വീണ്ടും 90 കടന്ന് പുതിയ കോവിഡ് കേസുകൾ; ജാഗ്രത ഇനിയും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

Kerala Covid-19 Newswrap: ജൂൺ 09നു ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരുദിവസം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 90 കടക്കുന്നത്

Covid-19 Kerala, കോവിഡ്- 19 കേരള, June 13, ജൂൺ 13, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

Kerala Covid-19 News at a Glance: ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 90 കടന്ന ദിവസമാണിന്ന്. 97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരിൽ ഒരു കോവിഡ് ബാധിതൻ മരണപ്പെടുകയും ചെയ്തു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ 28കാരനായ കെ പി സുനിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.   ഇന്ന് 89 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മൂന്നുപേർ മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കം കാരണം രോഗം ബാധിച്ചവർ.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജാഗ്രത വർധിപ്പിക്കേണ്ട സമയമാണിതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനെതിരായ ജാഗ്രത കുറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂൺ 09നു ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 90 കടക്കുന്നത്. 91 പേർക്കായിരുന്നു 09ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം തുടക്കത്തിൽ ഒരുദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നൂറ് കടക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 60നും 90നും ഇടയിലായിരുന്നു പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചവർ. സമ്പർക്കത്തെത്തുടർന്ന് കോവിഡ് വ്യാപിക്കുന്ന ആശങ്കയിലാണ് സംസ്ഥാനം. ഒപ്പം കോവിഡ് ബാധയുടെ ഉറവിടമറിയാത്തതും ഭീഷണിയാവുന്നു.

Kerala Covid Tracker: ഇന്ന് 97 പേർക്ക് കോവിഡ്

 • കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
 • ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്: കുവൈറ്റ്-25, യു.എ.ഇ.-17, സൗദി അറേബ്യ-11, ഖത്തര്‍-7, കസാക്കിസ്ഥാന്‍-3, ഒമാന്‍-1, ബഹറിന്‍-1.
 • 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവർ: മഹാരാഷ്ട്ര-12, ഡല്‍ഹി-7, തമിഴ്‌നാട്-5, ഹരിയാന-2, ഗുജറാത്ത്-2, ഒറീസ-1.
 • മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
 • കൊല്ലം ജില്ലയിലെ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍…

Posted by Pinarayi Vijayan on Thursday, 18 June 2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ: ജില്ല തിരിച്ചുള്ള കണക്ക്

 • കൊല്ലം – 13
 • കോട്ടയം – 11
 • പത്തനംതിട്ട – 11
 • ആലപ്പുഴ – 9
 • എറണാകുളം – 6
 • തൃശൂർ – 6
 • ഇടുക്കി – 6
 • തിരുവനന്തപുരം – 5
 • കോഴിക്കോട് – 5
 • മലപ്പുറം – 4
 • കണ്ണൂർ – 4
 • കാസർഗോഡ് – 3

89 പേരുടെ പരിശോധനാഫലം നെഗറ്റീവ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 89 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 • തൃശൂർ – 22
 • കാസർഗോഡ് – 14
 • പാലക്കാട് – 11
 • ആലപ്പുഴ – 10
 • തിരുവനന്തപുരം – 9
 • കൊല്ലം – 8
 • കണ്ണൂർ – 4
 • എറണാകുളം – 4
 • പത്തനംതിട്ട – 3
 • കോട്ടയം – 2
 • വയനാട് – 2
 • മലപ്പുറം – 2
 • കോഴിക്കോട് – 1

ഇതോടെ 1358 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,413 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകളില്ല. അതേസമയം ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അടാട്ട്, വടക്കേക്കാട് എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 108 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 1,27,231 പേര്‍ നിരീക്ഷണത്തിൽ

 • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,231 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
 • ഇവരില്‍ 1,25,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ
 • 1967 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ.
 • 190 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള…

Posted by K K Shailaja Teacher on Thursday, 18 June 2020

24 മണിക്കൂറിനിടെ 4817 സാമ്പിളുകൾ പരിശോധിച്ചു

 • കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്പിളുകളാണ് പരിശോധിച്ചത്.
 • ഇതുവരെ 1,26,839 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 • ഇതില്‍ 3194 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
 • സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 35,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 33,386 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
 • റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,69,035 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 1272 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ എത്തിയവർ

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 1272 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.279657 പേരാണ് സംസ്ഥാനത്തേക്ക് ഈ കാലയളവിൽ എത്തിയത്. ഇവരിൽ വിദേശത്ത് നിന്നെത്തിയ 669 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 503 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് മാത്രമെത്തിയ 313 പേർക്കാണ് കോവിഡ് വൈറസ് ബാധ കണ്ടെത്തിയത്.

ജാഗ്രത ഇനിയും വർധിപ്പിക്കണം

സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് ജാഗ്രത വർധിപ്പിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രവർത്തന രംഗത്തുള്ള ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ഒരു മേഖലയാകെ സതംഭിക്കുകയാണ്. പകുതി ആളുകൾ മാത്രമേ സർക്കാർ ഓഫീസുകളിലുണ്ടാകേണ്ടതുള്ളു. വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഫീസ് മീറ്റിങ്ങികൾ ഓൺലൈനിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോൾ അതാത് ജില്ലകളിൽ നിന്ന് പൂൾ ചെയ്ത് നിയമിക്കണം. കോവിഡ് ഡ്യൂട്ടിയിലുള്ളവർ കുടുംബത്തിൽ നിന്ന് മാറിനിൽക്കണം. എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാഗ്രത കുറയുന്നു

ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ പൊതുവെ ജാഗ്രത കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും നീങ്ങുന്നത്. റോഡുകളും കമ്പോളങ്ങളും തിരക്കേറുന്നു. ശാരീരിക അകലം പലയിടത്തും പാലിക്കുന്നില്ല. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സാനിറ്റൈസർ സോപ്പ് ഉപയോഗവും കുറയുന്നു. ഇതിനെതിരെ ശക്തമായ ഇടപ്പെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

corona virus, covid, ie malayalam

സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള യാത്രയ്ക്ക് പലരും കൂട്ടായി വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. പലര്‍ ചേര്‍ന്ന് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് പോകുന്നത്. ഇത്തരം യാത്രകള്‍ തടയാനോ യാത്രക്കാര്‍ക്ക് വിഷമമുണ്ടാക്കാനോ പൊലീസോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകരുത് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോവിഡ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവർ മരിച്ചു. ബ്ലാത്തൂർ സ്വദേശിയായകെ പി സുനിലാണ് ( 28 )  മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി.മരിച്ച രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾക്ക് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.  സമ്പർക്കപ്പട്ടികയിൽ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമുണ്ട്.  ഇദ്ദേഹം ഈ മാസം 12 വരെ മട്ടന്നൂർ എക്‌സൈ് ഓഫീസിൽ ജോലി ചെയ്‌തിരുന്നു.

12 നു വൈകീട്ട് പനിയും ശ്വാസതടസവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് ഇവിടെനിന്ന് 14ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അന്നു മുതൽ വെന്റിലേറ്ററിലായിരുന്നു. ന്യുമോണിയ ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചതായി മെർഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

കോവിഡ് രോഗികളുടെ താമസ സ്ഥലത്തിനോട് ചേർന്നുള്ള വീടുകളെ ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്റ് സോൺ രൂപികരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനാണ് ഇത്. നിലവിൽ ഒരു വീട്ടിൽ കോവിഡ് ബാധയുണ്ടായാൽ ഒരു വാർഡ് ഒന്നാകെ കണ്ടെയ്ൻമെന്റ് സോണാകുന്നത്. ഇതിൽ മാറ്റം വരും. ചെറിയ ക്ലസ്റ്ററി നിയന്ത്രണങ്ങൾ കർശനമാക്കും.

ക്വാറന്റൈനിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസ് നടത്തുന്ന മൊബൈൽ ബീറ്റ് പരിശോധനയ്ക്ക് പുറമെയാണിത്.

എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ നിർദേശം. മാസ്ക് ധരിക്കാത്ത 3489 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച 18 പേർക്കെതിരെയും കേസ്.

ഗൾഫ് രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കും

റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ വഴി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കും. അതിനായി ചർച്ചകൾ പുരോഗമിക്കുന്നതായി സർക്കാർ വ്യക്തമാക്കി.

റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കോവിഡ്…

Posted by Pinarayi Vijayan on Thursday, 18 June 2020

എയർലൈൻ സർവീസുകളുടെ സഹകരണവും ഇന്ത്യൻ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിലവിൽ പരിശോധന സൗകര്യങ്ങൾ ലഭ്യമാണ്. അതില്ലാത്ത രാജ്യങ്ങൾക്ക് സർക്കാർ നീക്കം സഹായകരമാവും.

കണ്ണൂരിൽ മുന്നറിയിപ്പ്

കോവിഡ് ബാധിച്ച് എക്‌സൈസ് ഡ്രൈവർ മരിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. വളരെ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും ജാഗ്രത തുടരണമെന്നും കണ്ണൂർ ഡിഎംഒ നാരായണ നായിക് പറഞ്ഞു. എപ്പോൾ, ആർക്ക് രോഗം ബാധിക്കും എന്നൊന്നും പറയാൻ പറ്റില്ല.എന്നാൽ, ജില്ലയിൽ ഇതുവരെ സാമൂഹ്യവ്യാപനമില്ലെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.

ഉറവിടമറിയാത്ത 60 കോവിഡ് കേസുകൾ

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നത് ആശങ്ക പരത്തുന്നു. സർക്കാർ കണക്കുപ്രകാരം മാർച്ച് 23 മുതൽ ജൂൺ ആറ് വരെയുള്ള കോവിഡ് ബാധിതരിൽ 60 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. മേയ് നാലുമുതൽ ജൂൺ ആറുവരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 കേസും.

ആറ് ജില്ലകളിൽ അതീവ ജാഗ്രത

കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലാണ് ഉറവിടമറിയാത്ത രോഗബാധിതർ കൂടുതൽ. ഈ ആറ് ജില്ലകളിലും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

Thrissur Covid-19 Corona

തിരുവനന്തപുരത്ത് മരിച്ച പള്ളി വികാരി, കൊല്ലത്ത് മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചയാൾ, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി, കണ്ണൂർ ധർമടത്ത് മരിച്ച സ്ത്രീയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയിൽ വീണതിന് ചികിൽസ തേടിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കാസർഗോട്ടെ ഓട്ടോറിക്ഷാ ഡ്രൈവർ തുടങ്ങിയവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പഠനം നടത്തും

ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കോവിഡ് പോസിറ്റീവ് കേസുകൾ സംബന്ധിച്ച് ഇതേക്കുറിച്ച് പഠനം നടത്താൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു നിർദേശം നൽകി. ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ നഗരസഭയിൽ നിയന്ത്രണങ്ങൾ

സമ്പർക്കം വഴിയുള്ള കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുർന്ന് കണ്ണൂർ നഗരസഭയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സമ്പര്‍ക്കത്തെത്തുടർന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെട്ടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു.
കണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എവിടെനിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആരോഗ്യ മേഖലയിൽ വിപുലമായ പദ്ധതി തയ്യാറാക്കുന്നു

കോവിഡ് രോഗവ്യാപനം ഉയർന്നാൽ കൂടുതൽ ആരോഗ്യ പ്രവർത്തകുടെ സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ വിപുലമായ പദ്ധതി തയ്യാറാക്കും.

 • ഇപ്പോൾ സംസ്ഥാന സർവീസിലുള്ള 45 വയസിൽ താഴെയുള്ള ആളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും.
 • ആരോഗ്യ രംഗത്തെ വിവിധ കോഴ്സുകൾ പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾ, തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർ, റിട്ടേഡ് ചെയ്ത ആരോഗ്യ രംഗത്തെ പ്രെഫഷണലുകൾ എന്നിവരെ സംസ്ഥാന അടിസ്ഥാനത്തിൽ ഒരുക്കും.
 • ആവശ്യമുള്ളടുത്ത് നിയോഗിക്കാനാണ് ഇത്തരമൊരു ടീമിനെ മിഷൻ അടിസ്ഥാനത്തിലൊരുക്കുക.
 • എൻസിസി, എസ്‌പിസി, എൻഎസ്എസ് വോളന്റിയർമാരെയും ഇതിൽ ഉൾപ്പെടുത്തും.
 • അതോടൊപ്പം താൽപര്യമുള്ള യുവാക്കൾക്കും സന്നദ്ധ സേനയിലെ വോളവന്റിയർമാക്കും പരിശീലനം നേടാം.

ക്വാറന്‍റൈൻ ലംഘനം: ഡിവൈഎസ്പിമാർക്കും അസിസ്റ്റന്‍റ് കമ്മീഷണര്‍മാർക്കും ചുമതല

ക്വാറന്‍റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് നേരിട്ട് നിരീക്ഷിക്കാനായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരെയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസ് നടത്തുന്ന മൊബൈല്‍ ബീറ്റ് പട്രോളിന് പുറമെയാണിത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 3486 സംഭവങ്ങള്‍

മാസ്ക് ധരിക്കാത്ത 3486 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്വാറന്‍റെയ്ന്‍ ലംഘിച്ച 18 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

വിമാന യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

എല്ലാ വിമാന യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി. വരുന്ന ആളുകളുടെ വിവരം ലഭ്യമാക്കാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കാനും ഇത് ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമീകൃതാഹാരത്തിന്‍റെ പ്രാധാന്യം

കോവിഡ് കാലത്തെ സമീകൃതാഹാരത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ അറിയാം:

 • കോവിഡ് നേരിടുന്നതിന് കൃത്യമായ ആഹാരം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സമീകൃതാഹാരത്തിന്‍റെ കുറവാണ്.
 • ശരീരത്തിന്‍റെ പ്രതിരോധ ശക്തി നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകവും സമീകൃതാഹാരം തന്നെ. സമീകൃതാഹാരം എന്നാല്‍, ആരോഗ്യസംരക്ഷണത്തിനു വേണ്ട ഘടകങ്ങള്‍ ശരിയായ അളവില്‍ കിട്ടുക എന്നതാണ്.
 • ഊര്‍ജത്തിനു വേണ്ടി അരി, ഗോതമ്പ് അല്ലെങ്കില്‍ ചോളം, മുത്താറി അല്ലെങ്കില്‍ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം.
 • സമീകൃത ഭക്ഷണത്തിന്‍റെ രണ്ടാമത്തെ ഘടകം മാംസ്യമാണ് (പ്രോട്ടീന്‍). പയര്‍, കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായിരിക്കണം.
 • ഊര്‍ജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്‍റെ 20-25 ശതമാനം മാംസ്യവിഭവം ഉണ്ടായിരിക്കണം.
 • ഭക്ഷണത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉണ്ടാകണം. പച്ചക്കറി നാരുള്ള ഭക്ഷണ പദാര്‍ത്ഥമാണ്. ചീര, വെണ്ടക്ക, പാവയ്ക്ക, കോവക്ക, കക്കിരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇവയൊക്കെ ധാരാളം കഴിക്കാം.
 • നാലാമത്തെ ഇനമായ പഴങ്ങള്‍ എല്ലാ നേരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളായ വാഴപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ, പേരക്ക, ഓറഞ്ച്, സപ്പോട്ട, ചാമ്പയ്ക്ക ഏതുമാകാം.
 • വെള്ളം ഏറെ പ്രധാനമാണ്. ദിവസം രണ്ടര-മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. സര്‍വ്വോപരി വേണ്ടത്ര ശാരീരിക വ്യായാമവും മാനസിക ഉല്ലാസവും ഉറപ്പുവരുത്തണം.
 • ജങ്ക് ഫുഡ് പാടേ ഒഴിവാക്കുന്നതാണ് നല്ലത്.
 • പോഷകാഹാരക്കുറവ് ദരിദ്രവിഭാഗങ്ങളില്‍ മാത്രമല്ല. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരിലും കാണുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമീകൃതാഹാരത്തെക്കുറിച്ച് പലര്‍ക്കും ശരിയായ ധാരണയില്ല.
 • നല്ല ജീവിതശൈലിയില്‍ സമീകൃതാഹാരവും പെടുമെന്ന് മനസ്സിലാക്കണം.
 • ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം നല്ല ജീവിതശൈലിയും നാം അനുവര്‍ത്തിക്കേണ്ടതുണ്ട്. സാമൂഹിക പ്രതിരോധമാണ് പകര്‍ച്ചവ്യാധികളെ നേരിടാന്‍ ഏറ്റവും ഫലപ്രദം.

വൈദ്യുതി ബില്ലിൽ ഇളവുകൾ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കൾക്ക് അമിത ബില്ല് വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ബിൽതുകയുമായി ബന്ധപ്പെട്ട് ഇളവുകൾ വരുത്താൻ തീരുമാനം.

വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക്…

Posted by Pinarayi Vijayan on Thursday, 18 June 2020

40 യൂണിറ്റ് വരെ സൗജന്യമായോ കുറഞ്ഞ നിരക്കിലോ വൈദ്യുതി ഉപയോഗിച്ചിരുന്നവരിൽ നിന്ന് മുൻ മാസങ്ങളിലെ അതേ ബിൽ തുക ഈടാക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. 40 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇത്തവണത്തെ ബില്ലിലെ അധിക തുകയുടെ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി അനുവദിക്കുന്നതിനും തീരുമാനമായി.

 • പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധികഉപഭോഗം മൂലമുണ്ടായ ബില്ലിൽ ബിൽതുക വർധനവിന്റെ പകുതി സബ്സിഡി നൽകും.
 • പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലമുണ്ടായ ബിൽ തുകയുടെ വർധനവിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും.
 • പ്രതിമാസം 150 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലമുണ്ടായ ബിൽ തുകയുടെ വർധനവിന്റെ 25 ശതമാനം സബ്സിഡി അനുവദിക്കും.
 • പ്രതിമാസം 150 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലമുണ്ടായ ബിൽ തുകയുടെ വർധനവിന്റെ 20 ശതമാനം സബ്സിഡി അനുവദിക്കും.

Read More: വൈദ്യുതി ബില്ലിലെ അധിക തുക: 50 ശതമാനം വരെ സബ്‌സിഡി അനുവദിക്കും, 40 യൂണിറ്റ് പരിധിയിലുള്ളവർ അധിക തുക നൽകേണ്ടതില്ല

മലപ്പുറം ജില്ലയില്‍ നിലവില്‍ 37 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിലവില്‍ 37 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നുണ്ടെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ആതവനാട്, മൂര്‍ക്കനാട്, കുറുവ, കല്‍പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം, തെന്നല ഗ്രാമപഞ്ചായത്തിലെയും തിരൂരങ്ങാടി നഗരസഭയിലെയും വിവിധ വാര്‍ഡുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരുന്നത്. ആതവനാടില്‍ 04, 05, 06, 07, 20 വാര്‍ഡുകളിലും മൂര്‍ക്കനാട്- 02, 03, കുറുവ-09, 10, 11, 12, 13, കല്‍പകഞ്ചേരി-12, എടപ്പാള്‍- 07, 08, 09, 10,11, 17, 18 വട്ടംകുളം- 12, 13, 14, തെന്നല- 01, 02, 03, 04, 05, 06, 10, 12, 13, 14, 15, 16, 17, തിരൂരങ്ങാടി -38 എന്നീ വാര്‍ഡുകളിലാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരുന്നത്. ഇവിടങ്ങളില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍

 • കണ്ടെയിന്‍മെന്റ് സോണായ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യ സഹായത്തിനും അവശ്യ വസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.
 • പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. കൃത്യമായ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.
 • പുറത്തുനിന്നുള്ളവര്‍ കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശിക്കാനും പാടില്ല.
 • ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പോസ്റ്റ് ഓഫീസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.
 • ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.
 • ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് മണി വരെ പാര്‍സല്‍ സര്‍വീസ് അനുവദിക്കും.
 • ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവക്ക് 50 ശതമാനം ജീവനക്കാരുമായി അനുവദനീയമായ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാം.
 • പാല്‍, പത്രം, മാധ്യമ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബ് എന്നിവ ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രവര്‍ത്തിക്കാം.
 • വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് അനുവദിച്ചിട്ടുള്ള എണ്ണം ആളുകള്‍ മാത്രമെ സാമൂഹ്യ അകലം പാലിച്ച് ഒത്തു ചേരാവൂ.
 • നിര്‍മാണ പ്രവൃത്തികള്‍, തൊഴിലുറപ്പ് ജോലികള്‍ എന്നിവ സാമൂഹ്യ അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകളോടെ ചെയ്യാവുന്നതാണ്.

ഇടുക്കി ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 1. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നെത്തിയ വണ്ടന്‍മേട് കൊച്ചറ സ്വദേശി. (37) കൊച്ചിയിൽ നിന്നും കെഎസ്ആർടിസി യിൽ തൊടുപുഴയിൽ വന്നു. അവിടുന്ന് ടാക്സിയിൽ വീട്ടിൽ എത്തി നിരീക്ഷണത്തിൽ ആയിരുന്നു.
 2. ജൂണ്‍ 5 ന് ചെന്നെയില്‍ നിന്നെത്തിയ തൂക്കുപാലം കരുണാപുരം സ്വദേശിനി (51). ചെന്നൈയിൽ നിന്നും ടാക്സിയിൽ ഭർത്താവിനോടൊപ്പം വീട്ടിക്കെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
 3. ജൂണ്‍ 5ന് ഖത്തറില്‍ നിന്നെത്തിയ അടിമാലി ആനവിരട്ടി സ്വദേശി (36). കൊച്ചിയിൽ നിന്നും കെഎസ്ആർടിസി യിൽ തൊടുപുഴയിൽ വന്നു. അവിടെ നിരീക്ഷണ കേന്ദ്രത്തിൽ ആയിരുന്നു പിറ്റേന്ന് അടിമാലി കോവിഡ് കെയർ സെന്ററിലാക്കി.
 4. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നെത്തിയ വെള്ളയാംകുടി കട്ടപ്പന സ്വദേശി (32). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
 5. ജൂണ്‍ 15 ന് ഹരിയാനയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ചെപ്പുകുളം തൊടുപുഴ സ്വദേശി (44). കൊച്ചിയിൽ നിന്നും ടാക്സിയിൽ തൊടുപുഴയിൽ നിരീക്ഷണത്തിൽ ആയിരുന്നു.
 6. ജൂണ്‍ 14 ന് ചെന്നെയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൊടുപുഴ, ഉടുമ്പന്നൂര്‍ സ്വദേശി. (56) കൊച്ചിയിൽ നിന്നും ടാക്സിയിൽ തൊടുപുഴയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • 40 വയസുള്ള പുരുഷൻ, വിളപ്പിൽ ശാല സ്വദേശി, ജൂൺ 9 ന് ദോഹയിൽ നിന്ന് എത്തി.
 • 66 വയസുള്ള പുരുഷൻ, പൂവാർ , 7 ന് മുംബൈയിൽ നിന്ന് ട്രെയിനിൽ എത്തി.
 • 58 വയസുള്ള പുരുഷൻ, പാറശാല, ജൂൺ 15 ന് സൗദിയിൽ നിന്ന് എത്തി.
 • 33 വയസ്, പുരുഷൻ, മണക്കാട്, സൗദിയിൽ നിന്ന് എത്തി.
 • 31 വയസ്, പുരുഷൻ, കല്ലമ്പലം, റിയാദിൽ നിന്ന് എത്തി.

കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ ദുബായ്, ഒരാള്‍ സൗദി, ഒരാള്‍ കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും വന്നവരാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 46 വയസ്സുള്ള കൊടുവള്ളി സ്വദേശിനി ഇന്ന് രോഗമുക്തി നേടി.

പോസിറ്റീവായവര്‍:

1. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ (40 വയസ്സ്). മെയ് 30 ന് ഒഡീഷയില്‍ നിന്നെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

2. തൂണേരി സ്വദേശി (30). ജൂണ്‍ നാലിന് ദുബായ് – കൊച്ചി വിമാനത്തില്‍ എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.

3. മൂടാടി സ്വദേശി (25). ജൂണ്‍ 11 ന് കുവൈത്ത്-കൊച്ചി വിമാനത്തില്‍ എത്തി, കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേക്ക് മാറ്റി.

4. ചേളന്നൂര്‍ സ്വദേശി (30). ജൂണ്‍ 4 ന് ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ എത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

5. ചെലവൂര്‍ സ്വദേശി (52). ജൂണ്‍ 13 ന് സൗദി-കരിപ്പൂര്‍ വിമാനത്തില്‍ എത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 178 ഉം രോഗമുക്തി നേടിയവര്‍ 76 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 101 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

കോട്ടയം ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് ; രണ്ടു പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രോഗം ഭേദമായ രണ്ടു പേര്‍ ഇന്ന് ആശുപത്രി വിട്ടു. അബുദാബിയില്‍നിന്ന് മെയ് 31ന് എത്തിയ ചിറക്കടവ് സ്വദേശിനിയും(37) ഡല്‍ഹിയില്‍നിന്നും മെയ് 28ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയു(22)മാണ് രോഗമുക്തരായത്. ജില്ലയില്‍ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (28). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2. മുംബൈയില്‍നിന്നും ജൂണ്‍ ഒന്നിന് വിമാനത്തില്‍ എത്തിയ ചിറക്കടവ് സ്വദേശി (53). ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

3. കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് എത്തിയ നെടുംകുന്നം സ്വദേശി(36). ഇതേ വിമാനത്തില്‍ എത്തിയ മറ്റൊരാള്‍ക്കൊപ്പം നെടുംകുന്നത്ത് ഹോം ക്വാറന്‍റയിനിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.

4. മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 12ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

5. റിയാദില്‍നിന്നും ജൂണ്‍ എട്ടിന് ഭാര്യയ്ക്കൊപ്പം എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(33). രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ചു. ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

6. ഡല്‍ഹിയില്‍നിന്നും ജൂണ്‍ ആറിന് ട്രെയിനില്‍ എത്തിയ ഗര്‍ഭിണിയായ തൃക്കൊടിത്താനം സ്വദേശിനി(32). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

7. മുംബൈയില്‍നിന്നും ജൂണ്‍ എട്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചിങ്ങവനം സ്വദേശിനി(27). രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചത്.

8. കുവൈറ്റില്‍നിന്നും ജൂണ്‍ രണ്ടിന് എത്തിയ ചങ്ങനാശേരി മലകുന്നം സ്വദേശിനി(53). ഹോം ക്വാറന്‍റയിനിലായിരുന്നു.

9. ദുബായില്‍നിന്നും ജൂണ്‍ ആറിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശിനി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

10. ഡല്‍ഹിയില്‍നിന്നും ജൂണ്‍ 15ന് എത്തിയ കറുകച്ചാല്‍ സ്വദേശി(32). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കോട്ടയത്തും എത്തിയ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്നുതന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

11. കുവൈറ്റില്‍നിന്നും ജൂണ്‍ 12ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(34).

തൃശൂർ ജില്ലയിൽ 22 പേർ രോഗമുക്തർ; ആറ് പേർക്ക് കൂടി കോവിഡ്;

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 22 പേർ കോവിഡ് രോഗമുക്തരായി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പർക്കം വഴി ആർക്കും രോഗം ബാധിച്ചില്ല. ജൂൺ 4 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), 12 ന് കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (26), 13 ന് കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (29), 9 ന് ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി (36), പെരുവല്ലൂർ സ്വദേശി (50), 15 ന് കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (41) എന്നിവർക്കാണ് രോഗം ബാധിച്ചത്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

നാല് കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ തുടരും

തൃശൂർ ജില്ലയിൽ കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിൽ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും നീട്ടി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവ് പുറപ്പെടുവിച്ചു. വാടാനപ്പളളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകൾ, ചാവക്കാട് നഗരസഭ പ്രദേശങ്ങളും തൃശൂർ നഗരസഭയിലെ 24 മുതൽ 34 വരെയും 41-ാം ഡിവിഷനും കണ്ടയ്ൻമെന്റ് സോണായി തന്നെ തുടരും. കഴിഞ്ഞ 11, 12 തീയതികളിലാണ് ഈ പ്രദേശങ്ങളെ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. 7 ദിവസത്തെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീട്ടിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala corona news update june 18

Next Story
ആവശ്യമെങ്കിൽ ട്രൂനാറ്റ് കിറ്റുകൾ ഗൾഫ് രാജ്യങ്ങളിലെത്തിക്കും: മുഖ്യമന്ത്രിcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com