Kerala Covid-19 News at a Glance: ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരാൻ ഏതാനും ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാവുന്നത്. തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ നൂറിലധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം സമ്പർക്കം കാരണം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും ആശങ്ക ഉയർത്തുന്നു. ഇന്ന് 108 പേര്‍ക്കാണ് കേരളത്തിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 10 പുതിയ ഒരു ഹോട്ട് സ്‌പോട്ടുകൾ കൂടി ഇന്ന് ഉൾപ്പെടുത്തുകയും ചെയ്തു.

അതിനിടെ ഒരു ‘പോസിറ്റീവ്’ വാർത്തയും ഇന്ന് കേട്ടു.  മലപ്പുറത്ത് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ച യുവതി ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്തയാണത്. വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഇരുപത്തിയാറുകാരിയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രസവിച്ചത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്ന് 15 ആയി വർധിച്ചു. മുൻ സന്തോഷ് ട്രോഫി താരം ഇളയിത്ത് ഹംസക്കോയയാണ് ഇന്ന് മരിച്ചത്. ഗൾഫിൽ നാല് മലയാളികളും ഇന്ന് മരിച്ചു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി വർധിച്ചു.

തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വരികയാണ്. ഒപ്പം കോവിഡ് നിർണയത്തിനുള്ള റാപിഡ് ടെസ്റ്റും തിങ്കളാഴ്ച ആരംഭിക്കും.  കേരളത്തിലെ ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍ ഇവിടെ വായിക്കാം.

Kerala Covid Tracker: കോവിഡ് സ്ഥിരീകരിച്ചവർ 108 പേർ: സമ്പര്‍ക്കത്തിലൂടെ 10 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 108 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 28, കുവൈത്ത്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയലൻഡ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

  • കൊല്ലം-19
  • തൃശൂര്‍-16
  • മലപ്പുറം- 12
  • കണ്ണൂര്‍-12
  • പാലക്കാട്-11
  • കാസര്‍ഗോഡ്- 10
  • പത്തനംതിട്ട- 9
  • ആലപ്പുഴ-4
  • കോഴിക്കോട്-4
  • തിരുവനന്തപുരം-3
  • ഇടുക്കി-3
  • എറണാകുളം-3
  • കോട്ടയം- 2

10 ഹോട്ട് സ്പോട്ടുകൾ

ഇന്ന് സംസ്ഥാനത്ത് പുതുതായി 10 കോവിഡ് ഹോട്ട്സ്‌പോട്ടുകളാണ് ഉൾപ്പെടുത്തിയത്. പാലക്കാട് ജില്ലയിലാണ് ഇതിൽ എട്ട് ഹോട്ട് സ്പോട്ടുകളും. കോഴിക്കോട്, കൊല്ലം ജില്ലയിൽ ഓരോ ഹോട്ട്സ്പോട്ടുകളും ഉൾപ്പെടുത്തി.

പാലക്കാട് ജില്ല | പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്

കൊല്ലം ജില്ല | നീണ്ടകര

കോഴിക്കോട് ജില്ല | ഒളവണ്ണ

50 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് കോവിഡ് സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

നെഗറ്റീവ് ഫലം ലഭിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:  പാലക്കാട് – 30, കോഴിക്കോട് – 7 (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം -6  (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ – 5, ഇടുക്കി-1, കാസര്‍ഗോഡ്-1

covid-19, coronavirus, covid samples

1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

24 മണിക്കൂറിനിടെ 3903 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.

  • ഇതുവരെ 81,517 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
  • ഇതില്‍ ലഭ്യമായ 77,517 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളത് 1029 പേര്‍; ഇന്ന് 50 പേര്‍ രോഗമുക്തി നേടി; ഇതുവരെ…

Posted by K K Shailaja Teacher on Saturday, 6 June 2020

  • സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 20,769 സാംപിളുകള്‍ ശേഖരിച്ചതില്‍ 19,597 സാംപിളുകള്‍ നെഗറ്റീവ് ആയി.
  • 5,510 റിപ്പീറ്റ് സാംപിള്‍ ഉള്‍പ്പെടെ ആകെ 1,07,796 സാംപിളുകളാണ് പരിശോധിച്ചത്.

1,83,097 പേര്‍ നിരീക്ഷണത്തിൽ

  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര്‍ നിരീക്ഷണത്തിലാണ്.
  • ഇവരില്‍ 1,81,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
  • 284 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ 1,79,294

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും 1,79,294 പേർ സംസ്ഥാനത്ത് തിരിച്ചെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

  • എയര്‍പോര്‍ട്ട് വഴി 43,901 പേർ തിരിച്ചെത്തി
  • സീപോര്‍ട്ട് വഴി 1621 പേർ
  • ചെക്ക് പോസ്റ്റ് വഴി 1,17,232 പേർ
  • റെയില്‍വേ വഴി 16,540 പേരും സംസ്ഥാനത്ത് തിരിച്ചെത്തി.

മഞ്ചേശ്വരം വഴി ഇന്നെത്തിയത് 299 പേര്‍

കാസര്‍ഗോഡ്: ഇതരസംസ്ഥാനങ്ങളില്‍നിന്ന് മഞ്ചേശ്വരം അതിര്‍ത്തി  ചെക്ക് പോസ്റ്റ് വഴി റോഡ് മാര്‍ഗം ഇന്നെത്തിയത് 299 പേര്‍. പെര്‍മിറ്റ് അനുവദിച്ച ശേഷം ഇതുവരെ 47,240 പേര്‍ക്കാണ് പാസ് നല്‍കിയത്. ഇതില്‍ 26,500 പേര്‍ മഞ്ചേശ്വരം വഴി എത്തി. ജില്ലയില്‍ ഇതുവരെ 12,830 പേര്‍ക്ക് പാസ് അനുവദിച്ചു.  ഇതിൽ 6,579 പേര്‍ തിരിച്ചെത്തി.

കോവിഡ് ബാധിച്ച് മരിച്ചവരിൽ മുൻ സന്തോഷ് ട്രോഫി താരവും

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുൻ സന്തോഷ് ട്രോഫി താരം ഇളയിത്ത് ഹംസക്കോയ (61) കോവിഡ് ബാധിച്ച് മരിച്ചത് ശനിയാഴ്ച രാവിലെയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയാണ് മരണം. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. ഇതുവരെ 15 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Medical College, hospital, treatment

പത്ത് ദിവസം മുമ്പ് മഹാരാഷ്ട്രയിൽ നിന്ന് കുടുംബത്തോടൊപ്പം തിരിച്ചെത്തിയ ഹംസക്കോയക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഹംസക്കോയ നെഹ്റു ട്രോഫി ഇന്ത്യൻ ടീം ഭാഗമായിരുന്നു. മുൻ കാലിക്കറ്റ് വാഴ്സിറ്റി താരവുമാണ്.

കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച്  ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഇരുപത്തിയാറുകാരിയാണു മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രസവിച്ചത്. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടോടെ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 2.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

new born baby, ie malayalam

യുവതി മേയ് 18നാണ് അബുദബിയില്‍നിന്ന് കൊച്ചിയിലെത്തിയത്. 19ന് വീട്ടിലെത്തിയ ഇവരെ രോഗലക്ഷണങ്ങളോടെ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവ ശസ്ത്രക്രിയക്കു മുമ്പ് ട്രൂനാറ്റ് മെഷീനിലൂടെ നടത്തിയ സ്രവപരിശോധനയില്‍ ഫലം നെഗറ്റീവാകുകയായിരുന്നു.

ഗൾഫിൽ നാല് മലയാളികൾ മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് നാല് മലയാളികൾ ഇന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലായി മരണപ്പെട്ടു.  പത്തനംതിട്ട സ്വദേശി നൈനാന്‍ സി മാമ്മന്‍ (45- ബഹ്റൈൻ) , കൊയിലാണ്ടി സ്വദേശി നിജില്‍ അബ്ദുള്ള (33- റിയാദ്), തിരുവനന്തപുരം സ്വദേശി ശ്രീകുമാരന്‍ നായര്‍ (61- കുവൈത്ത്), മാവേലിക്കര സ്വദേശി ദേവരാജന്‍ (63-അജ്‌മാൻ ) എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടൊപ്പം കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ശുഹൈബിന്റെ മരണം കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.

മലപ്പുറത്ത് മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധയില്ല

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധയില്ലെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ 50 ദിവസം പ്രായമായ ആണ്‍കുഞ്ഞും പുളിക്കല്‍ സ്വദേശികളായ ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമാണു മരിച്ചത്.

കോയമ്പത്തൂരിലാണ് ചെത്തല്ലൂര്‍ സ്വദേശിനി പ്രസവിച്ചത്. ജന്മനാ ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്ന് അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ 1.30നു മരിക്കുകയായിരുന്നു.

നാലിനാണ് പുളിക്കല്‍ സ്വദേശിനിയെ പ്രസവ വേദനയോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുട്ടി ജനിക്കുമ്പോള്‍  ഹൃദയമിടിപ്പ് കുറവായിരുന്നു. കരയുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് കൃത്രിമ ശ്വാസം നല്‍കി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റര്‍ നല്‍കിയെങ്കിലും കുഞ്ഞിന്റെ നില വഷളായി ഇന്നു രാവിലെ ഒമ്പതിന് മരിക്കുകയായിരുന്നു. വിദേശത്തുനിന്ന് മേയ് 29നാണ് പുളിക്കല്‍ സ്വദേശിനി നാട്ടിലെത്തിയത്.

വികെ ശ്രീകണ്ഠനും ഷാഫി പറമ്പിലും ഹോം ക്വാറന്റൈനിൽ

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയ വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും അടക്കമുള്ളവർ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറും, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരും ക്വാറന്റൈനിൽ പ്രവേശിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നു.

ഷാഫി പറമ്പിൽ

ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ദ്രുത പരിശോധന (റാപ്പിഡ് ടെസ്റ്റ്) ആരംഭിക്കും. രോഗലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ഉപയോഗിക്കുന്നത്.

Covid-19 Kerala, കോവിഡ്- 19  കേരള,  Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്.

ഒരാഴ്ച 15000 ടെസ്റ്റുകൾ വരെ നടത്താം

ദ്രുത പരിശോധനയ്ക്കായി ഐസിഎംആർ വഴി 14000 കിറ്റുകൾ ലഭിച്ചതായി മുഖ്യമന്ത്രി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈ കിറ്റുകളുപയോഗിട്ട് ഒരാഴ്ച 15000 വരെ ടെസ്റ്റുകൾ നടത്താനാവും. സമൂഹവ്യാപനം ഉണ്ടോയെന്ന് നിരീക്ഷിക്കാൻ കൂടി വേണ്ടിയാണിത്. പരിശോധന ഫലം പോസിറ്റീവായാൽ പിസിആർ ടെസ്റ്റ് നടത്തും.

Covid-19 Kerala, കോവിഡ്- 19  കേരള,  Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെൻസിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് കിറ്റുകൾ പയോഗിക്കാൻ തീരുമാനിച്ചത്. പൂനെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകൾക്ക് ഉണ്ട്.

ആരോഗ്യപ്രവർത്തകരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതായി കണ്ടെതത്തിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന 190 ആരോഗ്യപ്രവർത്തകരിൽ 118 പേരുടെ ആദ്യ കോവിഡ് പരിശോധാ ഫലം നെഗറ്റീവ് ലഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ വി ജയശ്രീ അറിയിച്ചു. 120 പേരുടെ സ്രവ സാംപിളുകളാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് അയച്ചിരുന്നത്.

Covid-19 Kerala, കോവിഡ്- 19  കേരള,  Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

പ്രസവത്തിനായി മേയ് 24 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  ഇവരുമായി സമ്പർക്കം പുലർത്തിയ ആരോഗ്യപ്രവർത്തകരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.

ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്‌സ്റേ, ഇസിജി സ്‌കാനിങ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാരടക്കം 190-ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്.

സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക

വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടന്നത്. 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ച ചിലർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ കഴിയാത്തതും ആശങ്ക വർധിപ്പിക്കുന്നു. വ്യാഴാഴ്ച കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ച 28 കാരിക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവർക്ക് പുറമെ മാവൂർ സ്വദേശിയായ അഞ്ച് വയസുകാരി, കോട്ടൂളി സ്വദേശിയായ 82 കാരൻ എന്നിവരുടെ രോഗ ഉറവിടവും വ്യക്തമല്ല.

ക്വാറന്റൈനിൽനിന്ന് ചാടിപ്പോയി

തിരുനെല്ലി: കര്‍ണാടകയില്‍ നിന്നും പാസ്സില്ലാതെ തോല്‍പ്പെട്ടി വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ആക്കിയ ആള്‍ ചാടിപ്പോയെന്ന് പൊലീസ്. തിരുനെല്ലിയിലെ സ്വകാര്യ ലോഡ്ജില്‍ പാര്‍പ്പച്ചിരുന്ന കോട്ടയം വാകത്താനം സ്വദേശിയായ ചിറ്റേടത്ത് മണിക്കുട്ടനാണ് ക്വാറന്റൈന്‍ ചാടിയത്. ഇയാള്‍ക്കെതിരെ പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയതിനെ തുടര്‍ന്ന് പകര്‍ച്ച വ്യാധി നിയമപ്രകാരം പൊലീസ് കേസെടുത്തു.

ലോക്ക്ഡൗൺ ഇളവ്: ഹോട്ടല്‍, ബേക്കറി നടത്തിപ്പുകാര്‍ക്കു മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ ഹോട്ടല്‍, ബേക്കറി, തട്ടുകട മുതലായവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി.

  • പനി, ചുമ, ജലദോഷം എന്നിവയുളള ജീവനക്കാരെ ജോലിചെയ്യാന്‍ അനുവദിക്കരുത്. സ്ഥാപന ഉടമ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.
  • ജീവനക്കാര്‍ ജോലിക്ക് കയറുമ്പോള്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം.
  • ആഹാരം പാകം ചെയ്യുന്നവര്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.
  • പുറത്ത് ഉപയോഗിക്കുന്ന ചെരുപ്പ് സ്ഥാപനത്തിനുളളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്.

  • ജീവനക്കാര്‍  നോട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ജോലി സമയത്ത് കൈകാര്യം ചെയ്യരുത്.
  • നോട്ട്, ഫോണ്‍ കൈകാര്യം ചെയ്യുന്നവര്‍  ഭക്ഷണസാധനം വിതരണം നടത്തുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണം.
  • സ്ഥാപനത്തിലെ കൗണ്ടര്‍, ടോപ്പുകള്‍, ഡോര്‍ ഹാന്റില്‍, മേശകള്‍, തറ തുടങ്ങിയവ സോപ്പ്, വെളളം അല്ലെങ്കില്‍ ബ്ലീച്ചിങ് പൗഡര്‍ ലായിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
  • തട്ടുകടകളിലും മറ്റും എണ്ണ പലഹാരങ്ങള്‍ അടച്ചുറപ്പുളള കണ്ണാടിപ്പെട്ടികളില്‍ സൂക്ഷിക്കണം. ഉപഭോക്താക്കള്‍ക്ക് ടോങ്ങ്  ഉപയോഗിച്ചോ, ഗ്ലൗസ് ധരിച്ച കൈകൊണ്ടോ മാത്രമെ ആഹാരസാധനങ്ങള്‍ എടുത്ത് നല്‍കാവൂ.
  • പാത്രങ്ങളില്‍ നിന്ന് ആഹാരസാധനങ്ങള്‍ കൈയിട്ട് എടുക്കാന്‍ ആളുകളെ അനുവദിക്കരുത്.
  •  ഓരോ ഉപയോഗശേഷവും പാത്രങ്ങള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ മുതലായവ നല്ലവണ്ണം സോപ്പുപയോഗിച്ച് കഴുകി, ചൂടുവെളളത്തില്‍  മുക്കിയെടുത്ത് സൂക്ഷിക്കണം.
  • ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് അകലം പാലിക്കണം.

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

  • സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ സാനിറ്റൈര്‍, സോപ്പും വെളളവും ഇവയിലേതെങ്കിലും സൂക്ഷിക്കണം. അവ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
  • ഡിസ്പോസിബിള്‍ മെനുകാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
  • ഭക്ഷണം വാങ്ങാന്‍ വരുന്നവരും സാധന സാമഗ്രികള്‍ കൊണ്ടുവരുന്നവരും സ്ഥാപനത്തിലുളളവരുമായി സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

ശബരിമലയിൽ വെർച്വൽ ക്യൂ വഴി ദർശനം

പത്തനംതിട്ട: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ശബരിമല ക്ഷേത്രത്തിൽ  വെർച്വൽ ക്യൂ വഴി ഒരേസമയം 50 പേർക്ക് ദർശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മണിക്കൂറില്‍ 200 പേരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും. ഈമാസം 14 മുതൽ 28 വരെയാണ് ഭക്തർക്കായി ക്ഷേത്ര നട തുറക്കുന്നത്.

ഭക്തർക്ക് ക്ഷേത്രപരിസരത്ത് താമസ സൗകര്യം അനുവദിക്കില്ല. പമ്പയിൽ സ്‌നാനത്തിനും അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും. കോവിഡ് -19 ഇല്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്കും ദര്‍ശനം അനുവദിക്കും. വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കൂടുതൽ പള്ളികൾ

സർക്കാർ അനുമതി നല്കിയെങ്കിലും തിങ്കളാഴ്ച മുതൽ ആരാധനയ്ക്കായി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സംസ്ഥാനത്തെ കൂടുതൽ മുസ്ലിം പള്ളികൾ. ഇളവുകൾ പ്രാബല്യത്തിൽ വന്നാലും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കോഴിക്കോട് പാളയം മൊഹ് യുദ്ദീൻ പള്ളി  തുറക്കില്ലെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു.

ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നാലും ആരാധനയ്ക്കായി പള്ളി തുറന്നുകൊടുക്കില്ലെന്ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിലെ ജമാഅത്ത് പരിപാലന സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

കോഴിക്കോട് നടക്കാവിലെ പുതിയ പള്ളിയും കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദും  ഉടൻ തുറക്കേണ്ട എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനം.

ക്ഷേത്രത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ചടങ്ങ് മാത്രമായി നടത്തും

കണ്ണൂര്‍: കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തും. കലക്ടറുടെ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഉത്സവത്തിന് ഭക്തര്‍ക്ക് പ്രവേശനത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭക്തര്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് കൊട്ടിയൂര്‍ ദേവസ്വം സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

കൊറോണ കെയര്‍ സെന്റര്‍: സംശയനിവാരണത്തിനായി ബന്ധപ്പെടാം

കണ്ണൂര്‍: കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂര്‍ ജില്ലയില്‍ എത്തുന്നവര്‍ക്ക് കൊറോണ കെയര്‍ സെന്ററുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍: 94000 63540.

ഒളവണ്ണ കണ്ടെയ്ന്‍മെന്റ് സോണ്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തോട് ചേർന്നുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ചിലര്‍ക്കു കോവിഡ്-19 സ്ഥീരികരിച്ചിരുന്നു. ഇവരിലൊരാള്‍ പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായ സാഹചര്യത്തില്‍ കലക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

പഞ്ചായത്തിലെ സ്റ്റേറ്റ് ഹൈവേ ഒഴികെയുള്ള റോഡുകളില്‍ പൊതുഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

വയനാട്ടിലെ കണ്ടെൻമെന്റ് സോണുകൾ

കല്പറ്റ: കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 8,11,12,13,14,15,18 വാർഡുകളും പനമരം ഗ്രാമ പഞ്ചായത്തിൽ 19, 23 വാർഡുകളും കണ്ടെയ്മെന്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചു.

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

192 പേര്‍ കൂടി നിരീക്ഷണത്തില്‍

കല്‍പ്പറ്റ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് 192 പേരെ കൂടി നിരീക്ഷണത്തിലേക്ക് മാറ്റി.  ഇതില്‍ 26 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ആകെ 3711 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 316 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.  രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലുണ്ട്.

ഹോം ക്വാറന്റൈന്‍: നിബന്ധനകളോടെ അനുമതി നല്‍കും

കല്‍പ്പറ്റ: തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു വീടുകളില്‍ ക്വാറന്റീന്‍ സൗകര്യം നല്‍കാന്‍ നിബന്ധനകളോടെ വയനാട് ജില്ലാ ഭരണകൂടം അനുമതി നല്‍കി.

  • ഹോം ക്വാറന്റീന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ഇ-മെയിലായി അപേക്ഷ സമര്‍പ്പിക്കണം.
  • സെക്രട്ടറിയോ ചുമതപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകന്റെ താമസസ്ഥലം പരിശോധിച്ച് നിരീക്ഷണത്തിന് അനുയോജ്യമെന്ന് സാക്ഷ്യപത്രം നല്‍കണം.
  • സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നോഡല്‍ ഓഫീസര്‍ താമസസ്ഥലത്ത് ക്വാറന്റീന്‍ അനുവദിക്കുക.
  • സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് അപേക്ഷകർക്കും നല്‍കും.

മലപ്പുറത്തുനിന്ന് മടങ്ങിയത് 29,570 അതിഥിതൊഴിലാളികള്‍

മലപ്പുറം: ജില്ലയില്‍ നാട്ടില്‍ പോകാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും ഇതിനോടകം സ്വദേശത്തേക്ക് മടക്കി അയച്ചതായി കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രത്യേക ട്രെയിനുകളില്‍ 29,570 തൊഴിലാളികളാണു മടങ്ങിയത്.

train, ട്രെയിൻ, train restart, Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്,red zone, റെഡ് സോൺ, orange zone, ഓറഞ്ച് സോൺ, green zone, ഗ്രീൻ സോൺ, kerala, കേരളം, lockdown, ലോക്ക്ഡൗൺ, Norka, നോർക്ക, Norka Registration , നോർക്ക രജിസ്ട്രേഷൻ, iemalayalam, ഐഇ മലയാളംa

ബിഹാര്‍- 6,954, ഉത്തര്‍പ്രദേശ് 3,126, പശ്ചിമബംഗാള്‍-  12,364 രാജസ്ഥാന്‍- 1,941, മധ്യപ്രദേശ്-795 മിസോറം-ഒരാള്‍,  മണിപ്പൂര്‍- 60, ചത്തീസ്ഗഢ്-77, ഉത്തരാഖണ്ഡ്-39 , അരുണാചല്‍ പ്രദേശ്-38, മേഘാലയ-139, ത്രിപുര-54, പഞ്ചാബ്-3, ജാര്‍ഖണ്ഡ്- 1,747, ഒഡീഷ-2,232 എന്നിങ്ങനെയാണ് മടങ്ങിയവരുടെ കണക്ക്.

കോഴിക്കോട്ട് ഏഴുപേര്‍ക്ക്  രോഗമുക്തി

കോഴിക്കോട്: കോഴിക്കോട്ട് എയര്‍ ഇന്ത്യ ജീവനക്കാരടക്കം ഏഴുപേര്‍ക്കു രോഗമുക്തി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂരിലെ ആറ് എയര്‍ ഇന്ത്യാ ജീവനക്കാരും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ മുപ്പത്തി മൂന്നുകാരനുമാണ് ഇന്ന് രോഗമുക്തി നേടിയത്.

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റംസാൻ 2020, ramadan india, റമസാൻ, റംസാൻ ഇന്ത്യയിൽ, ramadan 2020 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2020, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2019, ramadan fasting, ramadan start 2020, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan fasting time, iftar timings, ramadan traditions, purpose of fasting, benefits of fasting, Eid-ul-Fitr, Ramzan, suhur, taraweeh, seheri,Lailat al-Qadr, ramadan fasting and bloodsugar, fasting guidelines for diabetics, നോമ്പ്, നോമ്പ് തുറ, നോമ്പ് തുറ വിഭവങ്ങള്‍, റംസാന്‍ നോമ്പ്, നോമ്പ് കാലം, ചെറിയ പെരുന്നാള്‍ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ചരിത്രം, ചെറിയ പെരുന്നാള്‍ നിസ്കാരം, ചെറിയ പെരുന്നാള്‍ പാട്ടുകള്‍, holy month ramadan, Muslim festival ramadan, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗൺ, Kerala, കേരളം, Malabar, മലബാർ, Kozhikode, കോഴിക്കോട്, Malappuram, മലപ്പുറം, Kannur, കണ്ണൂർ, ie Malayalam, ഐഇ മലയാളം

ജില്ലയില്‍ ഇന്ന് നാലു പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് അഴിയൂര്‍ സ്വദേശികളും ഒരു ഏറാമല സ്വദേശിയുമാണ് പോസിറ്റീവായത്. നാലുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. ഇവര്‍ ഉള്‍പ്പെടെ 96 കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 51 പേർ ചികിത്സയിലാണ്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ മിന്നൽ പരിശോധ

തൃശൂർ :ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെയും വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്നതും കണ്ടെത്താൻ തൃശൂർ സിറ്റി പോലീസ് മിന്നൽ പരിശോധന ആരംഭിച്ചു. ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിച്ചു കൊണ്ടാണ് പരിശോധന. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാൽ അവരെ സർക്കാരിന്റെ ക്വാറൻറീൻ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.