്ന് മരണം സംഭവിച്ച പൂന്തുറയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളും മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശങ്ങളിലാണെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.

വെള്ളിയാഴ്ച്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ തിരുവനന്തപുരം ജില്ലയിലാണ് സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതലും പൂന്തുറ മേഖലയിലാണ്. 129  പേർക്കാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ  122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഭൂരിപക്ഷവും പൂന്തുറയില്‍ നിന്നുള്ളവരാണ്.

Read More: ലോകത്ത് ഒരിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

6950 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3099പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 3882 പേർ ഇതുവരെ രോഗമുക്തി നേടി. 184112 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്.

കേരളത്തിൽ ഏറ്റവും കൂടുlൽ കോവിഡ് ബാധ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. ഇന്ന് പുതിയതായി 416 പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 112 പേർ രോഗമുക്തിയും നേടി. 204 പേർക്കാണ്  ഇന്ന്  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Read More: കോവിഡ്-19: ഇന്ത്യയും യുഎസും ആയുര്‍വേദ മരുന്ന് പരീക്ഷണത്തിനൊരുങ്ങുന്നു

രാജ്യത്ത് കോവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക് കടക്കുകയാണ്. വ്യാഴാഴ്ച മാത്രം 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 475 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി.

രാജ്യത്തൊട്ടാകെ 2,76,685 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21,604 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസിലുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid 19 cases death news

Next Story
ലോകത്ത് ഒരിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രിKK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com