Kerala Covid-19 News at a Glance: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ ബാധ പുതുതായി റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. ഒപ്പം സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടക്കുകയും ചെയ്തു. 127 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും സ്ഥിതി സമാനമായിരുന്നു. 118 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 57 പേർ മാത്രമാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്നലെ 96 പേർ രോഗമുക്തി നേടിയിരുന്നു.

സംസ്ഥാനത്തിത് അഞ്ചാം തവണയാണ് നൂറിലേറെ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലും നൂറിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ അഞ്ച്- 111,ജൂൺ ആറ്- 108, ജൂൺ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകൾ.

സംസ്ഥാനത്ത് ആൻ്റി ബോഡി ദ്രുത പരിശോധനയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ കൂടുതലായ കണ്ടെത്തിയെന്ന സൂചനകൾ ഇന്ന് പുറത്തുവന്നിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ കനത്ത ജാഗ്രത തുടരുന്നുമുണ്ട്.  കൊല്ലം ജില്ലയിൽ 24 പേർക്കും പാലക്കാട് ജില്ലയിൽ 23 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  തിരുവനന്തപുരം നഗരത്തിൽ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

കണ്ണൂർ ജില്ലയിൽ ഉറവിടമറിയാത്ത രോഗബാധയുടെയും കോവിഡ് മരണത്തിന്റെയും പശ്ചാത്തലത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇടുക്കിയിൽ ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കട്ടപ്പന മാർക്കറ്റ് അടച്ചിടാനും ഇന്ന് തീരുമാനിച്ചിരുന്നു.

Kerala Covid Tracker: ഇന്ന് 127 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

  • ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്ത് നിന്നെത്തിയവരാണ്.
  • 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു തിരിച്ചെത്തിയവർ: മഹാരാഷ്ട്ര 15, ഡെ‍ൽഹി 9, തമിഴ്നാട് 5, ഉത്തര്‍പ്രദേശ് 2, കര്‍ണാടക 2 വീതം, രാജസ്ഥാന്‍ 1, മധ്യപ്രദേശ് 1, ഗുജറാത്ത് 1.
  • മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗബാധയുണ്ടായി.

കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ ഇതുവരെയുള്ള കണക്കിലെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

127 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 118 ആയിരുന്നു. ഇന്ന് 57 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…

Posted by Pinarayi Vijayan on Saturday, 20 June 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

  • കൊല്ലം – 24
  • പാലക്കാട് – 23
  • പത്തനംതിട്ട – 17
  • കോഴിക്കോട് – 12
  • കോട്ടയം – 11
  • കാസർഗോഡ് – 7
  • തൃശൂർ – 6
  • മലപ്പുറം – 5
  • വയനാട് – 5
  • തിരുവനന്തപുരം – 5
  • കണ്ണൂർ – 4
  • ആലപ്പുഴ – 4
  • എറണാകുളം – 3
  • ഇടുക്കി – 1

57 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ലഭിച്ചു.

ഇന്ന് നെഗറ്റീവ് ഫലം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

  • തിരുവനന്തപുരം – 2
  • കൊല്ലം – 2
  • പത്തനംതിട്ട – 12
  • ആലപ്പുഴ – 12
  • എറണാകുളം – 11
  • മലപ്പുറം – 1
  • പാലക്കാട് – 10
  • കോഴിക്കോട് – 11
  • വയനാട് – 2
  • കണ്ണൂർ – 2
  • കാസർഗോഡ് – 2

കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 24…

Posted by K K Shailaja Teacher on Saturday, 20 June 2020

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു

കേരളത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. ഇന്ന് 127 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 3039 ആയി വർധിച്ചു. 1450 പേരാണ് ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1618 പേർ രോഗമുക്തി നേടി. 21 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

പുതിയ 3 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

  1. തിരുവനന്തപുരം കോര്‍പറേഷന്‍.
  2. കോട്ടയം ജില്ലയിലെ ചിറക്കടവ്.
  3. എറണാകുളം ജില്ലയിലെ വെങ്ങോല.

തിരുവനന്തപുരം കോര്‍പറേഷനിലെ 55 (കാലടി ജങ്ഷന്‍), 70 (ആറ്റുകാല്‍, ഐരാണിമുട്ടം), 72 (മണക്കാട് ജങ്ഷന്‍), ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകള്‍.

4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, പെരുമാട്ടി, വാണിയംകുളം, തെങ്കര എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

24 മണിക്കൂറിനിടെ 4817 സാംപിളുകള്‍ പരിശോധിച്ചു

  • സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 4817  സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
  • 1,78,559 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.
  • 3393 സാംപിളുകളുടെ ഫലം വരാനുണ്ട്.

സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

139342 പേര്‍ നിരീക്ഷണത്തിൽ

  • സംസ്ഥാനത്ത് 139342 പേരാണ് നിരീക്ഷണത്തിലുള്ളത്.
  • ഇവരിൽ 2036 പേർ ആശുപത്രികളിലും മറ്റുള്ളവർ ഹോം/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണ്.
  • 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു.

71958 പ്രവാസികൾ നാട്ടിലെത്തി

മെയ് 7 മുതൽ ഇന്ന് വരെ 225 ചാർട്ടേഡ് വിമാനങ്ങളും 176 വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലും മൂന്നു കപ്പലുകളിലുമായി 71958 പ്രവാസികൾ നാട്ടിലെത്തി. സംസ്ഥാനത്തിന് പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേർ കേരളത്തിലേക്ക് വന്നു.ആകെ വന്ന 71958 പേരിൽ 1524 മുതിർന്ന പൌരൻമാരും 4298 ഗർഭിണികളും 7123 കുട്ടികളും ഉൾപ്പെടും. ഇതിൽ 35127 പേർ തൊഴിൽ നഷ്ടമായി വന്നവരാണ്.

സംസ്ഥാനം അനുമതി നൽകിയത് 1048 വിമാനങ്ങൾക്ക്

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനായി 124 സമ്മത പത്രങ്ങളിലായി 1048 വിമാനങ്ങൾക്ക് സംസ്ഥാനം അനുമതി നൽകി. ഇതുവരെ ഇത്തരത്തിൽ 154 വിമാനങ്ങളിലായി 28114 പേർ നാട്ടിലെത്തി. കുവൈത്തിൽ നിന്ന് 60 വിമാനങ്ങളിൽ 10439 പേരും ഒമാനിൽ നിന്ന് 50 വിമാനങ്ങളിൽ 8707 പേരും ഖത്തറിൽ നിന്ന് 36 വിമാനങ്ങളിൽ 6005 പേരും ബെഹ്‌റൈനിൽ നിന്ന് 36 വിമാനങ്ങളിൽ നിന്ന് 4309 പേരും എത്തി.

കുവൈത്ത് 60- 10439, ഒമാൻ – 50 -8707, ഖത്തർ – 36 -6005, ബഹറിൻ – 26 -4309, സൌദി – 34- 7193 എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്ന വിമാനങ്ങളുടേയും യാത്രക്കാരുടേയും കണക്ക്. മറ്റു രാജ്യങ്ങളിൽ നിന്നായി 44 വിമാനങ്ങളിലായി 7184 പേർ എത്തി.

രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും സംസ്ഥാനത്ത് തിരിച്ചെത്തിയവരെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മെയ് 7 മുതൽ ജൂൺ 19 വരെ കോവിഡ് സ്ഥിരീകരിച്ച 2413 പേരിൽ 2165 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

pinarayi vijayan, ie malayalam

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് എത്തി തുടങ്ങിയത് മെയ് 4 മുതലാണ്. അന്ന് ചെക്ക്പോസ്റ്റ് വഴിയും മെയ് 7ന് വിമാനങ്ങൾ വഴിയും മെയ് 10 കപ്പലുകൾ വഴിയും മെയ് 14ന് ട്രെയിൻ ഗതാഗതം ഉപയോഗിച്ചും ആളുകൾ നാട്ടിലേക്കെത്തി. മെയ് 7 മുതൽ ജൂൺ 19 വരെ രോഗം സ്ഥിരീകരിച്ച 2413 പേരിൽ 2165 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പ്രൈമറി കോൺടാക്ടിലുള്ള 39609 പേരും സെക്കൻഡറി കോൺടാക്ടിലുള്ള 23695 പേരും നീരീക്ഷണത്തലുണ്ടെനന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ

തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഉൾപ്പെടെ എട്ട് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവറും ഇയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവർ ജൂൺ 12 വരെ തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഓടിച്ചിട്ടുണ്ട്.

covid19, thiruvananthapuram railway, thiruvananthapuram central, shramik specials, migrant workers

ഫയൽ ചിത്രം

കൊല്ലം കോർപറേഷനിലെ മുണ്ടക്കൽ, കന്റോൺമെന്റ്, ഉദയമാർത്താണ്ഡപുരം ഡിവിഷനുകൾ, തൃക്കോൽവിൽവട്ടം (6,7,9), മയ്യനാട് (15,16), ഇട്ടിവ (17), കല്ലുവാതിൽക്കൽ (8,10,11,13) എന്നീ വാർഡുകൾ എന്നിവയെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്നു പുലർച്ചയോടെയാണ് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം

തിരുവനന്തപുരം നഗരത്തിൽ കോവിഡ് ബാധ വർധിക്കുന്നസാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി. പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രം മൂന്ന് പെട്രോളിങ് വാഹനങ്ങൾ പരിശോധന നടത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കട്ടപ്പന മാർക്കറ്റ് അടച്ചു

പഴം-പച്ചക്കറി വാഹനഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇടുക്കി കട്ടപ്പന മാർക്കറ്റ് അടച്ചു. മധുരയിൽ നിന്നെത്തിയ ശേഷമാണ് ഡ്രൈവർക്ക് കോവിഡ് ബാധിച്ചത്. കട്ടപ്പന മുൻസിപ്പാലിറ്റിയിലെ എട്ടാം വാർഡും കെഎസ്‌ആർടിസി ജങ്‌ഷനിൽ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമായ നിയന്ത്രണം തുടരും.

ചെറിയ തോതിലെങ്കിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യവിദഗ്‌ധർ

കേരളത്തിൽ ചെറിയ തോതിലെങ്കിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. നിലവിലെ സ്ഥിതി പരിഗണിച്ചാൽ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കോവിഡ് സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതി പറയുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Read More: ചെറിയ തോതിലെങ്കിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യവിദഗ്‌ധർ

ഉറവിടമറിയാത്ത കോവിഡ് കേസുകൾ കണ്ടെത്തിയതായി സൂചന

സംസ്ഥാനത്ത് നടക്കുന്ന ആന്റിബോഡി ദ്രുതപരിശോധനയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ കണ്ടെത്തിയതായാണ് സൂചന. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നതും കേരളത്തിൽ ആശങ്ക പരത്തുന്നു.

സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും ദിവസമായി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. നിലവിൽ നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെയാണ് വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി.

കണ്ണൂരിൽ സ്ഥിതി ഗുരുതരം, ജനങ്ങൾ ശ്രദ്ധിക്കണമെന്ന് കലക്‌ടർ

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന കണ്ണൂർ ജില്ലയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. “ഇപ്പോഴുള്ള ജാഗ്രത പോരാ, ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. സർക്കാരും ഭരണകൂടവും മാത്രം പ്രവർത്തിച്ചാൽ രോഗവ്യാപനം തടയാൻ സാധിക്കില്ല. നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണം. അശ്രദ്ധ കാണിക്കരുത്” ജില്ലാ കലക്‌ടർ ടി.വി.സുഭാഷ് മുന്നറിയിപ്പ് നൽകി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കലക്‌ടറുടെ പ്രതികരണം.

ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക

ചില കോവിഡ് രോഗികളുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതാണ് കണ്ണൂരിൽ ഇപ്പോൾ ആശങ്ക. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 14 കാരന് എവിടെനിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സമ്പര്‍ക്കത്തെത്തുടർന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ജില്ലാ കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

കോവിഡ് ബാധിച്ച പൊലീസുകാരൻ ഹൈക്കോടതിയിലെത്തി; ജഡ്‌ജി ക്വാറന്റൈനിൽ

കളമശേരിയിൽ കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെത്തിയെന്ന് വ്യക്‌തമായതോടെ ജഡ്‌ജി അടക്കമുള്ളവർ ക്വാറന്റൈനിൽ പോയി. ജസ്റ്റിസ് സുനിൽ തോമസാണ് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. കോടതി ആവശ്യപ്പെട്ട കേസ് ഫയൽ ഹൈക്കോടതിയിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.

ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട് പോസ്റ്റിൽ ഒപ്പിട്ടശേഷമാണ് പൊലീസുദ്യോഗസ്ഥൻ കോടതി മന്ദിരത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് കോടതിയിലെത്തി ഗവൺമെന്റ് പ്ലീഡർക്ക് കേസ് ഫയൽ കൈ മാറുകയും ചെയ്തു. ഗവൺമെന്റ് പ്ലീഡറും എജി ഓഫീസിലെ ചില ജീവനക്കാരും ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. പൊലീസുദ്യോഗസ്ഥനുമായി ബന്ധപ്പെട്ട അഭിഭാഷകരുണ്ടെങ്കിൽ അവരെല്ലാം ക്വാറന്റൈനിൽ പോകണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷനും നിർദേശിച്ചിട്ടുണ്ട്.

രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ അനിവാര്യം: ഇപി ജയരാജന്‍

ഓരോ വ്യക്തിയും ശരിയായ രീതിയില്‍ കോവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ വൈറസിന്റെ വ്യാപനം തടയാനാവൂയെന്ന് മന്ത്രി ഇപി ജയരാജന്‍. നിയന്ത്രണങ്ങളില്‍ ഇളവുണ്ടെന്നു കരുതി അത് ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ep jayarajan

ഭൂരിപക്ഷം ആളുകളും ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ ചിലരെങ്കിലും അതിന് അപവാദമാണ്. ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കുടുംബത്തിന്റെയും നാട്ടുകാരുടെയും സുരക്ഷയാണ് അപകടപ്പെടുത്തുന്നത് എന്ന തിരിച്ചറിവുണ്ടാവണം.

പ്രായമുള്ളവരും കുട്ടികളും പുറത്തിറങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം, വ്യക്തി ശുചിത്വം, പൊതുഇടങ്ങളില്‍ തുപ്പാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലായിടങ്ങളില്‍ പാലിക്കപ്പെടുന്നുവെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. അതിനനുസരിച്ച് നമ്മുടെ ജീവിതരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോഴിക്കോട്ട് ട്രൂനാറ്റ് മെഷിന്‍ പ്രവര്‍ത്തനമാരംഭിച്ചു

കോവിഡ്-19 പരിശോധനയ്ക്കായുള്ള ട്രൂനാറ്റ് മെഷിന്‍ കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പ്രവര്‍ത്തനമാരംഭിച്ചു. എട്ട് മണിക്കൂര്‍ കൊണ്ട് 20 ടെസ്റ്റുകള്‍ ചെയ്യാം എന്നതാണ് മെഷിനിന്റെ സവിശേഷത.

കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും വന്ന കോവിഡ് രോഗം സംശയിക്കുന്ന ഗര്‍ഭിണികള്‍ക്കും കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിക്കുന്നവര്‍ക്കും അടിയന്തര ശാസ്തക്രിയ ആവശ്യമുള്ളവര്‍ക്കും കോവിഡ് ഉണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ട്രൂനാറ്റ് മെഷിനുകള്‍ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെയാണു പ്രവര്‍ത്തനം. സേവനം സൗജന്യമാണ്.

ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു

കോട്ടയം: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന കൂടുതല്‍ പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ രോഗ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു. ആദ്യഘട്ടമെന്നോണം പാലാ ജനറല്‍ ആശുപത്രിയെയും കോവിഡ് ആശുപത്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആശുപത്രിയിലെ മറ്റ് ചികിത്സാ സംവിധാനങ്ങളെ ബാധിക്കാത്ത രീതിയില്‍ പ്രത്യേക ബ്ലോക്കിലാണ് കോവിഡ് ചികിത്സയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും കോട്ടയം ജനറല്‍ ആശുപത്രിയുമായിരുന്നു ജില്ലയിലെ കോവിഡ് ആശുപത്രികള്‍.

നാളെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്

സംസ്ഥാനത്ത് നാളെ ഞായറാഴ്ചകളിലെ പ്രത്യേക സമ്പൂർണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. വിവിധ പരീക്ഷകള്‍ നടക്കുന്നതിനാലാണ് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു ദിവസങ്ങളിൽ തുറക്കാറുള്ള മദ്യവിൽപ്പന ശാലകൾ അടക്കമുള്ള സ്ഥാപനങ്ങൾ നാളെ തുറന്ന് പ്രവർത്തിക്കും.

കൊല്ലം ജില്ലയിൽ 24 പേര്‍ക്ക് കൂടി കോവിഡ്

മൂന്നു വയസുകാരന്‍ ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 11 പേര്‍ കുവൈറ്റില്‍ നിന്നും ഏട്ടു പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ദോഹയില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും ഒരാള്‍ നൈജീരിയയില്‍ നിന്നുമാണ് എത്തിയത്. മയ്യനാട് സ്വദേശിനിയുടെ യാത്രാചരിതം ലഭ്യമായിട്ടില്ല.

  • കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ:
  1. ചടയമംഗലം ചെറിയ വിളനല്ലൂര്‍ സ്വദേശിനി(34 വയസ്).
  2. ചെറിയ വിളനല്ലൂര്‍ സ്വദേശിനിയുടെ മൂന്നു വയസുള്ള ആണ്‍കുട്ടി.
  3. കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി(35 വയസ്).
  4. ചവറ മുകുന്ദപുരം സ്വദേശി(39 വയസ്).
  5. പരവൂര്‍ കലയ്ക്കോട് സ്വദേശി(40 വയസ്).
  6. പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശി(33 വയസ്).
  7. മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(27 വയസ്).
  8. അഞ്ചാലുംമൂട് സ്വദേശിനി(52 വയസ്).
  9. താഴത്ത് കുളക്കട സ്വദേശി(38 വയസ്).
  10. അയത്തില്‍ സ്വദേശി(25 വയസ്).
  11. കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശി(60 വയസ്).
  12. പനയം പെരിനാട് സ്വദേശി (24 വയസ്).
  13. പെരുങ്ങാലം അരിനല്ലൂര്‍ സ്വദേശി(31 വയസ്).
  14. നല്ലില സ്വദേശി(44 വയസ്).
  15. പട്ടാഴി സ്വദേശി(33 വയസ്).
  16. പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(46 വയസ്).
  17. ചവറ സ്വദേശി(27 വയസ്).
  18. എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി(35 വയസ്).
  19. കരുനാഗപ്പള്ളി കെ എസ് പുരം സ്വദേശി(40 വയസ്).
  20. തൊടിയൂര്‍ സ്വദേശി(29 വയസ്).
  21. പൂയപ്പള്ളി തച്ചക്കോട് സ്വദേശി(40 വയസ്).
  22. പവിത്രേശ്വരം താഴം സ്വദേശി(28 വയസ്).
  23. മയ്യനാട് വലിയവിള സ്വദേശിനി(52 വയസ്).
  24. ഏഴംകുളം മാര്‍ത്താണ്ഡന്‍കര സ്വദേശി(25 വയസ്).

കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശിയും ഏഴംകുളം സ്വദേശിയും തിരുവന്തപുരത്ത് ചികിത്സയിലാണ്. മറ്റുള്ളവരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;10 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായി.

  • ഇന്ന് രോഗം സ്ഥിരീകരിച്ചവർ
  1. കോട്ടായി സ്വദേശി (44 പുരുഷൻ),
  2. ഷൊർണൂർ സ്വദേശി (36 പുരുഷൻ)
  3. കരിമ്പുഴ സ്വദേശി (52 പുരുഷൻ),
  4. വല്ലപ്പുഴ ചെറുകോട് സ്വദേശി (35 പുരുഷൻ),
  5. പരുതൂർ സ്വദേശി (46 പുരുഷൻ),
  6. തേങ്കുറിശ്ശി സ്വദേശി (48 പുരുഷൻ),
  7. കടമ്പഴിപ്പുറം കുനിപ്പാറ സ്വദേശി (31 പുരുഷൻ)
  8. കാരാകുറുശ്ശി സ്വദേശി (28 പുരുഷൻ)
  9. ഷൊർണൂർ ആറാണി സ്വദേശി (25 പുരുഷൻ)
  10. പെരുമാട്ടി സ്വദേശി (30 പുരുഷൻ),
  11. വണ്ടാഴി മംഗലംഡാം സ്വദേശി (35 പുരുഷൻ)
  12. മംഗലാംകുന്ന് പൂക്കോട്ടുകാവ് സ്വദേശി (20 സ്ത്രീ),
  13. ഷൊർണൂർ കവളപ്പാറ സ്വദേശി (60 പുരുഷൻ)
  14. മണ്ണൂർ പത്തിരിപ്പാല സ്വദേശി (30 പുരുഷൻ)
  15. പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശി (41 പുരുഷൻ)
  16. പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശിനി (12 പെൺകുട്ടി)
  17. കൊടുവായൂർ എത്തനൂർ സ്വദേശി(35 പുരുഷൻ)
  18. തെങ്കര സ്വദേശി (31 പുരുഷൻ),
  19. വെള്ളിനേഴി സ്വദേശി (31 പുരുഷൻ),
  20. കടമ്പഴിപ്പുറം സ്വദേശി (28 പുരുഷൻ)
  21. ചിറ്റൂർ സ്വദേശി (27 പുരുഷൻ),
  22. വടക്കഞ്ചേരി പന്നിയങ്കര സ്വദേശി (24 സ്ത്രീ)
  23. വെള്ളിനേഴി സ്വദേശി (30 പുരുഷൻ)

തിരുവനന്തപുരം ജില്ലയിൽ പുതുതായി 1078 പേർ നിരീക്ഷണത്തിൽ

  • ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 1078 പേർ രോഗനിരീക്ഷണത്തിലായി
    535 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
  • ജില്ലയിൽ 18533 പേർ വീടുകളിലും 1116 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
  • ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാർജ് ചെയ്തു.
  • 142 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ.
  • ഇന്ന് 482 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 362 പരിശോധന ഫലങ്ങൾ ലഭിച്ചു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കു കൂടി പോസിറ്റീവ്; 11 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും 11 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ ആറ് പേര്‍ കുവൈത്തില്‍ നിന്നും മൂന്ന് പേര്‍ ഖത്തറില്‍ നിന്നും മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്കും അത്തോളി സ്വദേശികളായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പോസിറ്റീവായവര്‍:

1. മേപ്പയ്യൂര്‍ സ്വദേശി (50 വയസ്സ്)- ജൂണ്‍ 9 ന് വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍നിന്നു കൊച്ചിയിലെത്തി. ടാക്‌സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ പേരാമ്പ്രയില്‍ എത്തിച്ച് സ്രവസാമ്പിള്‍ ശേഖരിക്കുകയും പോസിറ്റീവ് ആയതിനാല്‍എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.

2, 3. പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ (38, 30 വയസ്സ്)- ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ ജൂണ്‍ 19 ന് കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

4. ഒഞ്ചിയം സ്വദേശി (65)- ജൂണ്‍ 15 ന് ഖത്തറില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 18ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

5. തലക്കുളത്തൂര്‍ സ്വദേശി (55)- ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വന്ന് വടകര കോറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

6. അഴിയൂര്‍ സ്വദേശി (55)- ജൂണ്‍ 9 ന് ഖത്തറില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വന്ന് വടകര കോറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

7. നന്മണ്ട സ്വദേശി (55)- ജൂണ്‍ 9 ന് കുവൈത്തില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കോറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

8. ഏറാമല സ്വദേശി (24)- ജൂണ്‍ 9 ന് ദോഹയില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കോറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

9, 10, 11 & 12. അത്തോളി സ്വദേശികളായ അമ്മയും (31) മൂന്ന് മക്കളും (രണ്ടും ആറും വയസ്സുള്ള പെണ്‍കുട്ടികളും 11 വയസ്സുള്ള ആണ്‍കുട്ടിയും)- മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബം ജൂണ്‍ 11 ന് കുവൈത്തില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തുകയും കുടുംബനാഥന് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. ഇദ്ദേഹം സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ചികില്‍സിലായിരുന്നു. അമ്മയും കുട്ടികളും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കുടുംബനാഥന്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധിക്കുകയും പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു. പന്ത്രണ്ടുപേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

കോട്ടയം ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആറു പേര്‍ വിദേശത്തുനിന്നും, അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. കുവൈറ്റില്‍ നിന്നും സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്ന മൂന്നു പേര്‍ക്കു വീതവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

  • രോഗം സ്ഥിരീകരിച്ചവര്‍
  1. ജൂണ്‍ 16 ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശിനിയായ നഴ്സ്(23). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കി.
  2. ജൂണ്‍ 16 ന് ഡല്‍ഹിയില്‍നിന്ന് എത്തി മണിമല സ്വദേശിനിയായ നഴ്സിനൊപ്പം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശിനിയായ നഴ്സ്(24). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കി.
  3. ജൂണ്‍ എട്ടിന് റിയാദില്‍ നിന്ന് കെയര്‍ ടേക്കര്‍ക്കൊപ്പം എത്തിയ വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (10) വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്.
  4. റിയാദില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടിയുടെ സഹോദരി(6). വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്.
  5. ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി (51). രോഗ ലക്ഷണങ്ങള്‍ ഇല്ല.
  6. ജൂണ്‍ 13 ന് റിയാദില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശി(30). രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.
  7. ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തി എരുമേലിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്.
  8. ജൂണ്‍ 14 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി (46) രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്.
  9. മെയ് 29 ന് മുംബൈയില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി (25). രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.
  10.  ജൂണ്‍ 12 ന് കുവൈറ്റില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (38). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
  11. ജൂണ്‍ ഒന്‍പതിന് ഡല്‍ഹിയില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(30). ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകനാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

കാസർഗോഡ് ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയതുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

  • രോഗം സ്ഥിരീകരിച്ചവർ
  1. മെയ് 26 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി.
  2. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 47 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി.
  3. ജൂണ്‍ മൂന്നിന് ദുബായില്‍ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി.
  4. ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി.
    ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 38 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി.
  5. ജൂണ്‍ ആറിന് മസ്‌ക്കറ്റില്‍ നിന്ന് വന്ന 26 വയസുള്ള വേര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി.
  6. മെയ് 28 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 58 വയസുള്ള മംഗല്‍പാടി സ്വദേശി.

ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജൂണ്‍ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച ബഹ്‌റിനില്‍ നിന്നെത്തിയ 30 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, മെയ് 31 ന് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന 51 വയസുള്ള മംഗല്‍പാടി സ്വദേശി എന്നിവരാണ് രോഗമുക്തരായത്.

തൃശൂർ ജില്ലയിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  • തൃശൂർ ജില്ലയിൽ ശനിയാഴ്ച ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
  • ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31).
  • 15 ന് എത്തിയ തളിക്കുളം സ്വദേശി (35).
  • 13 ന് എത്തിയ നടവരമ്പ് സ്വദേശി (32).
  • 13 ന് ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയ മാടായിക്കോണം സ്വദേശി (43).
  • 8 ന് മധ്യപ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേലക്കോട്ടുക്കര സ്വദേശിനി (23).
  • 17 ന് ഉത്തർപ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേറ്റുപുഴ സ്വദേശി (25)

ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 260 ആയി. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

  • തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.
  • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14055 പേരും ആശുപത്രികളിൽ 168 പേരും ഉൾപ്പെടെ ആകെ 14223 പേരാണ് നിരീക്ഷണത്തിലുളളത്.
  • വെളളിയാഴ്ച  നിരീക്ഷണത്തിന്റെ ഭാഗമായി 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

  1. ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി 49 വയസുകാരന്‍.
  2. ജൂണ്‍ 12 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി 34 വയസുകാരന്‍.
  3. കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 15 ന് തിരിച്ചെത്തിയ വഴിക്കടവ് പഞ്ചായത്തങ്ങാടി സ്വദേശി 48 വയസുകാരന്‍.
  4. റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 10 ന് തിരിച്ചെത്തിയ മൂത്തേടം നമ്പൂരിപൊട്ടി കല്‍ക്കുളം സ്വദേശി 48 വയസുകാരന്‍.
  5. ദോഹയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ അഞ്ചിന് തിരിച്ചെത്തിയ കുറ്റിപ്പുറം പാഴൂര്‍ പകരനെല്ലൂര്‍ സ്വദേശി 27 കാരന്‍.

അഞ്ചുപേര്‍ രോഗവിമുക്തരായി

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് 19 രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊന്നാനി ഏഴുവന്‍തുരുത്തി സ്വദേശിനി ആതിര (26), ഊരകം പുത്തന്‍പീടിക സ്വദേശി മന്‍സൂര്‍ അലി (39), മഞ്ചേരി ചെരണി സ്വദേശി അബ്ദുല്‍ കരീം (60), മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി മണികണ്ഠന്‍ (51), എ.ആര്‍ നഗര്‍ കൊടുവായൂര്‍ സ്വദേശി ജയേഷ് (35) എന്നിവരാണു പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് മടങ്ങിയത്. അഞ്ച് പേരും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

  1. മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തിയ മാനന്തവാടി സ്വദേശിയായ 45കാരി.
  2. താനെയില്‍ നിന്നെത്തിയ താഴെ അരപ്പറ്റ സ്വദേശിയായ 7 വയസ്സുള്ള കുട്ടി.
  3. ബഹറിനില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശിയായ 22കാരന്‍.
  4. ദുബൈയില്‍ നിന്നെത്തിയ വടുവന്‍ചാല്‍ സ്വദേശിയായ 35കാരന്‍.
  5. ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തിയ സ്ഥാപന നിരീക്ഷണത്തിലായിരുന്ന പച്ചിലക്കാട് സ്വദേശി 24കാരി.

ജില്ലയില്‍ രണ്ട് പേര്‍ രോഗമുക്തരായി. തൃക്കൈപ്പറ്റ സ്വദേശി 37 കാരനും കോറോം സ്വദേശി 47 കാരനുമാണ് സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 24 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

എറണാകുളം ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

  1. ജൂൺ 5 ന് ജിബൂട്ടി-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള തമ്മനം സ്വദേശി.
  2. ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള എളമക്കര സ്വദേശി.
  3. ജൂൺ 18 ന് കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ വന്ന 38 വയസുള്ള വെങ്ങോല സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ.

ജൂൺ 8 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിനി ഇന്ന് രോഗമുക്തി നേടി.

  • ഇന്ന് 1113 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
  • നിരീക്ഷണ കാലയളവ് അവസാനിച്ച 955 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
  • നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12625 ആണ്.
  • ഇതിൽ 10062 പേർ വീടുകളിലും, 457 പേർ കോവിഡ് കെയർ സെന്ററുകളിലും, 2106 പേർ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിലുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook