Kerala Covid-19 News at a Glance: തിങ്കൾ ചൊവ്വ ദിവസങ്ങളിലായി സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരാനിരിക്കെയാണ് തുടർച്ചയായ മൂന്നാം ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്നക്കം കടക്കുന്നത്. വെള്ളിയാഴ്ച 111 പേർക്കും ശനിയാഴ്ച 108 പേർക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇന്ന് 107 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.

വെള്ളിയാഴ്ചയെ അപേക്ഷിച്ച് ഇന്നലെയും ഇന്നുമായി നെഗറ്റീവ് ഫലം ലഭിച്ചവരുടെ എണ്ണത്തിൽ ചെറിയ വർധനയുണ്ടായി എന്നത് നേരിയ ആശ്വാസം നൽകുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 22 പേർക്കാണ് വെള്ളിയാഴ്ച നെഗറ്റീവ് ഫലം ലഭിച്ചതെങ്കിൽ ഇന്നലെയും ഇന്നുമായി 50 പേർക്കും 42 പേർക്കും നെഗറ്റീവ് ഫലം ലഭിച്ചു.

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കും ഹോട്ടലുകൾക്കും ഷോപ്പിങ്ങ് മാളുകൾക്കും ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തൽക്കാലം തുറന്നു പ്രവർത്തിക്കേണ്ടതില്ലെന്ന് വിവിധ മസ്ജിദുകൾ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 30 വരെ പള്ളികളിൽ നിയന്ത്രണങ്ങൾ തുടരാൻ എറണാകുളം-അങ്കമാലി അതിരൂപതയും തീരുമാനിച്ചു.

സംസ്ഥാനത്ത് കോവിഡ് ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഇതിനായുള്ള മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. വിശദമായി അറിയാം ഇന്ന് കേരളത്തിൽ നിന്നുള്ള കോവിഡ് -19 വാർത്തകൾ.

Kerala Covid Tracker:ഇന്ന് 107 പേർക്ക് കോവിഡ്

ഇന്ന് 107 പേര്‍ക്കാണ് കേരളത്തിൽ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്.

സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

  • രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവർ- 1095 .
  • രോഗമുക്തരായവർ-803

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം-27,
  • തൃശ്ശൂർ- 26,
  • പത്തനംതിട്ട- 13,
  • കൊല്ലം- 9, ആലപ്പുഴ- 7,
  • പാലക്കാട്- 6 ,
  • കോഴിക്കോട്- 6,
  • തിരുവനന്തപുരം- 4,
  • കോട്ടയം-3,
  • കാസര്‍ഗോഡ്-3,
  • കണ്ണൂര്‍- 2,
  • ഇടുക്കി-1

 

ആറ് പുതിയ ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂർ ജില്ലയിൽ നാലും, പാലക്കാട്, വയനാട് ജില്ലകളിലായി ഓരോന്ന് വീതവും ഹോട്ട്സ്പോട്ടുകളാണ് ഇന്ന് കണ്ടെത്തിയത്.

  • കണ്ണൂര്‍ | എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍,
  • പാലക്കാട് | കൊടുവായൂര്‍
  • വയനാട് | പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

41 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.

  • തൃശൂര്‍- 14 (2 പാലക്കാട് സ്വദേശികൾ),
  • കാസര്‍ഗോഡ്- 6 ,
  • പാലക്കാട്- 5,
  • കണ്ണൂര്‍- 5
  • കൊല്ലം-3,
  • ആലപ്പുഴ-3,
  • തിരുവനന്തപുരം-1,
  • പത്തനംതിട്ട-1,
  • കോട്ടയം-1,
  • മലപ്പുറം-1 ,
  • കോഴിക്കോട്-1 (തൃശൂര്‍ സ്വദേശി)

24 മണിക്കൂറിനിടെ 4316 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,324 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 20,362 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്.

1,91,481 പേര്‍ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ 1,87,619

ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും 1,87,619 പേർ ഇതുവരെ സ്ംസ്ഥാനത്ത് തിരിച്ചെത്തി.

  • എയര്‍പോര്‍ട്ട് വഴി തിരിച്ചെത്തിയവർ – 47,033
  • സീപോര്‍ട്ട് വഴി തിരിച്ചെത്തിയവർ – 1621
  • ചെക്ക് പോസ്റ്റ് വഴി സംസ്ഥാനത്തെത്തിയവർ- 1,20,590
  • റെയില്‍വേ വഴി എത്തിയവർ- 18,375

എയര്‍ ഇന്ത്യ പൈലറ്റ് ബിന്ദു സെബാസ്റ്റ്യൻ രോഗമുക്തി നേടി പുറത്തിറങ്ങി

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ പൈലറ്റ് ബിന്ദു സെബാസ്റ്റ്യൻ രോഗമുക്തയായതിനെത്തുടർന്ന് ഇന്ന് ആശുപത്രി വിട്ടു. എറണാകുളം മെഡിക്കല്‍ കോളേജിലായിരുന്നു ബിന്ദു ചികിത്സ തേടിയിരുന്നത്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ബുന്ദുവിന്റെ രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ലഭിച്ചിരുന്നു.

ഏറ്റവും മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്നാണ് ആശുപത്രി വിട്ടശേഷം ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞത്. മികച്ച ചികിത്സയും പരിചരണവും നല്‍കിയ ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കല്‍ കോളേജിനും നന്ദി പറയുന്നു. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ എല്ലാവരും ചികിത്സ തേടേണ്ടതാണ്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്നായി പ്രവാസികളെ സംസ്ഥാനത്ത് തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യത്തിൽ പങ്കാളിയായിരുന്നു എറണാകുളം തേവര സ്വദേശിയായ ബിന്ദു. യുഎഇയില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളെ തിരികെയെത്തിച്ച വിമാനത്തിലായിരുന്നു ഇവർ. അതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റാക്കുകയും മികച്ച ചികിത്സ നല്‍കുകയും ചെയ്യുകയായിരുന്നു.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ തുറക്കും

കോവിഡ് ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇതിനായുള്ള ഉത്തരവും മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചു.

lockdown, working of government offices, kerala, regulations, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

 

ഹോട്സ്പോട്ട്, കണ്ടെയിൻമെന്റ് മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കണമെന്നാണ് സർക്കാർ ഉത്തരവ്.

  • എല്ലാ ജീവനക്കാരും ഹാജരാകണം.
  • മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം.
  • ഏഴു മാസത്തിലധികം ഗർഭിണിയായവരെ ജോലിയിൽ നിന്ന് ഒഴിവാക്കണം.
  • ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും ഇളവ്.
  • വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നു.
  • ഇനി ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽ അവധി തുടരും.

GO Ms No 112 2020 dtd 07.06.2020 by The Indian Express on Scribd

Read More: എല്ലാ സർക്കാർ ഓഫീസുകളും നാളെ മുതൽ തുറക്കാൻ ഉത്തരവ്; ശനിയാഴ്ചകളിൽ അവധി തുടരും

തുറക്കില്ലെന്ന് അറിയിച്ച് കൂടുതൽ മസ്ജിദുകൾ

കൊച്ചി:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മസ്ജിദുകൾ പലതും തുറക്കില്ലെന്ന് ജമാ അത്ത് കമ്മിറ്റികൾ അറിയിച്ചു. എറണാകുളം ജില്ലയിലെ പള്ളികള്‍ തുടര്‍ന്നും അടിച്ചിടുമെന്ന് വിവിധ മുസ്‌ലിം ജമാഅത്തുകളുടെ യോഗത്തില്‍ തീരുമാനമായി. കോഴിക്കോട് മൊയ്‌തീൻ പള്ളിയും നടക്കാവ് പുതിയ പള്ളിയും തുറക്കില്ല. തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദും കണ്ണൂരിലെ അബ്‌റാര്‍ മസ്‌ജിദും തുറക്കില്ല.

ജൂൺ 30 വരെ എറണാകുളം-അങ്കമാലി അതി രൂപതയിലെ പള്ളികളിൽ നിയന്ത്രണങ്ങൾ

കൊച്ചി: ഈ മാസം 30 വരെ പള്ളികളിൽ നിയന്ത്രണങ്ങൾ തുടരാൻ എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചു. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാൻ അതിരൂപത തീരുമാനിക്കുകയായിരുന്നു.

അതിരൂപതയിലെ പള്ളികളിൽ ജൂൺ 30 വരെ നിലവിലെ നിയന്ത്രണം തുടരും. തിരുക്കർമങ്ങൾ ഉണ്ടാകില്ല. എന്നാൽ വ്യക്തിഗത പ്രാർത്ഥനകൾക്കായി ദേവാലയങ്ങൾ തുറന്നിടും. വിവാഹത്തിനു 50 പേരെയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകൾ എന്നിവയ്‌ക്ക് 20 പേരെയും മാത്രമാണ് അനുവദിക്കുക.

Read More: എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂൺ 30 വരെ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം

തിരുക്കർമങ്ങളിൽ 100 പേർ മാത്രം

സർക്കാർ നിർദേശിച്ച പോലെ ജൂൺ ഒൻപതിനു ശേഷം തുറക്കുന്ന പള്ളികളിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്ന എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എത്ര വലിയ ദേവാലയമാണെങ്കിലും നൂറ് പേർ മാത്രമേ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ പാടൂവെന്ന് തൃശൂർ അതിരൂപതയുടെ സർക്കുലറിൽ പറയുന്നു. 65 വയസിനു മുകളിലുള്ളവരും പത്ത് വയസിനു താഴെയുള്ളവരും രോഗലക്ഷണമുള്ളവരും ഗർഭിണികളും ദേവാലയത്തിൽ വരുന്നത് ഒഴിവാക്കണമെന്നും അതി രൂപത വ്യക്തമാക്കി. മുൻപ് എല്ലാ പള്ളികളും അണുവിമുക്തമാക്കണമെന്ന് അതിരൂപത അധികൃതർ ഇടവകകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാർഗനിർദേശം പാലിക്കാൻ കഴിയില്ലെങ്കിൽ പള്ളികൾ തുറക്കുന്നത് നീട്ടണമെന്ന് കോഴിക്കോട് രൂപത

കോഴിക്കോട്: ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും സുരക്ഷാ നടപടികളെയും കുറിച്ച് കോഴിക്കോട് രൂപതയും ഇടവകകൾക്ക് മാർഗനിർദേശങ്ങൾ നൽകി.പള്ളികൾ തുറന്ന് പ്രവർത്തിക്കുമ്പോഴുള്ള നടപടികൾ സ്വീകരിക്കാൻ ഇടവക വികാരി ഇടവക അജപാലന സമിതിയോട് ആലോചിച്ച ശേഷം വിവേകത്തോടെ തീരുമാനമെടുക്കണമെന്ന് രൂപത വ്യക്തമാക്കി.കണ്ടെയ്ൻമെൻറ് സോണുകൾക്ക് പുറത്തുള്ള ദേവാലയങ്ങൾ മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ അനുവാദമുള്ളത്. മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്നു തോന്നുന്നവർ ദേവാലയങ്ങൾ തുറക്കുന്നത് നീട്ടി വയ്ക്കേണ്ടതാണെന്നും രൂപത വ്യക്തമാക്കി.

ആരാധനാലയങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ

  • സംസ്ഥാനത്ത് ആരോധനാലയങ്ങളും ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ അറിയാം:
  • പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്.
  • ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം.
  • കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം.

Read More: ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും നാളെ തുറക്കും; ആശങ്ക

  • ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം.
  • പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.
  • ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ.
  • ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം.
  • ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം.
  • പൊതുസ്ഥലത്ത് തുപ്പരുത്.
  • മാസ്ക് ധരിക്കണം

mask, ie malayalam

  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
  • കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം.
  • ചെരുപ്പുകള്‍ അകത്ത് കടത്തരുത്.
  • നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.
  • ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.
  • കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കാമെന്നാണ് കാണുന്നത്.
  • ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കേണ്ടതാണ്.
  • എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്.
  • വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.
  • ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം.
  • പായ, വിരിപ്പ് എന്നിവ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരേണ്ടതാണ്.
  • അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം.
  • മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം.
  • ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണം
  • ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം.
  • പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്.

ഹോട്ടലുകളും മാളുകളും ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവ് പ്രകാരം സംസ്ഥാനത്തെ ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും ചൊവ്വാഴ്ച മുതലാണ് തുറന്നു പ്രവർത്തിക്കുക. തിങ്കളാഴ്ച മുതലാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ലോക്ക്ഡൗൺ ഇളവ് പ്രകാരം തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തിങ്കളാഴ്ച അണുവിമുക്തമാക്കിയ ശേഷം ചൊവ്വാഴ്ചയോടെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം നൽകിയത്.

 

ഹോട്ടലുകൾക്കുള്ള മാർഗനിർദേശങ്ങൾ

  • ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ, പാഴ്‌സൽ സംവിധാനം പ്രോത്സാഹിപ്പിക്കണം.
  • ഉപഭോക്താവിന് ഭക്ഷണം എത്തിച്ച് നൽകുന്നവർ, വാതിൽ പടിയിൽ പായ്ക്കറ്റ് വയ്ക്കണം. ഉപഭോക്താവുമായി നേരിട്ടുള്ള ബന്ധം അരുത്.
  • റസ്റ്ററന്റ് അധികൃതർ ഹോം ഡെലിവറി സ്റ്റാഫുകളുടെ ശരീരത്തിന്റെ താപനില പരിശോധിക്കണം.
  • ഹോട്ടലുകളുടെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ ഉപയോഗം, താപനില പരിശോധന എന്നിവ നിർബന്ധം.
  • അമ്പത് ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്.
  • സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.
  • കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളേയോ, ജോലിക്കാരേയോ അനുവദിക്കരുത്.
  • ജീവനക്കാർ മുഴുവൻ സമയവും മാസ്‌ക് ധരിക്കണം.

  • ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
  • ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം.
  • ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
  • പാർക്കിങ് സ്ഥലങ്ങളിലും പരിസരത്തും സാമൂഹ്യ അകലം പാലിക്കൽ ഉറപ്പ് വരുത്തണം.
  • ആളുകൾ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
  • ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.
  • അടുക്കളയിൽ, ജോലിക്കാർ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിക്കണം. പരിസരം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.
  • കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.
  • ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.