Kerala Covid-19 News at a Glance: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 91 പേർക്കാണ്. 34 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1231 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് – 14
ആലപ്പുഴ – 11
തിരുവനന്തപുരം – 10
കോട്ടയം – 8
പത്തനംതിട്ട – 7
കോഴിക്കോട് – 7
തൃശൂർ – 6
മലപ്പുറം – 6
വയനാട് – 6
കൊല്ലം – 5
കണ്ണൂർ – 5
എറണാകുളം – 4
കാസർഗോഡ് – 2

സമ്പര്‍ക്കത്തിലൂടെ പത്ത് പേര്‍ക്കാണ്‌ രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,153 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,02,240 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1913 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3813 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 95,397 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 90,662 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,855 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,230 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 6,135 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,26,088 സാമ്പിളുകളാണ് പരിശോധിച്ചത്.

പുതിയതായി 10 ഹോട്ട്സ്‌പോട്ടുകൾ കൂടി

ഇന്ന് 10 സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 158 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

lockdown, ie malayalam

34 പേർക്ക് രോഗമുക്തി

ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേരുടെയും തൃശൂര്‍, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 848 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

മലപ്പുറത്ത് ചികിത്സയിലുള്ളത് 170 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലുള്ളത് 170 പേര്‍. ഇവര്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ടു വീതം തിരുവനന്തപുരം, ആലപ്പുഴ തൃശൂര്‍ സ്വദേശികളുമാണ്. ഓരോ ഇടുക്കി, പത്തനംതിട്ട സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഇക്കൂട്ടത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 231 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

12,743 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 420 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 11,092 പേര്‍ വീടുകളിലും 1,231 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

Also Read: രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ല; പൊലീസ് സ്റ്റേഷനിൽ കടം ചോദിച്ചെത്തി ഒരമ്മ

വയനാട്ടില്‍ 217 പേര്‍ കൂടി നിരീക്ഷണത്തില്‍

കല്‍പ്പറ്റ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 217 പേര്‍ കൂടി നിരീക്ഷണത്തില്‍. ആകെ 3,603 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 289 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് 54 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1991 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.

മാസ്‌കുമായി ഖാദിയും

കണ്ണൂര്‍: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി മാസ്‌ക് നിര്‍മാണം ആരംഭിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ റെഡിമെയ്ഡ് യൂനിറ്റ് ഖാദി ഷര്‍ട്ടിനു വേണ്ടി നെയ്ത കോട്ടണ്‍ തുണി അണുവിമുക്തമാക്കിയാണ് മാസ്‌ക് നിര്‍മിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള മാസ്‌കിനു 15 രൂപയാണ് വില.

മലപ്പുറത്ത് 18 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

മലപ്പുറം: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ 18 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നേരത്തെയുള്ള 13 വാര്‍ഡുകള്‍ക്ക് പുറമെയാണിത്. ഇതോടെ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട വാര്‍ഡുകള്‍ 31 ആയി.

മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, കുറുവ ഗ്രാമ പഞ്ചായത്തിലെ 9, 10, 11, 12, 13 വാര്‍ഡുകള്‍, കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡ്, എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10, 11, 17, 18 വാര്‍ഡുകള്‍ എന്നിവയാണു പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടത്.

ഭക്ഷണശാലകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടി

മലപ്പുറം: കോവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ തുടങ്ങിയ ഭക്ഷണ ശാലകളില്‍ ജൂലൈ 15 വരെ ഭക്ഷണം പാര്‍സലായി നല്‍കാന്‍ മാത്രം അനുമതി. പാര്‍സല്‍ സര്‍വീസ് രാത്രി ഒമ്പത് മണിവരെയും ഹോം ഡെലിവറി രാത്രി 10 മണിവരെയും നടത്താ

നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു മലപ്പുറം കലക്ടര്‍ അറിയിച്ചു. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പൊലീസ്, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ കര്‍ശനമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്ട് 860 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 860 പേര്‍ പുതുതായി നിരീക്ഷണത്തില്‍. ഇവര്‍ ഉള്‍പ്പെടെ ആകെ 8691 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇന്ന് 41 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 155 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 94 പേര്‍ മെഡിക്കല്‍ കോളേജിലും 61 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ്.

ആകെ 2544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 643 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 1860 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 107 പേര്‍ ഗര്‍ഭിണികളാണ്.

വർധിപ്പിച്ച ബസ് നിരക്ക് തൽക്കാലം തുടരണമെന്ന് ഹൈക്കോടതി; സർക്കാർ നടപടിക്ക് സ്റ്റേ

കോവിഡ് പശ്ചാത്തലത്തിൽ വർധിപ്പിച്ച ബസ് നിരക്ക് തൽക്കാലം തുടരണമെന്ന് ഹൈക്കോടതി. ബസ് നിരക്ക് കൂട്ടിയ ഉത്തരവ് പിൻവലിച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കൂട്ടിയ ബസ് നിരക്ക് ഉടമകൾക്ക് ഈടാക്കാം. ബസ് ഉടമ ജോൺസൺ പയ്യപ്പിള്ളി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. ബസുകളിൽ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി നിരക്ക് സർക്കാർ 50 ശതമാനം കൂട്ടിയിരുന്നു. ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പിന്നീട് നിരക്ക് കുറച്ച് ഉത്തരവിറക്കി. ഇതിനുപിന്നാലെയാണ് നിരക്ക് വർധന പിൻവലിച്ചതു മൂലം സർവീസ് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയത്.

തൃശൂർ ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു; ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവായിരുന്ന തൃശൂർ ജില്ലയിൽ ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും ആശങ്ക. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നു. അതീവ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറുത്തുശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്റ് സോണായി തിരിച്ച് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.