ചികിത്സ തേടിയില്ല; കോവിഡ് ബാധിതരായ മലയാളി ദമ്പതികള്‍ മരിച്ചു

ഒരാഴ്ചയിലേറെയായി ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ബന്ധുക്കളോട് ശാരീരികാസ്വസ്ഥതകളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചികിത്സ തേടേണ്ടതിന് മാത്രമുള്ള പ്രശ്‌നങ്ങളില്ലെന്നായിരുന്നു പറഞ്ഞിരുന്നത്

Covid

ചെന്നൈ: കോവിഡ് ബാധിച്ച് ചെന്നൈയിൽ മലയാളി ദമ്പതിമാർ മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. ഇരുവരേയും വീട്ടിൽ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരാഴ്ചയിലേറെയായി ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ബന്ധുക്കളോട് ശാരീരികാസ്വസ്ഥതകളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചികിത്സ തേടേണ്ടതിന് മാത്രമുള്ള പ്രശ്‌നങ്ങളില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

കുറച്ചു ദിവസങ്ങളായി ഇരുവരെയും പുറത്തേക്ക് കാണാതായതോടെ അയല്‍ക്കാരെത്തി നോക്കുകയായിരുന്നു. ഇരുവരെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

വഴിമധ്യേ ആംബുലന്‍സില്‍ വെച്ച് രവീന്ദ്രന്‍ മരിച്ചു. വന്ദനയ്ക്ക് ചികിത്സ ആരംഭിച്ചെങ്കിലും, വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് മൃതദേഹങ്ങൾ സംസ്കരിക്കും.

സ്വകാര്യ സർവകലാശാലയിൽ പി ആർഒ ആയിരുന്ന രവീന്ദ്രനും, സ്വകാര്യ സ്കൂൾ ടീച്ചർ ആയ വന്ദനക്കും മക്കളില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala couple dies due to covid in chennai

Next Story
ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു; നൽകുന്നത് 3100 രൂപWelfare Pension Kerala Kerala Budget 2020 Thomas Issac
The moderation of comments is automated and not cleared manually by malayalam.indianexpress.com