Kerala Covid-19 News at a Glance: കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരെ എണ്ണം മുൻപെങ്ങുമില്ലാത്ത വിധം വർധിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്നാണ്. 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 127 പേർക്കായിരുന്നു. വെള്ളിയാഴ്ച 118 പേർക്കും. സംസ്ഥാനത്ത് 3172 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 378 പേർക്ക് ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നത് ഇന്നലെയായിരുന്നു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ ഒൻപത് പേരാണ്. 93 പേർ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ കണക്കാണിത്. സംസ്ഥാനത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 1490 പേരാണ്. 1659 പേർ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു.

Kerala Covid Tracker: ഇന്ന് 133 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  • ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തിയവരാണ്: കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2, ഈജിപ്റ്റ്-1, ജീബൂട്ടി -1.
  • 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവർ: തമിഴ്‌നാട്-17, മഹാരാഷ്ട്ര-16, ഡല്‍ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, ഹരിയാന-1.
  • 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
  • ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തൃശ്ശൂര്‍ – 16
  • പാലക്കാട് – 15
  • കൊല്ലം – 13
  • ഇടുക്കി – 11
  • ആലപ്പുഴ -10
  • കോട്ടയം -10
  • മലപ്പുറം – 10
  • കോഴിക്കോട് -10
  • കണ്ണൂര്‍ – 10
  • തിരുവനന്തപുരം – 9
  • പത്തനംതിട്ട – 8
  • കാസര്‍ഗോഡ് – 6
  • എറണാകുളം – 5

93 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

  • തൃശൂര്‍-37
  • മലപ്പുറം- 30 (ഒരു തൃശൂര്‍ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി)
  • ആലപ്പുഴ- 9
  • കോഴിക്കോട്- 5 (ഒരു കണ്ണൂര്‍ സ്വദേശി)
  • പത്തനംതിട്ട- 4 (ആലപ്പുഴ സ്വദേശി)
  • കോട്ടയം- 3 പേരുടെയും
  • കണ്ണൂര്‍-2
  • കാസര്‍കോട്- 2
  • പാലക്കാട്- 1

1490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

1,43,969 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

  • 1,41,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ.
  • 2050 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ.
  • 325 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

24 മണിക്കൂറിനിടെ 5239 സാംപിളുകൾ പരിശോധിച്ചു

  • കഴിഞ്ഞ 24 മണിക്കൂറിനിടെ 5239 സാംപിളുകളാണ് പരിശോധിച്ചത്.
  • ഇതുവരെ 1,37,475 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
  • സ്വകാര്യ ലാബിലെ സാംപിള്‍ ഉള്‍പ്പെടെയാണിത്.
  • ഇതില്‍ 3460 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 38,146 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 36,751 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,83,201 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതിയതായി 7 ഹോട്ട്സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

  • കൊല്ലം | കൊല്ലം കോര്‍പറേഷന്‍, തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍.
  • കോട്ടയം | വാഴപ്പള്ളി.
  • പത്തനംതിട്ട | മല്ലപ്പുഴശ്ശേരി.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂർ, കൊല്ലം ജില്ലകളിലെ പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയത്.

  • തൃശൂര്‍ | അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍.
  • കൊല്ലം | ആദിച്ചനല്ലൂര്‍.

നിലവില്‍ സംസ്ഥാനത്ത് ആകെ 109 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു

കോവിഡ് ബാധിച്ച് സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും, മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് സ്വദേശി പുതുവീട്ടില്‍ അബ്ദുല്‍ കരീം മക്കയിലും കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ 254 മലയാളികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ബഹ്‌റൈനില്‍ മലയാളി മരിച്ചു

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണുര്‍ ഏഴോത്ത് മീത്തൽ പുരയില്‍ രാജന്‍ (52) ആണ് മരിച്ചത്. പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു. 18 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ്.   ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചുളള മൂന്നാമത്തെ മലയാളിയുടെ മരണമാണിത്.

രാജന്‍

ഈ മാസം മൂന്നിന് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം.  10 ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി. വെന്റിലേറ്ററുടെ സഹായത്തോടെയാണ് തുടര്‍ന്ന് ചികിത്സ നല്‍കിയത്. അവസ്ഥ മോശമാവുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു.

കടൽക്ഷോഭം: കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാറ്റിപ്പാർപ്പിക്കും: എ സി മൊയ്തീൻ

തീരപ്രദേശത്ത് കടൽക്ഷോഭത്തെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ രോഗാവസ്ഥയിലുള്ളവരെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റില്ലെന്ന് മന്ത്രി എസി മൊയ്തീൻ. അവർക്കായി പ്രത്യേക സൗകര്യമൊരുക്കും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് മാറ്റിപ്പാർപ്പിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്-19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പിൽ ഷൂട്ടിങ് ലൊക്കേഷനുകളും

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപില്‍ ഷൂട്ടിങ് ലൊക്കേഷനുകളും. മണക്കാട് സ്വദേശിയായ ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 52 വയസ്സുകാരനായ ഇദ്ദേഹത്തിന്റെ 42 വയസ്സുള്ള ഭാര്യയ്ക്കും 14 വയസ്സുള്ള മകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ജൂണ്‍ 12-ാം തിയതിവരെ നഗരത്തിലുടനീളം അദ്ദേഹം ഓട്ടോ ഓടിച്ചിരുന്നു.

മെയ് 30 മുതലുള്ള സഞ്ചാര പഥമാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. അന്നേ ദിവസം കരമനയിലെ താളിയിലവീട്ടില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോയിരുന്നു. അവിടെ 15 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 12-ാം തിയതി പൂജപ്പുരയിലെ സീരിയല്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലും അദ്ദേഹം പോയിരുന്നു. സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ചില സീരിയലുകളില്‍ അഭിനയിക്കുന്നതിനാണ് ലൊക്കേഷനുകളില്‍ പോയത്.

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് കൂടുതൽ നടപടികൾ

തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികൾ വിശകലനം ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിലെ പ്രധാന നിർദേശങ്ങളും തീരുമാനങ്ങളും ചുവടെ ചേർക്കുന്നു.

  • മണക്കാട് വില്ലേജിലെ മണക്കാട്, ആറ്റുകാൽ, കാലടി വാർഡുകളിലായി കിടക്കുന്ന അഞ്ച് പ്രദേശങ്ങൾ ജൂൺ 20 മുതൽ കണ്ടൈമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ തിങ്കളാഴ്ച്ച മുതൽ സ്രവ പരിശോധന ആരംഭിക്കും. ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവർത്തനങ്ങളും പുരോഗതിയിലാണ് രോഗിയുടെ സഞ്ചാരപഥം പുറത്തിറക്കിയിട്ടുണ്ട്.
  • എല്ലാ പൊതുഇടങ്ങളിലും “ബ്രേക്ക് ദ ചെയിൻ” മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കൈ കഴുകുന്നതിനുള്ള സംവിധാനം പ്രവേശന കവാടത്തിനരികെ സ്ഥാപിച്ച് പരിപാലിക്കേണ്ടതാണ്.
  • പൊതുഇടങ്ങളിൽ എല്ലാ വ്യക്തികളും മാസ്‌ക് നിർബന്ധമായും ധരിക്കേണ്ടതാണ്.
  • പൊതുഇടങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ടതാണ്.
  • 60 വയസ്സിന് മുകളിലുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും ആരോഗ്യരക്ഷ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്.
  • ആശുപത്രികളിലേക്കുള്ള അഡ്മിറ്റ് ചെയ്തു ചികിത്സ എടുക്കുന്ന രോഗികളെ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • കിടത്തി ചികിത്സ നൽകുന്ന രോഗികളുടെ കൂടെ സഹായിയായി ഒരു കൂട്ടിരിപ്പുകാരെ മാത്രം അനുവദിക്കാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കണം. ഒ.പി. ഉൾപ്പെടെ മറ്റിടങ്ങളിൽ സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പാക്കണം.

വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ

  • ജില്ലയിൽ പ്രവർത്തിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ് (പ്രവേശനകവാടത്തിൽ കൈ കഴുകുവാനുള്ള ഉള്ള സംവിധാനം / സാനിറ്റൈസർ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ).
  • ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താലൂക്ക് ഇൻസിഡൻസ് കമാൻഡർമാരും പോലീസും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
  • ഇതിൽ വീഴ്ച വരുത്തുന്നവർക്ക് താക്കീത് നൽകേണ്ടതും ആയത് ആവർത്തിക്കുകയാണെങ്കിൽ ഈ സ്ഥാപനം അടച്ചിടുവാൻ വേണ്ട നടപടി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം/ഇൻസിഡന്റ് കമാൻഡർമാർ സ്വീകരിക്കേണ്ടതുമാണ്.

തൃശൂർ: കണ്ടെയ്ൻമെന്റ് സോണുകൾ പുതുക്കി

തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ അതിർത്തി പുതുക്കി നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ അതിർത്തിയാണ് പുതുക്കി നിശ്ചയിച്ചത്. നാല് തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേകമായി നിശ്ചയിച്ച വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ തുടരും. ചാവക്കാട് നഗരസഭയിലെ 3, 4, 8, 19, 20, 29, 30 വാർഡുകൾ, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടുമുതൽ ആറുവരെയുള്ള വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14, 15 വാർഡുകൾ, തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 27 വരെയും 31 മുതൽ 33 വരെയുള്ള ഡിവിഷനുകൾ എന്നിവ കണ്ടെയ്ൻമെൻറ് സോൺ ആയി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Thrissur Covid-19 Corona

ചേർപ്പ്, അളഗപ്പനഗർ, തൃക്കൂർ, തോളൂർ, വാടാനപ്പള്ളി, അവണൂർ ഗ്രാമപഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയും പൂർണ്ണമായി കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭയിലെ 1, 2, 16, 17, 18, 21 മുതൽ 28 വരെയും 31 32 ഡിവിഷനുകളും സോണിൽ നിന്ന് ഒഴിവാക്കി. വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്തിലെ 14, 15 വാർഡുകൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ 1,7 മുതൽ 16 വരെയുള്ള വാർഡുകൾ ഒഴിവാക്കി. തൃശ്ശൂർ കോർപ്പറേഷനിലെ 28 29 30 34 41 ഡിവിഷനുകളും സോണിൽ നിന്ന് ഒഴിവാക്കി.

തൃശൂർ ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേർ രോഗമുക്തരാവുകയും ചെയ്തു.

രോഗം സ്ഥിരീകരിച്ചവർ:

  • ജൂൺ 15ന് പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷൻ).
  • നാലിന് ദുബായിൽ നിന്ന് വന്ന മാള സ്വദേശി (58 വയസ്സ്, സ്ത്രീ).
  • ഒമ്പതിന് ഗുജറാത്തിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (51 വയസ്സ്, പുരുഷൻ).
  • എട്ടിന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (24 വയസ്സ്, പുരുഷൻ).
  • അഞ്ചിന് ആഫ്രിക്കയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (39 വയസ്സ്, പുരുഷൻ).
  • 11ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (43 വയസ്സ്, പുരുഷൻ).
  • രണ്ടിന് ചെന്നൈയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (38 വയസ്സ്, പുരുഷൻ).
  • 11ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (30 വയസ്സ്, സ്ത്രീ).
  • 16ന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (28 വയസ്സ്, പുരുഷൻ).
  • ആറിന് ബഹ്‌റിനിൽ നിന്ന് വന്ന തൃശൂർ സ്വദേശി (60 വയസ്സ്, പുരുഷൻ).
  • 12ന് കുവൈറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (29 വയസ്സ്, സ്ത്രീ).
  • അഞ്ചിന് ഒമാനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (36 വയസ്സ്, പുരുഷൻ).
  • 14ന് ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (43 വയസ്സ്, പുരുഷൻ).
  • പൂമംഗലം സ്വദേശി (45 വയസ്സ്, പുരുഷൻ),
  • വെള്ളാങ്കല്ലൂർ സ്വദേശി (46 വയസ്സ്, സ്ത്രീ)
  • തൃശൂർ സ്വദേശി (40 വയസ്സ്, പുരുഷൻ)

കോഴിക്കോട് ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗികള്‍ 200 കടന്നു;

കോഴിക്കോട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് പോസിറ്റീവായവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്- 5, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍- ഒന്ന് വീതം) ഒരാള്‍ മുംബൈ, ഒരാള്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.

പോസിറ്റീവായവര്‍:

1. തൊണ്ടയാട് സ്വദേശിനി (25 വയസ്സ്)- ജൂണ്‍ 20 ന് മുംബൈയില്‍ നിന്നു ട്രെയിനില്‍ കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

2. നാദാപുരം സ്വദേശി (28)- ജൂണ്‍ 20ന് ഷാര്‍ജയില്‍ നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

3, 4, 5 & 6. മടവൂര്‍ സ്വദേശി (40), കൊടുവള്ളി സ്വദേശികളായ രണ്ടു പേര്‍ (34, 42), രാമനാട്ടുകര സ്വദേശി (39)- നാലു പേരും ജൂണ്‍ 19ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

7. പുറമേരി സ്വദേശി (48)- ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

8. ഇരിങ്ങല്‍ സ്വദേശി (53)- ജൂണ്‍ 15 ന് ബഹ്‌റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

9. ചങ്ങരോത്ത് സ്വദേശിനി (33)- ജൂണ്‍ 19 ന് ഒമാനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

10. ഫറോക്ക് സ്വദേശി (21)- ജൂണ്‍ 11 ന് ചെന്നൈയില്‍ നിന്ന് ട്രാവലറില്‍ ഫറോക്കില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരിന്നു. കൂടെ വന്നവര്‍ പോസിറ്റീവ് ആയപ്പോള്‍ സ്രവപരിശോധന നടത്തി, പോസിറ്റീവായി. ഇപ്പൊള്‍ എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്

രോഗമുക്തി നേടിയവര്‍:

എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (26), നാദാപുരം സ്വദേശി (36), ചോമ്പാല സ്വദേശിനി (ഒരു വയസ്സ്), ചേളന്നൂര്‍ സ്വദേശിനി (22), കണ്ണൂര്‍ സ്വദേശി (44).

95 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 110 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ

  1.  പാറോട്ടുകോണം കേശവദാസപുരം സ്വദേശി, 35 വയസ്, പുരുഷൻ, ജൂൺ 13 ന് സൗദിയിൽ നിന്നെത്തി.
  2. പോത്തൻകോട് സ്വദേശി, 36 വയസ്, പുരുഷൻ, കുവൈറ്റിൽ നിന്ന് ജൂൺ 13 ന് എത്തി.
  3. നാവായിക്കുളം സ്വദേശി, 43 വയസ്, പുരുഷൻ, ജൂൺ 19 ന് മസ്ക്കറ്റിൽ നിന്ന് എത്തി.
  4. ബാലരാമപുരം സ്വദേശി, 32 വയസ്, പുരുഷൻ, കുവൈറ്റിൽ നിന്ന് 14 ന് എത്തി.
  5. ബാലരാമപുരം സ്വദേശി, 21 വയസ്, സ്ത്രീ,കുവൈറ്റിൽ നിന്ന് 14 ന് എത്തി.
  6. വഞ്ചിയൂർ കുന്നുകുഴി സ്വദേശി,58 വയസ്, പുരുഷൻ, 11 ന് ചെന്നൈയിൽ നിന്ന് വിമാനത്തിൽ എത്തി.
  7. പൂന്തുറ അമ്പലത്തറ സ്വദേശി, 40 വയസ്, പുരുഷൻ,  സൗദിയിൽ നിന്ന് ജൂൺ 4 ന് എത്തി.
  8.  കണിയാപുരം കഠിനംകുളം സ്വദേശി, 25 വയസ്, പുരുഷൻ, ദമാമിൽ നിന്ന് ജൂൺ 3ന് എത്തി.
  9. വർക്കല എലങ്കം സ്വദേശി, 48 വയസ്, പുരുഷൻ, അബുദാബിയിൽ നിന്ന് മെയ് 29 ന് എത്തി. ജൂൺ ആറ് വരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്രവ പരിശോധന നടത്തി. പോസിറ്റീവായി. പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ പുതുതായി 890 പേർ നിരീക്ഷണത്തിൽ
  • ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 890 പേർ രോഗനിരീക്ഷണത്തിലായി
  • 193 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
  • ജില്ലയിൽ 19285 പേർ വീടുകളിലും 1176 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
  • ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു.
    ആശുപത്രികളിൽ 157 പേർ നിരീക്ഷണത്തിൽ.

കാസർഗോഡ് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

മെയ് 23 ന് മഹാരാഷ്ട്രയില്‍ നിന്ന് ടാക്‌സി കാറില്‍ എത്തിയ 52 വയസുള്ള മംഗല്‍പാടി സ്വദേശിനി, ഇവരുടെ 30 വയസുള്ള മകൾക്കും ഒപ്പം വന്ന ഏഴു വയസ്സുള്ള കുട്ടിക്കും.

ജൂണ്‍ 13 ന് ദുബായില്‍ നിന്നെത്തിയ 38 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി.
ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 44 വയസുള്ള ചെങ്കള സ്വദേശി.
ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള മംഗല്‍പാടി സ്വദേശി.

കാസർഗോഡ് രണ്ട് പേര്‍ക്ക് രോഗമുക്തി

ഉദയഗിരി സി എഫ് എല്‍ ടി സിയിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇരുവരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവാരായിരുന്നു

കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4729 പേര്‍

വീടുകളില്‍ 4391 പേരും സ്ഥാപന നിരീക്ഷണത്തില്‍ 338 പേരുമടക്കം ജില്ലയില്‍ 4729 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 151 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 359 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 570 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 154 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.